Choose your language

7 June 2022

// // Subscribe YOUTUBE Channel

True love is strong





ഇന്നത്തെ വിഷയം സത്യമായ സ്നേഹം കരുത്താണ് എന്നതിനെക്കുറിച്ചാണ്.....

മനുഷ്യന് മുന്നോട്ട് സഞ്ചരിക്കാൻ കരുത്തു ആവശ്യമാണ്.....

ആരോഗ്യം ഉണ്ടാവാൻ ഭക്ഷണം കഴിക്കുന്നു, വ്യായാമം ചെയ്യുന്നു അങ്ങനെ ശരീരത്തിനു ആവശ്യമായ കരുത്തു നേടിയെടുക്കുന്നു......

ശാരീരികമായ കരുത്തുപോലെ(ബലം)തന്നെ നമ്മൾ ഓരോരുത്തർക്കും ആവശ്യമായ ഒന്നാണ് മാനസികമായ കരുത്തു....

സ്നേഹം നമ്മൾക്ക് വളരെ അധികം ആവശ്യമായ കാര്യമാണ്.....

സ്നേഹം ഇല്ലെങ്കിൽ നിർജീവമായ അവസ്ഥ ആയിരിക്കും നമ്മളിൽ പലർക്കും ഒരുപക്ഷെ അനുഭവപ്പെടുക....

നമ്മൾ ഒരാളെ ആന്മാർഥമായി സ്നേഹിക്കുമ്പോൾ വ്യക്തിയിൽ നിന്നും തിരിച്ചു നമ്മളും സ്നേഹം ആന്മാർത്ഥമായി തന്നെ ആഗ്രഹിക്കും.....

സ്നേഹം ഇല്ലാത്ത ബന്ധങ്ങൾക്ക് കെട്ടുറപ്പ് ഉണ്ടാവില്ലല്ലോ.....

സ്നേഹിക്കാൻ നമ്മൾ ഒരുപാട് പഠിക്കേണ്ടിയിരിക്കുന്നു.....

ക്ഷമ വേണ്ടി വരും സ്നേഹം നിലനിർത്താനായിട്ട്.....

ഓരോ മനുഷ്യർക്കും ഓരോരോ ഇഷ്ടങ്ങളും ആഗ്രഹങ്ങളുമാണ് ഉണ്ടാവുന്നത്......

സ്നേഹത്തിനു തടസ്സം നിൽക്കുന്ന കാര്യങ്ങളാണ് ദേഷ്യം, പ്രതികാരചിന്ത മുതലായവ......

പലരും നമ്മൾക്ക് മുൻപിൽ സ്നേഹപ്രകടനം കാഴ്ചവെക്കുന്നത് ഒരുപക്ഷെ വെറും ഒരു അഭിനയം മാത്രം പലപ്പോഴും ആകാറുമുണ്ട്...... കാലം തെളിയിക്കും അവർക്ക് നമ്മളോട് ഒരു തരി സ്നേഹം ഉണ്ടായിരുന്നില്ലായെന്ന്....

ലോകത്തെ,പ്രപഞ്ചത്തെ, പ്രകൃതിയെ,ജീവജാലങ്ങളെ സ്നേഹിക്കാൻ കഴിയുന്നുണ്ടോ മനുഷ്യന്.....

സ്നേഹം ആഗ്രഹിക്കാത്ത മനുഷ്യരില്ല...

തന്നോട് ലോകത്ത് ആർക്കും സ്നേഹം ഇല്ലായെന്ന് തിരിച്ചറിയുന്ന നിമിഷം വ്യക്തി ഒറ്റപ്പെടാൻ തുടങ്ങുന്നു.....(ആരിൽ നിന്നും അമിതമായി ഒന്നും ആഗ്രഹിക്കാതിരിക്കുക).

ജീവിതത്തിനു അർത്ഥം കൈവരുന്നത് നമ്മൾ, മറ്റുള്ളവരെ സ്നേഹിക്കുമ്പോഴാണ്.... മറ്റുള്ളവരാൽ നമ്മൾ സ്നേഹം അനുഭവിക്കുമ്പോഴാണ്....

സ്നേഹം നമ്മളെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു തരുന്നുണ്ട്....

ഇന്ന് നമ്മളെ സത്യസന്ധമായി സ്നേഹിക്കാൻ ആരെങ്കിലുമുണ്ടോ എന്ന് ചിന്തിച്ചു നോക്കുക.....

സ്നേഹം നൽകുന്ന കരുത്ത്മനുഷ്യനെ ഏതൊരു പ്രയാസങ്ങളെയും അതിജീവിക്കാനുള്ള കരുത്തു നൽകും(ഒരു പരിധി വരെ ......).

എന്നേ സംബന്ധിച്ച് ഒരിക്കൽ നഷ്ടപ്പെടുത്തിക്കളഞ്ഞ സ്നേഹം തിരികെ കൊണ്ട് വരാൻ വളരെ അധികം പ്രയാസമാണ്.......

ഞാൻ എപ്പോഴും സ്നേഹത്തിൽ ആന്മാർത്ഥത പ്രതീക്ഷിക്കുന്നു, അതില്ല എന്ന് തിരിച്ചറിയുന്ന നിമിഷം ബന്ധം എന്നേക്കുമായി ഇല്ലാതെ ആവുന്നു.....

സ്നേഹം എന്താണെന്ന് ഒരുപക്ഷെ അതു നഷ്ടപ്പെടുമ്പോഴായിരിക്കും തിരിച്ചറിവ് ഉണ്ടാവുക......

എല്ലാവർക്കും ആരോഗ്യപരമായ സ്നേഹം പരസ്പരം നിലനിർത്തികൊണ്ട് പോകുവാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു.....

കുറിപ്പ്- സ്നേഹം ഒരിക്കലും പിടിച്ചു വാങ്ങേണ്ടതല്ലല്ലോ.....

ആന്മാർത്ഥത ഇല്ലാത്ത സ്നേഹത്തിനു അൽപ്പം മാത്രമേ ആയുസ്സ് ഉണ്ടാവുകയുള്ളൂ......

ഒരാളെ സ്നേഹിക്കുന്നു എന്ന് അയാളെ ബോധ്യപ്പെടുത്താൻ എപ്പോഴും ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് ഏതു നേരം വ്യക്തിയുടെ പിന്നാലെ പോയി പറഞ്ഞു കൊണ്ട് നടക്കേണ്ടതില്ലല്ലോ.....

സ്നേഹം നിലനിർത്താൻ ക്ഷമ, സഹനശക്തി, ധൈര്യം, വിട്ടുവിഴ്ച മനോഭാവം, നല്ല പെരുമാറ്റം, സത്യസന്ധത എല്ലാം ആവശ്യമാണ്......

സ്നേഹം എന്നും നമ്മളെ കൈവെടിയാതെ മുന്നോട്ട് പോകുവാൻ പ്രേരക ശക്തി ആയി മാറട്ടെ....

ഭൂമിയിൽ ആരും നമ്മളെ സ്നേഹിച്ചില്ലെങ്കിലും അവനവനെ തന്നെ സ്നേഹിക്കാൻ പരിശ്രമിക്കുക, പഠിക്കുക.... ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ നേടാൻ അവനവനോടുള്ള സ്നേഹം ഒത്തിരി സഹായിക്കും......

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

0 comments:

Post a Comment

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN