Choose your language

25 November 2020

// // Subscribe YOUTUBE Channel

Have you ever looked back in your life?

 


ജീവിതത്തിൽ എപ്പോഴെങ്കിലും തിരിഞ്ഞു  നോട്ടം നടത്തിയിട്ടുണ്ടോ?തല തിരിച്ചു നോക്കുന്ന കാര്യം അല്ല കേട്ടോ ഉദേശിച്ചത്‌.നമ്മൾ പലപ്പോഴും വന്ന വഴികൾ മറക്കാറുണ്ട്.ചെറുപ്പകാലത്തിൽ നമ്മൾ അനുഭവിച്ച ദാരിദ്ര്യം ഇന്ന് നമ്മൾ അനുഭവിക്കുന്ന സമ്പത്തു എല്ലാം നാളെ നമ്മളിൽ നിന്നും വിട്ടുപോകും എന്നുള്ള ചിന്ത ഓരോ മനുഷ്യനും ഉണ്ടായിരിക്കേണ്ടതാണ്.എന്നെ സങ്കടപ്പെടുത്തുന്ന കാര്യങ്ങൾ നിരവധി അനവധി ഉണ്ട് എന്നാൽ പോലും സങ്കടങ്ങൾ എപ്പോഴും ഞാൻ ഓർക്കാറില്ല കാരണം അതോർക്കാൻ എനിക്ക് സമയം കിട്ടാറില്ല,പിന്നെ ഞാൻ ഓർക്കുന്നത് സ്വപ്നത്തിലായിരിക്കും,ജീവിതത്തിൽ ഓർത്തിലെങ്കിലും സ്വപ്നവുമായി വന്നു എന്നെ  സങ്കടങ്ങൾ വിഷമിപ്പിക്കും.

ഞാൻ എന്തിനാണ് ഇവിടെ ജീവിതത്തിൽ ഉണ്ടായ ഓരോ അനുഭവങ്ങളെ തിരിഞ്ഞു നോക്കണം എന്ന് പറയുന്നത് എന്ന് വെച്ചാൽ നമ്മുടെ ഓരോരുത്തരുടെയും ജീവിതം എങ്ങനെ ജീവിച്ചു തീർക്കണം എന്നുള്ളത് നമ്മുടെ മാത്രം തീരുമാനമാണ് അവിടെ മറ്റു ഒരു കാര്യത്തിനും സ്ഥാനമില്ല.നമ്മുടെ തിരുമാനങ്ങൾ ശരിയാണോ തെറ്റാണോ എന്നറിയാൻ നമ്മുടെ ഇന്നലെകളെ ഒന്ന് തിരിഞ്ഞു നോക്കുന്നത് നല്ലതാണു.നമ്മൾ കാരണം ആരെങ്കിലും കരയാൻ ഇടയായിട്ടുണ്ടോ നമ്മൾ സഹായിക്കാത്തത് മൂലം ആർക്കെങ്കിലും എന്തെങ്കിലും ലക്ഷ്യം നേടാൻ കഴിയാതിരുന്നിട്ടുണ്ടോ അങ്ങനെ ഒത്തിരി ഒത്തിരി കാര്യങ്ങൾ ഉണ്ട്.നമ്മളെ തന്നെ ഒന്ന് അവലോകനം ചെയ്യണം.ഒരു പക്ഷെ നമ്മളെ കുറിച്ച് പറയുവാൻ നല്ലതെന്നു തോന്നുന്ന ഒന്നും തന്നെ ഉണ്ടാവണം എന്നില്ല,ഇനി നല്ലതു പറയാൻ ഉണ്ടായി കൂടെന്നു ഇല്ലല്ലോ.നമ്മൾ  ചെയ്യുന്ന നന്മകളുടെ കൂടെ നമ്മൾ ചെയ്യുന്ന ഒരു ചെറിയ തെറ്റായിരിക്കാം നമ്മളെ ഒരു പക്ഷെ മറ്റുള്ളവരിൽ നിന്നും അകറ്റുന്നത്.നമ്മളുടെ മുന്നിൽ ഒരു വലിയ പേപ്പറിൽ ഒരു ചെറിയ കറുത്ത അടയാളം രേഖപ്പെടുത്തിയ പേപ്പർ കാണിച്ചിട്ട് നമ്മളോട് പേപ്പറിൽ എന്ത് കാണുന്നു എന്ന് ചോദിച്ചാൽ നമ്മളിൽ പലരും പറയുന്നത് ചെറിയൊരു കറുത്ത നിറം കാണുന്നു എന്നാണ്,എന്ത് കൊണ്ട് ഒത്തിരി വെളുത്ത നിറം കണ്ടു എന്ന് പറയുന്നില്ല,നമ്മൾ മറ്റുള്ളവരെ കുറിച്ച് ആലോചിക്കുമ്പോൾ അവരുടെ നന്മകളെക്കാൾ അവർ ചെയ്യുന്ന തെറ്റുകൾ ആയിരിക്കാം ഒരുപക്ഷെ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തിയിട്ടുണ്ടാകുക(ചില ആളുകൾ ഒരു പക്ഷെ പേപ്പറും കറുത്ത അടയാളവും കാണാത്തവരും ഉണ്ടാകാം കേട്ടോ, അവരുടെ മനസ്സിലേക്ക് ഓടിയെത്തുക ഒരു പക്ഷെ അവർ സ്നേഹിക്കുന്ന മറ്റു പലതും ആയിരിക്കാം).നമ്മുടെ തോൽവികൾ നമ്മൾക്ക് നൽകുന്ന ഒരു പാഠമുണ്ട് അതിൽ നിന്നും നമ്മൾ പഠിച്ചുകഴിഞ്ഞാൽ നമ്മൾ വിജയിക്കുക തന്നെ ചെയ്യും,ഞാൻ ഇപ്പോൾ ബ്ലോഗ് ചെയ്യാൻ തുടങ്ങിയിട്ട് 7 വർഷത്തോളമായി എന്റെ ബ്ലോഗ്ഗിൽ പരസ്യം വരുക എന്നുള്ളത് എന്റെ ലക്ഷ്യം ആയിരുന്നു അതിനു വേണ്ടി ഒത്തിരി നാൾ ഞാൻ കഷ്ടപ്പെട്ടു ഒത്തിരി നാൾ എന്റെ അപ്ലിക്കേഷൻ തിരസ്കരിക്കപ്പെട്ടു,ഞാൻ പല തരത്തിലും വെബ്സൈറ്റിൽ മാറ്റങ്ങൾ വരുത്തി എന്നിട്ടും എനിക്ക് നിരാശയായിരുന്നു ഫലം,ഒരിക്കൽ ഞാൻ ഒരു ഫോറത്തിൽ പരസ്യം കിട്ടാൻ എന്ത് ചെയ്യണം എന്ന് അന്വേഷിച്ചു അവിടെയും എന്റെ വെബ്സൈറ്റിന് കിട്ടാൻ ഒരു മാർഗവും ഇല്ല എന്നാണ് പറഞ്ഞത് ,എന്നാൽ ഞാൻ പരിശ്രമിച്ചു കൊണ്ടേയിരുന്നു ഒത്തിരി നാളുകൾക്കു ശേഷം എന്റെ അപ്ലിക്കേഷൻ അവർ അക്സെപ്റ് ചെയ്തു,ഇപ്പോൾ ഞാൻ തിരിഞ്ഞു നോക്കുമ്പോൾ എന്റെ മനസ്സിലേക്ക് ഓടിയെത്തുന്നത് കഴിഞ്ഞുപോയ 6 വർഷങ്ങൾ ഇതിനുവേണ്ടിയുള്ള എന്റെ ഓരോ ഓരോ ശ്രമങ്ങൾ ആയിരുന്നു(അതൊന്നും പാഴായി പോയില്ല എന്നൊരു തിരിച്ചറിവ് എനിക്ക് ലഭിച്ചു).നമ്മൾ എത്ര ആൻമാർത്ഥതയോടെ ഒരു കാര്യം ചെയ്യാൻ ശ്രമിക്കുമോ അത്രത്തോളം വിജയം നമ്മളെ തേടി വരുക തന്നെ ചെയ്യും അതിനിടയിൽ നമ്മളെ പിന്തിരിപ്പിക്കാൻ ഒത്തിരി പേരുണ്ടാകാം,ഒത്തിരി സാഹചര്യങ്ങൾ ഉണ്ടാവാം ഒത്തിരി പ്രതിബന്ധങ്ങൾ ഉണ്ടാവാം എല്ലാത്തിനെയും ചെറു പുഞ്ചിരിയോടെ നേരിടുക.ഒരിക്കലും നമ്മളുടെ വിഷമങ്ങൾ ഓർത്തുകൊണ്ട് പുഞ്ചിരിക്കാൻ കഴിഞ്ഞെന്നു വരില്ല,നമ്മളെ വിഷമിപ്പിക്കുന്ന സാഹചര്യങ്ങളിൽ നിന്നും നമ്മൾ മനപ്പൂർവം ഒഴിഞ്ഞു മാറുവാൻ ശ്രമിക്കും.നമ്മളെ തന്നെ നമ്മൾ മനസ്സിലാക്കാൻ ശ്രമിക്കുക.ഒത്തിരി പേര് അങ്ങനെ സ്വയം മനസ്സിലാക്കിയവർ ഉണ്ട് അവരവരുടെ വ്യക്തിത്വം എങ്ങനെയാണു എന്ന് തിരിച്ചറിഞ്ഞവർ.നമ്മൾ ജീവിക്കുന്ന സമൂഹത്തിൽ നമ്മൾ ഒത്തിരി അധികം ആളുകളെ കാണുന്നുണ്ടല്ലോ.ഏതു മനുഷ്യനും എങ്ങനെയുള്ളവർ ആയാലും വിജയിക്കാൻ ദൃഢമായ മനസ്സ് മതി പിന്നെ ക്ഷമയോടെ വിജയത്തിന് വേണ്ട നിതാന്തമായപരിശ്രമവും.ഇന്ന് ഞാൻ കിടപ്പിലായപ്പോളാണ് എന്റെ ഇന്നലെകളെ കുറിച്ച് എനിക്ക് കുറച്ചു നേരമെങ്കിലും ചിന്തിക്കാൻ സമയം കിട്ടിയത്.എന്നെ പോലെ ഒത്തിരി അധികം ആളുകൾ ഇന്ന് അല്ലെങ്കിൽ നാളെ കിടപ്പിലാകും(ക്ഷിണം കൊണ്ട് ഉറക്കം വരുമ്പോൾ),എനിക്ക് തലകറക്കം ഉള്ളത് കൊണ്ടാണ് ഞാൻ കിടക്കണത്.എന്റെ ഒരു സുഹൃത്ത് അവൻ കിടപ്പിലായതു നടുവേദനകൊണ്ടാണ് ,അന്നേരം അവൻ റോഡിന്റെ ദുരവസ്ഥയും വീട്ടിലെ  കാര്യങ്ങളും കടബാധ്യതയും എല്ലാം പങ്കുവെക്കുക ഉണ്ടായി.ഓടിച്ചു പോകുന്ന വാഹനത്തിന്റെ ഇന്ധനം തീർന്നു കഴിയുമ്പോൾ വഴിയിൽ കിടക്കുന്നതു പോലെയുള്ള അവസ്ഥ എന്ന് വേണമെങ്കിൽ ചുരുക്കി പറയാം. അവസ്ഥയിൽ നമ്മൾ ചിന്തിക്കും ഇനി എങ്ങനെയാണു മുന്നോട്ട് പോകേണ്ടത് എന്ന് വാഹനത്തിൽ ഇന്ധനം നിറക്കാൻ എന്തെല്ലാം ആവശ്യമാണ് ഒന്ന് നമ്മളുടെ കയ്യിൽ ഇന്ധനം വാങ്ങിക്കാനുള്ള പണം വേണം രണ്ടു ഇന്ധനം കൊണ്ടുവരാനുള്ള സംവിധാനം വേണം മുന്ന് നമ്മുടെ സഹായത്തിനു ആരെങ്കിലും വേണം.നമ്മളെ സഹായിക്കാൻ നമ്മൾ അറിയാത്ത ഒത്തിരി ആളുകൾ നമ്മൾക്ക് ചുറ്റിലും ഉണ്ടാകും നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്തു നമ്മളെ സഹായിക്കാനായി എത്തുന്നവർ.നമ്മൾക്ക് തിരിഞ്ഞുനോക്കുമ്പോൾ നമ്മളുടെ ഇത്രയും കാലത്തേ നമ്മുടെ ജീവിതരീതികളും നമ്മുടെ പോരായ്മകളും മാത്രമേ നമ്മൾ കാണാറുള്ളു,നമ്മൾക്ക് ലഭിച്ച അനുഗ്രഹങ്ങൾ ഒന്നും നമ്മൾ കാണാറില്ല.മറ്റുള്ളവർക്ക് ഒത്തിരി നേട്ടങ്ങൾ ഉണ്ടാകുമ്പോൾ നമ്മൾക്ക് അതുപോലെ നേടാൻ കഴിയുന്നില്ലല്ലോ എന്നൊരു ചിന്ത നമ്മളെ പലപ്പോഴും അസ്വസ്ഥത പ്പെടുത്തിയേക്കാം,നമ്മൾ അങ്ങനെ അസ്വസ്ഥരാകേണ്ട കാര്യം ഇല്ല നമ്മൾ ഭൂമിയിൽ വന്നിരിക്കുന്നത് എന്തെങ്കിലും നിയോഗം ഉണ്ടായിരിക്കാം അത് പൂർത്തിയാക്കുക.നമ്മൾക്ക് ഇന്ന് ലോകം കാണാൻ കഴിയുന്നുണ്ടെങ്കിൽ അതുപോലും കാണാൻ കഴിയാതെ ലോകത്തിൽ ജീവിക്കുന്ന എത്രയോ മനുഷ്യരുണ്ട്(കാഴ്ച ശക്തിയില്ലാത്തവർ,കേൾവി ശക്തിയില്ലാത്തവർ).ഇന്ന് നമ്മൾക്ക് ലഭിച്ച സമയം ഒരു പക്ഷെ നമ്മുടെ കൂടെയുള്ള എല്ലാവർക്കും ഒരു പക്ഷെ ലഭിച്ചെന്നു വരില്ല,ഇന്ന് ഇപ്പോൾ എന്ന് പറയുന്ന സമയം ഇനി ഒരിക്കലും ആരുടെയും ജീവിതത്തിൽ മടങ്ങി വരവ് ഇല്ല, സമയം കടന്നുപോകും,കടന്നു പോകാത്തത് നമ്മൾ മാത്രമാകും.ഇന്നലെകളിലെ ദുഃഖങ്ങൾ മാറും നാളെ സന്തോഷങ്ങൾ കടന്നു വരും,ഇന്നലെകളിലെ ബുദ്ധിമുട്ടുകൾ മാറും നാളെ സൗകര്യങ്ങൾ കടന്നുവരും,നമ്മൾ നേരായി ചിന്തിച്ചാൽ നേരിന് വേണ്ടി പ്രവർത്തിച്ചാൽ,അങ്ങനെ നമ്മളിലെ നന്മകളെ കണ്ടെത്തുവാനും നമ്മളിൽ നിന്നും നമ്മളെ പരാജയത്തിലേക്കു നയിക്കുന്ന കാര്യങ്ങളെ നമ്മുടെ ജീവിതരീതികളിൽ നിന്നും ദൂരെക്കളയുവാനും നമ്മൾക്ക് ഓരോരുത്തർക്കും കഴിഞ്ഞകാല ജീവിതത്തെക്കുറിച്ചു ഓർക്കുമ്പോൾ ഇനിയുള്ള ജീവിതത്തിൽ നല്ലതുചെയ്യുവാൻ സാധിക്കട്ടെ എന്നും   ആശംസിക്കുന്നു.വരും തലമുറക്ക് ഒരു മുതൽക്കൂട്ട് എന്ന് പറയുന്നത് നമ്മൾ ഇന്ന് ചെയ്യുന്ന നന്മപ്രവർത്തികളാണ് എന്നുള്ളത് അവസരത്തിൽ ഓർമ്മിപ്പിക്കട്ടെ.   

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Do not judge me by my successes,judge me by how many times I fell down and got back up again-Nelson Mandela.

    ReplyDelete

Dear Valuable Candidates,
Thanks for subscribing our examchoices youtube channel.Specially thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test series,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email