Choose your language

9 June 2022

// // Subscribe YOUTUBE Channel

No matter





ഇന്നത്തെ വിഷയം ഒരു കാര്യവും ഇല്ല എന്നതിനെക്കുറിച്ചാണ്.....

നമ്മൾ ചെയ്യുന്ന പലതും ചിലപ്പോൾ ഒരു കാര്യവും ഇല്ലായെന്ന് നമ്മുടെ ചുറ്റിലുമുള്ളവർ പറയാറില്ലേ.....

നീ ഇങ്ങനെ ചെയ്യുന്നത് വെറുതെയാണ്.... നീ അങ്ങനെ ചെയ്യുന്നത് വെറുതെയാണ് എന്നിങ്ങനെ ആളുകൾ നമ്മളോട് പറഞ്ഞെന്നിരിക്കും......

നമ്മൾ എന്തു ചെയ്യാൻ ശ്രമിച്ചാലും അതൊന്നും ഫലം കാണില്ല വെറുതെയാണ്, ഒരു കാര്യവും ഇല്ലായെന്ന് പലരും പറഞ്ഞു നമ്മളെ ചെയ്യുന്ന പ്രവർത്തികളിൽ നിന്നും പിന്തിരിപ്പിച്ചേന്നിരിക്കും..... നമ്മൾ ഓരോരുത്തരുമാണ് തീരുമാനിക്കേണ്ടത്.... നമ്മൾ എന്തെങ്കിലും കാര്യം മുന്നോട്ടുള്ള ജീവിതത്തിൽ ചെയ്യണമോ വേണ്ടയോ എന്നത്.......

ചിലരൊക്കെ നമ്മുടെ നല്ലതിനുവേണ്ടി പറയും, പക്ഷെ എങ്കിൽ നമ്മൾ ശക്തമായ തീരുമാനം എടുക്കണം..... നമ്മൾ എടുക്കുന്ന തീരുമാനത്തിൽ ശക്തമായി തന്നെ മുന്നോട്ട് പോകണമോ വേണ്ടയോ എന്നത് സംബന്ധിച്ച്......

എന്നോട് പലരും പറഞ്ഞു ആവശ്യം ഇല്ലാതെ പഴയ വണ്ടിയിൽ പണം മുടക്കിയിട്ട് യാതൊരു കാര്യവും ഇല്ലായെന്ന്..... നാളുകൾ വേണ്ടി വന്നു എനിക്ക് തിരിച്ചറിവ് ഉണ്ടാവാനായിട്ട്......ഒടുവിൽ വണ്ടി എനിക്ക് പൊളിക്കാൻ കൊടുക്കേണ്ടി വന്നു.....

നമ്മൾ നിലവിൽ ചെയ്യുന്ന ഓരോ കാര്യവും പരിശോധിച്ചു നോക്കുക, ഇപ്പോൾ ചെയ്യുന്നതുകൊണ്ട് ഭാവിയിൽ നമ്മൾക്ക് എന്തെങ്കിലും ഗുണം ലഭിക്കുമോ അതോ ദോഷമാണോ ഉണ്ടാകുക ആണോയെന്ന്.....

നമ്മൾ ചെയ്യുന്ന ഓരോ കാര്യവും പരിശോധിച്ചു നോക്കിയാൽ തിരിച്ചറിയാൻ ഒരുപക്ഷെ കഴിഞ്ഞേക്കും നമ്മൾ ചെയ്യുന്നത് പാഴ്ചെലവാണോ അല്ലയോ എന്ന്.....

കഴിഞ്ഞ ദിവസം വിട്ടിൽ തറ തുടക്കുന്ന ലിക്വിഡ് കൊണ്ട് ഒരാൾ വിൽക്കാൻ വന്നിരുന്നു.... ലിക്വിഡിന് 120 രൂപയും പുൽതൈലത്തിനു 200 രൂപയുമാണ് വില പറഞ്ഞത്..... ഞാൻ 120 രുപ കൊടുത്തു തറ തുടക്കുന്ന ലിക്വിഡ് വാങ്ങി..... ഞാൻ ചോദിച്ചു എത്ര നാൾ ഉപയോഗിക്കാൻ പറ്റുമെന്ന് അദ്ദേഹം പറഞ്ഞു 4 മാസം ഉപയോഗിക്കാം അപ്പോഴേക്കും പണം മുതലാക്കാം എന്നുംപറഞ്ഞു.... ഞാൻ ഉദേശിച്ചത്സാധനത്തിന്റെ കാലാവധി ആയിരുന്നു ഒരു 6 മാസത്തേക്ക് ഉപയോഗിക്കാം എന്നൊക്കെ അദ്ദേഹം പറഞ്ഞു.... ഞാൻ അതെല്ലാം കേട്ട് കുപ്പിയിൽ നോക്കിയപ്പോൾ ഏപ്രിൽ 2022 എന്ന് കണ്ടു ആശ്വാസത്തോടെ ഇരുന്നു......

അയാൾ പോയി കുറെ നേരം കഴിഞ്ഞു കുപ്പി എടുത്തു നോക്കിയപ്പോൾ അതിൽ വില 20 രുപ എന്ന് എഴുതിയിരിക്കുന്നത് കണ്ടു.... എന്റെ മനസ്സ് ആകെ വല്ലാതെയായി എന്നേ അദ്ദേഹം പറഞ്ഞു പറ്റിക്കുക ആയിരുന്നോ എന്നൊക്കെ ചിന്തിച്ചുപോയി.... പിന്നെ ഞാൻ അറിവുള്ളവരോട് ചോദിച്ചു, കടയിൽ 80 രുപ എങ്കിലും വരുമെന്നു അറിഞ്ഞു.... പിന്നീട് മനസ്സിലായി അവർ പകർത്തി തന്ന കുപ്പിയിൽ നേരത്തെ പ്രിന്റ് ചെയ്തിരിക്കുന്ന വിലയാണ് അതെന്ന്..... അപ്പോഴാണ് മനസ്സിന് ഒരു ആശ്വാസം കിട്ടിയത്...... പലരും പറയും ഇതൊക്കെ വെറുതെ ഓരോന്നും തട്ടിക്കൂട്ടുന്നതാണ് ഒരു ഉപയോഗവും ഇല്ലായെന്നൊക്കെ..... പറയുന്നവർ ആർക്കും സ്വന്തം അനുഭവം ഇല്ല...... ഇതൊക്കെ ശരിയാണോ അല്ലയോ എന്ന് സ്വയം തിരിച്ചറിയണ്ടേ(ആവശ്യമെങ്കിൽ....).

നമ്മൾ മറ്റൊരാളെ ഒരു ജോലി ഏൽപ്പിക്കുമ്പോൾ അയാൾ ജോലിയിൽ എത്രത്തോളം പ്രാവിണ്യം നേടിയിട്ടുള്ള വ്യക്തിയാണെന്ന് നോക്കാറുണ്ട്..... കഴിഞ്ഞ ദിവസം പരിചയത്തിന്റെ പേരിൽ പണികൊടുത്തിട്ടു അവസാനം ഷീറ്റിൽ അവിടെ ഇവിടെ ദ്വാരം വീണിട്ട് വെള്ളം ചോർന്നു വരുന്നുണ്ടായിരുന്നു എന്ന് ഒരു വീട്ടുകാർ പരാതി പറയുകയുണ്ടായി..... വീട്ടുകാർ ഇപ്പോൾ പറയുന്നത് നാട്ടുകാരനോ സ്വന്തക്കാരനോ ആരായാലും അവർ ഇതിനു മുൻപ് ചെയ്തിട്ടുള്ള വർക്ക്കണ്ടു വിലയിരുത്തുക, അതിനുശേഷം മാത്രം വർക്ക്കൊടുക്കുക എന്നതാണ് അവർക്കുണ്ടായ അനുഭവത്തിൽ നിന്നും പറയുന്നത്......

നമ്മൾ ചെയ്യുന്നത് വലിയ കാര്യം ആയിക്കോട്ടെ, ചെറിയൊരു കാര്യം ആയികൊള്ളട്ടെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മുന്നോട്ട് പോകാനുള്ള ആന്മവിശ്വാസം നമ്മൾക്കുണ്ടാകണം..... എന്ത് ഭവിഷത്തു വന്നാലും സ്വീകരിക്കാനുള്ള ധൈര്യം നമ്മൾക്കുണ്ടാകണം......

നമ്മളിൽ പലരും പലപ്പോഴും പറയും ഒരു കാര്യം ഉണ്ടായില്ല എന്ന്..... ഇക്കരെ നിൽക്കുമ്പോൾ അക്കരെ പച്ച എന്ന് തോന്നും അതുപോലെ അക്കരെ നിൽക്കുമ്പോൾ ഇക്കരെ പച്ച എന്നൊക്കെ തോന്നും..... നമ്മുടെ മുൻപിലുള്ള എല്ലാം ഒരു കാര്യം ഇല്ല എന്ന മട്ടിൽ ഉപേക്ഷിച്ചു കളയാൻ സാധിക്കില്ലല്ലോ......

ആരെങ്കിലും ഒരു കാര്യം ഇല്ല എന്ന് പറയുന്നു എങ്കിൽ അതിനെക്കുറിച്ചു കാര്യം ആയിട്ട് തന്നെ മനസ്സിൽ ആക്കാൻ, ശരിയായ വിലയിരുത്തലുകൾ നടത്തി മുന്നോട്ട് പോകാൻ ശ്രമിക്കാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.....

കുറിപ്പ്- ചിലപ്പോളൊക്കെ നമ്മൾക്ക് അബദ്ധം സംഭവിക്കാറുണ്ട്....

ഞാൻ കുറെ നാളുകൾക്കു മുൻപ് എനിക്ക് ഇഷ്ടം ഉള്ള വ്യക്തിയോട് നേരിട്ട് ചെന്ന് പേര് ചോദിച്ചു, അവർക്ക് ഞാൻ പേര് അറിയുന്നത് എന്തിനാണെന്ന് വ്യക്തമായ മറുപടി കൊടുക്കാൻ എനിക്ക് കഴിയാത്തതിനാൽ പറയാൻ താല്പര്യം ഇല്ലായെന്ന് പറഞ്ഞു.... അന്നേരം എന്റെ മനസ്സിലേക്ക് വന്നൊരു കാര്യം, അവരോട് പേര് ചോദിക്കേണ്ട ഒരു കാര്യം ഉണ്ടായില്ല എന്നാണ്, പക്ഷെ എങ്കിൽ എന്റെ മനസ്സ് വല്ലാതെ ആകുമല്ലോ എന്നോർത്താണ് പേര് ചോദിക്കാൻ ഞാൻ മുന്നിട്ടിറങ്ങിയത്, ഒരു വർഷം എടുത്തു എനിക്ക് പേര് ചോദിക്കാൻ, എന്തായാലും ഇപ്പോൾ എനിക്ക് ആശ്വാസം ഉണ്ട് അവരിൽ നിന്നും താല്പര്യം ഇല്ല എന്നറിഞ്ഞതിൽ.....

നമ്മൾ ആർക്കും ഭാവിയിൽ നടക്കുന്ന ഓരോ കാര്യം മുൻകൂട്ടി കാണാൻ കഴിവ് ഉണ്ടായെന്നു വരില്ലല്ലോ.....

ഓരോ കാര്യവും അനുഭവത്തിലൂടെ അല്ലേ നമ്മളിൽ പലരും പഠിക്കുന്നത്..... ചിലപ്പോൾ ഒരു കാലത്ത് ഒരു കാര്യവും ഉണ്ടായില്ല എന്ന് നമ്മൾ പറയുന്നത്, പിൽകാലത്ത് എന്തെങ്കിലും കാര്യത്തിന് ഉപകരിച്ചു എന്നും വരാം(ഒരു പക്ഷെ.......).

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

0 comments:

Post a Comment

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN