Choose your language

14 June 2022

// // Subscribe YOUTUBE Channel

Keep a distance

ഇന്നത്തെ വിഷയം അകലം പാലിക്കുക എന്നതിനെക്കുറിച്ചാണ്....

നമ്മൾ പലപ്പോഴും പല കാര്യത്തിലും ഒരു അകലം പാലിക്കാറുണ്ട്.....

ആർക്കും ഒരു ബുദ്ധിമുട്ട് ഇല്ലാതെ മുന്നോട്ട് പോകാൻ ഏറ്റവും കൂടുതൽ വേണ്ട ഒരു കാര്യം എന്നുപറയുന്നത് അകലം പാലിക്കാൻ പഠിക്കുക എന്നതാണ്.....

ഒരു കെട്ടിടം പണിയുമ്പോൾ നിശ്ചിതമായ അകലം പാലിക്കണം എന്ന് നിയമം ഉള്ളത് ഭാവിയിൽ കെട്ടിട ഉടമയ്ക്കും വഴിയിൽ കൂടി സഞ്ചരിക്കുന്നവർക്ക് ദോഷം വരാതിരിക്കാൻ വേണ്ടിയാണ്.....

വലിയ പവറിൽ വൈദ്യുതി കമ്പികൾ കടന്നുപോകുന്ന വഴിയിൽ കൂടി തൊട്ടടുത്തായി കെട്ടിടങ്ങൾ ഉണ്ടാവില്ല, കാരണം ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ്......

എവിടെയും ഒരു അകലം പാലിക്കാൻ നമ്മൾ പഠിക്കേണ്ടിയിരിക്കുന്നു.....

ചിലരൊക്കെ വളരെ അടുത്തുകഴിഞ്ഞാൽ എന്തെങ്കിലും കാരണത്താൽ അകലാൻ പ്രയാസപ്പെടുന്നത് കണ്ടിട്ടുണ്ട് (സ്വാഭാവികം......).

പല സാഹചര്യത്തിലും മനുഷ്യർക്ക് കൃത്യമായ അകലം പാലിക്കാൻ കഴിയാത്തതുകൊണ്ട് ഒരുപാട് ജീവനുകൾ നഷ്ടമായിട്ടുണ്ട്....

അശ്രദ്ധമായി ഡ്രൈവിംഗ് ചെയ്തത് വഴി ഒരുപാട് ആളുകൾക്ക് വാഹനഅപകടം മൂലം മരണം സംഭവിച്ചിട്ടുണ്ട്.... അവർക്കാർക്കും ക്ഷണനേരം കൊണ്ട് അകലം പാലിക്കാൻ സാധിച്ചില്ല....

മരണം ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാം.......

നമ്മൾ ജീവിതത്തെ കൂടുതലായി സ്നേഹിക്കാൻ തുടങ്ങുമ്പോൾ മരണത്തിന് ഇടയാക്കുന്ന സാഹചര്യത്തിൽ നിന്നും കൂടുതലായി അകലാൻ തുടങ്ങും.......

ഒരു കൃഷിതോട്ടത്തിൽ വിളകൾ നടുമ്പോൾ കൃഷിക്കാരൻ വിളകൾക്ക് ഇടയിൽ നിശ്ചിത അകലം പാലിക്കും, എങ്കിലാണ് വിളകൾക്ക് നല്ലത് പോലെ വളരാനും വിളവ് തരാനും കഴിയുകയുള്ളു എന്ന് നല്ലത് പോലെ കൃഷിക്കാരന് അറിയാം......

ഓരോ കാര്യത്തിനും അകലം പാലിക്കേണ്ട നിശ്ചിത പരിധിയുണ്ട്.....

ഒരു മരത്തിന്റെ തൈ നട്ടു കഴിഞ്ഞാൽ എത്രകാലം കൂടി ഇനി മരം വളരും, അതിന്റെ വേര് എത്രത്തോളം സഞ്ചരിക്കുമെന്ന് (മരത്തെക്കുറിച്ച് വ്യക്തമായി പഠിക്കാതെ)അറിയാൻ സാധിക്കില്ല.....

വലിയ വാഹനങ്ങളിൽ വാഹനത്തിന്റെ പുറകിലായി ഇംഗ്ലീഷ് അക്ഷരത്തിൽ എഴുതിവെച്ചിട്ടുണ്ട് 'കീപ്പ് ഡിസ്റ്റൻസ് മി' എന്ന്..... അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയാണ് അതിലുടെ ചുണ്ടികാണിക്കുന്നത്....

റോഡിലൂടെ വാഹനത്തിൽ സഞ്ചരിക്കുമ്പോൾ നമ്മുടെ വാഹനവും തൊട്ട് മുൻപിലുള്ള വാഹനവും തമ്മിൽ നിശ്ചിത ദൂരം അകലമായി നിൽക്കേണ്ടതുണ്ട്..... മുൻപിലുള്ള വാഹനത്തിന് എന്തെങ്കിലും കാരണവശത്താൽ പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ടി വന്നാൽ ബ്രേക്ക് ചെയ്യുമ്പോൾ പിന്നിലൂടെ വരുന്ന വാഹനത്തിന്, ബ്രേക്ക് ചെയ്ത വാഹനവുമായി അപകടം ഉണ്ടാവാതിരിക്കാനാണ് അകലം പാലിക്കാൻ പറയുന്നത്.....

ഒരുപാട് വാഹനങ്ങൾ അകലം പാലിക്കാതെ അപകടത്തിൽപെടുന്നുണ്ട്.... പല അപകടങ്ങളും നമ്മളുടെ ശ്രദ്ധക്കുറവുകൊണ്ടും സംഭവിക്കുന്നതാണ്......

ഇന്നിപ്പോൾ മനുഷ്യർ തമ്മിലുള്ള അകലങ്ങൾ കുറക്കുന്ന കാര്യത്തിൽ ഒരുപാട് മുന്നേറിയിട്ടുണ്ട്.... ഇന്നിപ്പോൾ ഒരുപാട് കിലോമീറ്റർ ദുരമുള്ള സ്ഥലങ്ങളിൽ പോലും എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്നു..... ഇനി മുന്നോട്ട് പോകുമ്പോൾ ഇപ്പോൾ ഉള്ളതിനേക്കാൾ വേഗത്തിൽ എത്തിചേരാനുള്ള വഴികൾ കണ്ടുപിടിക്കും എന്ന് പ്രതീക്ഷിക്കാം.....

നമ്മുടെ ജീവിതം സന്തോഷം, സമാധാനപരമായി മുന്നോട്ട് പോകാൻ അകലം പാലിക്കാൻ നമ്മൾ ഓരോരുത്തരും ബാധ്യസ്ഥരാണ്.....

പലയിടത്തും സുരക്ഷയുടെ ഭാഗമായിട്ട് നമ്മളിൽ പലർക്കും അകലം പാലിക്കേണ്ടി വരാറുണ്ട്.....

നമ്മുടെ ജീവിതം കൂടുതൽ സുരക്ഷിതമാകാൻ അപകടം നിറഞ്ഞ സാഹചര്യത്തിൽ നിന്നും ആവശ്യമായ അകലം പാലിക്കാൻ എല്ലാവർക്കും കഴിയട്ടെയെന്ന് ആശംസിക്കുന്നു......

കുറിപ്പ്-അകലം വേണ്ടിടത്തു അകലം പാലിക്കുക തന്നെ വേണം.....

അകലം ഒഴിവാക്കാൻ ശ്രമിച്ചാൽ ഒരു പക്ഷെ വളരെയേറെ അപകടത്തിനു സാധ്യത ഉണ്ടായേക്കാം......

അറിഞ്ഞുകൊണ്ട് അപകടം ക്ഷണിച്ചുവരുത്താതെ ഇരിക്കാൻ അകലം വേണ്ട ഇടങ്ങളിൽ ആവശ്യമായ അകലം പാലിക്കാൻ നമ്മൾ ഓരോരുത്തർക്കും ഇനിയുള്ള നാളുകൾ ശ്രമിക്കാം......

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

0 comments:

Post a Comment

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN