Choose your language

12 June 2022

// // Subscribe YOUTUBE Channel

Feedback

ഇന്നത്തെ വിഷയം പ്രതികരണം എന്നതിനെക്കുറിച്ചാണ്......

ഇന്ന് നമ്മൾക്കിടയിൽ പ്രതികരണം വളരെ അധികം കുറവാണ് പല കാര്യത്തിലും.....(എന്നാൽ പിന്നെ ലേശം പ്രതികരണം ആവാം അല്ലേ..എന്തും അധികമായാൽ അമൃതും വിഷം എന്നൊക്കെയല്ലേ പറയുന്നത്......).

എല്ലാകാര്യത്തിലും പ്രതികരണം നടത്തേണ്ട കാര്യം ഇല്ലല്ലോ.... നമ്മൾക്ക് ആവശ്യം ഉണ്ടെന്ന് തോന്നുന്നിടത്ത് മതിയല്ലോ പ്രതികരണം......

നമ്മൾ ഇതിനോടകം എത്ര എത്ര മനുഷ്യരുടെ പ്രതികരണം ആണ് നേരിട്ടും അല്ലാതെയും അറിഞ്ഞിട്ടുള്ളത്......

ക്യാമറയുമായി വീഡിയോ എടുക്കുന്നവരെ കണ്ടാൽ ഇവനൊന്നും വേറെയൊരു പണിയില്ലേ എന്ന് ചോദിക്കാറുണ്ടെന്നു പലരും അവർക്കുണ്ടായ അനുഭവം പറയുന്നത് കേട്ടിട്ടുണ്ട്....

സാധനം വിൽക്കാൻ വീടുകളിൽ വരുന്നവരോട് നിങ്ങളുടെ പ്രോഡക്റ്റ് വെറുതെ പറ്റിക്കൽ ആണ് എന്ന് ചുമ്മാ പറയുന്നവരും ഉണ്ട്.....

പ്രോഡക്റ്റുകൾക്ക് ഒറിജിനലും വ്യാജനും ഉണ്ടാകുമല്ലോ.....

ഒരു കാര്യം കേൾക്കുമ്പോൾ അതിന്റെ യാഥാർഥ്യം എന്താണെന്ന് അന്വേഷിക്കാതെ നമ്മളിൽ പലരും പലപ്പോഴും പ്രതികരണം നടത്താറുണ്ട്.....

നമ്മുടെയിടയിൽ പ്രതികരണം ആവശ്യമായിട്ടുള്ള ധാരാളം കാര്യങ്ങളുണ്ട്.......

ഒരാൾ നമ്മളോട് മോശമായി പെരുമാറി തിരിച്ചും നമ്മളും അയാളോട് അതെ രീതിയിൽ മോശമായി പെരുമാറി ഇവിടെ നമ്മളും അയാളും തമ്മിൽ എന്തു വ്യത്യാസം ആണുള്ളത്.....

(മോശമായ പെരുമാറ്റം ഉണ്ടാകുമ്പോൾ അതെല്ലാം സഹിച്ചുകൊണ്ടിരിക്കണം എന്നല്ല കേട്ടോ ഞാൻ പറഞ്ഞതിന്റെ അർത്ഥം.....).

എവിടെയായാലും ഏതു സാഹചര്യത്തിൽ ആയാലും പ്രതികരണം, കാര്യങ്ങളെ ശരിയായ രീതിയിൽ വിലയിരുത്തിയതിനുശേഷം മാത്രമാകണം.....

ഒരാൾ പറയുന്നത് ശരിയായി തോന്നുന്നവരുണ്ടാകാം അതുപോലെ തന്നെ തെറ്റായി തോന്നുന്നവരുണ്ടാകും......

കുറച്ചു നാളുകൾക്കു മുൻപ് ഒരു ക്ലാസ്സിലെ അധ്യാപകൻ അദ്ദേഹം പഠിപ്പിച്ചുകൊണ്ടിരുന്ന ഒരു ഇംഗ്ലീഷ് വാക്ക്‌,ഉച്ചാരണം തെറ്റായി പറഞ്ഞു..... അത് ക്ലാസ്സിലെ ഒരു വിദ്യാർത്ഥി ശരിയായ ഉച്ചാരണം പറഞ്ഞുകൊണ്ട് തിരുത്തി....

ഒരുപാട് സങ്കടം അന്നേരം അധ്യാപകനിൽ ഉണ്ടായെങ്കിൽ പോലും അദ്ദേഹം തന്റെ തെറ്റ് തിരുത്താൻ തയ്യാറായി, താനൊരു തുടക്കക്കാരനാണെന്നും തന്റെ ഭാഗത്ത്നിന്നുണ്ടായത് തെറ്റാണെന്നും വ്യക്തി കുട്ടികളോട് പറഞ്ഞിട്ടാണ് പിന്നിടുള്ള ക്ലാസുകൾ മുന്നോട്ട് കൊണ്ട് പോയത്...... പിന്നീടിങ്ങോട്ട് ഓരോ കാര്യങ്ങളും തിരുത്തികൊണ്ട് അദ്ദേഹം വളരെ ഏറെ ഭാഷയിൽ മുന്നേറികൊണ്ടിരിക്കുന്നു...

മറ്റുള്ളവരുടെ പ്രതികരണം നമ്മൾ ശരിയായ വിധത്തിൽ സ്വീകരിക്കാൻ തയ്യാറാകണം എങ്കിലേ മുന്നോട്ടുള്ള വളർച്ചക്ക് സഹായകമാകുകയുള്ളു.....

നമ്മുടെ സുരക്ഷ മുൻനിർത്തിയാണ് നമ്മൾ ഓരോരുത്തരും വൈദ്യുതി കൈകാര്യം ചെയ്യുക.....വൈദ്യുതി എത്ര ശക്തി ഉള്ളത് ആണെന്ന് നമ്മൾ എല്ലാവരും മുന്നറിയിപ്പ് ബോർഡുകൾ വഴി മനസ്സിൽ ആക്കിയിട്ടുണ്ട്......

ഭൂമിയിലുള്ള ഓരോ വസ്തുവും പ്രതികരണം നൽകുന്നുണ്ട്....

ഒരു ചെടിക്ക് വെള്ളവും വളവും കൊടുക്കുമ്പോൾ അതിന്റെ പ്രതികരണം എന്നോണം ചെടി നല്ലത് പോലെ വളരും.....

ചിലർ ചേർക്കുന്ന വളത്തിന്റെ പ്രേതേകത കൊണ്ട് ചെടിയിൽ കൂടുതൽ വളർച്ച ഉണ്ടാകുന്നു......

കഴിഞ്ഞ ദിവസം ഒരു വീഡിയോ കാണാൻ ഇടയായി ഒരു ലായനിയിൽ(തേനിൽ ആണെന്ന് തോന്നുന്നു)മുക്കി ഒരു റോസാ തണ്ട് മണ്ണിൽ നടുന്നത്....പിന്നീട് ചെടിയിൽ ഒരുപാട് പൂക്കൾ ഉണ്ടായത് കാണിക്കുന്നു..... കാര്യം പൂവ് ഉണ്ടായത് ആഴ്ചകൾ /മാസങ്ങൾ എടുത്തായിരിക്കും അതുവരെ മുഴുവൻ സമയം ചെടിയുടെ വളർച്ച റെക്കോർഡ് ചെയ്തു കാണിക്കാൻ നേരം ഉണ്ടാവില്ലല്ലോ......ഒരു മിനിട്ടുള്ള വീഡിയോ കണ്ടിട്ട് സാമാന്യബുദ്ധിയുള്ള ആരും ചോദിക്കില്ലല്ലോ ഒരു മിനിറ്റ് കൊണ്ട് ചെടിയിൽ പൂവ് എങ്ങനെ ഉണ്ടായിയെന്ന്.....

ഒരു ചെടിയുടെ വളർച്ചയെ സ്വാധിനിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്....ഒരു ചെടിക്ക് വളർച്ചക്ക് വേണ്ടി വരുന്ന കാര്യങ്ങളെല്ലാം എന്തൊക്കെയാണെന്ന് ചെടിയുമായി കൂടുതൽ അടുത്തു ഇടപെടൽ നടത്തുന്നവർക്കാണ് കാര്യമായിട്ട് അറിയാൻ സാധിക്കുക.....

ഒരു ചെടി വളർത്തി നേട്ടങ്ങൾ ഉണ്ടാക്കിയെന്ന് ചെടി വളർത്തിയ ആൾ തെളിവുകളോടെ നമ്മളോട് പറഞ്ഞാൽ, നമ്മളിൽ പലരും അതെല്ലാം അപ്പാടെ വിശ്വസിക്കണം എന്നില്ല.... കാരണം നമ്മുടെ ഉള്ളിൽ പലതരത്തിലുള്ള അറിവുകൾ കിടപ്പുണ്ട്...... തെറ്റായ അറിവുകളെ മാറ്റിയെടുക്കാൻ അൽപ്പം പ്രയാസം ഉള്ള കാര്യമാണ്......ഓരോ പുതിയ അനുഭവങ്ങളുമാണ് നമ്മളുടെ ഇന്നലെകളിലെ തെറ്റുകളെ വെളിച്ചത്തു കൊണ്ടുവരുന്നത്.....

കുറച്ചു നാളുകൾക്കു മുൻപ് കുളത്തിൽ നിന്നും മീൻ പിടിക്കുന്നത് കാണാൻ പോയപ്പോൾ അവിടെ ഉണ്ടായിരുന്ന വ്യക്തി പറയുകയുണ്ടായി ഒരു വിഭാഗത്തിലുള്ള മീനിനു തീരെ ബുദ്ധി ഇല്ലാത്തതിനാൽ പെട്ടെന്ന് തന്നെ ചുണ്ടയിൽ കൊളുത്താറുണ്ടെന്നു..... മീനിന്റെ ബുദ്ധി എത്രത്തോളം ഉണ്ടെന്ന് എനിക്ക് അറിയാത്തത് കൊണ്ട് ഞാൻ തിരിച്ചുഒന്നും വ്യക്തിയോട് പറയാൻ പോയില്ല.....

ഒരു ബൈക്ക് മുന്നോട്ട് പോകുന്നത് എന്തുകൊണ്ടാണെന്ന് നമ്മളോട് ആരെങ്കിലും ചോദിച്ചാൽ നമ്മളിൽ ഓരോരുത്തർക്കും പലതരത്തിലുള്ള ഉത്തരം ആയിരിക്കും ചോദ്യത്തിന് മറുപടി പറയാനായിട്ട് ഉണ്ടാവുക...... എല്ലാവരും അവരവരുടെ കാഴ്ചപ്പാടിലുള്ള ശരികൾ ആണ് പറയുന്നത് (ഒരു പക്ഷെ....).

ഒരാൾ മഞ്ഞ കളറിലുള്ള കണ്ണട മുഖത്തു വെച്ചാൽ വ്യക്തി എല്ലാം കാണുന്നത് മഞ്ഞ നിറത്തിൽ ആയിരിക്കും, അന്നേരം അയാൾ പറയുന്നത് എല്ലാം വ്യക്തിയുടെ ശരികൾ ആയിരിക്കും.... കണ്ണട മാറ്റി നോക്കുമ്പോഴായിരിക്കും സത്യത്തിൽ വ്യക്തി കണ്ട വസ്തുവിന്റെ യഥാർത്ഥ നിറം അയാൾക്ക് തിരിച്ചറിയാൻ കഴിയുക......

നമ്മളിൽ പലരും ആകാംഷപൂർവം കാത്തിരിക്കുന്നത് നമ്മളുടെ വേണ്ടപ്പെട്ടവരുടെ പ്രതികരണത്തിനാണ്.....

ഏതൊരു സംഭവത്തിലും പോസിറ്റീവ് ആയിട്ട് പ്രതികരിക്കാം, അതുപോലെ നെഗറ്റീവ് ആയിട്ടും പ്രതികരിക്കാം.....

ഭൂമിയിൽ ഓരോന്നിനും അവകാശികളുണ്ട്.....

സത്യത്തിന് എന്നും നിലനിൽപ്പുണ്ടാവും....

ആരൊക്കെ എന്തൊക്കെ പറഞ്ഞു വന്നാലും സത്യം എന്നെങ്കിലുമൊരിക്കൽ മറ നിക്കി പുറത്തുവരും.....

കുറച്ചു ദിവസം മുൻപ് ഒരാൾ, മറ്റൊരാളാൽ പറ്റിക്കപ്പെട്ടു കുറച്ചു പണം നഷ്ടപ്പെട്ടുപോയതിന്റെ വാർത്ത കാണാൻ ഇടയായി..... ഒരു വാഹനം വിൽക്കാനുണ്ടെന്ന പരസ്യം കണ്ടു, വിൽക്കുന്നയാൾ പറഞ്ഞ കഥകൾ ഓരോന്നും വിശ്വാസിച്ചതുകൊണ്ടാണ് വാഹനം കൈയിൽ കിട്ടാതെ തന്നെ കുറച്ചു തുക വാഹനം വാങ്ങുന്നതിനു മുന്നോടിയായി പറ്റിക്കപ്പെട്ട ആൾ നൽകിയത്....പിന്നിടാണ് ഇദ്ദേഹം തിരിച്ചറിഞ്ഞത് തനിക്ക് പറ്റിയ അബദ്ധം..... എന്തായാലും അദ്ദേഹം ഇന്നിപ്പോൾ തന്നെകൊണ്ട് ആകുന്ന രീതിയിൽ പ്രതികരണം രേഖപ്പെടുത്തുന്നുണ്ട്...... എന്നെങ്കിലും ഒരിക്കൽ അദ്ദേഹത്തിന് നഷ്ടപ്പെട്ട തുക തിരിച്ചുകിട്ടട്ടെ......

ഓരോ നഷ്ടപ്പെടലും അവനവനു ഉണ്ടാകുമ്പോഴാണ് നഷ്ടങ്ങളുടെ യഥാർത്ഥ വില അറിയുകയുള്ളു.....

(കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല എന്ന് പറയുംപോലെ).

പണ്ടൊക്കെ ഞാൻ എന്തെങ്കിലും പറയുമ്പോൾ /എഴുതുമ്പോൾ ഇവന് വട്ടാണ് എന്നൊക്കെ പറഞ്ഞവർ ഉണ്ട്.... അവരിൽ പലരും ഇന്നിപ്പോൾ മാറ്റി പറയുന്നുണ്ട്..... ഇവന് ചെറിയ വട്ടൊന്നും അല്ല അതുക്കും മേലെ ആണെന്നും(ശരിയാണ് ഞങ്ങൾക്കും തോന്നാതെ ഇല്ല..).....

മറ്റു ചിലർക്കാണെങ്കിൽ ഇവൻ പറയുന്നതിൽ കാര്യം ഇല്ലാതില്ല എന്നൊക്കെയുമാണ്......

കുറെ നാളുകൾക്കു മുൻപ് ലോട്ടറി കച്ചവടം ചെയ്തുകൊണ്ടിരുന്ന ഒരു വ്യക്തി, തൻറെ കടയിൽ വിൽക്കാൻ വെച്ചിരുന്ന ടിക്കറ്റ് തന്റെ പരിചയത്തിലുള്ള ഒരാൾ ഒരേ നമ്പറിലുള്ള 5 ടിക്കറ്റ് മാറ്റിവെക്കാൻ പറയുകയും അതിന്റെ പണം ഉടനെ കൊണ്ട് വന്നു തരാം എന്ന് പറയുകയും ചെയ്തു.. എന്നാൽ അദ്ദേഹത്തിന് നറുക്കെടുപ്പിന് മുൻപ് പണം കടക്കാരന് നൽകാൻ സാധിച്ചില്ല, പക്ഷെ അദ്ദേഹത്തിനായി മാറ്റിവെച്ച ടിക്കെറ്റിലോന്നിനു ഒന്നാം സമ്മാനം ലഭിച്ചു കൂടാതെ ബാക്കിയുള്ള ടിക്കറ്റുകൾക്ക് പ്രോത്സാഹനസമ്മാനങ്ങളും, കടക്കാരൻ തന്റെ ഭാര്യയോട് ചോദിച്ചു ടിക്കറ്റ് തുക എന്ത് ചെയ്യണം എന്ന്.... ഭാര്യ പറഞ്ഞു മറ്റൊരാൾ മാറ്റിവെക്കാൻ പറഞ്ഞത് അല്ലേ അതുകൊണ്ട് അദ്ദേഹത്തിന് തന്നെ കൊടുത്തേക്കാൻ... അങ്ങനെ കടക്കാരൻ ടിക്കറ്റ് പറഞ്ഞുവെച്ച ആൾക്ക് ടിക്കറ്റ് കൈമാറി, ടിക്കറ്റിന്റെ തുക മാത്രം തിരികെ വാങ്ങിച്ചു..... പിന്നീട് കടക്കാരൻറെ നല്ല പ്രവർത്തികണ്ടുകൊണ്ട് ഒത്തിരി ആളുകൾ കടക്കാരനെ അനുമോദിച്ചു.... കടക്കാരന് വിലയേറിയ സമ്മാനങ്ങൾ നൽകി.....

അദ്ദേഹം നല്ലൊരു മനസ്സിന്റെ ഉടമ ആയതുകൊണ്ട് അദ്ദേഹത്തിന് സമ്പന്നൻ ആകാമായിരുന്നിട്ടുകൂടി അദ്ദേഹം നിതി നടപ്പിലാക്കാൻ ശ്രമിച്ചു......

ഒരുപാട് ആളുകൾക്ക് പ്രചോദനം നൽകാൻ അദ്ദേഹത്തിന്റെ പ്രവർത്തികൾക്കായി.....

പ്രതികരണം എപ്പോഴും നമ്മുടെ ഭാഗത്ത്നിന്നും ഉണ്ടാവേണ്ടത് നല്ലത് പോലെ ആയിരിക്കണം......

ഞാൻ പലപ്പോഴും പല സാഹചര്യങ്ങളിലും പ്രതികരിക്കാറില്ല...... മൗനമാണ് എന്റെ പ്രതികരണം.....(എങ്ങനെയാണ് മൗനം പ്രതികരണം ആകുന്നതെന്ന് ചോദിച്ചാൽ പറഞ്ഞു തരാൻ എനിക്ക് അറിയില്ല കേട്ടോ.....).

മൗനത്തിലൂടെ മനസ്സിൽ ആക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടെന്ന് നാളുകൾ കൊണ്ട് തിരിച്ചറിയും (നല്ലതാവാം/മോശമാവാം.......).

സമയത്തിന്റെ വില നമ്മളായിട്ട് നഷ്ടപ്പെടുത്തികളയരുത്......

എല്ലാവർക്കും സ്വന്തം നിലപാട് വ്യക്തമാക്കികൊണ്ട് പ്രതികരണം നടത്താൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.......

കുറിപ്പ്- നമ്മുടെ പ്രതികരണത്തിൽ സന്തോഷിക്കുന്നവർ ഒരു ഭാഗത്ത്ഉണ്ടാവാം.....

അതുപോലെ തന്നെ ദുഖിക്കുന്നവരും ഉണ്ടായേക്കാം.....

എല്ലാവർക്കും ഒരുപോലെ സ്വീകാര്യാമായ നിലപാട് എടുക്കാൻ നമുക്ക് എപ്പോഴും കഴിഞ്ഞെന്ന് വരില്ലല്ലോ...... നമ്മൾക്കും നമ്മുടെ ഭാഗത്തു നിന്നുള്ള പ്രതികരണം അറിയിക്കുന്നതിൽ പരിധികളും പരിമിതികളും കാണും.....

നമ്മൾ ഓരോരുത്തർക്കും ശരിയായ കാഴ്ചപ്പാടോടെ പ്രതികരണം ഉണ്ടാവട്ടെ......

കോഴിയാണോ കോഴിമുട്ടയാണോ ആദ്യം ഉണ്ടായത് എന്ന് എന്നോട് ചോദിച്ചാൽ എനിക്ക് ഉത്തരം ഇല്ല.... എന്റെ അറിവില്ലായ്മ ആണ് കാരണം ഞാൻ അതു തുറന്നു സമ്മതിക്കുന്നു...... ഇനിയിപ്പോൾ കോഴിയാണെന്ന് പറയുന്നവർ അത് തെളിയിച്ചാൽ അതു ശരിയാണെന്നു സമ്മതിക്കാം..... കോഴിമുട്ട ആണെന്ന് തെളിയിക്കുന്നവർ ഉണ്ടെങ്കിൽ അതും സമ്മതിക്കാം......

കള്ളം ഒരു കാലത്തും ഒരുപോലെ നിലനിൽക്കില്ല എന്നത് വിസ്മരിക്കാതിരിക്കട്ടെ.....

എന്നെകണ്ടാൽ മണ്ടൻ ആണെന്ന് പറയുന്നവരുണ്ടാകാം (അങ്ങനെ പറഞ്ഞവരെ സമ്മതിക്കണം എത്ര കൃത്യമായി അവർക്ക് പറയാൻ കഴിയുന്നു), ബുദ്ധിമാൻ ആണെന്ന് പറയുന്നവരുണ്ടാകും.... പറയുന്നവർ ഓരോന്നും പറഞ്ഞു കൊണ്ടിരിക്കും അതെല്ലാം ശരിയാണെന്നു അവരെ ബോധ്യപ്പെടുത്തേണ്ട കാര്യം ഇല്ലല്ലോ.....

അവനവൻ എന്താണെന്ന് അവനവനു തന്നെ ഒരു ബോധ്യം ഉണ്ടായാൽ മതി.....

നമ്മൾ പറയുന്നത് എല്ലാം എപ്പോഴും ശരിയായിക്കൊള്ളണം എന്നില്ല.... പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ(തെറ്റ് ബോധ്യം ആയാൽ) തിരുത്താൻ തയ്യാറാകുക അതാണ് നമ്മളുടെ ജീവിതത്തിൽ നമ്മൾക്ക് എളുപ്പം കൈവരിക്കാവുന്ന ഏറ്റവും വലിയൊരു നേട്ടം......

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

0 comments:

Post a Comment

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN