Choose your language

10 June 2022

// // Subscribe YOUTUBE Channel

Face the problems





ഇന്നത്തെ വിഷയം പ്രശ്നങ്ങൾ അഭിമുഖികരിക്കുക എന്നതിനെക്കുറിച്ചാണ്.....

നമ്മൾ എല്ലാവരും അവരവരുടെ ജീവിതത്തിൽ നിരവധി പ്രശ്നങ്ങളെ അഭിമുഖികരിക്കുന്നവരാണ്......

നമ്മളെ ഓരോരുത്തരെയും മുന്നോട്ട് നയിക്കുന്നത് പ്രതീക്ഷകളാണ്.....

പരാജയങ്ങളും പ്രതിസന്ധികളും ഉണ്ടാവുമ്പോൾ നമ്മളിൽ പലരും പലപ്പോഴും തളരും തകരും (ഒരു പക്ഷെ.....).

മുന്നോട്ട് ഇനി എന്ത് എന്നൊരു ചോദ്യം മനസ്സിൽ നിന്നു ഉയരുമ്പോൾ ഉത്തരം എളുപ്പം കിട്ടിയെന്ന് വരില്ല......

നമ്മളെക്കാൾ ഒത്തിരി പ്രശ്നം നേരിട്ടവരാണ് നമ്മളുടെ ചുറ്റിലും ഉള്ള നിരവധി ആളുകൾ.... കഴിഞ്ഞ ദിവസം ഒരാളുടെ അനുഭവം എഴുതിയിരിക്കുന്നത് കാണാൻ ഇടയായി അതിൽ അവർ അനുഭവിച്ച ഓരോ വേദനകളും അവർ സഹിക്കാൻ തയ്യാറായി..... അവരുടെ ജീവിതത്തിൽ ഒരു പാട് കഷ്ടപ്പാടുകൾ അനുഭവിക്കേണ്ടി വന്നു...... ദുരിതങ്ങൾ നേരിടേണ്ടി വന്നു.....

സമയവും കടന്നുപോകും എന്ന് മനസ്സിനെപറഞ്ഞു ആശ്വസിപ്പിക്കുക.....

നമ്മുടെ ചുറ്റിലുമുള്ളവർക്ക് പ്രശ്നം വരുമ്പോൾ അവരെ കളിയാക്കുകയോ വാക്കുകൾ കൊണ്ട് വേദനിപ്പിക്കുകയോ ചെയ്യാതെ ആശ്വാസവാക്കുകൾ പറയുക(പറ്റുമെങ്കിൽ......).

ഇന്ന് ഭൂമിയിൽ ജീവിക്കുന്ന ഓരോ മനുഷ്യർക്കും മറ്റുള്ളവരോട് പറഞ്ഞു അറിയിക്കാൻ പറ്റാത്ത വേദനകൾ ഉണ്ടായിട്ടുണ്ടാകും ജീവിതത്തിൽ എപ്പോഴെങ്കിലും......

നമ്മൾ അനുഭവിക്കുന്ന ശാരീരിക, മാനസിക വേദനകൾ മറ്റൊരാൾക്കും പകർന്നു കൊടുക്കാൻ കഴിയില്ല.....

നമ്മൾക്കുണ്ടാകുന്ന ഓരോ വേദനകളെയും ശരിയായ വിധത്തിൽ ഉൾക്കൊണ്ട്ആന്മധൈര്യം സംഭരിക്കാൻ നമ്മൾ ഓരോരുത്തർക്കും കഴിയണം.......

പറയുന്നത്ര എളുപ്പം അല്ല വേദനകൾ സ്വീകരിക്കുക എന്നത്...... പക്ഷെ എങ്കിൽ ഭൂമിയിൽ ഒരുപാട് ആളുകൾ അവർക്ക് വന്നിട്ടുള്ള വേദനകളെ പരാതികൾ ഇല്ലാതെ സഹിച്ചിട്ടുണ്ട്.....

നമ്മുടെ ചുറ്റിലുമുള്ള ലോകം നോക്കി കഴിഞ്ഞാൽ ഒരു ഭാഗത്ത്സമ്പന്നതയിൽ കഴിയുന്നവർ ഉണ്ടെങ്കിൽ മറ്റു ഒരു ഭാഗത്ത്ദാരിദ്രത്തിൽ കഴിയുന്നവരും ഉണ്ട്.....

ഏതൊരു മനുഷ്യന്റെയും ജീവിതത്തിൽ ദാരിദ്ര്യം എപ്പോൾ വേണമെങ്കിലും കടന്നുവരാം..... നമ്മൾ വിചാരിക്കുന്നത് പോലെത്തന്നെ ജീവിതം എപ്പോഴും സുഗമമായി തന്നെ മുന്നോട്ട് പോകണം എന്നില്ലല്ലോ......

ഇത്രയും കാലം സന്തോഷത്തിൽ കഴിഞ്ഞു ഇനിയും അങ്ങോട്ട്അങ്ങനെ തന്നെ എന്ന് നമ്മളിൽ എത്ര പേർക്ക് ഉറപ്പിച്ചു പറയാൻ സാധിക്കും.....

നമ്മൾ എല്ലാവരും മനുഷ്യരാണ്.....

ദുഖങ്ങൾ ഉണ്ടാകുമ്പോൾ പരസ്പരം താങ്ങു ആകേണ്ടവരാണ്......

പലപ്പോഴും നമ്മളുടെ പ്രശ്നങ്ങൾക്ക് ആശ്വാസം ലഭിക്കുന്നത്, നമ്മളെക്കാൾ പ്രശ്നങ്ങൾ ഉള്ളവരുണ്ട് നമുക്ക് ചുറ്റിലും എന്നറിയുമ്പോഴാണ്, അവരുടെ അനുഭവങ്ങൾ മനസ്സിലാക്കുമ്പോഴാണ്.... അവരുടെ പ്രശ്നങ്ങൾക്ക് മുൻപിൽ നമ്മുടെ പ്രശ്നങ്ങൾ ഒന്നും ഒന്നുമല്ല എന്ന് തിരിച്ചറിയുമ്പോഴാണ്.......

നമ്മൾക്കു ഉണ്ടാവുന്ന പ്രശ്നം നമ്മളെ വിട്ടുപോകാൻ നമ്മൾ തന്നെ മുൻകൈ എടുക്കണം......

തലവേദന ആണ് നമ്മുടെ മുൻപിലെ പ്രശ്നം എങ്കിൽ ഏത് നേരവും തലവേദന ആണ് തലവേദന ആണ് എന്ന് പറഞ്ഞിരുന്നിട്ട് ഒരു കാര്യം ഇല്ലല്ലോ.... തലവേദന വരാനുള്ള കാരണം അന്വേഷിക്കണം, ചികിത്സ വേണ്ടത് ആണെങ്കിൽ ചികിൽസിക്കണം.....

നാളെകളിൽ പ്രശ്നം ഉണ്ടാവാതിരിക്കാൻ ഇന്നേ മുൻകരുതൽ എടുക്കുക ഓരോ കാര്യവും മുന്നും പിന്നും ആലോചിച്ചു മാത്രം ചെയ്യുക(കഴിയുമെങ്കിൽ.....).

പലരും പറയാറുണ്ട് വരാനുള്ളത് വഴി തങ്ങില്ല എന്നൊക്കെ.....

എത്ര എത്ര ആളുകളാണ് അവരുടെ ജീവിതം നിമിഷം നേരം കൊണ്ട് ഇല്ലാതെ ആകുന്നത്.....

മരണം ഏതു നിമിഷവും നമ്മളെ തേടി എത്താം.....

നമ്മളിൽ പലർക്കും മറ്റുള്ളവരുടെ പ്രശ്നം ഒന്നും നമ്മളെ ബാധിക്കുന്നത് അല്ലല്ലോ എന്നൊരു ചിന്തയുണ്ട്.....നമ്മുടെ ജോലിയിലെ അനാസ്ഥ കാരണം ഒരാൾ പോലും വേദനിക്കരുത് എന്ന് നമ്മൾ ഓരോരുത്തരും ദൃഢനിശ്ചയം എടുക്കണം.....

ജോലി ഉള്ളവർക്ക് ജോലി ഇല്ലാത്തവരുടെ വിഷമം മനസ്സിൽ ആവണം എന്നില്ല....

വിവാഹം കഴിച്ചവർക്ക് വിവാഹം കഴിക്കാത്തവരുടെ വിഷമം മനസ്സിൽ ആവണം എന്നില്ല....

മക്കൾ ഉള്ളവർക്ക് മക്കൾ ഇല്ലാത്തവരുടെ വിഷമം മനസ്സിൽ ആവണം എന്നില്ല....

സമൃദ്ധമായ ഭക്ഷണം കഴിക്കാൻ കഴിയുന്നവർക്ക് ഒരു നേരം പോലും ആവശ്യത്തിന് ഭക്ഷണം കഴിക്കാൻ കഴിയാത്തവരുടെ വിഷമം മനസ്സിൽ ആവണം എന്നില്ല....

ഉത്തരവാദിത്തപ്പെട്ട ജോലികൾ ചെയ്യുന്നവർ തങ്ങളുടെ മുന്നിൽ വരുന്നവരുടെ പ്രശ്നം തന്റെയും പ്രശ്നം ആണെന്ന് മനസ്സിലാക്കി എളുപ്പം പരിഹരിച്ചു കൊടുത്തിരുന്നു എങ്കിൽ നമ്മുടെ ചുറ്റുപാടും എത്ര നന്നായേനെ.....

മറ്റുള്ളവരെ വഞ്ചിച്ചും ചതിച്ചും കളവ് പറഞ്ഞു നേടുന്നതൊന്നും അധികകാലം നിലനിൽക്കില്ല.... ഇന്ന് അല്ലെങ്കിൽ നാളെ എല്ലാം നിമിഷനേരം കൊണ്ട് മാറിമാറിയും.....

പ്രശ്നം ഉണ്ടാക്കാനുള്ള സാഹചര്യം നമ്മളിൽ പലർക്കും ഉണ്ടെങ്കിലും നമ്മളിൽ പലരും ക്ഷമയോടെ സഹിക്കുന്നത് നമ്മൾ കാരണം മറ്റൊരാളുടെ മനസ്സ് വേദനിക്കണ്ടല്ലോ എന്നോർത്തിട്ടാണ്......

ഒരു മനുഷ്യൻ ഒരു പ്രശ്നത്തെ നേരിടുന്നത് പോലെ എല്ലാവർക്കും നേരിടാൻ കഴിഞ്ഞെന്ന് വരില്ല..... എല്ലാവർക്കും വ്യത്യസ്തമായ കഴിവുകൾ ആണല്ലോ ഉള്ളത്.... എല്ലാം തികഞ്ഞവർ ആയിട്ട് ആരുമില്ല ഭൂമിയിൽ.....

ഓരോ വ്യക്തികളും അവരവർക്ക് ഇഷ്ടം ഉള്ളത് പോലെ ജീവിക്കുന്നു..... ഓരോ മനുഷ്യരെയും പ്രശ്നം ഇല്ലാതെ ജീവിക്കാൻ അനുവദിക്കുക.....

എല്ലാവരുടെയും പ്രശ്നങ്ങൾക്കും എത്രയും വേഗം പരിഹാരം ലഭിക്കട്ടെയെന്ന് ആശംസിക്കുന്നു.....

കുറിപ്പ്-പ്രശ്നം എന്നത് കേൾക്കുന്നതെ നമ്മളിൽ പലർക്കും ഇഷ്ടം ഉള്ള കാര്യം അല്ല.....

ഒരു പ്രശ്നം മുന്നിൽ വന്നാൽ എങ്ങനെ പരിഹാരം കണ്ടെത്താൻ കഴിയും എന്നതാണ് ആലോചിക്കേണ്ടത്.....

നമ്മളിൽ പലരും ഇന്ന് വിഷമിക്കാൻ കാരണം നാളിതുവരെയായി നമ്മളുടെ പ്രശ്നത്തിനു പരിഹാരം കിട്ടാത്തത് കൊണ്ടായിരിക്കും..... കൂടെ കൂടെ പരിശ്രമിച്ചാൽ മാത്രമേ നമ്മുടെയൊക്കെ പ്രശ്നത്തിനു ഒരു പക്ഷെ പരിഹാരം കിട്ടുകയുള്ളു.......

എല്ലാവരും ജോലി ചെയ്യുന്നത് ജീവിക്കാൻ വേണ്ടിയാണ്..... പലരുടെയും ജോലി തന്നെ മറ്റുള്ളവരുടെ പ്രശ്നത്തിനു പരിഹാരം കണ്ടെത്തികൊടുക്കുക എന്നതാണ്.....

നമ്മൾ ആന്മാർഥമായി ശ്രമിച്ചാൽ നമ്മളുടെ മുന്നിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരവും കണ്ടെത്താൻ കഴിഞ്ഞേക്കും..... പരിഹരിക്കാൻ പറ്റാത്ത പ്രശ്നം വളരെ കുറവാണ്......

പ്രശ്നം ഇല്ലാത്ത ഒരു ലോകം സാധ്യമാകട്ടെ എല്ലാവർക്കും......

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

0 comments:

Post a Comment

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN