വ്യക്തത വരുത്തുക വളരെ ആവശ്യമായ കാര്യമല്ലേ?.ഒരു പരീക്ഷ എഴുതാൻ പോകുന്ന ഉദ്യോഗാർത്ഥികൾ ആദ്യം അന്വേഷിക്കുന്നത് സിലബസ് ആണ് ,അതിൽ വ്യക്തത ഉണ്ടെങ്കിൽ ആണ് പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികൾക്ക് പരീക്ഷയെ ധൈര്യപൂർവം നേരിടാൻ കഴിയുകയുള്ളു.
നമ്മൾ ചെയ്യുന്ന ഓരോ കാര്യങ്ങൾക്കും വ്യക്തത വേണം.നമ്മൾ ഹോസ്പിറ്റലിൽ പോയി ഡോക്ടറെ കണ്ടു ഡോക്ടർ തരുന്ന മരുന്ന് കഴിക്കുന്നു,അതിൽ എഴുതിയിരിക്കുന്ന ഓരോ മരുന്നും എന്തിനു വേണ്ടിയുള്ളതാണ് എന്ന് പോലും നമ്മൾ നോക്കാറില്ല നമ്മൾ പറയുന്ന രോഗത്തിനുള്ള മരുന്ന് ആയിരിക്കും എന്നുള്ള നമ്മുടെ വിശ്വാസം ആണ് അതിനു പിന്നിൽ.ഓരോ മരുന്നിനും അത് ഉണ്ടാക്കുന്ന കമ്പനി ഒരു വ്യക്തത കൊടുത്തിട്ടുണ്ട് ഓരോ പ്രായത്തിനും ആ മരുന്ന് ഉപയോഗിക്കേണ്ട അളവ് ഉണ്ട്,ഒരു സമയ ക്രമമുണ്ട്(ചിലപ്പോൾ ആഹാരത്തിനു മുൻപാകും അല്ലെങ്കിൽ ആഹാരത്തിനു ശേഷവും),ഇങ്ങനെ വ്യക്തമായ മാനദണ്ഡങ്ങൾ പാലിച്ചാൽ മാത്രമേ ആ മരുന്ന് കഴിക്കുന്നത് കൊണ്ട് രോഗികൾക്ക് ഗുണമുണ്ടാകുള്ളൂ.ഓരോ കമ്പനിയും വ്യക്തമായ ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്,ആ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് തങ്ങളുടെ ജോലി എന്താണ് എന്ന വ്യക്തമായ ധാരണ ഉണ്ട്.വഴിയിൽ കിടന്നു കുറച്ചു പണം നമ്മൾക്ക് കിട്ടിയാൽ അത് ആരുടെയാണ് എന്ന് വ്യക്തമല്ലെങ്കിൽ ആ സ്ഥലത്തിൽ സ്ഥിതി ചെയ്യുന്ന പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കാം,ആരുടെയെങ്കിലും വിലപ്പെട്ട പണം നമ്മളായിട്ട് നഷ്ടപ്പെടുത്തരുതല്ലോ.ഞാൻ കഴിഞ്ഞ ദിവസം ഒരു കടയിൽ നിന്നും തൂവാല വാങ്ങിച്ചു ഒരു തൂവാലയുടെ വില 15 രൂപയാണ് ഞാൻ ഇരുപതു രൂപ കൊടുത്തിട്ടു അദ്ദേഹത്തിന് ചില്ലറ ഇല്ലെങ്കിൽ ബുദ്ധിമുട്ട് ആവണ്ടല്ലോ എന്ന് കരുതി ബാക്കി വേണമെന്നില്ല എന്ന് പറഞ്ഞു അപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി എന്നെ ആശ്ചര്യപ്പെടുത്തി ആരുടെയും പണം ആവശ്യമില്ലാതെ വാങ്ങരുത് എന്ന്.പിന്നെ ഞാൻ പത്തു രൂപയും കൂടെ കൊടുത്തു ഒരു തൂവാലയും കൂടെ അവിടെ നിന്നും വാങ്ങിച്ചു കടക്കാരനായുള്ള കണക്ക് ക്ലോസ് ചെയ്തു(മൊത്തം 30 രൂപ ചിലവാക്കി 2 തൂവാല വാങ്ങിച്ചു), അദ്ദേഹം 5 രൂപ ബാക്കി എനിക്ക് തരാൻ തയ്യാറായിരുന്നു കേട്ടോ.ആ വ്യക്തിക്ക് പണത്തെ പറ്റി വ്യക്തമായ ധാരണ ഉണ്ട്,ഓരോ പണവും എങ്ങനെ ചെലവഴിക്കണം എങ്ങനെ ചിലവഴിക്കരുത് എന്ന് പറയാൻ വേണ്ടിയാണു ഇങ്ങനെ ഒരു സംഭവം ഞാൻ ഇവിടെ പറഞ്ഞത്.ഒരു പക്ഷെ വഴിയിൽ കിടന്നു കിട്ടിയ പണം നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങൾ തീർക്കുവാൻ ഉപകരിക്കുമെങ്കിലും നമ്മൾ ആ പണം നഷ്ടപ്പെട്ടു പോയ വ്യക്തിയുടെ മാനസിക അവസ്ഥ കൂടെ ചിന്തിക്കണം അതോടൊപ്പം ആ പണം നമ്മൾക്കാണ് നഷ്ടപ്പെട്ടു പോയതെങ്കിൽ എന്നും അപ്പോൾ നമ്മൾക്ക് ഒരു വ്യക്തത കിട്ടും.നമ്മൾ പഠിക്കുന്നത് എന്തിനാണ്,നമ്മളോട് മുന്ന് നേരം ഭക്ഷണം കഴിക്കാൻ പറയുന്നത് എന്തിനാണ് എന്നൊക്കെ നമ്മൾ സ്വയം വ്യക്തത വരുത്തേണ്ട കാര്യങ്ങളാണ്. ഞാൻ പലപ്പോഴും പറയാറുണ്ട് ഒരു നേരം ഭക്ഷണം കഴിച്ചില്ല എന്ന് വെച്ച് ആകാശം ഇടിഞ്ഞു വീഴാൻ ഒന്നും പോകുന്നില്ല എന്നൊക്കെ,പക്ഷെ ഇന്ന് ഞാൻ ഒരു നേരം ഭക്ഷണം കഴിക്കാൻ പറ്റാത്തതിന്റെ കുറവ് മനസിലാക്കുന്നു(എല്ലാവർക്കും ഒരു പക്ഷെ മുന്ന് നേരം ഭക്ഷണം കഴിക്കാൻ സാഹചര്യം അനുവദിച്ചെന്നു വരില്ല,എങ്കിൽ പോലും നമ്മളുടെ ആരോഗ്യ സ്ഥിതി എങ്ങനെയാണ് നമ്മളുടെ ശരീരത്തിന്റെ പ്രതിരോധ ശേഷി എത്രത്തോളം ഉണ്ട് എന്ന് മറ്റാരാളെക്കാളും നമ്മൾക്ക് മാത്രമേ തിരിച്ചറിയാൻ കഴിയു).എവിടെയോ ഞാൻ വായിച്ചിട്ടുണ്ട് മനുഷ്യന് ** ഇത്ര ദിവസം വെള്ളം മാത്രം കുടിച്ചു ജീവൻ നിലനിർത്താൻ കഴിയുമെന്ന്(ദിവസത്തിന്റെ കണക്ക് ഞാൻ പറയുന്നില്ല ആരും അനുകരിക്കണ്ട കാര്യം ഇല്ല).മനുഷ്യൻ ഭൂമിയിൽ പിറന്നതിനു ഒരു വ്യക്തത ഉണ്ടാവണം,അത് ഒരു പക്ഷെ പെട്ടെന്ന് മനസ്സിലാക്കാൻ കഴിയില്ല.എന്നെ പോലെ ഈ ഭൂമിയിൽ വേറെ ആരും കാണില്ല(അത് ശരിയാണ് താങ്കൾ പറഞ്ഞത്,താങ്കളെ പോലെ ഇത്രയും മണ്ടനായ(ബുദ്ധിമാനായ) വ്യക്തി വേറെ എവിടെയും കാണില്ല എന്നായിരിക്കും നിങ്ങളിൽ പലരും ഇപ്പോൾ ആലോചിച്ചിട്ടുണ്ടാകുക),ലോകത്തിൽ ഇപ്പോൾ ഉള്ള 720 കോടി മനുഷ്യർക്കും ഒരാൾക്ക് പോലും മറ്റൊരാളുടെ പോലുള്ള വിരലടയാളം ഉണ്ടാവില്ല,ഓരോ ആളുകൾക്കും വ്യത്യാസമായ അടയാളം ആണ് ഉണ്ടാകുള്ളൂ.നമ്മളുടെ സ്ഥാനം ഒരു പക്ഷെ കറിവേപ്പില ആയിരിക്കാം,എങ്കിലും നമ്മൾ ആവശ്യമാണ് കറിയുടെ രുചിക്കും ഗുണമേന്മക്കും.ഈ ഭൂമിയിൽ ജനിച്ചു വീഴുന്ന ഓരോ വ്യക്തിക്കും ഒരു ജീവിത ലക്ഷ്യം ഉണ്ടാകണം,നാളെ ജനിക്കാൻ പോകുന്ന ഓരോ കുഞ്ഞിനും ഓരോ ലക്ഷ്യവും ഉണ്ടാകാം.നമ്മൾ അന്വേഷിച്ചാൽ ഉത്തരം കിട്ടും(എന്നെങ്കിലും),വ്യക്തത കിട്ടുന്നത് വരെ പരിശ്രമിക്കുക വ്യക്തത കിട്ടാതെ ഇരിക്കില്ല.പലരും പറയുന്നത് കേട്ടിട്ടുണ്ട് ചെറുപ്പത്തിൽ മുതിര്ന്നവർ പറഞ്ഞത് എത്രയോ സത്യമായിരുന്നു എന്ന് അവരുടെ പ്രായം ആയപ്പോഴാണ് തിരിച്ചറിയാൻ പറ്റിയത് എന്ന്,അതെ ചില കാര്യങ്ങൾ നമ്മൾ തിരിച്ചറിയുന്നത് നാളുകൾക്ക് ശേഷം ആയിരിക്കാം,തിരിച്ചറിഞ്ഞ സമയം മുതൽ നമ്മൾ പരിശ്രമിക്കണം നമ്മൾക്ക് ഇനി എന്തെല്ലാം ചെയ്യാൻ ഉണ്ടെന്നു.ഒരു സ്ഥലത്തേക്ക് ടൂർ പോകുമ്പോൾ നമ്മൾ ആ സ്ഥലത്തെ കുറിച്ച് പഠിക്കും അവിടെ എന്തെല്ലാം കാണാൻ ഉണ്ട് എവിടെ കൂടുതൽ നേരം ചിലവഴിക്കണം,എവിടെ രാത്രി തങ്ങണം അങ്ങനെ പല കാര്യങ്ങളും വ്യക്തത വരുത്തിയിട്ടാണ് പോകാറുള്ളത്,എങ്കിലാണ് നമ്മൾ പോകുന്ന കാര്യങ്ങൾ ഭംഗിയായി നടപ്പിലാകു.ഒരാളോട് സംസാരിക്കുമ്പോൾ വ്യക്തത വേണം,എന്നെ കഴിഞ്ഞ ദിവസം ഒരാൾ വിളിച്ചിട്ടുണ്ടായിരുന്നു(എന്നെ ഒരാൾ അല്ല പല ആളുകളും വിളിക്കാറുണ്ട് അത് പറയാൻ വേണ്ടിയല്ല കേട്ടോ ഇങ്ങനെ പറഞ്ഞു വരുന്നത്) അയാൾ ഏതോ കോഴ്സ് സംബന്ധിച്ചാണ് ചോദിച്ചത്,എനിക്ക് അയാൾ പറഞ്ഞത് ഒന്നും തന്നെ മനസ്സിലായില്ല ഞാൻ അയാളോട് ചോദിച്ചു എന്നെ മനസ്സിലായോ, ആരെയാണ് വിളിക്കുന്നത് എന്ന് അറിയോ ,അയാൾക്ക് ആള് മാറിപോയിട്ടില്ല ഞാൻ തന്നെയാണ് ആളെന്ന് പറഞ്ഞു പിന്നെ ഞാൻ അയാൾ പറയുന്ന കാര്യം മനസ്സിലാക്കാൻ സാധിക്കാത്തതു കൊണ്ട് വീണ്ടും ചോദിച്ചു എന്താണ് എന്നോട് ഇതൊക്കെ പറയുന്നത് എന്ന് അപ്പോൾ അയാൾ എന്നോട് ഞാൻ എന്താണ് ഇങ്ങനെ സംസാരിക്കുന്നതു ഒരു കാര്യം ചോദിക്കാൻ വേണ്ടിയല്ലേ വിളിച്ചത് എന്ന് പറഞ്ഞു,പിന്നെ അയാളെ ഞാൻ കാര്യം പറഞ്ഞു മനസ്സിലാക്കിയപ്പോൾ അയാൾ എന്നോട് സോറി പറഞ്ഞു പോയി(ഒരു കാര്യത്തിൽ വ്യക്തത കിട്ടാൻ വേണ്ടിയാണ് അയാൾ വിളിച്ചത് പക്ഷെ അയാൾ വിളിച്ചത് എനിക്ക് വ്യക്തത ഇല്ലാതെ ആയി പോയി ആരെയാണ് വിളിച്ചത്,എങ്ങനെയാണ് നമ്പർ കിട്ടിയത് അങ്ങനെ കാര്യങ്ങൾ പറഞ്ഞു,ഒരു സംശയം ചോദിക്കാനുണ്ട് എന്നിങ്ങനെ സംസാരിച്ചു വന്നിരുന്നെങ്കിൽ എനിക്ക് കാര്യങ്ങൾ കുറെ കൂടെ വ്യക്തമാകുമായിരുന്നു).ഒരു സിനിമ നമ്മൾക്ക് ആസ്വദിക്കാൻ പറ്റുന്നത് ആ സിനിമയുടെ കഥ നമ്മൾക്ക് വ്യക്തമാകുന്നത് കൊണ്ടാണ്,നമ്മൾ പറയുന്നത് ഒരു പക്ഷെ എല്ലാവർക്കും വ്യക്തമായി എന്ന് വരില്ല അതിനാണ് നമ്മൾ മറ്റുള്ളവരുടെ സഹായം തേടേണ്ടത്,എനിക്ക് ഇംഗ്ലീഷ് വല്യ പരിജ്ഞാനം ഇല്ല പക്ഷെ ഞാൻ ഇംഗ്ലീഷ് ഭാഷ പഠിക്കാൻ ശ്രമിക്കും എങ്കിലാണ് ഇംഗ്ലീഷിൽ എന്നോട് സംസാരിക്കാൻ ശ്രമിക്കുന്നവരോട് എനിക്ക് മറുപടി പറയുവാൻ കഴിയുകയുള്ളു എന്ന് എനിക്ക് വ്യക്തതയുണ്ട് അതിനായി ഞാൻ ഇംഗ്ലീഷ് മലയാളം ഡിക്ഷണറിയും ഗ്രാമർ ബുക്കും വാങ്ങി വെച്ചിട്ടുണ്ട്(ഇനി ഇപ്പോൾ സമയം കിട്ടുമ്പോൾ പൊടി തട്ടി എടുക്കണം),അപ്പോൾ ഏകദേശം കാര്യങ്ങൾ പറഞ്ഞത് വ്യക്തമായി എന്ന് കരുതുന്നു എല്ലാവർക്കും നല്ലൊരു ഭാവി ഉണ്ടാവാൻ വ്യക്തമായ ലക്ഷ്യങ്ങൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.(ഇവിടെ ഓരോ കാര്യവും ക്യാപ്സ്യൂൾ (ഗുളിക) രൂപത്തിൽ ആണ് ഞാൻ അവതരിപ്പിച്ചത് എനിക്ക് സ്ഥലപരിമിതി ഉണ്ട് കൂടുതൽ വിശദമായി ഇവിടെ എഴുതാൻ,ഒരു കാര്യം വായിച്ചു കഴിഞ്ഞാൽ പിന്നെ അതുമായി ബന്ധം ഉള്ള കാര്യം ആയിരിക്കില്ല ഞാൻ പിന്നീട് പറയുന്നത്,ഉദാഹരണത്തിന് കടക്കാരന്റെ കാര്യം വായിച്ചു കഴിഞ്ഞാൽ പിന്നെ ആ കാര്യം ഉപേക്ഷിച്ചിട്ട് വേണം അടുത്ത കാര്യം വായിക്കാൻ ഇല്ലെങ്കിൽ ഏതു കട,എങ്ങനത്തെ കട അങ്ങനെ അങ്ങനെ ചിന്തിച്ചു ചിന്തിച്ചു നിങ്ങൾ കാടു കയറി പോകും(വേണമെങ്കിൽ),എനിക്ക് എഴുതുന്നതിനും അത് പറഞ്ഞു മനസ്സിലാക്കുന്നതിനും ഒരു പരിമിതി ഉണ്ട് എന്ന് എല്ലാവർക്കും ഇപ്പോളെങ്കിലും വ്യക്തമായല്ലോ അല്ലേ)
I have not failed.I've just found 10,000 ways that won't work.-Thomas A Edison.
ReplyDelete