Choose your language

8 June 2022

// // Subscribe YOUTUBE Channel

Look no further





ഇന്നത്തെ വിഷയം നോക്കിയിട്ട് കാര്യം ഇല്ല എന്നതിനെക്കുറിച്ചാണ്.....

നമ്മൾ പലപ്പോഴും പലരോടും പറയാറുള്ള കാര്യമാണ് നോക്കിയിട്ട് കാര്യം ഇല്ല എന്നുള്ളത്......

വാഹനത്തിന് പ്രശ്നം വന്നുചേരുമ്പോൾ അതേക്കുറിച്ച് അറിവില്ലാത്തവർ നോക്കിയിട്ട് കാര്യം ഉണ്ടാവില്ലല്ലോ.....

ഓരോ കാര്യത്തിനും അതിന് അർഹത ഉള്ളവർ നോക്കിയിട്ടേ കാര്യമുള്ളു.....

ചിലരൊക്കെ മനസ്സിൽ പറഞ്ഞു പഠിപ്പിച്ചു വെച്ചേക്കുകയാണ് ഇത്രയും പ്രായമൊക്കെ ആയില്ലേ ഇനി ഇപ്പോൾ നോക്കിയിട്ട് എന്താണ് കാര്യമെന്ന്.....

എത്രയോ വ്യക്തികൾ പ്രായമായിട്ടും പഠിക്കാൻ തയ്യാറായി മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നു......

എന്തുകാര്യത്തിലും വളർച്ച ഉണ്ടാവണം എങ്കിൽ വളർച്ച വേണ്ട കാര്യങ്ങൾ നോക്കിയിട്ടേ കാര്യമുള്ളു.....

നമ്മൾ എന്തൊക്കെ നേടിയാലും ആരോഗ്യം നോക്കാൻ സാധിച്ചില്ലെങ്കിൽ പിന്നെ എന്തൊക്കെ നേടിയെന്നു പറഞ്ഞാലും എന്താണ് ഫലം ഉള്ളത്......

ചിലരൊക്കെ പരാതി പറയാറുണ്ട് എനിക്ക് അവരെ ചെറുപ്പത്തിൽ കാര്യം ആയിട്ട് നോക്കാൻ പറ്റിയില്ല അതുകൊണ്ട് അവരുടെ ജീവിതത്തിൽ നേട്ടങ്ങൾ കൈവരിക്കാൻ അവരെക്കൊണ്ട് സഹായിക്കാൻ സാധിച്ചില്ല എന്നൊക്കെ......

എല്ലാത്തിനും നോക്കേണ്ട ഒരു പ്രായമുണ്ട്.....

ഒരു വാഴ തൈ നട്ടു കഴിഞ്ഞാൽ 9-10 മാസം കൊണ്ട് പൂർണ്ണ വളർച്ച എത്തും കാലയളവിനുള്ളിൽ നോക്കിയാലാണ് വാഴയിൽ ഉണ്ടാകുന്ന വിളവ് കാര്യമായിട്ട് ഗുണപ്രദമാക്കാൻ കഴിയുകയുള്ളു....

കഴിഞ്ഞ ദിവസം ഒരാൾക്ക് ഓൺലൈൻ തട്ടിപ്പ് വഴി പണം നഷ്ടപ്പെട്ടു.... അതിനെ തുടർന്ന് ഒരുപാട് ഇടങ്ങളിൽ പരാതി കൊടുത്തെങ്കിലും ഫലം ഉണ്ടായില്ല.... ഒടുവിൽ പിന്നെയും ഒത്തിരി ഇടങ്ങളിലേക്ക് ഇതേപോലെ പണം നഷ്ടപ്പെട്ട ആളുകളുടെ പരാതികൾ ഒരുമിച്ചു അയച്ചു കൊടുത്തു, ഒടുവിൽ ഇതെക്കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട്കൊടുക്കാൻ ബന്ധപ്പെട്ട വകുപ്പിൽ നിന്നും ബാങ്കിന് നിർദേശം കിട്ടി കൂടാതെ പണം തിരികെ കൊടുക്കാനും......

പണം നഷ്ടപെട്ടവരിൽ ഒട്ടു മിക്കവരും ആദ്യം പരാതി കൊടുത്തു ശ്രമിച്ചു നോക്കി ഫലം കിട്ടാതെ ആയപ്പോൾ വളരെ നിരാശയിൽ ആയിരുന്നു... എന്നാൽ എല്ലാവരും കൂടെ ചേർന്നപ്പോൾ അവർക്കെല്ലാം നഷ്ടമായത് തിരികെ കിട്ടി.....

നാളുകൾ എത്ര എടുത്താലും നമ്മൾ ശ്രമിച്ചുകൊണ്ടേ ഇരിക്കണം...... നമ്മൾ നോക്കിയിട്ട് കാര്യം ഇല്ല എന്നൊക്കെ പലരും അഭിപ്രായം പറഞ്ഞേക്കാം, നിരന്തരം ശ്രമിച്ചാൽ ഒരു പക്ഷെ നേട്ടങ്ങൾ നേടിയെടുക്കാൻ നമ്മൾക്കൊക്കെ സാധിക്കും (മറ്റുള്ളവർക്ക് ഉപദ്രവം അല്ലാത്തത്......).

നമ്മൾ ഭക്ഷണം കഴിക്കുന്നത്, കഴിക്കാൻ പറ്റുന്നതാണോ എന്ന് നോക്കിയിട്ട് അല്ലേ.....

ചിലതൊക്കെ നമ്മുടെയൊക്കെ ജീവിതത്തിൽ നിന്നും എന്നന്നേക്കുമായി നഷ്ടപ്പെട്ടു പോയിട്ടുള്ളവ ആയിരിക്കും....... ഇനിയിപ്പോൾ അതൊക്കെ നോക്കിയിട്ട് യാതൊരു കാര്യവും ഉണ്ടായെന്നു വരില്ല.....

നമ്മൾ ഓരോരുത്തർക്കും ഓരോ വർഷവും കഴിയുന്തോറും പ്രായം കൂടി വരികയാണ്..... ഓരോന്നിനും ഒരു പക്ഷെ പ്രായം വളരെ വലിയൊരു ഘടകം ആയി മാറാറുണ്ട്.....

സർക്കാർ ജോലിക്ക് പരിക്ഷ എഴുതാൻ നിശ്ചിത പ്രായം ഉണ്ടല്ലോ...... അതുപോലെ ഓരോ കാര്യത്തിനും അതിന്റെതായ നിയമങ്ങൾ, നിബന്ധനകൾ ഉണ്ടാകും.....

ഇന്നിപ്പോൾ ഒരുപാട് ഇടങ്ങളിൽ സിസിടിവി ഉള്ളത് കൊണ്ട് സംഭവിച്ചതിന്റെ നിജസ്ഥിതി അറിയാൻ സാധിക്കുന്നുണ്ട്.....

പല ആളുകൾക്കും ഓരോ കാര്യവും ചെയ്യാൻ തുടങ്ങുമ്പോഴേക്കും ചുറ്റുപാടിൽ നിന്നും നെഗറ്റീവ് കേൾക്കാൻ ഇടയാകും, അല്ലെങ്കിൽ സ്വയം അങ്ങനെ ഒരു ചിന്ത വരാൻ തുടങ്ങും..... ഇനിയിപ്പോൾ നോക്കിയിട്ട് എന്താണ് കാര്യം എന്നൊക്കെ......

നമ്മൾക്ക് എന്തെങ്കിലും നേടണം എങ്കിൽ നമ്മൾ തന്നെ മുന്നിട്ടിറങ്ങണം..... നമ്മുടെ നല്ല നല്ല ലക്ഷ്യത്തിൽ നിന്നും ഒരിക്കലും പിന്തിരിയരുത്.....ഒരു പക്ഷെ വർഷങ്ങൾ വേണ്ടി വന്നേക്കാം നമ്മൾ ചെയ്യുന്ന കാര്യത്തിൽ നേട്ടങ്ങൾ കൈവരിക്കാനായിട്ട്...... നമ്മൾക്കു ആരോഗ്യവും ആയുസ്സും ഉള്ളിടത്തോളം കാലം പരിശ്രമിച്ചുകൊണ്ടിരിക്കുക.....

നമ്മൾ മരിച്ചു കഴിഞ്ഞാൽ പിന്നെ ഒന്നും തന്നെ നോക്കാൻ നമ്മളെകൊണ്ട് കഴിയില്ലല്ലോ......

ജീവിച്ചിരിക്കുമ്പോൾ നമ്മളെ ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്തം നിറവേറ്റുക......

ഇപ്പോൾ സമയം നല്ലത് പോലെ ചിലവഴിക്കുക.... ഇല്ലെങ്കിൽ ഒരുപക്ഷെ നാളുകൾ കഴിയുമ്പോൾ ഇന്നിനെക്കുറിച്ച് സങ്കടപ്പെടാൻ ഇടയായേക്കും......

എല്ലാവർക്കും ആവശ്യമായ കാര്യങ്ങൾ നോക്കാൻ ഇടയാവട്ടെയെന്ന് ആശംസിക്കുന്നു.....

കുറിപ്പ്- നമ്മളിൽ പലരും തളരാതെ പരിശ്രമിച്ചതിന്റെ ഫലമാണ് നഷ്ടപ്പെട്ടുവെന്ന് കരുതിയ പലതും ഇന്നിപ്പോൾ തിരിച്ചു പിടിച്ചത്....

കഴിഞ്ഞ ദിവസം ഒരു വീഡിയോ കാണാൻ ഇടയായി ഒരു പ്രായമായ വല്ല്യമ്മ വയസ്സാം കാലത്തും ചായക്കടയിൽ ജോലി ചെയ്യുന്നു, അവരുടെ വാർത്ത സോഷ്യൽ മീഡിയ വഴി അറിഞ്ഞപ്പോൾ പലരും അവരെ സഹായിക്കാൻ മുന്നോട്ട് വന്നു..... ഇന്നിപ്പോൾ അവർക്ക് തത്കാലം താമസിക്കാനുള്ള വിട് ഒരുങ്ങിയിട്ടുണ്ട്..... ഒരു പക്ഷെ അവർ ഒരിക്കലും സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാകില്ല തങ്ങൾക്ക് ആളുകളിൽ നിന്നും വേണ്ടത്ര സഹായം ലഭിക്കുമെന്ന്.......

നമ്മൾക്ക് ശ്രമിച്ചുനോക്കാം.... പരാജയപ്പെട്ടാൽ അടുത്ത വഴി നോക്കാം.... അതും പരാജയപ്പെട്ടാൽ അടുത്ത വഴി നോക്കാം.... അങ്ങനെ ജീവിതം അവസാനിക്കുന്നത് വരെ വിജയം നേടാൻ ശ്രമിച്ചുകൊണ്ടിരിക്കാം......

നോക്കിയിട്ട് കാര്യം ഇല്ല എന്ന് പറയുന്നിടത്തുനിന്ന്, നോക്കിയിട്ട് കാര്യം ഉണ്ടെന്ന് പറയുന്നിടത്തേക്ക് എത്താൻ എല്ലാവർക്കും പരിശ്രമിക്കാൻ സാധിക്കട്ടെ

  

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

0 comments:

Post a Comment

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN