Choose your language

13 June 2022

// // Subscribe YOUTUBE Channel

Closeness





ഇന്നത്തെ വിഷയം അടുപ്പം എന്നതിനെക്കുറിച്ചാണ്.....

നമ്മൾ എല്ലാവർക്കും ഏറ്റവും കൂടുതൽ അടുപ്പം ഉള്ള ആളുകൾ ലോകത്ത് ഉണ്ടാകും, ഒരു പക്ഷെ അവരിൽ പലരും ഇന്നിപ്പോൾ നമ്മളോടൊത്തു ഉണ്ടായെന്നു വരില്ല......

നമ്മൾ ഓരോ കാലത്തും അടുപ്പം ഉണ്ടായിരുന്നവരിൽ നിന്നും കാലം മാറുന്നത് അനുസരിച്ചു അകലാൻ തുടങ്ങുന്നു(സാഹചര്യം കൊണ്ടാകാം ഒരു പക്ഷെ....).

എത്ര എത്ര ബന്ധങ്ങളാണ് ഇപ്പോൾ അടുപ്പം ഉപേക്ഷിച്ചുകൊണ്ട് അകലം പാലിക്കുന്നത്.....

ഞാൻ ഇപ്പോൾ ഒരുപാട് മനുഷ്യരോട് അകലം പാലിക്കാറുണ്ട്.....

എനിക്കിപ്പോൾ ആളുകളുമായി അടുപ്പം ഉള്ളപ്പോളും അകലം ഉള്ളപ്പോളും ഉള്ള വ്യത്യാസം നല്ലത് പോലെ അറിയാം....

അടുപ്പം മാറി പകരം അകലം വരാൻ എന്തെങ്കിലും കാരണം കാണും ഓരോരുത്തർക്കും....

സ്ഥിരമായി ഒരു കടയിൽ വന്നിരുന്ന വ്യക്തി പിന്നീട് അവിടെ വരാതെ ആയിട്ടുണ്ടെങ്കിൽ അതിനു തക്കതായ കാരണം കാണും ഒരുപക്ഷെ കടയെക്കാൾ വിലക്കുറവിൽ സാധനങ്ങൾ കിട്ടുന്ന വേറെ കടകൾ ഉണ്ടായിട്ടുണ്ടാകാം......

ചിലർക്ക് ചിലരോടുള്ള അടുപ്പം നഷ്ടപ്പെട്ടാൽ ജീവിതത്തിൽ എല്ലാം നഷ്ടപ്പെടുന്നത് പോലെയാണ്..........

നമ്മൾ എന്തിനോടാണ് ഏറ്റവും കൂടുതൽ അടുപ്പം ഉണ്ടാക്കിയിട്ടുള്ളത്, അത് നഷ്ടപ്പെടുമ്പോൾ/നമ്മളിൽ നിന്നും അകലുമ്പോൾ വളരെ അധികം സങ്കടം ഉണ്ടാവുക സ്വാഭാവികമാണ്.......

ചില ആളുകളോട് എളുപ്പം അടുപ്പം കൂടാൻ കഴിയും, മറ്റു ചിലരോടാകട്ടെ അടുപ്പം കൂടാൻ എളുപ്പം പറ്റത്തില്ല.....

അടുപ്പം ആരോട് ആവണം, അടുപ്പം ആരോട് വേണ്ട എന്നു തീരുമാനിക്കാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കണം......

വടികൊടുത്തു അടി വാങ്ങിക്കരുതെന്ന് നമ്മളെ പലരും ഉപദേശിക്കാറില്ലേ....

എത്ര നല്ല പെരുമാറ്റം ആയികൊള്ളട്ടെ, അവരുടെ ഉദ്ദേശ്യം എന്താണെന്ന് മനസ്സിലാവണം.....

എത്ര എത്ര ആളുകളാണ് ദിനംപ്രതി മറ്റുള്ള മനുഷ്യരെ പറ്റിച്ചുകൊണ്ടിരിക്കുന്നത്......

മറ്റു മനുഷ്യരാൽ സ്വയം പറ്റിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.....

സ്നേഹം ഉള്ളിടത്തെ അടുപ്പം ഉണ്ടാവുള്ളു......

ലോകത്ത് ഇഷ്ടം പോലെ വസ്തുക്കൾ ഉണ്ടെങ്കിലും അവയിൽ ചിലതിനോട് മാത്രമാണ് നമ്മൾക്ക് ഇഷ്ടവും അടുപ്പവും തോന്നുക......

നമ്മൾക്കു ഇഷ്ടം ഉള്ള വ്യക്തികളോട് അടുപ്പം സ്ഥാപിക്കാൻ നമ്മൾ ആഗ്രഹിക്കും, പക്ഷെ എങ്കിൽ നമ്മൾക്ക് ഇഷ്ടം ഉള്ള വ്യക്തികൾക്കും തിരിച്ചു നമ്മളോട് ഇഷ്ടം ഉണ്ടെങ്കിൽ മാത്രമാണ് പരസ്പരം അടുപ്പം ഉണ്ടാവുള്ളു.....

കാന്തം അടുത്തുള്ള എല്ലാ ഇരുമ്പ് സാധനങ്ങളെയും ആകർഷിക്കും....... കാന്തത്തിന്റെ പ്രേതേകത കൊണ്ടാണ്.....

ഓരോ മനുഷ്യർക്കും ചുറ്റിലുമുള്ള ഓരോ മനുഷ്യരോടും അടുപ്പം തോന്നണം എങ്കിൽ എന്തെങ്കിലും അവരെ ആകർഷിക്കുന്നത് കാണണം.....

എല്ലാ മനുഷ്യർക്കും ജീവിത ചിലവുകൾ മുന്നോട്ട് കൊണ്ട് പോകുവാൻ എന്തിനോടെങ്കിലും അടുപ്പം ഉണ്ടാകേണ്ടതുണ്ട് (പണം സമ്പാദിക്കാനുള്ള വഴികൾ തേടേണ്ടതുണ്ട്......).

ജീവിതത്തിൽ നിന്നും അകറ്റി നിർത്തേണ്ട പല കാര്യങ്ങളുണ്ട്...... വിഷമുള്ള വസ്തുക്കൾ ആരും അറിഞ്ഞുകൊണ്ട് അടുപ്പിക്കാറില്ലല്ലോ.....

വിഷം നിറഞ്ഞതെന്തും നമ്മുടെ ജീവനു തന്നെ ആപത്താണെന്ന് തിരിച്ചറിയുക.....

ദുശീലങ്ങളിൽ നിന്നും അകന്നുനിൽക്കുക....

എത്ര ഉറ്റ സൗഹൃദം ആയിരുന്നാൽ പോലും, നമ്മുടെ ജീവിതത്തിനു ദോഷം വരുന്ന കാര്യങ്ങളിൽ നിന്നും നമ്മൾ സ്വാമേധയ വിട്ടുനിൽക്കുക തന്നെ ചെയ്യണം.....

എന്തിനെയാണ് നമ്മൾ കൂടുതലായി അടുപ്പിച്ചുകൊണ്ടിരുന്നത് അതിന്റെ നേട്ടങ്ങൾ/വിപത്തുകളും നമ്മൾ തന്നെ അനുഭവിക്കേണ്ടി ഇരിക്കുന്നു......

നമ്മൾ ഓരോരുത്തരും ശക്തമായ നിലപാട് എടുത്താൽ ഒരാൾക്കുപോലും നമ്മളോട് അടുപ്പം കൂടാൻ സാധിക്കില്ല(ഒരു പക്ഷെ....).

നമ്മുടെ ജീവിതത്തിൽ നിന്നും സന്തോഷവും സമാധാനവും ഇല്ലാതെയാക്കുന്ന കാര്യങ്ങൾ ആരിൽ നിന്നായാലും അവരെ കൂടുതലായി നമ്മുടെ കൂടെ അടുപ്പിക്കാതിരിക്കാൻ(ആരെ അടുപ്പിക്കണം, ആരെ അടുപ്പിക്കണ്ട എന്നത് ഓരോരുത്തയുടെയും വ്യക്തി സ്വാതന്ത്ര്യം)എല്ലാവർക്കും കഴിയട്ടെയെന്ന് ആശംസിക്കുന്നു......

കുറിപ്പ്-നമ്മൾ, നമ്മുടെ ജീവിതത്തെ കൂടുതലായി സ്നേഹിക്കാൻ ആരംഭിച്ചു കഴിഞ്ഞാൽ തന്നെ, നമ്മുടെ ജീവിതത്തിൽ ആവശ്യം ഇല്ലാത്ത കാര്യങ്ങളിൽ നിന്നും അടുപ്പം ഉപേക്ഷിക്കാൻ തയ്യാറാകും....

നമ്മുടെ ജീവിതത്തിനു ഉപകാരപ്രദമായ കാര്യങ്ങൾക്ക് മാത്രം അടുപ്പം ഉണ്ടാക്കുക.....

ആരോടാണ് മുന്നോട്ടുള്ള ജീവിതത്തിൽ അടുപ്പം വേണോ, വേണ്ടയോ എന്നത് ഓരോരുത്തരും ശരിയായ വിലയിരുത്തലുകൾ നടത്തികൊണ്ട് മാത്രം തീരുമാനിക്കുക........

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

0 comments:

Post a Comment

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN