Choose your language

15 June 2022

// // Subscribe YOUTUBE Channel

Lots of fun





ഇന്നത്തെ വിഷയം ഒരുപാട് സന്തോഷം എന്നതിനെക്കുറിച്ചാണ്.....

എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ് എപ്പോഴും ഒരുപാട് സന്തോഷം ഉണ്ടാവണമെന്ന്(ആഗ്രഹം മാത്രം പോരാ അതിനുള്ള ആന്മാർത്ഥമായ ശ്രമം കൂടെ ഉണ്ടാവണം....).

ഏതൊരു മനുഷ്യനും എല്ലാ കാലത്തും സന്തോഷം മാത്രമേ ഉണ്ടാവുള്ളു എന്ന് ഉറപ്പ് പറയാൻ പറ്റത്തില്ല..... ഓരോരുത്തരും വളരെ വ്യത്യസ്തമായ ജീവിതസാഹചര്യത്തിലൂടെ കടന്നുപോകുന്നവരാണ് (വളരെ അധികം നിരാശയിൽ, ഒറ്റപ്പെടലിൽ, പട്ടിണിയിൽ, മറ്റുള്ളവരുടെ ഉപദ്രവങ്ങൾ സഹിച്ചുകൊണ്ട് എല്ലാം കഴിയുന്നവരും ഉണ്ടായേക്കാം......).

ചിലരൊക്കെ ചെറുപ്പം മുതൽ വളരെ അധികം ദാരിദ്ര്യം, പട്ടിണി, ദുരിതങ്ങൾ എല്ലാം അനുഭവിച്ചു ജീവിച്ചു വന്നവരായിരിക്കും, ഇന്ന് അവരിൽ പലരും വളരെ അധികം കഷ്ടപ്പെട്ടു ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ടാകാം......

ഒരു മനുഷ്യന്റെ കഷ്ടപ്പാടിന് അറുതി ഉണ്ടാകുമ്പോൾ, കഷ്ടപ്പാടുകൾ എല്ലാം ജീവിതത്തിൽ നിന്നും ഒഴിയാൻ തുടങ്ങുമ്പോൾ ഒരു പരിധി വരെ സന്തോഷിക്കാൻ വ്യക്തിക്ക് ആകുന്നു......

ഒരു മനുഷ്യന് വളരാൻ വ്യക്തിയുടെ ചുറ്റുപാടുമുള്ള ഒരുപാട് ഘടകങ്ങളെ ആശ്രയിക്കേണ്ടതായി വരുന്നുണ്ട്.....

ഇന്നും എത്രയോ ആളുകളാണ് ദാരിദ്യത്തിലും പട്ടിണിയിലും കഴിയുന്നത്......നമ്മൾ സന്തോഷിക്കുന്നതിനൊപ്പം നമ്മുടെ ചുറ്റിലുമുള്ളവർക്ക് സന്തോഷം നൽകാൻ നമ്മൾ ഓരോരുത്തർക്കും കഴിയണം...... ഓരോരുത്തരും ആന്മാർഥമായി ശ്രമിച്ചാൽ നേടാൻ കഴിയാത്തതായി ഒന്നുമില്ല (ഒരു പക്ഷെ ഒരു പരിധി വരെ......).

ലോകത്തിൽ എന്തെങ്കിലും നേടി എന്ന് നമ്മൾ അവകാശപ്പെടുന്നുണ്ടെങ്കിൽ നമ്മൾ നേടിയതെല്ലാം നമ്മൾക്ക് ജീവിതകാലം മുഴുവൻ നമ്മോടൊപ്പം ഉണ്ടാകുമെന്ന് എന്തെങ്കിലും ഉറപ്പ് പറയാൻ കഴിയുമോ?....

നമ്മൾ ഒരിക്കൽ മരിക്കും, അന്ന് നമ്മൾക്ക് സ്വന്തം എന്ന് പറയാൻ ഒന്നും ഉണ്ടാവില്ല.......ഏതൊരു മനുഷ്യനും മരിച്ചു കഴിഞ്ഞാൽ മണ്ണോടു മണ്ണായി അലിഞ്ഞു ചേരും..... പിന്നെ ആർക്കും മരിച്ചവരെകുറിച്ചു കൂടെ കൂടെ ഓർക്കാൻപോലും സമയം ഉണ്ടായെന്നു വരില്ല.... ഒരുപാട് വർഷങ്ങൾ കഴിയുമ്പോൾ എല്ലാം വിസ്മൃതിയിലാകും(ഒരു പക്ഷെ)......

നമ്മൾ ആഗ്രഹിച്ചതുപോലെ ജീവിക്കാൻ സാധിച്ചാൽ, സന്തോഷം കണ്ടെത്താൻ കഴിഞ്ഞാൽ അതെ കുറിച്ചു സംസാരിക്കുന്നതിൽ ഒരുപാട് സന്തോഷം ഉള്ളവരാണ് നമ്മളിൽ പലരും.....

ജീവിതകാലത്തു ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കിയാൽ മാത്രം ഒരുപാട് സന്തോഷം കണ്ടെത്തുന്നവർ ഉണ്ടാകാം......

മറ്റുള്ളവരെ വേദനിപ്പിക്കുന്നതിൽ, ബുദ്ധിമുട്ടിക്കുന്നതിൽ, അപകിർത്തിപെടുത്തുന്നതിൽ, പരിഹസിക്കുന്നതിൽ, കുറ്റപ്പെടുത്തുന്നതിൽ എല്ലാം ഒരുപാട് സന്തോഷം കണ്ടെത്തുന്നവരുണ്ടാകാം(ഒരു പക്ഷെ......).

നമ്മളൊക്കെ ഒരുപാട് സന്തോഷം ആഗ്രഹിച്ചാലും അതെല്ലാം ലഭിക്കണം എന്നില്ല....

ഒരുപക്ഷെ നമ്മൾ സ്വപ്നത്തിൽ പോലും ആഗ്രഹിക്കാത്ത പല സൗഭാഗ്യങ്ങളും നമ്മളെ ഒരു നാൾ തേടിയെത്തിയേക്കാം.......

നമ്മളെ കണ്ടതിൽ, നമ്മളോട് സംസാരിക്കാൻ സാധിച്ചതിൽ എല്ലാം ഒരുപാട് സന്തോഷം എന്ന് മറ്റുള്ളവർക്ക് നമ്മളോട് (നേരെ തിരിച്ചും) പറയാൻ ഇടയാകട്ടെ എന്ന് ആശംസിക്കുന്നു......

കുറിപ്പ്-ഒരുപാട് സന്തോഷം ഉണ്ടെന്ന് നമ്മളോട് പലരും പറയാറുണ്ടെങ്കിലും അതിൽ പലതും സത്യം ആയി പറയുന്നത് ആകണം എന്നില്ല......

ചിലരൊക്കെ വെറുതെ പറയാറുണ്ട് ഒരുപാട് സന്തോഷം ഉണ്ടെന്ന്.....

ഏതൊരു വ്യക്തിക്കും സ്വന്തം വ്യക്തിജീവിതത്തിൽ ഒരുപാട് വേദന നിറഞ്ഞ അനുഭവങ്ങൾ ഓർമകൾ ആയി മനസ്സിൽ കിടക്കുന്നുണ്ടാകാം.....

ലോകത്തിൽ എന്തെല്ലാം നേട്ടങ്ങൾ സ്വന്തം ആക്കിയാലും നഷ്ടങ്ങൾ സമ്മാനിച്ച വേദനകൾ ഒരു ഓർമ്മയായ് എവിടെയെങ്കിലും അവശേഷിക്കുന്നുണ്ടാകാം......

എല്ലാ വേദനകളെയും മറന്നുകൊണ്ട് ഒരുപാട് സന്തോഷം എന്ന് ആന്മാർഥമായി പറയാൻ നമ്മൾ ഓരോരുത്തർക്കും എന്നെങ്കിലും ഒരിക്കൽ സാധിക്കട്ടെ.......

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

0 comments:

Post a Comment

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN