Choose your language

6 June 2022

// // Subscribe YOUTUBE Channel

Insult





ഇന്നത്തെ വിഷയം അപമാനം എന്നതിനെക്കുറിച്ചാണ്....

നമ്മൾ എല്ലാവർക്കും അപമാനം ഉണ്ടാവുന്നത് സഹിക്കാവുന്നതിനും അപ്പുറം ആയിരിക്കും.....

ഇന്നും നമ്മുടെ ഓർമ്മകളിൽ പണ്ട് എപ്പോഴോ അപമാനിക്കപ്പെട്ടതിന്റെ ഓർമ്മകൾ ഉണ്ടായിട്ടുണ്ടാകും(ഒരു പക്ഷെ...).

ജീവിതത്തിൽ ഒരുപാട് അപമാനം സഹിക്കേണ്ടി വന്നിട്ടുള്ള ഒരുപാട് വ്യക്തികളുണ്ട്.... അവരുടെ വേദനകൾ മനസ്സിലാക്കിയിരുന്നെങ്കിൽ ഒരു പക്ഷെ ആരും വ്യക്തികളെ അപമാനിക്കാൻ മുതിരില്ലായിരുന്നു.....

ചിലപ്പോളൊക്കെ സാഹചര്യം കൊണ്ട് നമ്മളിൽ പലരും അപമാനിക്കപ്പെട്ടേക്കാം......

വിരുന്നിനു ക്ഷണിച്ചു അവിടെ ചെല്ലുമ്പോൾ ഭക്ഷണം തീർന്നുപോയ സാഹചര്യം ഉണ്ടായിട്ടുണ്ടാകും.... അന്നേരം ഒരു നിമിഷം എങ്കിലും നമ്മുടെ മനസ്സിൽ, നമ്മളെ വിളിച്ചു വരുത്തിയിട്ട് ഭക്ഷണം തരാതെ അപമാനിച്ചതാണോ എന്നൊക്കെ തോന്നിയേക്കാം.....(സ്വാഭാവികം).

എത്ര വ്യക്തികളാണ് അപമാനങ്ങളെ വക വെക്കാതെ മുന്നോട്ട് പൊരുതി ജീവിക്കുന്നത്.....

നമ്മൾ നേരിട്ട് കണ്ടിട്ടില്ലാത്ത, പരിചയം ഇല്ലാത്ത വ്യക്തികൾ വരെ ഒരുപക്ഷെ നമ്മളെ അപമാനിച്ചേക്കാം......

അപമാനങ്ങളെ ശരിയായ രീതിയിൽ ഉൾക്കൊള്ളാനും സ്വീകരിക്കാനും കഴിയണം.......

എനിക്ക് സമൂഹത്തിന്റെ മുൻപിൽ തല ഉയർത്തി നടക്കാൻ പറ്റുന്നില്ല..... എല്ലാവരുടെയും മുന്നിൽ അപമാനിക്കപ്പെട്ടവനാണ് ഞാൻ എന്നൊക്കെ നമ്മളിൽ പലർക്കും പറയാൻ തോന്നുന്നുണ്ടാകും......(ഒരു പക്ഷെ).

നമ്മൾ നേരിടുന്ന ഏതൊരു അപമാനത്തേയും നേരിടാൻ നമ്മൾക്ക് കഴിയണം.....

കാര്യം ഒത്തിരി വിഷമം ഉളവാക്കുന്ന കാര്യമാണ് അപമാനം നേരിടുക എന്നത്.....

അപമാനം നേരിടേണ്ടി വന്നാലോ എന്നോർത്തു പലരും മുൻപന്തിയിലേക്ക് വരാൻ മടികാണിക്കാറുണ്ട്......

നമ്മുടെ മനസ്സിൽ ആവശ്യം ഇല്ലാത്ത ചിന്തകൾ അപമാനത്തേക്കുറിച്ച് ഉണ്ടായി കഴിഞ്ഞാൽ, നമ്മൾ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളിൽ നിന്നും പിന്നോട്ട് വലിയും......

നമ്മൾ ആദ്യമായിട്ട് ഓരോ കാര്യവും ചെയ്യുമ്പോൾ ആളുകൾ നമ്മളെ അപമാനിച്ചെന്ന് വരും കളിയാക്കിയെന്ന് വരും..... അതുകേട്ടു നമ്മൾ നമ്മളുടെ ശ്രമം ഉപേക്ഷിച്ചാൽ പരാജയപ്പെടുന്നത് നമ്മൾ മാത്രം ആയിരിക്കും.....

ജീവിതം പൊരുതാനുള്ളതാണ്.... ആളുകൾ പലവിധമാണ്.... നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ നമ്മളെകൊണ്ടെ ഭൂമിയിൽ ചെയ്യാൻ സാധിക്കുള്ളു.....

മറ്റുള്ളവരുടെ അപമാനിക്കൽ ഭയന്ന് എല്ലാത്തിൽ നിന്നും പിന്തിരിഞ്ഞാൽ അതിനെ നേരം കാണുള്ളൂ.....

ഞാൻ എന്ന വ്യക്തിക്ക് ഒരു വ്യക്തിത്വം ഉണ്ട്.... അതുപോലെ മറ്റുള്ള ഓരോ വ്യക്തികൾക്കും അവരവരുടേതായ വ്യക്തിത്വം ഉണ്ട്...... ആരെയും വിലകുറച്ചു കാണേണ്ടതില്ല..... ആരൊക്കെ എന്തൊക്കെ പറഞ്ഞു നമ്മളെ അപമാനിക്കാൻ ശ്രമിച്ചാലും നമ്മൾ നേടേണ്ട നല്ല ലക്ഷ്യത്തിന് പിന്നാലെ പോകുക..... ഒരുനാൾ നമ്മളെ അപമാനിച്ചവർ വരെ നമ്മളെക്കുറിച്ച് അഭിമാനിക്കാനുള്ള സാഹചര്യം ഉണ്ടായിക്കൂടെന്നില്ല.....

അപമാനം മൂലം നമ്മുടെ മനസ്സിനേറ്റ മുറിവുകൾ ഉണക്കാൻ നമ്മൾക്ക് കഴിയണം, അതിനുവേണ്ടി നമ്മുടെ മനസ്സിലേക്ക് എപ്പോഴും പോസിറ്റീവ് ചിന്തകളെ കടത്തിവിടണം......

അപമാനിക്കുന്നത് ചിലർക്കൊക്കെ ഒരു തമാശ ആയിട്ടൊക്കെ തോന്നാം, പക്ഷെ അതു അനുഭവിക്കുന്നവർക്കേ അതിന്റെ വേദന എന്തെന്ന് ശരിക്കും മനസ്സിലാവുള്ളു......

നമ്മൾ എല്ലാവർക്കും അപമാനം ഏൽക്കേണ്ട അവസ്ഥകളെ ശരിയായ വിധത്തിൽ തരണം ചെയ്യാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു......

കുറിപ്പ്-നമ്മൾക്ക് നമ്മൾ ഒരു വില നൽകുക എന്നതാണ് അപമാനത്തെ നേരിടാനുള്ള എളുപ്പവഴി..... ആരൊക്കെ എന്തൊക്കെ നമ്മളെക്കുറിച്ച് പറഞ്ഞാലും നമ്മളെ നമ്മളെക്കാൾ കൂടുതൽ മറ്റാർക്കും അറിയാൻ സാധിക്കില്ല എന്നൊരു സത്യം മനസിലാക്കുക.....

ലോകത്തിൽ അപമാനിക്കപ്പെട്ട ഒത്തിരി വ്യക്തികൾ ഉണ്ടായിട്ടുണ്ട്..... അവരുടെ ജീവിതത്തിൽ പിന്നീട് അതിശയകരമായ ഉയർച്ചകൾ ഉണ്ടായത് അവർക്കുണ്ടായ അപമാനത്തെ പൊരുതാൻ, അതിജീവിക്കാനുള്ള മനസ്സുണ്ടായതുകൊണ്ടാണ്.....

ഒരു പക്ഷെ അവർക്ക് അങ്ങനെയൊരു അപമാനം ഉണ്ടായിരുന്നില്ല എങ്കിൽ അവരുടെ ജീവിതത്തിൽ വളരെ അധികം ഉയർച്ചകൾ/നേട്ടങ്ങൾ ഉണ്ടാകുമായിരുന്നില്ലായിരിക്കാം......

അപമാനത്തെ ശരിയായ വിധത്തിൽ മനസ്സിലാക്കി അപമാനത്തെ നേരിടാൻ, നമ്മുടെ പോരായ്മകളെ ഇല്ലാതെയാക്കാൻ എല്ലാവർക്കും സാധിക്കട്ടെ.....

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

0 comments:

Post a Comment

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN