Choose your language

24 November 2020

// // Subscribe YOUTUBE Channel

Can we say no?



വേണ്ട എന്ന് പറയുവാൻ നമ്മൾക്ക് കഴിയാറുണ്ടോ? നമ്മൾക്ക് ഇപ്പോൾ വേണ്ട എങ്കിലും അവർ പറയുന്നതല്ലേ വെറുതെ കേട്ടേക്കാം എന്ന് വിചാരിച്ചു നമ്മൾ കേൾക്കും എന്നിട്ട് വേണ്ട എന്നുള്ള തീരുമാനം ഒരു പക്ഷെ നമ്മൾ മാറ്റും,നമ്മുടെ തീരുമാനം മാറ്റാൻ സാധിച്ചു കഴിഞ്ഞാൽ അവിടെ അവരുടെ ബിസിനസ് നടന്നു.

വഴിയിൽ കൂടി വേറെ കാര്യത്തിന് പോയിരിക്കുന്ന ആളുകൾക്ക് വരെ ബിസിനസ് ലഭിക്കുന്ന കാലമാണ് ഇപ്പോൾ .നമ്മൾക്ക് കഴിവുണ്ടോ നേട്ടങ്ങൾ കൊയ്യാൻ കഴിയും.ഏതൊരു പ്രോഡക്റ്റും മാർക്കറ്റിൽ വിജയിക്കണം എങ്കിൽ അത് ഉപയോഗിക്കുന്ന വ്യക്തിയുടെ അഭിപ്രായം വളരെ വിലയേറിയതാണ്.വാക്കുകൾ പാലിക്കുക എന്നത് വലിയൊരു പങ്കാണ് ബിസിനെസ്സിൽ മുന്നോട്ടു നയിക്കുന്നത്.കസ്റ്റമർ ഹാപ്പി അല്ലെങ്കിൽ അവിടെ ബിസിനസ് അവസാനിക്കും(ആ കസ്റ്റമേറെ നഷ്ടപ്പെടും).ഏതൊരു കാര്യവും നമ്മൾക്ക് നോ പറയുവാൻ കഴിയണം ആവശ്യം ഇല്ലെങ്കിൽ,അല്ലെങ്കിൽ പിന്നെ നമ്മൾക്ക് പിന്നെ നോ പറയാൻ കഴിഞ്ഞെന്നു വരില്ല.ഞാൻ ഒരിക്കൽ നോ പറഞ്ഞു എന്ന് കരുതി എപ്പോഴും നോ പറയാറില്ല(അതിന്റെ അർഥം ഓരോ മനുഷ്യരുടെയും ഇഷ്ടങ്ങൾ എന്നെ പോലെ മാറി മാറിയും എന്നാണ്).ചില കാര്യങ്ങളിൽ ഇഷ്ടം ചോദിച്ചാൽ നോ പറയാൻ ബുദ്ധിമുട്ടുന്നവരെ ഞാൻ കണ്ടിട്ടുണ്ട്(നമ്മൾ ഊഹിച്ചോളണം നോ അവരെ കൊണ്ട് പറയാൻ പറ്റില്ല എന്നാലും നോ ആണ് പറഞ്ഞത് എന്ന്),എനിക്ക് നോ എന്ന വാക്ക് ഇഷ്ടം ഇല്ല അതുകൊണ്ടു നോ എന്ന വാക്കിന് പകരം മറ്റു വാക്കുകളാണ് ഞാൻ പൊതുവെ ഉപയോഗിക്കാറുള്ളത്,കേൾക്കുന്നവർക്ക് നോ എന്ന് കേൾക്കുമ്പോൾ വിഷമം ഉണ്ടാകേണ്ടല്ലോ എന്ന് കരുതിയാണ് അങ്ങനെ പറയുന്നത്.കുറച്ചു നാളുകൾ കഴിയുമ്പോൾ നോ എന്ന് പറയാൻ പഠിക്കണം കാരണം നോ പറയാൻ പഠിച്ചില്ലെങ്കിൽ പല യെസുകളും എനിക്ക് ഉപേക്ഷിക്കേണ്ടിവരും.ഒരിടത്തു നോ പറഞ്ഞാൽ അല്ലെ മറ്റൊരിടത്തു ഒരു എസ് നമ്മളെ കാത്തിരിക്കൂ.എന്റെ എസ് എന്ന് എനിക്ക് ശരി എന്ന് തോന്നുമോ അന്ന് ഞാൻ പറയും അത് വരെ എന്റെ നോ കളെ നോ എന്ന് തന്നെ പറയാൻ ഞാൻ പഠിക്കേണ്ടി ഇരിക്കുന്നു. വലിയ പാഠങ്ങൾ ആണ് ഓരോ നോ-യും നമ്മൾക്ക് നല്കുന്നത്.ഓരോ സമയവും സാഹചര്യവും നമ്മളെ നോ പറയിക്കും അങ്ങനെ നോ പറഞ്ഞാലും ജീവിതത്തിൽ നമ്മൾക്ക് ആ നോ കളെ പരിഗണിക്കാതിരിക്കാൻ ആവില്ല.നമ്മൾക്ക് കണക്ക് ഇഷ്ടം അല്ല എന്ന് കരുതി കണക്ക് പരീക്ഷ പാസ്സാവാതിരിക്കാൻ പറ്റുമോ അങ്ങനെ പാസ്സാവാതിരുന്നാൽ ഉയർന്ന ക്ലാസ്സിലേക്ക് പോകാൻ പറ്റില്ല എന്ന് നമ്മൾക്ക് അറിയാം അതുകൊണ്ടു ആ നോ കളെ നമ്മൾ തത്കാലം ഉപേക്ഷിക്കും,പിന്നീട് നമ്മൾക്ക് തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം ലഭിക്കുമ്പോൾ മാത്രമാണ് നമ്മൾ നോ പറയുവാൻ ശ്രമിക്കുന്നത്.നമ്മുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണം നമ്മൾക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ തൊട്ടു നമ്മൾ നമ്മൾക്ക് ഇഷ്ടം ഇല്ലാത്ത കാര്യങ്ങളെ ഉപേക്ഷിക്കാൻ തുടങ്ങുമ്പോൾ മാത്രമാണ്.ഓരോ നോ -കൾക്കും അതിന്റെതായ പ്രാധാന്യം ജീവിതത്തിൽ നമ്മൾ കൊടുക്കണം,നോ ഒരിക്കലും എസ് ആവില്ല നമ്മളിൽ മാറ്റങ്ങൾ ഒന്നും തന്നെ സംഭവിക്കുന്നില്ലെങ്കിൽ അല്ലാത്തപക്ഷം പല നോ കളും എസ് ആവാൻ അധികം സമയം ഒന്നും വേണ്ട.ജീവിതത്തിൽ കഴിഞ്ഞു പോയ കാലയളവിൽ നമ്മൾ തിരഞ്ഞെടുത്ത കാര്യങ്ങൾ ശരിയാണോ ശരിയല്ല എന്നോ നമ്മൾ ഇപ്പോൾ ജീവിക്കുന്ന സാഹചര്യം നമ്മളെ പഠിപ്പിച്ചു തരും.കാലം മാറുമ്പോൾ പുതിയ തീരുമാനം എടുക്കാൻ പഴയ തെറ്റായ തീരുമാനങ്ങളെ ശരിയാക്കി എടുക്കാൻ നോ പറയേണ്ട സന്ദർഭങ്ങളിൽ നോ പറയാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. സത്യത്തിൽ ഞാൻ പറഞ്ഞ കാര്യങ്ങൾ നിങ്ങൾക്ക് മനസ്സിൽ ആയോ ഇല്ലെങ്കിൽ നോ എന്ന് പറയുക എന്നാലാണ്  തുടർന്ന് നിങ്ങളെ പറഞ്ഞു മനസ്സിലാക്കാൻ സാധിക്കു,നിങ്ങൾ എസ് പറഞ്ഞാൽ നിങ്ങൾക്ക് ഞാൻ പറഞ്ഞത് മനസ്സിലായി എന്ന് എനിക്ക് ഊഹിക്കാം,അപ്പോൾ എസ്, നോ എന്ന് പറയാൻ തയ്യാറല്ലേ. 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Life is like riding a bicycle.To keep your balance,you must keep moving-Albert Einstein.

    ReplyDelete

Dear Valuable Candidates,
Thanks for subscribing our examchoices youtube channel.Specially thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test series,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email