എന്ത് കിട്ടും എന്ന് നമ്മൾ സ്വയം മനസ്സിൽ ചോദിക്കാറില്ലേ?.നമ്മൾക്ക് എന്തെങ്കിലും കാര്യം ചെയ്യാൻ തുടങ്ങുമ്പോൾ തന്നെ മനസ്സിൽ ആദ്യം വരുന്നത് എന്ത് കിട്ടും എന്നുള്ള ചോദ്യമാണ്,അതായത് നമ്മൾക്ക് ഗുണം ഉണ്ടാകുമോ,പ്രയോജനപ്പെടുമോ എന്നിങ്ങനെ ചോദ്യങ്ങൾ മനസ്സിൽ വരും.ഞാൻ വിളിച്ചാൽ മറ്റുള്ളവർ വരുന്നുണ്ടെങ്കിൽ അവർ എന്നിൽ നിന്ന് എന്തെങ്കിലും പ്രതിക്ഷിക്കുന്നുണ്ടാകാം,നാളെ അവരുടെ ഒരു ആവശ്യത്തിന് നമ്മൾ ചെല്ലും എന്നുള്ള ഉറപ്പ് അവർക്കുണ്ടാകാം.നമ്മൾ മറ്റുള്ളവരെ സഹായിക്കുമ്പോൾ ഒരിക്കലും തിരിച്ചു എന്ത് കിട്ടും എന്ന് പ്രതീക്ഷിച്ചു കൊണ്ടായിരിക്കരുത് ചെയ്യേണ്ടത്,മറിച്ചു സഹായിക്കുക എന്നത് നമ്മുടെ കടമയായിട്ടാണ് ചെയ്യണ്ടത്.ഞാൻ നട്ട ചെടി ഒരു പക്ഷെ വളർന്നു വലുതായി കഴിയുമ്പോൾ തണൽ നൽകും വേണമെങ്കിൽ(ഫല വൃക്ഷത്തൈ ആണ് നട്ടതെങ്കിൽ) അതിൽ പഴങ്ങളും ഉണ്ടായേക്കാം,ഒരു പക്ഷെ അതിൽ നിന്നും കഴിക്കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായെന്നു വരില്ല,എങ്കിൽ പോലും എന്റെ മനസ്സിൽ ഒരു ബോധ്യം ഉണ്ട് വേണ്ട വിധം ആ ചെടിയെ നട്ടു പരിപാലിച്ചാൽ നാളെ ഒരു ഫലം ലഭിക്കുമെന്ന്,അതാണ് നമ്മുടെ ഓരോരുത്തരുടെയും പ്രതീക്ഷ.ഇങ്ങനെ പോയാൽ നിനക്ക് കോഴി മുട്ട കിട്ടും എന്ന് പറയാറുണ്ട് ചിലർ എന്നോട്(ശരിക്കും അവർ ഉദ്ദേശിക്കുന്നത് എനിക്ക് വട്ട പൂജ്യം മാർക്ക് കിട്ടും എന്നാണ്,എനിക്ക് അങ്ങനെ മാർക്ക് കിട്ടിയിട്ടുണ്ട്എന്നാണ് എന്റെ ഒരു ഓർമ്മ,ഒരു വല്ലാത്ത അവസ്ഥയാണ് അങ്ങനെ വരുമ്പോൾ നമ്മൾക്ക് ലഭിക്കുക. അത് അറിയണം എങ്കിൽ അങ്ങനെ ഒരു മാർക്ക് നമ്മൾക്ക് കിട്ടണം,ആർക്കും അങ്ങനെ മാർക്ക് കിട്ടാതിരിക്കട്ട).എന്റെ ബ്ലോഗിൽ സ്ഥിരമായി വരുന്ന ആളുകളുണ്ട് അവർക്ക് ഒരു പ്രതീക്ഷയുണ്ട് ഈ ബ്ലോഗിൽ നിന്നും വായിച്ചു കഴിഞ്ഞാൽ എന്ത് കിട്ടുമെന്ന്(ബിരിയാണി കിട്ടിയവർ എന്തായാലും ഇവിടെ ഉണ്ടാവാൻ സാധ്യത ഇല്ല).എന്റെ കൂടെ യാത്ര ചെയ്യുന്ന ആളുകൾ പറയുന്ന ഓരോ കാര്യങ്ങളും ഞാൻ ശ്രദ്ധിക്കാറുണ്ട്(എന്നോട് പറയുന്നത് ആണ് കേട്ടോ ശ്രദ്ധിക്കണത്),എനിക്ക് എന്തെങ്കിലും ഗുണം കിട്ടും എന്ന് പ്രതീക്ഷിച്ചിട്ടാണ്.ഇത്രയും നാളുകൾ എനിക്ക് ഭക്ഷണം കഴിച്ചാൽ വിശപ്പ് മാറിക്കിട്ടും എന്നുള്ള ധാരണ ആയിരുന്നു എന്നാൽ ഇപ്പോൾ മുതൽ തെറ്റായ ഭക്ഷണരീതി നമ്മൾക്ക് ആവശ്യമില്ലാത്ത അസുഖങ്ങൾ ഉണ്ടാക്കി തരും എന്ന് മനസ്സിലായി.ഫുഡ് കഴിച്ചാൽ എനിക്ക് സംതൃപ്തി കിട്ടാറുണ്ട്,അതുകൊണ്ടാണല്ലോ കൂടെ കൂടെ സ്ഥിരമായി ഞാൻ എണ്ണയിൽ പൊരിച്ചെടുത്ത ഭക്ഷണങ്ങൾ കഴിച്ചു കൊണ്ടിരുന്നത്,ഇന്നിപ്പോൾ എനിക്ക് നെഞ്ച് വേദന കൂടി കൂടി വന്നപ്പോൾ ആണ് ആ സത്യം ഞാൻ തിരിച്ചറിഞ്ഞത് ഫുഡ് കഴിച്ചാൽ ഇങ്ങനെയും അസുഖങ്ങൾ വരാം എന്ന്(എല്ലാവർക്കും ഇങ്ങനെ അസുഖങ്ങൾ വരണം എന്നില്ല).ഇസിജിയിൽ കുഴപ്പം ഇല്ല,എക്സ്-റേ യിൽ കുഴപ്പം ഇല്ല,പിന്നെ കുഴപ്പം കണ്ടത് ബ്ലഡ് പരിശോധിച്ചപ്പോഴാണ് കൊളെസ്ട്രോൾ ഒത്തിരി കൂടി പോയി.ഇപ്പോഴാണ് വ്യായാമത്തിന്റെ പ്രാധ്യാനം ഞാൻ മനസ്സിലാക്കി തുടങ്ങിയത്(നേരത്തെ അറിയാമായിരുന്നെങ്കിലും നമ്മൾക്ക് അതിന്റെ ആവശ്യം ഉണ്ടാവില്ല എന്നാണ് കരുതിയത്,ഇന്നിപ്പോൾ ഞാൻ വ്യായാമം ചെയ്യാൻ തുടങ്ങി-വേറെ ഒന്നും അല്ല നടത്തം മാത്രം).നമ്മൾ നടന്നാൽ നമ്മൾക്ക് ഒന്നും കിട്ടില്ല ആയിരിക്കും പ്രത്യക്ഷത്തിൽ എന്നാൽ നമ്മുടെ ശരീരത്തിന് ആവശ്യമായ കാര്യങ്ങൾ ലഭിക്കും.നമ്മുടെ ശരീരത്തിന്റെ പ്രവർത്തനരീതി നമ്മളിൽ എത്ര പേർക്ക് അറിയാം,നമ്മുടെ മനസ്സിന്റെ ശക്തി എത്രത്തോളം ഉണ്ട് എന്ന് എത്ര പേർക്ക് അറിയാം,നമ്മളുടെ പ്രാർത്ഥനയുടെ ശക്തി എത്രത്തോളം ഉണ്ടെന്ന് എത്ര പേർക്ക് അറിയാം.നമ്മൾ ചെയ്യുന്ന ഓരോ കാര്യങ്ങളും ഈ ലോകത്തു മാറ്റങ്ങൾ സംഭവിക്കാൻ കാരണമാകുന്നുണ്ട്.ഞാൻ കുറച്ചു നാളുകൾക്ക് മുൻപ് കേട്ടൊരു കാര്യമാണ് നമ്മൾ പറയുന്ന ഓരോ കാര്യങ്ങളും ഈ ലോകത്തിൽ ചുറ്റി സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്,നാളെ നമ്മൾ പറഞ്ഞ കാര്യങ്ങൾ ഒരു പക്ഷെ വരും തലമുറക്ക് വരെ കേൾക്കാൻ സാധിക്കുന്ന തരത്തിലുള്ള ഉപകരണങ്ങൾ വികസിപ്പിക്കുമായിരിക്കും.ഞാൻ എപ്പോഴും ശ്രദ്ധിക്കുന്ന ഒരു കാര്യം ഞാൻ കാരണം ആരും വഴക്ക് കേൾക്കാൻ ഇടയാവരുത് എന്നുള്ളതാണ്(ഞാൻ ചെയ്ത തെറ്റിന് എനിക്ക് മാത്രമേ വഴക്ക് കേട്ടാൽ മതി,അതാണ് അതിന്റെ ഒരു ശരി).ഞാൻ മറ്റുള്ളവരോട് ഉപേദേശം കൊടുക്കുന്നുണ്ടെങ്കിൽ എനിക്ക് തിരിച്ചു ഒന്നും കിട്ടാൻ വേണ്ടിയല്ല മറിച്ചു അവർക്ക് കിട്ടേണ്ടത് കിട്ടാൻ വേണ്ടിയാണ്(ശരിയായ അർത്ഥത്തിൽ എടുക്കുമെങ്കിൽ).എന്നോട് പലരും പറയാറുണ്ട് എന്നെ ഉപേദേശിച്ചിട്ടു കാര്യമില്ല എന്ന്,ഞാൻ അവർ പറയുന്നത് അനുസരിക്കുന്നില്ല എന്നൊക്കെ.ഇരുട്ട് എപ്പോഴും ഇരുട്ട് തന്നെയാണ് നമ്മൾ അവിടെ പ്രകാശം കൊണ്ട് ചെല്ലുമ്പോൾ മാത്രമാണ് ഇരുട്ട് അനുഭവപ്പെടാത്തത്,ഉപദേശിക്കുന്നത് നല്ലതാണ്,ഉപദേശിച്ചു ഉപദേശിച്ചു നന്നായവർ എത്രയോ ആളുകളുണ്ട് അവിടെ അനുസരണ വേണം എന്ന് മാത്രം. പ്രയോജനപ്പെടുന്ന കാര്യം ആണെങ്കിൽ മാത്രം ചെയ്താൽ മതി.ഞാൻ നന്നായിട്ടു ഉപദേശിക്കാം എന്ന് വിചാരിച്ചാൽ ഈ നൂറ്റാണ്ടിൽ നടക്കില്ല എന്ന് തോന്നുന്നു(ഞാൻ നന്നായി എന്ന് എനിക്ക് മാത്രം തോന്നിയിട്ട് കാര്യം ഇല്ലല്ലോ അത് കൊണ്ട് പറഞ്ഞതാണ്). ചുരുക്കി പറഞ്ഞാൽ
പ്രതീക്ഷിതമായി എന്ത് കിട്ടും എന്നുള്ളതാണ് നമ്മുടെ ഇന്നത്തെ ചോദ്യം.നിങ്ങളുടെ ഓരോരുത്തരുടെയും മനസ്സിൽ ഒരു ചോദ്യം വന്നേക്കാം ഇങ്ങനെയൊക്കെ എഴുതി കഴിഞ്ഞാൽ എനിക്ക് എന്ത് കിട്ടും എന്ന്,എനിക്ക് ഒരു പക്ഷെ ഗിന്നസ് റെക്കോർഡ് കിട്ടിയേക്കാം അതൊന്നും എനിക്ക് ഇപ്പോൾ പറയാൻ പറ്റില്ലല്ലോ.ഞാൻ എന്തെങ്കിലും എഴുതിയില്ലെങ്കിൽ അപ്പോൾ തന്നെ എനിക്ക് നോട്ടിഫിക്കേഷൻ വരാറുണ്ട്,എന്തെങ്കിലും എഴുതു,എന്തെങ്കിലും എഴുതു എന്ന് പറഞ്ഞു കൊണ്ട് കാരണം അത്രമാത്രം ഷെയർ ആണ് എന്റെ ഓരോ പോസ്റ്റുകൾക്കും പോകുന്നത്,എന്റെ പോസ്റ്റുകൾ ഷെയർ ചെയ്യുന്ന വ്യക്തികൾക്ക് ഒന്നും തന്നെ കിട്ടിയില്ലെങ്കിലും നാളെ ഒരിക്കൽ എന്തെങ്കിലും അവരുടെ ജീവിതത്തിൽ പ്രയോജനം ലഭിക്കും എന്ന് കണ്ടിട്ടായിരിക്കുമല്ലോ ഇത്രയും ഷെയർ ഓരോ വ്യക്തികളും ചെയ്യാൻ കാരണം,ഞാൻ പറയുന്നത് പ്രയോജനപ്പെടുന്നില്ലെങ്കിൽ ,മോശം ആണെങ്കിൽ ആരെങ്കിലും ഷെയർ ചെയ്യുമോ എന്ന് ചോദിച്ചാൽ സംശയമാണ് ഷെയർ ചെയ്യാൻ സാധ്യത തീരെ കാണില്ല.ഇവിടെ ഇന്ന് വന്നു ഈ വിഷയത്തെക്കുറിച്ചു എഴുതാൻ ഇരുന്നപ്പോൾ ഒരിക്കലും ഞാൻ പോലും കരുതിയതല്ല ഇത്രമാത്രം എഴുതാൻ കഴിയുമെന്ന്,എന്തായാലും ദൈവത്തിനു ഈ കാര്യത്തിൽ പങ്കുണ്ട് എന്നാണ് എന്റെ ഒരു വിശ്വാസം,ഇല്ലെങ്കിൽ പിന്നെ എനിക്ക് ഇങ്ങനെ ഒരു കാര്യം ചെയ്യാൻ സാധിക്കുമോ.നമ്മളുടെ ഓരോ പ്രവർത്തികളും ഓരോ മാറ്റവും ഈ ലോകത്തു ഉണ്ടാക്കുന്നുണ്ട്.ഒരാൾ കുറച്ചു നാളുകൾക്ക് മുൻപ് പറയുന്നത് കേട്ടു ദൈവത്തിനു ഒരിക്കലും അബദ്ധം പറ്റാറില്ല എന്ന് അവിടുന്ന് സൃഷ്ട്ടിച്ച ഓരോ മനുഷ്യരും ഓരോ മാസ്റ്റർപീസ് ആണെന്ന്(അതായതു വിഭിന്നമായ കഴിവുകൾ ഉള്ളവർ).നമ്മൾക്കു മറ്റുള്ളവരെ പോലെ പാടാൻ കഴിഞ്ഞെന്നു വരില്ല,നമ്മൾക്ക് മറ്റുള്ളവരെ പോലെ വരയ്ക്കാൻ കഴിഞ്ഞെന്നു വരില്ല,എങ്കിൽ പോലും നമ്മൾക്ക് വേറെ എത്രയോ കഴിവുകൾ തന്നിട്ടുണ്ടാകും അത് നമ്മൾ കണ്ടെത്തണം,അങ്ങനെ കണ്ടെത്താൻ നിങ്ങൾക്ക് ഓരോരുത്തർക്കും കഴിയട്ടെ,എന്ത് കിട്ടും എന്ന് പ്രതീക്ഷിക്കാതെ നല്ലത് ചെയ്യുക ഒരു പക്ഷെ മറ്റുള്ളവർ നിങ്ങളെ വിഷമിപ്പിച്ചേക്കാം,പിന്തിരിപ്പിച്ചേക്കാം,നല്ലത് ചെയ്യാൻ മനസ്സ് ഉണ്ടാകണം(ഫലം ഉള്ള മരത്തിലെ ആളുകൾ എറിയുള്ളു എന്ന് വിചാരിച്ചാൽ മതി,എന്നാലാണല്ലോ ആ ഫലം അവിടെ ഇല്ലാതെ ആവുള്ളു-ഞാൻ ഫലം എന്ന് ഇവിടെ ഉദേശിച്ചത് പഴമാണ്-അതിപ്പോൾ മാമ്പഴം,ഓറഞ്ചു ,ആപ്പിൾ ഏതു വേണമെങ്കിലും ആവാം കേട്ടോ).
Please Give Us Your 1 Minute In Sharing This Post!
I have many problems in my life.But my lips don't know that.They just keep smiling-Charlie Chaplin.
ReplyDelete