ഇന്നത്തെ വിഷയം അഭിമാനം എന്നതിനെക്കുറിച്ചാണ്......
നമ്മളിൽ പലർക്കും നേടിയ നേട്ടങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ അഭിമാനം ഉണ്ടാവാറുണ്ട്.
ഒരുപക്ഷെ നമ്മൾ നേടിയത് മറ്റുള്ളവരുടേതുമായി താരതമ്യം ചെയ്യുമ്പോൾ വളരെ നിസ്സാരമായിരിക്കാം എങ്കിൽ പോലും നമ്മൾക്ക് അഭിമാനിക്കാനുള്ള കാര്യം ഉണ്ട്....
കഴിഞ്ഞ ദിവസം കണ്ട ഒരു വാർത്ത വായിച്ചപ്പോൾ വളരെ അധികം അഭിമാനം എനിക്ക് ആ വ്യക്തിയെക്കുറിച്ച് തോന്നി.... തന്റെ ഭർത്താവിന്റെ മരണശേഷം മക്കളെ വളർത്താൻ വിട്ടു ജോലികൾ, പച്ചക്കറി വ്യാപാരം എല്ലാം ചെയ്തു മക്കളെ അവരുടെ ലക്ഷ്യത്തിലേക്ക് എത്തിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു അമ്മ..... മക്കൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന അമ്മ..... മക്കളെ ഡോക്ടർ ആക്കാൻ ശ്രമിക്കുന്നതിനിടയിൽ പലരും കളിയാക്കുകയും പിന്തിരിപ്പിക്കുകയും ചെയ്തപ്പോഴും മനസ്സ് മടുക്കാതെ, തളരാതെ പൊരുതിയ വ്യക്തി....... അമ്മയുടെ പ്രോത്സാഹനവും
മക്കളുടെ ദൃഢനിശ്ചയവുംകൊണ്ട് മക്കളിൽ രണ്ടുപേരും ഇന്നിപ്പോൾ ഡോക്ടർ ആവാനുള്ള പഠനത്തിലാണ്.......
നമ്മളൊന്ന് പിന്തിരിഞ്ഞു
നോക്കിയാൽ നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും കാര്യത്തിൽ അഭിമാനിക്കാനുള്ള
വക ഉണ്ടാകുമോ..... നമ്മൾ കാരണം മറ്റുള്ളവരുടെ ജീവിതത്തിൽ എന്തെങ്കിലും വെളിച്ചം പകരാൻ സാധിച്ചിട്ടുണ്ടോ.....
നമ്മളിൽ പലർക്കും അഭിമാനം നഷ്ടപ്പെട്ടുപോകുന്ന അവസ്ഥകൾ ഉണ്ടായിട്ടുണ്ടാകും..... ഒരുപക്ഷെ പരീക്ഷയിലെ തോൽവികൾ ആയിരുന്നിരിക്കാം......
ജീവിതത്തിൽ എടുക്കുന്ന തീരുമാനങ്ങൾ
തെറ്റിപോകുന്നത് ആയിരിക്കാം....ജീവിതത്തിൽ സംഭവിച്ച പരാജയങ്ങൾ ആയിരുന്നിരിക്കാം.....
ഇന്നിപ്പോൾ ഓരോ വ്യക്തികളുടെയും ജീവിതം പരിശോധിച്ചാൽ
അവരിലെല്ലാം ചെറുതായിട്ടെങ്കിലും അഭിമാനം കാര്യമായി സ്വാധിനിച്ചിട്ടുണ്ട്.....
പലരും അഭിമാനപ്രശ്നത്തിന്റെ പേരിൽ മറ്റുള്ളവരുടെ
ജീവിതത്തിലെ സന്തോഷം ഇല്ലാതെ ആക്കിയിട്ടുണ്ട്......
ഇന്ന് നമ്മൾ ഈ ഭൂമിയിൽ ജീവനോടെ ഉള്ളത് നമ്മുടെ കഴിവൊന്നും അല്ല.... ഈശ്വരൻ തന്ന ദാനം മാത്രം......
നമുക്ക് ഓരോരുത്തർക്കും
പറയാൻ സാധിക്കണം ഈ ഒരു കൊച്ചു ജീവിതംകൊണ്ട്
നമ്മുടെ ചുറ്റിലുമുള്ള ആളുകൾക്ക് അൽപ്പം എങ്കിലും പ്രകാശം നൽകാൻ സാധിച്ചുവെന്ന്......
ഒരു പക്ഷെ നമ്മുടെയൊക്കെ ജീവിതത്തിൽ തുടരെ തുടരെ പരാജയങ്ങൾ ആയിരിക്കാം സംഭവിച്ചിട്ടുണ്ടാകുക.......അതെല്ലാം നിരന്തരമായ പരിശ്രമത്തിലൂടെ മാറ്റിയെടുക്കാൻ
കഴിയണം...... നമ്മൾ ചെയ്യുന്ന ഓരോ നന്മപ്രവർത്തികൾക്കും ഫലം എന്നെങ്കിലും ഒരിക്കൽ ലഭിക്കാതെയിരിക്കില്ല......
നമ്മൾ ഇതുവരെ നേടിയ അഭിമാനം എല്ലാം നിമിഷനേരം കോണ്ട് ഇല്ലാതെയായി
പോയേക്കാം.....
പലരും പറയണത് കേട്ടിട്ടുണ്ട് ഞങ്ങൾക്ക് ഞങ്ങളുടെ അഭിമാനമാണ് വലുതെന്നു....
ജീവിതത്തേക്കാൾ കൂടുതൽ അഭിമാനത്തിന് വില കൊടുത്താൽ പല നഷ്ടങ്ങളും ഉണ്ടായെന്നു
വരാം......
ഏതൊരാളും ആഗ്രഹിക്കുന്നത്
അഭിമാനത്തോടെ ജീവിക്കാനാണ്.....
നമ്മുടെ ചുറ്റിലും വളരെ അധികം മാറ്റങ്ങൾ അതിവേഗം സംഭവിക്കുന്നുണ്ട്...
എല്ലാവർക്കും അഭിമാനത്തേക്കുറിച്ചുള്ള ശരിയായ തിരിച്ചറിവുകൾ
നേടാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു......
കുറിപ്പ്-അഭിമാനം നഷ്ടം ആയി ഇനി എന്ത് ജീവിതം ആണ് ഉള്ളത് എന്ന് ചിന്തിക്കുന്നവരുണ്ടാകും......
അഭിമാനം എപ്പോൾ വേണമെങ്കിലും നഷ്ടം ആയേക്കാം.....
സ്വന്തം മാതാപിതാക്കളുടെ
അഭിമാനം നഷ്ടപ്പെട്ടാലോ എന്നോർത്ത് എല്ലാം സഹിച്ചു ജീവിക്കുന്ന
മക്കൾ..... മക്കളുടെ അഭിമാനം നഷ്ടപ്പെടാതിരിക്കാൻ എല്ലാ വിധത്തിലും ശ്രമിക്കുന്ന മാതാപിതാക്കൾ.....
ഇന്നിപ്പോൾ അഭിമാനത്തിന്റെ
പേരിൽ ഒരുപാട് പ്രശ്നങ്ങൾ സമൂഹത്തിൽ ഉണ്ടാവുന്നുണ്ട്....
അഭിമാനത്തേക്കാൾ വലുതായി ജീവിതത്തെ കാണാൻ സാധിക്കണം.....
അഭിമാനത്തിനു അതിന്റെതായ പ്രാധാന്യം മാത്രം കൊടുക്കുക.... അമിതമായ പ്രാധാന്യം കൊടുക്കാതിരിക്കുക.....
0 comments:
Post a Comment
Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page