Choose your language

20 June 2022

// // Subscribe YOUTUBE Channel

Quarrel






ഇന്നത്തെ വിഷയം പിണക്കം എന്നതിനെക്കുറിച്ചാണ്....

ചെറുപ്പം തൊട്ട് നമ്മളിൽ പലരും പിണക്കം കണ്ടു മനസ്സിലാക്കിയിട്ടുണ്ട്....

ചിലർക്ക് മറ്റുള്ളവരുടെ പിണക്കം കാണുന്നത് വളരെയേറെ സന്തോഷം ഉള്ള കാര്യമാണ്.....

അഭിപ്രായവ്യത്യാസത്തിന്റെ പേരിൽ വർഷങ്ങളായി പിണക്കത്തിൽ കഴിയുന്നവരുണ്ട്.....

ചിലരുടെയൊക്കെ പിണക്കം എളുപ്പം മാറ്റിയെടുക്കാൻ എല്ലായ്പോഴും സാധിച്ചെന്ന് വരില്ല......

കുറച്ചു നാൾ മുൻപ് ഒരു വാർത്ത കേട്ടിരുന്നു.... അതിൽ ഭർത്താവും ഭാര്യയും വേർപിരിഞ്ഞു വർഷങ്ങൾ ഒരുപാട് കഴിഞ്ഞതിനുശേഷം വീണ്ടും ഒന്നായി ജീവിക്കാൻ തുടങ്ങിയെന്നുമാണ്.....

പിണക്കങ്ങൾ നമ്മുടെയൊക്കെ മനസ്സിൽ ഒരുപാട് വേദനകൾ സൃഷ്ടിക്കും.....

എന്നോട് ഒരുകാരണവും ഇല്ലാതെ പിണങ്ങിയിട്ടുള്ളവരുണ്ട്..... പിന്നീട് അവരുടെ പിണക്കം മാറിയിട്ടുമുണ്ട്....

ചിലരൊക്കെ പറയാറില്ലേ സൗന്ദര്യപിണക്കം ആണെന്ന്....

ഒരാളോട് ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് പിണക്കം ആയിട്ടുള്ളവരും ഉണ്ടാകാം.....

സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ഉണ്ടാവാറുള്ള ചെറിയ ചെറിയ പിണക്കങ്ങൾ കുറച്ചെങ്കിലും ഞാൻ കണ്ടിട്ടുണ്ട്.....

ഞാൻ ഒരു ചാറ്റ് ഗ്രൂപ്പിൽ ചെന്ന് അവിടെ ഒരു സ്പെഷ്യൽ ദിവസത്തെ ആശംസകൾ നൽകി ചാറ്റ് ഗ്രൂപ്പിൽ മെസ്സേജ് ഇട്ടു, അതു സ്പീക്കർ പാനലിൽ ഉള്ള ഒരാൾ വായിച്ചു എനിക്ക് തിരിച്ചു ആശംസകൾ നൽകി.... പറ്റുകയാണെങ്കിൽ എന്നെയൊന്നു പരിചയപ്പെടുത്താമോ എന്ന് സ്പീക്കർ പാനലിലുണ്ടായിരുന്ന ഒരു വ്യക്തി ചോദിച്ചു അന്നേരം സ്പീക്കർ പാനലിൽ ഒഴിവു ഇല്ലാത്തതിനാൽ ഞാൻ സംസാരിക്കാൻ ശ്രമിച്ചില്ല.... അന്നേരം സ്പീക്കർ പാനലിൽ ഉണ്ടായിരുന്ന മറ്റു ഒരാൾ പറയുന്നത് കേട്ടു അദ്ദേഹത്തിന്(അതായത് എനിക്ക് ) വോയിസ് ഇല്ലായെന്ന്....അന്നേരം അതെന്താ അങ്ങനെ എന്ന് വേറൊരാൾ ചോദിച്ചു, പിന്നെ എനിക്ക് അവിടെ നിൽക്കാൻ തോന്നിയില്ല ലെഫ്റ്റ് അടിച്ചുപോന്നു.....ഫോണിൽ ആണെങ്കിൽ ചാർജും കുറവായിരുന്നു......എനിക്ക് സമയവും സൗകര്യവും കിട്ടുമ്പോൾ തീർച്ചയായും ഞാൻ സംസാരിക്കും ആർക്കും എന്നോട് അതിന്റെ പേരിൽ പിണക്കം ഉണ്ടാവേണ്ടതില്ല.....

കുറെ നാളുകൾക്കു മുൻപ് ഒരു ആപ്ലിക്കേഷനിൽ ഞാൻ എന്റെ പ്രൊഫൈലിൽ എന്റെ ഫോട്ടോക്ക് പകരം എന്റെ വെബ്സൈറ്റിന്റെ ഫോട്ടോ ഇട്ടു.... കുറച്ചു നേരം ഒരു റൂമിൽ കയറി അവിടെ പറയുന്നത് കേട്ടിരുന്നു അന്നേരം അവിടെയുള്ള സ്പീക്കർ പാനലിൽ ഒരാൾ പറഞ്ഞു ഇങ്ങനത്തെ കുറെ എണ്ണങ്ങൾ (സ്വന്തം മുഖം കാണിക്കാത്ത പ്രൊഫൈൽ പിക് വെച്ചവർ)ഉണ്ട് ഓരോ ഗ്രൂപ്പിലും വന്നു കയറിയിട്ട് ലെഫ്റ്റ് അടിച്ചു പോകാതെ ഇരിക്കും എന്നൊക്കെ..... ഞാൻ പിന്നെ അവിടെ അധികം നേരം നിൽക്കാൻ പോയില്ല.....

ഇത്രയും നാൾ കൊണ്ട് പിണക്കം എന്നേ ഒരുപാട് കാര്യം പഠിപ്പിച്ചു തന്നു..... എനിക്ക് എന്തെങ്കിലും പിണക്കം ഉണ്ടായാൽ സാധാരണ ഞാൻ അവരോടു കാരണം പറയാറുണ്ട്....

ഇന്നിപ്പോൾ കാരണം പറയാൻ പോലും ഞാൻ മിനക്കേടാറില്ല.... അവരിൽ പലർക്കും എന്റെ പിണക്കം എന്തു കാരണത്താലാണെന്ന് സമയം പോലെ മനസ്സിലായിക്കൊള്ളും എന്നെനിക്ക് ബോധ്യം ഉണ്ട്.... ഇനിയിപ്പോൾ അവർക്ക് ആർക്കും ബോധ്യം ഇല്ലെങ്കിൽ കൂടി ഞാൻ എന്റെ പിണക്കം മാറ്റാൻ തല്ക്കാലം ഇപ്പോൾ ശ്രമിക്കുന്നില്ല.....

എനിക്ക് ഞാനായിട്ട് ജീവിക്കാൻ പിണക്കം ആവശ്യമാണ് എന്നാണ് എന്റെ ഇപ്പോഴത്തെ തോന്നൽ( നാളെകളിൽ ഒരു പക്ഷെ മാറ്റം വന്നേക്കാം......).

എന്റെ പിണക്കം എന്നേ മാത്രമേ ബാധിക്കുകയുള്ളു, ബാധിക്കാൻ ഞാൻ ശ്രമിക്കാറുള്ളു (തെറ്റ് ആണ് അവരുടെ ഭാഗത്ത്നിന്നും ഉണ്ടായതെന്ന് അവരെ ബോധ്യപ്പെടുത്താൻ വേണ്ടി മാത്രമാണ് എന്റെ പിണക്കം, എനിക്ക് ആരോടും ദേഷ്യം ഇല്ല, അവരുമായിട്ടുള്ള ബന്ധം മുന്നോട്ട് കുറച്ചു നാളത്തേക്ക് ഉണ്ടാവില്ല എന്നുമാത്രം......).

ഭാര്യ ഭർത്താക്കന്മാർ തമ്മിലുള്ള പിണക്കം അവരെ മാത്രമല്ല അവർക്കുണ്ടാകുന്ന മക്കളെയും ഇരു വിട്ടുകാരെയും ഒരു പക്ഷെ ബാധിച്ചേക്കാം......

പിണക്കം ഉണ്ടെങ്കിലാണ് ഇണക്കത്തിന്റെ വില ശരിക്കും മനസ്സിലാവുള്ളു എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്, എന്ന് കരുതി ആരോടും പിണങ്ങാൻ പോകേണ്ട കാര്യം ഇല്ല കേട്ടോ......

പിണക്കം ഒരിക്കലും പരിധി വിട്ടുപോകാൻ അനുവദിച്ചുകൂടാ......

പിണക്കം കൊണ്ട് എന്തെങ്കിലും നേടിയവരുണ്ടോ?....

ചിലരൊക്കെ വാശിയുടെ പുറത്ത് പിണങ്ങി ഭക്ഷണം ഉപേക്ഷിക്കാറുണ്ട്..... വിശപ്പ് അധികരിച്ചു കഴിയുമ്പോൾ പിന്നെ തനിയെ ഭക്ഷണം എടുത്തു കഴിക്കും.....പിണക്കത്തേക്കാൾ വലുത് ജീവൻ നിലനിർത്തുക എന്നതാണല്ലോ.....

ചിലരുടെയൊക്കെ പിണക്കം വർഷങ്ങളോളം നിലനിൽക്കും.....

ഒരാൾ ചെയ്യുന്നത് മറ്റൊരാൾക്ക്ഇഷ്ടം അല്ലാത്തതാണ് പിണക്കം ഉണ്ടാവാനുള്ള പ്രധാന കാരണം.......

പിണക്കത്തിന്റെ അനന്തരഫലമായി ദേഷ്യം, കോപം, പ്രതികാരചിന്ത എന്നിവയൊക്കെ ഉണ്ടായെന്നു വരാം (ഒരു പക്ഷെ......).

പിണക്കം ഒന്നിനും ഒരു പരിഹാരമല്ല.......

നമ്മുടെയൊക്കെ ഒരു തൃപ്തിക്ക് വേണ്ടി മാത്രമാണ് പിണങ്ങുന്നത്.....

നമ്മൾക്ക് പ്രായമായി പിണങ്ങുമ്പോൾ പലരും നമ്മളോട് ചോദിക്കാറില്ലേ ഇതെന്താ കൊച്ചുകൂട്ടികളെപ്പോലെ പിണങ്ങുന്നതെന്ന്......

ഇരുട്ട് മാറി പ്രകാശം കടന്നു വരുന്നതുപോലെ നമ്മുടെയൊക്കെ ജീവിതത്തിൽ പിണക്കങ്ങൾ മാറി ഇണക്കങ്ങൾ ഉണ്ടാവട്ടെയെന്ന് ആശംസിക്കുന്നു......

കുറിപ്പ്-പിണക്കങ്ങൾ എന്നും എന്നും മനസ്സിൽ കാത്തുസുക്ഷിക്കരുത്....

നമ്മുടെ പിണക്കങ്ങൾ നമ്മൾ തന്നെ മാറ്റിയെടുക്കുക.....

നമ്മൾക്ക് പിണക്കങ്ങൾ ഉണ്ടാവാൻ ഒരുപാട് കാരണങ്ങൾ, കാരണക്കാർ ഉണ്ടായേക്കാം....ക്ഷമ ഉണ്ടെങ്കിൽ ഏതൊരു പിണക്കവും പമ്പ കടക്കും.... നമ്മൾ എല്ലാവർക്കും പിണക്കങ്ങൾ മാറ്റാൻ പരസ്പരം ക്ഷമിക്കാൻ സാധിക്കട്ടെ.......

മറ്റുള്ളവരുടെ പ്രവർത്തികൾ നമ്മൾക്ക് ഇഷ്ടപ്പെടാത്തത് ആയിരിക്കുമല്ലോ പലപ്പോഴും പിണക്കത്തിന് കാരണം ആവുന്നത്......

പിണക്കത്തിന് ഉത്തമമായ പരിഹാരം കണ്ടെത്താൻ എല്ലാവർക്കും സാധിക്കട്ടെ....

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

0 comments:

Post a Comment

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN