Choose your language

18 June 2022

// // Subscribe YOUTUBE Channel

Celebrate



ഇന്നത്തെ വിഷയം ആഘോഷിക്കുക എന്നതിനെക്കുറിച്ചാണ്....

നമ്മുടെയൊക്കെ ജീവിതത്തിലെ ഓരോ മനോഹരമായ നിമിഷങ്ങൾ ആഘോഷിക്കാൻ നമ്മൾ എല്ലാവരും വളരെയേറെ ആഗ്രഹിക്കുന്നവരാണ്.....

നമ്മുടെയൊക്കെ ജീവിതം മൊത്തത്തിൽ കളർഫുള്ളായി ആഘോഷം ആക്കാൻ നമ്മൾക്ക് പലപ്പോഴും സാധിക്കാറില്ല.....

ആഘോഷം പലർക്കും പല രീതിയിൽ ആണ്...... ചില ആളുകൾ ഒറ്റക്ക് ആഘോഷം നടത്തുമ്പോൾ മറ്റു ചിലർ വേണ്ടപ്പെട്ടവരെ ക്ഷണിച്ചു ആയിരിക്കും ആഘോഷം നടത്തുക......

ഓരോ ആഘോഷം കഴിയുമ്പോഴും നമ്മുടെ ഓരോരുത്തരുടെയും മനസ്സിൽ നല്ല നല്ല ഓർമ്മകൾ പതിയും (ഒരു പക്ഷെ നല്ലതല്ലാത്ത ഓർമ്മകളും ഉണ്ടായേക്കാം...).

ഏതൊരു ആഘോഷത്തിലും പൂർണ്ണമായി പങ്കുചേരാൻ നമ്മുടെ ശരീരവും മനസ്സും അനുവദിക്കേണ്ടതുണ്ട്.....

ഓരോ ആഘോഷവും ഒരു ഓർമ്മപ്പെടുത്തലാണ്....നാളുകൾക്കു ശേഷം എല്ലാം ഒരു ഓർമ്മകൾ മാത്രമാകും.....

മറ്റുള്ളവരുടെ ആഘോഷങ്ങളിൽ നമ്മൾ പങ്കെടുക്കുമ്പോൾ, നമ്മളിൽ പലരും ഒരു പക്ഷെ സങ്കടത്തോടെ ആലോചിക്കുന്ന ഒരു കാര്യം, ഇതുപോലെ ഒരു ആഘോഷം ഇനി എന്നാണാവോ നമ്മൾക്ക് ആഘോഷിക്കാൻ കഴിയുക എന്നതായിരിക്കും.....

പലരും തങ്ങളുടെ ജീവിതത്തിലെ അസുലഭ നിമിഷങ്ങൾ ഗംഭിരമായ ആഘോഷം ആക്കാൻ ആഗ്രഹിക്കുന്നവരാണ്.....

നമ്മളിൽ പലരും ചെറിയ രീതിയിൽ ആഘോഷിക്കുന്നവരും വലിയ രീതിയിൽ ആഘോഷിക്കുന്നവരുമുണ്ട്......

ഏതൊരു ആഘോഷവും ഗംഭിരമാക്കണം എങ്കിൽ അതിനുവേണ്ട തക്കതായ തയ്യാറെടുപ്പുകൾ നടത്തേണ്ടതായിട്ടുണ്ട്....

ചിലപ്പോഴോക്കെ നമ്മൾ പങ്കെടുക്കുന്ന ആഘോഷങ്ങൾ അതിരുവിട്ട് സങ്കടത്തിനു കാരണമാകാറുണ്ട്......

ഏതൊരു ആഘോഷത്തിനും തിളക്കം കൂട്ടുന്നത് അതിൽ പങ്കുചേരുന്നവരുടെ സഹകരണം കൊണ്ടാണ്.....

എല്ലാവർക്കും ഒരുപക്ഷെ അവരവരുടെ ജീവിതസാഹചര്യങ്ങൾക്കൊണ്ട് ആഘോഷങ്ങളിൽ പൂർണ്ണമായി പങ്കുചേരാൻ സാധിച്ചെന്ന് വരില്ലല്ലോ.....

കഴിഞ്ഞ രണ്ടു വർഷക്കാലം മഹാമാരിയുടെ നിയന്ത്രണങ്ങൾ ഉണ്ടായതിനാൽ പഴയത് പോലെ ആഘോഷത്തിൽ പങ്കെടുക്കാൻ നമ്മളിൽ പലർക്കും സാധിച്ചിട്ടുണ്ടാവില്ല....

നമ്മുടെയൊക്കെ ആഘോഷങ്ങൾ മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയുള്ളത് ആവരുത്.....

ഏതൊരു മനുഷ്യനും അവരവരുടെ ജീവിതത്തിലെ അസുലഭ നിമിഷങ്ങൾ ആഘോഷം ആക്കാനാണ് ആഗ്രഹിക്കുന്നത്.....

ആന്മാർത്ഥമായ സ്നേഹം പരസ്പരം ഇല്ലെങ്കിൽ അവിടെ എത്ര ആഘോഷങ്ങൾ നടത്തിയിട്ടു എന്തു പ്രയോജനം ആണുള്ളത്.....

നമ്മൾ ആഘോഷങ്ങൾ നടത്തുന്നതോടൊപ്പം മറ്റുള്ളവരെ സഹായിക്കുക കൂടി ചെയ്താൽ എത്ര വലിയ കാര്യമായിരിക്കുമത്......

ഏതൊരു വിജയവും ആഘോഷിക്കപ്പെടേണ്ടത് തന്നെയാണ്.....

നമ്മൾ എഴുതുന്ന പരീക്ഷയിൽ ചിലപ്പോളൊക്കെ തോൽവികളും സംഭവിക്കാം.....തോൽവികൾ സാധാരണഗതിയിൽ ആരും തന്നെ ആഘോഷിക്കാറില്ല.....

കഴിഞ്ഞ ദിവസം ഒരു വിഡിയോയിൽ ഒരു പരീക്ഷയിൽ തോറ്റവർക്ക് സൗജന്യമായി യാത്ര സ്പോൺസർ ചെയ്തത് കണ്ടിരുന്നു...... തോറ്റവരും നിരാശയിൽ കഴിയാതെ അടുത്ത ശ്രമത്തിൽ തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കാനുള്ള പ്രോത്സാഹനം കൂടിയാണ് യാത്ര.....

നമ്മൾ ഓരോരുത്തർക്കും ആഘോഷിക്കാൻ എന്നെങ്കിലും അവസരം ഉണ്ടാകും എന്നുതന്നെ പ്രതീക്ഷിക്കാം......

എന്റെ ഫേസ്ബുക് പേജിന് പതിനായിരം ലൈക്കിട്ടിയിട്ട് വേണം എനിക്കൊന്നു ആഘോഷിക്കാൻ...... പേജ് ലൈക്ചെയ്തവർക്ക് മത്സരങ്ങൾ നടത്തി സമ്മാനം കൊടുക്കാൻ.....

ഇന്നെലകളിലെ തോൽവികളെയും ഇന്നിന്റെ പ്രയാസങ്ങളെയും അതിജീവിച്ചുകൊണ്ട് മനസ്സ് തുറന്നു ആഘോഷിക്കാൻ നമ്മൾ എല്ലാവർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.......

കുറിപ്പ്-നമ്മൾ ആഘോഷിക്കുന്ന ആഘോഷങ്ങൾക്ക് അർത്ഥം ഉണ്ടാവണം, അർത്ഥം കണ്ടെത്തണം (ഡിക്ഷണറി നോക്കി അർത്ഥം കണ്ടെത്തുന്ന കാര്യം അല്ല കേട്ടോ ഉദേശിച്ചത്‌......).

ജീവിതത്തിന്റെ പ്രാരാബ്ദങ്ങൾക്കിടയിൽ ആഘോഷിക്കാൻ സാധിക്കാതെ പോയവരുണ്ട്......

ആഘോഷിക്കാൻ അവസരങ്ങൾ ഒരുപാട് ഉണ്ടായിട്ടും ഉപയോഗിക്കാതെ , തന്റെ കുടുംബത്തിന്റെ പട്ടിണി മാറ്റാൻ തന്റെ അധ്വാനത്തിൽ നിന്നും കിട്ടുന്ന തുക അത്യാവശ്യം ചെലവുകൾ മാത്രം നടത്തി, ആഘോഷങ്ങൾ ഒഴിവാക്കി ജീവിക്കുന്ന ഒത്തിരി ആളുകളുണ്ട് നമ്മുടെ ചുറ്റിലും....

അവരുടെയൊക്കെ ആഗ്രഹം എന്ന് പറയുന്നത് സ്വന്തം വീട്ടുകാർ ഒരു നേരം പോലും പട്ടിണിയിൽ കഴിയരുതെന്നാണ്.....

ഏതൊരു ആഘോഷത്തിനും അതിർ നിശ്ചയിക്കണം......പരിധിവിട്ട ആഘോഷങ്ങൾ ഒരുപാട് ആപത്തു ക്ഷണിച്ചുവരുത്തും.....

ആഘോഷങ്ങൾ എന്തുമായിക്കൊള്ളട്ടെ ഭക്ഷണം ഒരു കാരണവശാലും പാഴാക്കരുത്......ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി കാത്തിരിക്കുന്ന ഒരുപാട് ആളുകളുണ്ട്..... അവരുടെ വേദന നമ്മൾക്ക് മനസ്സിൽ ആയാൽ ഒരു കാരണവശാലും നമ്മളൊരിക്കലും ഭക്ഷണം പാഴാക്കില്ല.....

ഏതൊരു ആഘോഷവും മനസ്സ് തുറന്നു ആഘോഷിക്കാൻ നമ്മൾ എല്ലാവർക്കും സാധിക്കട്ടെ....

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

0 comments:

Post a Comment

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN