പെർഫെക്റ്റ് ആയിട്ടു ചെയ്യണം എന്ന് ആഗ്രഹിക്കാത്തവർ ഉണ്ടോ?എല്ലാ കാര്യങ്ങളും പെർഫെക്റ്റ് ആയിട്ടു ചെയ്യാൻ നമ്മളെ കൊണ്ട് കഴിയാറുണ്ടോ?,എത്ര നാൾ പരിശ്രമിച്ചാലാണ് ഒരു കാര്യം നമ്മളെ കൊണ്ട് പെർഫെക്റ്റ് ആയിട്ടു ചെയ്യാൻ സാധിക്കുക.നമ്മൾ പെർഫെക്റ്റ് ആണോ എന്ന് ചോദിച്ചാൽ പൊതുവെ നമ്മൾ പെർഫെക്റ്റ് ആണ് എന്ന് പറയാനാണ് ആഗ്രഹിക്കുക.നമ്മളെ കുറിച്ച് ആരോടെങ്കിലും അഭിപ്രായം ചോദിച്ചാൽ അവർ പറയും നമ്മൾ പെർഫെക്റ്റ് ആണോ അല്ലയോ എന്നത്, എന്നാൽ പോലും അവർ പറയുന്നത് പെർഫെക്റ്റ് ആകണം എന്നില്ല.
മറ്റൊരു ആളെക്കാളും നമ്മളെകുറിച്ച് നമ്മൾക്ക് മാത്രമാണ് അറിയുള്ളു,ആരെല്ലാം നമ്മളെകുറിച്ച് വളരെ മോശമായി പറഞ്ഞുകൊള്ളട്ടെ നമ്മുടെ മനസ്സിൽ നമ്മൾ പെർഫെക്റ്റ് ആയിരുന്നാൽ മതി.മറ്റുള്ളവർ അല്ലല്ലോ നമ്മൾക്ക് ഒരു നേരത്തെ ഭക്ഷണം തരുന്നത്(ചുരുക്കി പറഞ്ഞാൽ മറ്റുള്ളവരുടെ ചിലവിൽ അല്ലലോ നമ്മൾ ജീവിക്കുന്നത് എന്ന്).നമ്മൾ പെർഫെക്റ്റ് ആയിട്ടു ജീവിച്ചാൽ നമ്മൾക്ക് കൊള്ളാം.ഒരു സ്ഥാപനത്തിന് ആവശ്യം അവിടെ പെർഫെക്റ്റ് ആയിട്ടു ജോലി ചെയ്യുന്നവരെയാണ്.നമ്മൾ പെർഫെക്റ്റ് അല്ലെങ്കിൽ നമ്മളെക്കാൾ പെർഫെക്റ്റ് ഉള്ളവർക്ക് ജോലി കൊടുക്കും അത്രയേയുള്ളൂ നഷ്ടം ആർക്കാണ് നമ്മൾക്ക് മാത്രം.ഒരു പക്ഷെ തുടക്കം തന്നെ പെർഫെക്റ്റ് ആകാൻ കഴിഞ്ഞെന്നു വരില്ല പരിശീലനം വേണ്ടി വന്നേക്കാം ആവശ്യത്തിന് പരിശീലനം കിട്ടിക്കഴിഞ്ഞാൽ പിന്നെ നമ്മുടെ മനോഭാവം ആണ് പെർഫെക്റ്റ് ആകണോ വേണ്ടയോ എന്നത്.ഒരു ജോലി തന്നെ 4 മണിക്കൂർ കൊണ്ട് ചെയ്യാം അതെ ജോലി കഴിവുള്ളവർക്ക് പകുതി സമയം കൊണ്ടും ചെയ്യാം(ഇവിടെ സമയം തീരുമാനിക്കേണ്ടത് ജോലി ചെയ്യുന്നവനാണ്).നമ്മൾ എവിടെയെല്ലാം പെർഫെക്റ്റ് ആയാലും നമ്മളുടെ മനഃസാക്ഷിയുടെ മുന്നിൽ പെർഫെക്റ്റ് ആകാൻ സാധിക്കണം,ഇല്ലെങ്കിൽ പിന്നെ നമ്മൾക്ക് സന്തോഷം ആയിരിക്കാൻ കഴിഞ്ഞെന്നു വരില്ല.ഒരു കാര്യം പെർഫെക്റ്റ് ആയി ചെയ്യണം എന്ന് വിചാരിച്ചാൽ പെർഫെക്റ്റ് ആയി ചെയ്യാൻ കഴിയും(മറ്റുള്ളവരുടെ സഹായം കൂടെ ഉണ്ടെങ്കിൽ).ഞാൻ വരക്കുന്ന പടങ്ങൾ ഞാൻ തന്നെയാണ് പെർഫെക്റ്റ് ചെയ്യണ്ടത്,മറ്റൊരാൾ ഞാൻ വരക്കുന്ന പടത്തിൽ വരച്ചു കഴിഞ്ഞാൽ എനിക്ക് പെർഫെക്റ്റ് ആയിട്ടു ചെയ്യാൻ കഴിഞ്ഞെന്നു പറയാൻ പറ്റുമോ മറ്റൊരാളുടെ പേര് പറയാതെ.ഒരു ക്ലാസ് ടെസ്റ്റ് നടത്തിയാൽ അതിൽ ഫുൾ മാർക്ക് കിട്ടിയാൽ പെർഫെക്റ്റ് ആയി എന്ന് പറയാം,എന്നാൽ മറ്റൊരാളുടെ കോപ്പി അടിച്ചിട്ട് ഫുൾ മാർക്ക് വാങ്ങിച്ചാൽ പെർഫെക്റ്റ് ആയി എന്ന് പറയാൻ പറ്റുമോ(ഫുൾ മാർക്ക് കിട്ടിയാൽ പെർഫെക്റ്റ് എന്ന് പറയാൻ യോഗ്യത നേടുമെങ്കിലും,ശരിക്കും പെർഫെക്റ്റ് ആണോ ഇങ്ങനെ മാർക്ക് നേടി കഴിഞ്ഞാൽ പറയാൻ സാധിക്കുക).നമ്മൾ തിരഞ്ഞെടുക്കുന്ന പ്രൊഫഷൻ അല്ലെങ്കിൽ നമ്മുടെ പാഷൻ ഓരോ ദിവസവും കഴിയുന്തോറും നമ്മൾ പെർഫെക്റ്റ് ആക്കാൻ ശ്രമിക്കുന്നവരാണ്.രോഗികൾക്ക് വേണ്ടി അവസാന ശ്വാസം വരെ ജോലി ചെയ്ത എത്രയോ ഡോക്ടർസ് നമ്മൾക്ക് ഉണ്ട്,എന്തിനു വേണ്ടിയാണ് അവർ അവരുടെ ജീവൻ പണയം വെച്ച് കൊണ്ട് ജോലി ചെയ്തത് അത് അവരുടെ ജോലിയോടുള്ള ആൻമാർത്ഥത ആണ്.നമ്മൾ മരിക്കുമ്പോൾ വില ഉണ്ടാകണം എങ്കിൽ നമ്മൾ ജീവിച്ചിരിക്കുമ്പോൾ നല്ലതു ചെയ്യാൻ ശ്രമിക്കണം.മറ്റുള്ളവരെക്കൊണ്ട് നല്ലതു പറയിപ്പിക്കണം(ജീവിച്ചിരിക്കുമ്പോൾ കേട്ടില്ലെങ്കിൽ പോലും).നമ്മൾ പരിശ്രമിച്ചാൽ ഇന്നലെത്തേക്കാൾ പെർഫെക്റ്റ് ആയിട്ടു കാര്യങ്ങൾ ചെയ്യാൻ കഴിയും നമ്മുടെ മനോഭാവം എങ്ങനെ ആവണം എന്ന് നമ്മൾ തീരുമാനിച്ചാൽ മാത്രം മതി.നല്ലൊരു പെർഫെക്റ്റ് വ്യക്തി ആയി കാണാൻ നമ്മൾക്ക് ആഗ്രഹം ഇല്ലേ,എങ്കിൽ ഇപ്പോൾ മുതൽ ആരംഭിച്ചോളു അതിനുള്ള പരിശ്രമങ്ങൾ,നാളെ നമ്മളെകുറിച്ചും മറ്റുള്ളവർക്ക് പെർഫെക്റ്റ് എന്ന് പറയുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
Dream is not that which you see while sleeping it is something that does not let you sleep-A.P.J.Abdul Kalam.
ReplyDelete