Choose your language

3 June 2022

// // Subscribe YOUTUBE Channel

Has decreased





ഇന്നത്തെ വിഷയം കുറവായിട്ടുണ്ട് എന്നതിനെക്കുറിച്ചാണ്.....

നമ്മളുടെ ജീവിതത്തിൽ പലതും കുറവ് ആവാറുണ്ടല്ലോ......

ഒരു പക്ഷെ സാമ്പത്തികം ആയിരിക്കാം, ആരോഗ്യം ആയിരിക്കാം, സൗന്ദര്യം ആയിരിക്കാം...... ചുറ്റുപാടുമുള്ള സൗകര്യങ്ങൾ ആയിരിക്കാം...... സ്നേഹം ആയിരിക്കാം, സഹായം ആയിരിക്കാം അങ്ങനെ പലതും ആകാം......

ജീവിതത്തിൽ നമ്മൾക്ക് എന്തെങ്കിലും ലക്ഷ്യം കണ്ടെത്താൻ സാധിച്ചിട്ടുണ്ടോ?.... ലക്ഷ്യം നേടാൻ പരിശ്രമിക്കുന്ന കാര്യത്തിൽ എന്തെങ്കിലും കുറവുകൾ നമ്മുടെ ഭാഗത്തുനിന്നും വന്നിട്ടുണ്ടോ?......

നമ്മളുടെ ജീവിതത്തിൽ നമ്മൾക്ക് പലതും കുറവുകൾ ആയിട്ട് ഉണ്ടായേക്കാം..... ഒരുപാട് കളിയാക്കലുകൾ അതിന്റെ പേരിൽ നമ്മൾക്ക് നേരിടേണ്ടി വന്നേക്കാം......

ഇന്ന് നമ്മൾക്ക് ഉള്ള കുറവുകൾ ഒരുപക്ഷെ നമ്മളിലെ മറ്റു കഴിവുകൾ പുറത്തു കൊണ്ടുവരാൻ നമ്മളെ ഒരുപക്ഷെ സഹായിച്ചേക്കും.... കുറച്ചു മുൻപ് ഞാൻ കണ്ടൊരു വിഡിയോയിൽ ഒരാൾ പടം വരക്കുന്നത് അദ്ദേഹത്തിന്റെ കാലും മുക്കും ഉപയോഗിച്ച് കൊണ്ടാണ്...... വ്യക്തി പെയിന്റ് ചെയ്യാൻ ബ്രഷ് ഉപയോഗിക്കുന്നതെ ഇല്ല...... ബ്രഷ് ഇല്ലാതെ തന്നെ വളരെ മനോഹരമായി അദ്ദേഹം പടം വരച്ചിരിക്കുന്നു....... അദ്ദേഹത്തിന്റെ കയ്യിൽ ബ്രഷ് ഇല്ലാത്തത് ഒരു കുറവ് ആയിട്ട് അദ്ദേഹം കാണുന്നില്ല..... പകരം തന്റെ ഉള്ളിലുള്ള ആന്മാവിശ്വാസം പുറത്തു കൊണ്ട് വന്നു കുറവുകളെ നിഷ്പ്രയാസം ഇല്ലാതെയാക്കി.......

നമ്മളിൽ പലർക്കും നമ്മളിലെ കുറവുകളിലേക്ക് നോക്കി സങ്കടപ്പെടാൻ ആയിരിക്കാം ആഗ്രഹം ഉണ്ടാവുക(ഒരു പക്ഷെ......).

നമ്മളിലുള്ള കുറവുകളിൽ പലതും ഇന്ന് അല്ലെങ്കിൽ നാളെ ഒരു പരിധി വരെ മാറ്റിയെടുക്കാൻ കഴിഞ്ഞേക്കും (ഒരുപക്ഷെ.....).

ജനിച്ചു 18മാസമായ കുഞ്ഞു സംഗീതഉപകരണം ഉപയോഗിക്കുന്നത് കണ്ടപ്പോൾ സത്യത്തിൽ അതിശയം വന്നുപോയി.....

നമ്മളുടെ കുറവുകൾ നമ്മൾ മനസ്സിലാക്കുന്നത് മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോഴാണ്......

എന്റെ പോസ്റ്റുകളിൽ പലരും പറയാറുണ്ട് അവർക്ക് അഭിപ്രായം എഴുതി അറിയിക്കാൻ അറിയില്ല എന്ന്...

. നമ്മളൊക്കെ ജനിച്ചു വീണപ്പോഴേ എല്ലാം പഠിച്ചു മനസ്സിലാക്കിയിട്ട് അല്ലല്ലോ വന്നേക്കുന്നത്..... നമ്മുടെ ഭാഗത്തും നിന്നും ഓരോ കാര്യങ്ങളും ശരിയായ വിധത്തിൽ പഠിക്കാനുള്ള ആന്മവിശ്വാസം ഉണ്ടായാൽ മതി......

എല്ലാവർക്കും ഒരുപോലെ ചുറ്റിലുമുള്ള കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കില്ലല്ലോ..... ഓരോരുത്തരുടെയും ബുദ്ധി ശക്തിയുടെ അളവിൽ വ്യത്യാസം ഉണ്ടാകുമല്ലോ.......

ചിലരൊക്കെ നമ്മളോട് പറയാറില്ലേ നിനക്ക്(എനിക്ക്) ഒരു അടിയുടെ കുറവുണ്ടെന്ന്.....

എന്നോട് പലരും പറയാറുള്ളത് നിനക്ക് 25 പൈസയുടെ കുറവൊക്കെ ഉണ്ടെന്നാണ്......(എന്റെ പേഴ്സ് കാലിയാണെന്ന് അവരെങ്ങനെ അറിഞ്ഞു എന്ന് നിങ്ങളിൽ ആരും എന്നോട് ഇപ്പോൾ ചോദിക്കില്ലല്ലോ അല്ലേ...).

നമ്മളെ വളരെ അധികം അലട്ടുന്ന ഒരു കാര്യം സാമ്പത്തികസ്ഥിതി വളരെ അധികം കുറഞ്ഞു പോകുമ്പോഴാണ്......

നമ്മൾ എല്ലാവരും നമ്മളുടെ കുറവുകളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട്മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്...... നമ്മളുടെ ആഗ്രഹം എന്താണോ അതിനുവേണ്ടി നിത്യവും പരിശ്രമിച്ചുകൊണ്ടിരിക്കുക.......

നമ്മുടെ ചുറ്റിലും ഉള്ളവരിൽ പലരും നമ്മളെ വിമർശിക്കും കളിയാക്കും പക്ഷെ നമ്മൾ എന്നെങ്കിലും വിജയം നേടി കഴിയുമ്പോൾ അവരിൽ പലരും നമ്മളെ അഭിനന്ദിക്കും......

ഇന്ന് നമ്മളിൽ പലരെയും പിന്നോട്ട് വലിക്കുന്നത് നമ്മുടെ കുറവുകൾ ഓരോന്നും ആയിരിക്കും.....

മറ്റുള്ളവരെ നമ്മൾ താരതമ്യം ചെയ്യും,അവരുടെ അത്രയും കഴിവ് നമ്മൾക്കില്ല എന്ന് മനസ്സിലാവുമ്പോൾ നമ്മളിൽ പലരും പിന്തിരീയും .

ഓരോ വ്യക്തികൾക്കും ഉള്ള കഴിവുകൾ വ്യത്യാസമാണ്......അതുകൊണ്ട് തന്നെ ആരുമായും താരതമ്യം ചെയ്യേണ്ടതില്ല....

കുറവുകൾ ഉള്ളത് തിരസ്കരിക്കാനാണ് എല്ലാവർക്കും താല്പര്യം.....

ഒരു മനുഷ്യൻ കുറവുകളോടെ ജനിച്ചത് അവരുടെ തെറ്റല്ല.... ജീവിതത്തിൽ നമ്മളെ ഏറ്റവും കൂടുതൽ വിഷമിപ്പിക്കുന്നത് നമ്മൾക്കുണ്ടായിട്ടുള്ള കുറവുകളെക്കുറിച്ച് ഓർക്കുമ്പോഴായിരിക്കും.....

അപ്പന്റെയും അമ്മയുടെയും കഷ്ടപ്പാട് കണ്ടു വളർന്ന ആളുകൾ പറയാറുണ്ട്, അവരെ അവരുടെ മാതാപിതാക്കൾ യാതൊരു കുറവും വരുത്താതെയാണ് വളർത്തിയതെന്ന്.....

കുറവുകൾ ഉണ്ടാകുമ്പോൾ അവിടെ പ്രശ്നങ്ങൾ ആരംഭിക്കുകയായി (കുറവുകൾ കണ്ടറിഞ്ഞു മനസ്സിലാക്കുന്നിടത്തു പ്രശ്നം അവസാനിക്കുകയായി.....).

പല കുടുംബങ്ങളിലും എന്തെങ്കിലും അല്ലറ ചില്ലറ പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്.....

ഒരു പക്ഷെ കറിയിൽ വേണ്ടത്ര ഉപ്പില്ലാത്തത് ആയിരിക്കാം.... അല്ലെങ്കിൽ എരിവ് കുറഞ്ഞു പോയത് ആയിരിക്കാം.... അങ്ങനെ കാരണങ്ങൾ പറയാൻ ആണെങ്കിൽ ഒത്തിരിയുണ്ട്......

മറ്റുള്ളവരുടെ കുറവുകൾ മനസ്സിലാക്കി കഴിഞ്ഞാൽ, അവരെ കുറവോടുകൂടി അംഗീകരിക്കാൻ കഴിഞ്ഞാൽ ജീവിതം സുന്ദരമായി.......

നമ്മൾക്ക് കുറവുകൾ ഉണ്ടെന്ന് നമ്മൾ ശരിയായ വിധത്തിൽ മനസ്സിലാക്കാൻ ശ്രമിക്കണം.... ഓരോ ദിവസവും നമ്മളെ തന്നെ മെച്ചപ്പെടുത്തി കൊണ്ടുവരണം......

എന്നേ കാണുമ്പോൾ പലരും ചോദിക്കാറുണ്ട്..... എവിടെയായിരുന്നു ഇതുവരെ നീ ഇല്ലാത്തതിന്റെ ഒരു വലിയൊരു കുറവുണ്ടായിരുന്നു ഇവിടെ എന്ന്......മണ്ടത്തരം പറയാൻ എന്നേ കഴിഞ്ഞേ വേറെ ആളുള്ളൂ എന്നത് കൊണ്ടായിരിക്കാം ഒരുപക്ഷെ......

ഞാൻ എന്നിലെ കുറവുകൾ നികത്താനുള്ള ഓട്ടത്തിലാണ്...... ഇനിയും എത്ര നാൾ ഓടിയാലാണ് എനിക്ക് വിജയിക്കാൻ സാധിക്കുക എന്നറിയില്ല.....

ഓരോ കുറവുകൾ കണ്മുന്നിൽ കടന്നുവരുമ്പോൾ അതിനെയെല്ലാം നേരിടാൻ പഠിക്കാൻ നമ്മൾ ഓരോരുത്തർക്കും ശ്രമിക്കാം......

ഒരാൾ ജിമ്മിൽ പോയി ആദ്യ ദിവസം തന്നെ അവിടെയുള്ള ഏറ്റവും കൂടിയ ഭാരം എടുത്തുപൊക്കത്തില്ല.... എല്ലാത്തിനും അതിന്റെതായ പരിശീലനം സ്വയത്തമാക്കേണ്ടതുണ്ട്.....

എല്ലാവർക്കും സ്വന്തം കുറവുകളെ ശരിയായ വിധത്തിൽ മനസ്സിലാക്കി, കുറവുകളെ പരിഹരിക്കാൻ കഴിയുന്നത് ആണെങ്കിൽ പരിഹരിച്ചു പോകാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു......

കുറിപ്പ് -ഏതൊരു മനുഷ്യന്റെയും ജീവിതത്തിൽ അവർക്ക് കുറവുകൾ ഏത് നിമിഷവും കടന്നു വന്നേക്കാം.....

മറ്റുള്ളവർ നമ്മളുടെ കുറവുകളെ കളിയാക്കുമ്പോൾ തിരിച്ചു അവരെ അതെ തരത്തിൽ കളിയാക്കുക അല്ല വേണ്ടത്.......

കാലം ഒരു പാട് മുന്നോട്ട് പോയി കഴിയുമ്പോഴായിരിക്കും നമ്മൾ ഇത്രയും കാലം ഭൂമിയിൽ ചെയ്തു തീർക്കാതെ പോയ കാര്യങ്ങളെപ്പറ്റി ചിന്തിക്കുക......

എന്റെ പേഴ്സ് കാലിയാണെന്ന് ഞാൻ പേഴ്സ് തുറന്നു നോക്കി മനസ്സിലാക്കേണ്ടിയിരിക്കുന്നു......തുറന്നു നോക്കാതെ കുറവുകൾ കണ്ടുപിടിക്കാൻ കഴിയില്ല എന്ന് സാരം.....

എന്റെ യൂട്യൂബ് ചാനലിലെ വീഡിയോയ്ക്ക് പലതിലും മ്യൂസിക് ഞാൻ ഇപ്പോൾ കൊടുത്തിട്ടില്ല.... അതൊരു കുറവ് ആയിട്ട് തോന്നുന്നവർക്ക് അങ്ങനെ എടുക്കാം.... അല്ലാത്തവർക്ക് സ്വന്തം നിലക്ക് അവരുടെ പക്കലുള്ള മ്യൂസിക് പ്ലേ ചെയ്തുകൊണ്ട് വീഡിയോ കണ്ടു ആസ്വദിക്കാം......അല്ലാത്തവർക്ക് വേണമെങ്കിൽ മ്യൂസിക് പ്ലേ ചെയ്യാതെയും കണ്ടു ആസ്വദിക്കാം.....

പരസ്പരം കുറവുകൾ പരിഹരിച്ചു മുന്നോട്ട് പോകുവാൻ എല്ലാവർക്കും സാധിക്കട്ടെ......

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

0 comments:

Post a Comment

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN