Choose your language

26 November 2020

// // Subscribe YOUTUBE Channel

Everyone knows what an apology is


ക്ഷമാപണം എന്താണ് എന്ന് എല്ലാവർക്കും അറിവുള്ളതാണല്ലോ.ക്ഷമാപണം വിലയുള്ള പണമാണോ എന്നൊക്കെ സ്വാഭാവികമായി ചോദിച്ചു കഴിഞ്ഞാൽ നമ്മളിൽ പലരും പറയുന്നത് പണത്തേക്കാൾ വിലയുണ്ട് എന്നാണ്.പണം നമ്മുടെ ജീവിതത്തിൽ എത്രമാത്രം പ്രാധാന്യം ഉണ്ടോ അതിനേക്കാൾ എത്രയോ വിലയുള്ളതാണ് ക്ഷമാപണം എന്ന് പറയുന്നത്.ക്ഷമ ചോദിക്കാൻ നമ്മളിൽ പലരും മുതിരാത്തതാണ് ഇന്ന് നമ്മുടെ എല്ലാവരുടെയും ജീവിതത്തിലെ അടിസ്ഥാനപ്രശ്നം.ഞാൻ ആരോടാണ് ക്ഷമ ചോദിക്കേണ്ടത്? എന്തിനാണ് ക്ഷമ ചോദിക്കേണ്ടത് ? ക്ഷമ ചോദിച്ചു കഴിഞ്ഞാൽ നമ്മുടെ വില നഷ്ടപ്പെടുമോ എന്നിങ്ങനെ നൂറ് കണക്കിന് ചോദ്യങ്ങൾ നമ്മുടെ ഓരോരുത്തരുടെയും മനസ്സിൽ ഉണ്ടാകും(എനിക്ക് നുറുക്കണക്കിനു ചോദ്യങ്ങൾ ചോദിക്കാൻ മനസ്സിൽ ഉണ്ട് എന്നാൽഎഴുതാൻ ഇവിടെ സ്ഥലം തികയില്ല മിനിമം ഒരു ഏക്കർ എങ്കിലും സ്ഥലം വേണ്ടി വരും അതുകൊണ്ടാണ് എഴുതാത്തത് കേട്ടോ),ഒരു ചെറിയ തെറ്റിന് ക്ഷമ ചോദിച്ചാൽ ഒരു പക്ഷെ നമ്മളുടെ മനസ്സിൽ ഒരു മാറ്റവും സംഭവിക്കില്ലായിരിക്കും.എനിക്ക് മറ്റുള്ളവരിൽ നിന്നുണ്ടായ തെറ്റുകൾ മൂലം എന്റെ മനസ്സ് വേദനിച്ചിട്ടുണ്ടെങ്കിൽ അവർ പിന്നീട് വന്നു എന്റെ കാലിൽ തൊട്ടു മാപ്പു പറഞ്ഞാലും ഒരു പക്ഷെ എന്റെ മനസ്സിൽ മാറ്റങ്ങൾ സംഭവിക്കണം എന്നില്ല(ചിലരുടെ കാര്യത്തിൽ),എന്റെ അനുഭവം പറയുകയാണെങ്കിൽ ഞാൻ മോക്ക് ടെസ്റ്റ് ചെയ്യാറുണ്ട് അതായതു ഞാൻ ആരോടാണ് തെറ്റ് ചെയ്തത്,ആരോടാണ് ക്ഷമ ചോദിക്കേണ്ടത് ആ വ്യക്തിയെ മനസ്സിൽ കണ്ടു കൊണ്ട് മാപ്പു പറയുന്നത്(എന്നെ സംബന്ധിച്ചിടത്തോളം വലിയ മാറ്റങ്ങൾ എന്നിൽ സംഭവിച്ചിട്ടുണ്ട്),എത്രയോ ആളുകൾക്ക് ഇങ്ങനെ മാപ്പു കൊടുത്തത് മൂലം ജീവിതത്തിൽ സന്തോഷിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് അറിയുമോ.നമ്മളുടെ ജീവിതത്തിൽ കടന്നു വരുന്ന ഓരോ വ്യക്തികളും പല തരത്തിൽ പെരുമാറുന്നവരാണ്(നമ്മൾക്ക് ഇഷ്ടമില്ലാത്ത രീതിയിൽ പെരുമാറുന്നവരും അതിൽ ഉണ്ടായേക്കാം).എനിക്ക് ഇങ്ങനെ ക്ഷമിക്കാൻ പറ്റിയത് കൊണ്ടാണ് എന്റെ ഒരു വിധം അസുഖങ്ങളും ഇല്ലാതെയായത്.എനിക്ക് അൾസർ എന്നൊരു അസുഖം കുറെ നാളുകൾക്ക് മുന്നേ പിടിപ്പെട്ടിരുന്നു അതിനു ഞാൻ ഒത്തിരി മരുന്നും കഴിച്ചു,പക്ഷെ ഒരു മാറ്റവും എനിക്ക് ഉണ്ടായില്ല എന്നാൽ എന്നെ വേദനിപ്പിച്ചവരോട് ഞാൻ ക്ഷമ നൽകിയപ്പോളും ,ഞാൻ മൂലം ആരെങ്കിലും വേദനിക്കാൻ ഇടയായിട്ടുണ്ടോ [ആരൊക്കെയാണ് വിഷമിച്ചതു എന്ന് ശരിക്കും കണക്കു കൂട്ടാൻ പറ്റത്തില്ല എല്ലാവർക്കും,നമ്മൾ തൽക്കാലം സങ്കൽപ്പിക്കുക] അവരോടും ഞാൻ മനസ്സുകൊണ്ട് ക്ഷമ ചോദിച്ചു കഴിഞ്ഞപ്പോൾ(നേരിട്ടല്ല) എന്റെ അൾസർ എന്ന അസുഖം മാറി(ഇതെന്റെ അനുഭവം പറഞ്ഞു എന്നേയുള്ളു,മെഡിസിൻ കഴിക്കേണ്ട സന്ദർഭങ്ങളിൽ മെഡിസിൻ ഒഴിവാക്കരുത് കേട്ടോ).നമ്മൾ ഒരാളോട് ദേഷ്യപ്പെട്ടുകഴിഞ്ഞാൽ നമ്മുടെ ശരീരത്തിൽ എന്തെല്ലാം മാറ്റങ്ങളാണ് സംഭവിക്കുന്നത് എന്ന് അറിയാൻ ശ്രമിച്ചിട്ടുണ്ടോ.ഒരാൾ നമ്മളെക്കുറിച്ചു ഒത്തിരി നാൾ കുറ്റം മാത്രം പറഞ്ഞു കൊണ്ടിരുന്നാൽ എങ്ങനെയാണു ക്ഷമിക്കാൻ കഴിയുക എന്നൊരു ചോദ്യം നിങ്ങളുടെ ഓരോരുത്തരുടെയും മനസ്സിൽ ഉണ്ടാവും,എത്ര വലിയ ദേഷ്യവും നമ്മളുടെ ഒരു നിമിഷത്തെ മൗനം കൊണ്ട് ഇല്ലാതെ ആക്കാൻ കഴിയും.എന്നോട് ആർക്കൊക്കെയാണ് ദേഷ്യം ഉള്ളത് എന്നത് എനിക്ക് കണക്കു കുട്ടാൻ കഴിയില്ല,ഒരു പക്ഷെ അതിൽ ഞാൻ കണ്ടിട്ടില്ലാത്ത, പരിചയം ഇല്ലാത്ത ആളുകൾ വരെ ഉണ്ടാകാം.നമ്മൾ ഒരു പക്ഷെ അവരോടു ഒരു തെറ്റും ചെയ്തിട്ടുണ്ടാകില്ല എങ്കിൽ പോലും അവർക്കു നമ്മളോട് ദേഷ്യം ഉണ്ടാവാം കാരണം അവരുടെ വേണ്ടപ്പെട്ടവർ അവരോടു നമ്മളെ പറ്റി മോശമായി പറഞ്ഞു കൊടുത്തിട്ടുണ്ടാകാം,അല്ലെങ്കിൽ അവരുടെ വേണ്ടപ്പെട്ടവരുമായിട്ടു എനിക്ക് എന്തെങ്കിലും ബന്ധം ഉണ്ടായിക്കാണാം അതും അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണം ആവാം(എന്നെ ഉദാഹരണത്തിന് എടുത്താൽ മതി).ദിവസവും പേപ്പർ വായിക്കുമ്പോൾ അതിലെ വാർത്തകൾ കാണുമ്പോൾ അതിൽ തെറ്റ് ചെയ്തവരെ കുറിച്ച് അറിയുമ്പോൾ നമ്മളുടെ മനസ്സിലും ഒരു പക്ഷെ ദേഷ്യം അവരോട് ഉണ്ടാവുമല്ലോ സ്വാഭാവികമായിട്ടും.പലരും അതിൽ സത്യം എന്താണ് എന്നറിയാതെ കേട്ട വാർത്തയുടെ അടിസ്ഥാനത്തിൽ പ്രതികരിക്കുന്നു,അങ്ങനെ ഒരു വാർത്ത ഒരു പക്ഷെ അടിസ്ഥാന രഹിതമാണെങ്കിൽ പോലും നമ്മൾ ഒരു പക്ഷെ പിന്നീട് അറിയണം എന്നില്ല,പിന്നീടൊരിക്കൽ നമ്മൾ ആ വ്യക്തിയെ കാണുമ്പോൾ നമ്മളുടെ മനസ്സിലേക്ക് ഓടിയെത്തുക ആ ഒരു വാർത്തയെകുറിച്ച് മാത്രമായിരിക്കും.ഏതു തെറ്റുകളും ചെയ്യുവാൻ ഓരോ മനുഷ്യനും ഒരു കാരണം ഉണ്ടാവാം.ഈ ഭൂമിയിൽ ജനിച്ചു വീഴുന്ന കുഞ്ഞിന് ശരി തെറ്റുകൾ ഏതെന്നു തിരിച്ചറിവ് ആകാൻ ഒരു പ്രായം ആകണം,അത് പോലെ നമ്മൾ ചെയ്യുന്ന തെറ്റുകളും ഒരു പക്ഷെ നമ്മൾക്ക് തിരിച്ചറിയണം എങ്കിൽ നാളുകൾ കുറെ കഴിയേണ്ടി വരും.സ്വന്തം സഹോദരിയെ കുത്തി കൊന്നവനോട് ക്ഷമിക്കാൻ കഴിയണം എങ്കിൽ എത്രത്തോളം ക്ഷമ വേണം,എത്രത്തോളം പൊറുക്കാൻ കഴിയണം,അങ്ങനെ പൊറുത്തവർ ഒത്തിരി പേരുണ്ട് നമ്മുടെ ഇടയിൽ.അങ്ങനെ പൊറുത്തതുകൊണ്ടു ഇന്ന് ആ തെറ്റ് ചെയ്ത (നിയമപ്രകാരമുള്ള ശിക്ഷവാങ്ങിയതിന് ശേഷവും)മനുഷ്യൻ ശിഷ്ടജീവിതം ചെയ്തുപോയ തെറ്റുകൾക്ക് പ്രായശ്ചിത്തം ചെയ്തുകൊണ്ട് ജീവിക്കുന്നത്.ഈ ഭൂമിയിൽ എനിക്കും നിങ്ങൾക്കും ഇനിയുള്ള വർഷങ്ങൾ സന്തോഷത്തോടെയാണോ ദുഃഖത്തോടെയാണോ ജീവിക്കേണ്ടത് എന്നത് തീരുമാനിക്കാം.ഒരാളെ ശിക്ഷിക്കാൻ അയാൾ ജീവിച്ചിരിക്കണം,അയാൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് തെളിയിക്കപ്പെടണം.ഈ ലോകത്തു നമ്മൾ ചെയ്യുന്ന തെറ്റുകൾക്ക് ശിക്ഷ ലഭിച്ചില്ലെങ്കിലും നമ്മളുടെ തെറ്റുകൾക്ക് ശിക്ഷ കിട്ടാതിരിക്കുമോ?.ഈ ഭൂമിയിൽ ജീവിക്കുന്ന എല്ലാ മനുഷ്യർക്കും അപ്പപ്പോൾ തന്നെ ശിക്ഷ കിട്ടുകയാണെങ്കിൽ ലോകത്തിൽ തെറ്റുകൾ കുറഞ്ഞേനേ.ശിക്ഷ കിട്ടാൻ വൈകുംതോറും തെറ്റുകൾ ചെയ്യുന്നതിൽ കുറവ് വരുന്നില്ല.കണ്ണിന്റെ വില അറിയണം എങ്കിൽ നമ്മൾക്ക് കണ്ണടച്ച് നടക്കുമ്പോൾ അറിയാം എന്നതുപോലെയാണ് ജീവന്റെ വില അറിയണം എങ്കിൽ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്നവരെ കണ്ടാൽ മതി എന്ന് പറയുന്നത്. ഒരു ഉദാഹരണം പറയുകയാണ് മദ്യപാനിയായ അച്ഛന്റെ ശല്യം സഹിക്ക വയ്യാതെ ഒരു കുട്ടി ആന്മഹത്യ ചെയ്തു(ദേഹോപദ്രവം ആവണം എന്നില്ല),ഒരാൾ ഒരു തെറ്റ് ചെയ്താൽ അത് തെറ്റാണെന്നു പറഞ്ഞു മനസ്സിലാക്കി തെറ്റിൽ നിന്നും പിന്മാറാൻ തയ്യാറല്ലെങ്കിൽ ജീവിതത്തിൽ വേണ്ടപ്പെട്ട പല വ്യക്തികളും നഷ്ടപ്പെടും,ഇവിടെ ഒരു പക്ഷെ ആ അച്ഛൻ തിരിച്ചറിഞ്ഞു എന്ന് വരില്ല തന്റെ മകൾക്ക് തന്റെ മദ്യപാനം ആയിരുന്നുവെന്നു,ഇനിയിപ്പോൾ അതിനെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല മകൾ നഷ്ടപ്പെട്ടു ഇനിയും ഇതുപോലെ ആരെയും നഷ്ടപ്പെടാതെ ഇരിക്കണം എങ്കിൽ ചെയ്യുന്ന തെറ്റുകളെ കുറിച്ച് ബോധം ഉണ്ടായാൽ മതി,ജീവിതത്തിൽ ഇനി ആ അച്ഛന് മകളെ നഷ്ടപ്പെട്ടു .ആ അച്ഛൻ ഇനിയുള്ള ജീവിതത്തിൽ മാപ്പു ചോദിക്കാൻ ഇടയാകട്ടെ.ആ മകളുടെ മരണം മൂലം എങ്കിലും ആ അച്ഛന് തിരിച്ചറിവ് വരട്ടെ.നമ്മൾ ചെയ്യുന്ന ഓരോ മോശമായ പ്രവർത്തികളും നമ്മൾ അറിയാത്ത എത്രയോ ആളുകൾക്ക് ബുദ്ധിമുട്ടു ഉണ്ടാകുന്നു എന്ന് മനസ്സിലാക്കണം. എല്ലാവർക്കും മാപ്പു കൊടുക്കാൻ കഴിയണം എന്നില്ല,നമ്മളുടെ ജീവിതം ഇനി എത്ര നാൾ ഉണ്ടെന്നും അറിയില്ല,ആരെങ്കിലും അറിഞ്ഞോ അറിയാതയോ നമ്മളോട് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നമ്മൾക്ക് ക്ഷമ കൊടുക്കാം,നമ്മൾ ആരോടെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നമ്മൾക്ക് ക്ഷമ ചോദിക്കാം (നേരിട്ട് ചോദിച്ചില്ലെങ്കിലും  മനസ്സ് കൊണ്ടെങ്കിലും ക്ഷമ ചോദിക്കാൻ ശീലിക്കുക). ക്ഷമ കിട്ടിയാൽ ഇനിയുള്ള ജീവിതത്തിൽ നമ്മൾക്ക് എന്തെന്ന് ഇല്ലാത്ത ഒരു സന്തോഷം കിട്ടും എന്നുള്ള കാര്യം ഉറപ്പാണ്,ക്ഷമ കിട്ടണം എങ്കിൽ ഇനിയുള്ള ജീവിതത്തിൽ തെറ്റ് തിരുത്താനുള്ള മനസ്സ് ഉണ്ടാകണം.ഒന്ന് ക്ഷമിച്ചു നോക്ക് അതിന്റെ വില എന്താണ് എന്ന് അപ്പോൾ മനസിലാക്കാം.മറ്റുള്ളവർ നമ്മളോട് ചെയ്യുന്ന തെറ്റുകൾ ആദ്യം നമ്മളുടെ മനസ്സിനെ നോവിക്കും പിന്നെ നമ്മുടെ ശരീരത്തെയും,അത് നമ്മൾ തിരിച്ചറിയാൻ ഇനിയും വൈകി കൂടാ,മറ്റുള്ളവർ നമ്മളോട് ചെയ്യുന്ന തെറ്റുകൾ അവരുടെ അറിവില്ലായ്മയായി കാണുവാനും ക്ഷമിക്കുവാനും കഴിയുമ്പോൾ നമ്മുടെ ജീവിതത്തിൽ ഒത്തിരി മാറ്റങ്ങൾ സംഭവിക്കും(കുറിപ്പ്-നിയമപ്രകാരം ഓരോ തെറ്റിനും അർഹതയുള്ള ശിക്ഷ കിട്ടും എന്നുള്ള കാര്യം മറക്കരുത്).ക്ഷമ ഒരു മരുന്നാണ്,അത് പണം കൊടുത്താൽ കിട്ടുകയില്ല,ക്ഷമിക്കാൻ പഠിക്കണം ,മറ്റുള്ളവരെ ക്ഷമ പഠിപ്പിക്കണം അതിന്റെ മൂല്യം പറഞ്ഞു മനസ്സിലാക്കണം.ലോകത്തിൽ ഇന്ന് വരെയുള്ള മഹത് വ്യക്തികളെ ഓർക്കാനും ആദരിക്കാനും കാരണം അവരുടെ ക്ഷമയാണ്.ആൽബർട്ട് ഐൻസ്റ്റീൻ എന്ന ശാസ്ത്രജ്ഞൻ എത്രയോ വട്ടം ബൾബ് കണ്ടുപിടിക്കാനുള്ള പരീക്ഷണത്തിൽ പരാജയങ്ങൾ സംഭവിച്ചപ്പോഴും ക്ഷമയോടെ വീണ്ടും വീണ്ടും പരിശ്രമിച്ചതുകൊണ്ടാണ് ഇന്ന് നമ്മൾക്ക് ബൾബ് ഉപയോഗിക്കാൻ സാധിച്ചത്,ഒരാളുടെ ക്ഷമയോടെയുള്ള പ്രവർത്തി ലോകത്തിൽ മുഴുവൻ ആളുകൾക്കും ഒരു വെളിച്ചമായി,നാളെ നിങ്ങളുടെ ക്ഷമയോടെയുള്ള പ്രവർത്തികളും ലോകത്തിൽ മറ്റൊരു വെളിച്ചമായി മാറട്ടെ എന്ന് ആശംസിക്കുന്നു.ഇത്രയും കാര്യങ്ങൾ വായിച്ചെടുക്കാൻ( മനസ്സിലാക്കി എടുക്കുന്ന കാര്യം ഞാൻ പറയുന്നില്ല അത് ഊഹിക്കാവുന്നതേ ഉള്ളു നിങ്ങൾക്ക്) അൽപ്പം എങ്കിലും ക്ഷമ ഉള്ളവർക്കേ സാധിക്കു(പലരും എന്നോട് പറയാറുണ്ട് അൽപ്പം ഗാപ് ഇട്, ചുരുക്കി എഴുതു എന്നൊക്കെ എന്നാൽ ഞാൻ അതെല്ലാം ഇപ്പോൾ പാലിക്കുന്നില്ല,കാരണം വിഷയം അൽപ്പം വ്യാപ്തി ഉള്ളതാണ്,ക്ഷമ എളുപ്പത്തിൽ നേടാൻ കഴിയില്ല എന്ന് പഠിക്കണം,ഇത്രയൂം വായിക്കാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ ക്ഷമിക്കാൻ എളുപ്പം നിങ്ങൾക്ക് കഴിയും ,അതുകൊണ്ടു നിങ്ങൾ എല്ലാവരും എന്നോട് സദയം ക്ഷമിക്കുമല്ലോ,ഞാൻ ചെയ്ത തെറ്റുകുറ്റങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ സദയം പൊറുക്കുമല്ലോ)
Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. The best way to find yourself is to lose yourself in the service of others-Mahatma Gandhi

    ReplyDelete

Dear Valuable Candidates,
Thanks for subscribing our examchoices youtube channel.Specially thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test series,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email