Choose your language

1 June 2022

// // Subscribe YOUTUBE Channel

The gift





ഇന്നത്തെ വിഷയം സമ്മാനത്തെക്കുറിച്ചാണ്....

ഏതൊരാൾക്കും സമ്മാനം കിട്ടുന്നത് വളരെ സന്തോഷം ഉള്ളൊരു കാര്യമാണ്......

ഉപകാരപ്രദമായ സമ്മാനം ലഭിക്കുന്നത് ഓരോ വ്യക്തികൾക്കും വളരെ സന്തോഷം നൽകുന്ന കാര്യമാണ്....

വിലപിടിപ്പുള്ള സമ്മാനം ആയി ഓരോരുത്തരും കാണുന്നത്/വിലയിരുത്തുന്നത് വ്യത്യസ്തമായ വിധത്തിലാണ് .....

ഒരാൾക്ക് ഒരു പക്ഷെ ലഭിച്ചതിൽ വിലപിടിപ്പുള്ള സമ്മാനം ആയിട്ട് തോന്നുന്നത്, മറ്റുള്ളവർക്ക് വിലപിടിപ്പുള്ളതായി തോന്നണം എന്നില്ല.....

ഒരാൾ തനിക്ക് ലഭിച്ചിട്ടുള്ള സമ്മാനങ്ങളിൽ വിലപിടിപ്പുള്ളതായി കരുതുന്നത് വ്യക്തിയുടെ സ്വാതന്ത്ര്യമായ ചിന്താഗതിയുടെ അടിസ്ഥാനത്തിലാണ് (ഒരു പക്ഷെ സമ്മാനം നൽകിയ വ്യക്തികളെ അടിസ്ഥാനപ്പെടുത്തി ആവാം, അല്ലെങ്കിൽ കിട്ടിയ സമ്മാനത്തിന്റെ മൂല്യം ആയിരിക്കാം......).

ഒരു മത്സരത്തിൽ നമ്മളിൽ പലരും പങ്കെടുക്കുന്നത് സമ്മാനം കിട്ടും എന്നുറപ്പുള്ളതുകൊണ്ടാണ്..... ചിലരൊക്കെ സമ്മാനത്തിന്റെ വലിപ്പം നോക്കിയിട്ടാണ് മത്സരത്തിൽ പങ്കെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്.....

ചിലരൊക്കെ സമ്മാനം പ്രതീക്ഷിക്കാതെ മത്സരിക്കാൻ വേണ്ടി മാത്രം പങ്കെടുക്കുന്നവരുമുണ്ട്.....സമ്മാനം കിട്ടിയിട്ടും അതൊന്നും വേണ്ട എന്ന് പറയുന്ന വിശാലമായ മനസ്സുള്ളവരുമുണ്ട്......

ചിലരൊക്കെ മത്സരത്തിൽ പങ്കെടുക്കാൻ മടിയുള്ളവരും കാണും.....അവരുടെ മനസ്സിൽ മറ്റുള്ളവരുടെ മുൻപിൽ തനിക്കു അംഗീകാരം കിട്ടുന്നത് ആഗ്രഹം ഇല്ലാത്തതായിരിക്കാം ഒരുപക്ഷെ കാരണം.....

മത്സരം ആകുമ്പോൾ അതിൽ ഒന്നും രണ്ടും മുന്നും സ്ഥാനത്ത്എത്തുന്നവർക്ക് വരെ മാത്രമേ ഒരു പക്ഷെ സമ്മാനം കൊടുക്കാൻ മത്സരത്തിന്റെ സംഘടകർക്ക് കഴിയുകയുള്ളു.....

സമ്മാനം കിട്ടുന്നത് ഏതൊരാളും അംഗീകാരം ആയിട്ടാണ് കാണുന്നത്....

അർഹതപ്പെട്ട സ്ഥാനം ലഭിക്കാതെ, താഴ്ന്ന സ്ഥാനം ലഭിക്കുമ്പോൾ (വിധി നിർണ്ണയം ശരിയായ വിധത്തിൽ നടത്താത്തത് മൂലം) സമ്മാനം വേണ്ട എന്നും പറഞ്ഞു തിരസ്കരിക്കുന്നവരുമുണ്ട്......

സമ്മാനം ഏതൊരാളും ജീവിതത്തിൽ പ്രതീക്ഷിക്കാറുണ്ട്....

നമ്മളുടെ വിട്ടിൽ നടക്കുന്ന പല വിശേഷ അവസരങ്ങളിൽ നമ്മുടെ വേണ്ടപ്പെട്ടവർ നമ്മൾക്ക് സമ്മാനം നൽകാറുണ്ട്....

ഇന്ന് സോഷ്യൽ മീഡിയ വഴി ഒത്തിരി ആളുകൾക്ക് സഹായം ലഭിക്കുന്നുണ്ട്....

ചിലരൊക്കെ സമ്മാനം കിട്ടി കഴിയുമ്പോൾ അവരുടെ പെരുമാറ്റത്തിൽ കാര്യമായ മാറ്റം വരാറുണ്ട്(ആവശ്യം ഉണ്ടായപ്പോൾ സഹായിച്ചവരെ പിന്നീട് ആവശ്യം നേടിക്കഴിയുമ്പോൾ തള്ളിപ്പറയുന്നത്....).

നമ്മുടെ ഓരോരുത്തരുടെയും ജീവിതം ഒരു സമ്മാനം ആണെന്ന് പറയാം...... നമ്മളുടെ ഓരോ പ്രവർത്തികളും നമ്മുടെ ചുറ്റിലുമുള്ള മനുഷ്യരിൽ അൽപ്പം എങ്കിലും സന്തോഷം നൽകാൻ സഹായിക്കുന്നത് ആയിരിക്കണം.....

നമ്മളിൽ ഉള്ള കഴിവുകൾ ഉപയോഗിച്ച് നമ്മളുടെ ഓരോരുത്തരുടെയും സമയം വളരെ അധികം പ്രയോജനപ്രദമായി വിനിയോഗിക്കാം.......

നമ്മൾ ചെയ്യുന്ന ഓരോ ചെറിയ നന്മകളും നാളുകൾക്ക് ശേഷം നമ്മൾക്ക് ഏതെങ്കിലും തരത്തിൽ നന്മയായി ഭവിക്കും......

ചിലപ്പോളൊക്കെ ഒരാളെ സഹായിച്ചതിന്റെ പേരിൽ ചിലർക്കൊക്കെ സങ്കടങ്ങളും ദുരിതങ്ങളും ഉണ്ടായിട്ടുണ്ടാവാം (ഒരുപക്ഷെ......).

ഇന്നത്തെ ഒരു പ്രഭാതം കാണാൻ ഇന്ന് നമ്മോടൊപ്പം ഇന്നലെകളിൽ ഉണ്ടായിരുന്ന പലരുമില്ല......

നാളെ നമ്മൾക്ക് പ്രഭാതം കാണാൻ പറ്റുമെന്ന് യാതൊരു ഉറപ്പും പറയാൻ പറ്റുകയില്ല.....

മരണം എന്നൊരു സത്യം നമ്മുടെ മുന്നിൽ അടിപതറാതെ നിൽക്കുന്നുണ്ട്.....

ലോകത്തിന്റെ ഏതു കോണിൽ പോയി ഒളിച്ചാലും മരണം നമ്മളെ വിടാതെ പിന്തുടരും......

മരിച്ചതിനുശേഷം നമ്മൾക്ക് എന്ത് സംഭവിക്കുമെന്ന് ആർക്കും പറഞ്ഞു തരാൻ കഴിയില്ല..... മരിച്ചവർ ആരും തിരിച്ചു വന്നിട്ടില്ല നമ്മൾ ജീവിക്കുന്ന നൂറ്റാണ്ടിൽ......

ഇന്നോളം നമ്മൾ ഓരോരുത്തരും ജീവിച്ചു.... ഒരുപാട് വേദനകൾ, സന്തോഷങ്ങൾ എല്ലാം അതിനിടയിൽ അനുഭവിച്ചു..... ഒരുപാട് വേദനകൾ ഇപ്പോഴും നമ്മളെ വിടാതെ പിന്തുടരുന്നു.....

നാളെകളിൽ നല്ലൊരു മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നമ്മൾ ഓരോരുത്തരും ഓരോ ദിവസവും തള്ളിനിക്കുന്നത്....

ഭൂമിയിൽ ഒരു മനുഷ്യനും സ്വന്തം ആയിട്ട് തീരുമാനിക്കാൻ കഴിയാത്തത് വ്യക്തി എവിടെ ജനിക്കണം എന്നതിലാണ്.....

ലോകത്തു ഒരാൾക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സമ്മാനം നല്ലൊരു മനസ്സിന് ഉടമയാവുക എന്നതാണ്.....

നല്ലൊരു മനസ്സ് ഉണ്ടെങ്കിൽ അവിടെ സമാധാനവും സന്തോഷവും ഉണ്ടാവും.....

എല്ലാവർക്കും നല്ലൊരു മനസ്സ് ഉണ്ടാവട്ടെയെന്ന് ആശംസിക്കുന്നു......

കുറിപ്പ്-സമ്മാനങ്ങൾ നൽകുന്നവരെ നമ്മൾ ഒരു പക്ഷെ വിലയിരുത്തുന്നത് അവർ നൽകിയ സമ്മാനത്തിന്റെ വിലയോ, വലിപ്പമോ കണ്ടിട്ടായിരിക്കും.....

ഒരാളെ ആവശ്യഘട്ടത്തിൽ സഹായിക്കാൻ വേണ്ടിയുള്ള പരിശ്രമത്തിൽ ഏറ്റവും കുറഞ്ഞ തുക നൽകിയ വ്യക്തിയാണെങ്കിൽ കൂടിയും നൽകാൻ തയ്യാറായ വ്യക്തികളുടെ മനസ്സിന് നന്ദി പറയേണ്ടതുണ്ട്..... പലതുള്ളി പെരുവെള്ളം പോലെ അവരുടെ കൂടെ സഹായത്തിലാണ് വ്യക്തിക്കുവേണ്ട സഹായം ലഭ്യമാക്കാനുള്ള പരിശ്രമം വിജയത്തിലെത്തിയത്......

ലോകത്തു നമ്മൾ ചെയ്യുന്ന ഓരോ നന്മകൾക്കും തക്കതായ പ്രതിഫലം ലഭിക്കാതെയിരിക്കുകയില്ല......

എല്ലാവർക്കും പരസ്പരം അർഹതപ്പെട്ട നന്മകൾ ചെയ്യാൻ സാധിക്കട്ടെ.....

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

0 comments:

Post a Comment

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN