Choose your language

16 June 2022

// // Subscribe YOUTUBE Channel

Keep silent





ഇന്നത്തെ വിഷയം മൗനം(നിശബ്ദത) പാലിക്കുക എന്നതിനെക്കുറിച്ചാണ്.....

നമ്മളിൽ പലരും പലപ്പോഴും പല സാഹചര്യങ്ങളിലും മൗനം പാലിക്കാറുണ്ട്.....

മൗനം കൊണ്ട് നമ്മുടെയൊക്കെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള ഒരുപാട് ഗുണങ്ങളും അതോടൊപ്പം തന്നെ ദോഷങ്ങളും സാഹചര്യം വിലയിരുത്തികൊണ്ട് നമ്മൾ ഓരോരുത്തർക്കും പറയാൻ കഴിയും.....

ഒരു മനുഷ്യൻ മൗനം പാലിക്കുന്നത് ഒരു പക്ഷെ വ്യക്തമായ നിർദേശത്തിന്റെ അടിസ്ഥാനത്തിലോ അല്ലെങ്കിൽ സംസാരിച്ചിട്ട് കാര്യം ഇല്ല എന്ന് ബോധ്യം ആകുമ്പോഴോ ആണ്.....

ചില ആളുകൾക്ക് ചില സാഹചര്യങ്ങളിൽ മറ്റുള്ളവരോട് സംസാരിക്കാൻ/പറയാൻ വാക്കുകൾ കിട്ടുന്നുണ്ടാവില്ല....

ചില സ്ഥലങ്ങളിൽ ചെല്ലുമ്പോൾ അവിടെ എഴുതിവെച്ചിട്ടുണ്ട് മൗനം പാലിക്കണം എന്ന്..... നിശബ്ദതയിൽ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയും.... വായനമുറിയിൽ നിശബ്ദത പാലിക്കുവാൻ പറയുന്നതിന് കാരണം അവിടെ പുസ്തകം വായിക്കുന്നവരുടെ ശ്രദ്ധ തെറ്റാതിരിക്കാനാണ്......

നല്ലത് പോലെ സംസാരിച്ചിരുന്നവർ പെട്ടെന്നൊരുന്നാൾ മൗനം പാലിക്കുന്നത് കാണാൻ ഇടയായിട്ടുണ്ട്, പിന്നീട് അന്വേഷിച്ചപ്പോളാണ് അറിയാൻ കഴിഞ്ഞത് വ്യക്തിയുടെ വേണ്ടപ്പെട്ട ഒരാൾ മരിച്ചതിന്റെ സങ്കടം/വ്യക്തിപരമായ സങ്കടം ആണെന്ന്.....

എന്റെ ജീവിതത്തിൽ എന്നേ പലരും വായ അടപ്പിച്ചിട്ടുണ്ട്(ഞാൻ പൊതുവെ മറ്റുള്ളവരുടെ വായ എന്റേതായ വാക്കുകൾകൊണ്ട് അടപ്പിക്കുകയാണ് ചെയ്യാറുള്ളത്....). ഇന്ന് അവർക്ക് മുൻപിൽ വായ അടച്ചു തന്നെ ഞാൻ നിൽക്കുന്നു (വായയിൽ ഈച്ച, പ്രാണികൾ കയറാതിരിക്കാൻ വായ അടച്ചു എന്നല്ല ഉദേശിച്ചത്കേട്ടോ, നിശബ്ദത പാലിക്കുക ആണെന്നാണ്)...... മൗനത്തിലൂടെ ഒരുപാട് കാര്യങ്ങൾ ആർക്കായാലും പഠിക്കാൻ കഴിയട്ടെ......

ചില ആളുകൾ ഉൾവലിഞ്ഞു ജീവിക്കും, ആരോടും യാതൊരു വിധ സംഭാഷണം ഇല്ലാതെ തന്റെതായ ലോകത്തു മാത്രം ആയി ചുരുങ്ങും.....അവരിൽ ചിലരൊക്കെ കാലക്രമേണ ആളുകളുമായി സംസാരിക്കാൻ തയ്യാറായി ഉൾവലിയുന്ന സ്വഭാവം മാറ്റിയെടുക്കാറുണ്ട്.....

നമ്മൾക്ക് മറ്റുള്ളവരോട് എന്തെങ്കിലും തുറന്നുപറയാൻ ഉണ്ടെങ്കിൽ സാഹചര്യം അനുസരിച്ചു നേരിട്ട് പറയുക..... എങ്കിൽ മാത്രമാണ് നമ്മൾക്ക് അവരിൽ നിന്നും തക്കതായ മറുപടി ലഭിക്കുകയുള്ളു.... അല്ലാതെ നമ്മളുടെ മനസ്സിൽ മാത്രം ഇരുന്നു കഴിഞ്ഞാൽ അവരാരും അറിയാൻ പോകുന്നില്ല..... നമ്മൾ അവരോട് കാര്യം പറയാത്തതിന്റെ സങ്കടം നമ്മളിൽ നിന്നും മാറുകയും ഇല്ല.....

ഏതൊരു മനുഷ്യനും ഒറ്റക്ക് ചെയ്യുന്ന കാര്യത്തിന് പരിധിയും പരിമിതികളുമുണ്ട്.....എനിക്ക് ഒറ്റക്ക് ഒരു ലക്ഷം ആളുകൾ നൽകുന്ന അഭിപ്രായത്തിനു മറുപടി പറയാൻ എളുപ്പം സാധിക്കില്ലല്ലോ.....

വലിയൊരു ബഹളങ്ങൾ ഉള്ളപ്പോൾ അവിടെ ഏതെങ്കിലും വിഭാഗം മൗനം പാലിച്ചാൽ പ്രശ്നം കൂടുതൽ മോശമാവാതെ പരിഹാരം കണ്ടെത്താൻ സാധിച്ചേക്കും (ഒരു പക്ഷെ......).

മൗനം പാലിക്കേണ്ടിടത്തു മൗനം പാലിക്കാനും ശബ്ദിക്കേണ്ട ഇടങ്ങളിൽ ആവശ്യത്തിന് അനുസരിച്ചു ശബ്ദിക്കാനും എല്ലാവർക്കും കഴിയട്ടെയെന്ന് ആശംസിക്കുന്നു.....

കുറിപ്പ്-ജീവിതത്തിൽ അച്ചടക്കവും മൗനവും പാലിക്കേണ്ട ഒരുപാട് സന്ദർഭങ്ങളുണ്ടാവാറുണ്ട്.....

തെറ്റ് കണ്ടാൽ തെറ്റാണെന്നു പറയാനുള്ള ആർജവം നമ്മൾ ഓരോരുത്തർക്കും ഉണ്ടാവണം....

മൗനം പാലിക്കേണ്ടിടത്ത് മൗനം പാലിക്കാനുള്ള കരുത്തും നമ്മൾ ഓരോരുത്തരും നേടിയെടുക്കണം......

ബോധം ഇല്ലാതെ ഒരാൾ എന്തെങ്കിലും നമ്മളോട് പറഞ്ഞാൽ അയാൾക്ക് മറുപടി കൊടുക്കാതെ വ്യക്തിക്ക് ബോധം ഉള്ളപ്പോൾ മാത്രം ആവശ്യമെങ്കിൽ മറുപടി കൊടുക്കാൻ പറ്റുമെങ്കിൽ മാത്രം കൊടുക്കുക......

മൗനം പാലിക്കേണ്ട സാഹചര്യം വരുമ്പോൾ മൗനം പാലിക്കാൻ എല്ലാവർക്കും കഴിയട്ടെ......

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

0 comments:

Post a Comment

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN