Choose your language

1 December 2020

// // Subscribe YOUTUBE Channel

Please help improve this article or section by expanding it

 


വളരെ അധികം ഉപകാരം ആയി കേട്ടോ താങ്കളുടെ സഹായത്തിന്  എന്ന് കേൾക്കാത്തവർ വളരെ ചുരുക്കം ആയിരിക്കും.ഉപകാരം ചെയ്യാത്ത മനുഷ്യർ നമുക്ക് ചുറ്റും ഇല്ല അല്ലേ.എന്ത് കൊണ്ടാണ് ഒരു മനുഷ്യൻ ഉപകാരം ആയി എന്ന് പറയുന്നത് അയാളുടെ  ആവശ്യസമയത്തു നമ്മൾ എന്തെങ്കിലും സഹായം ചെയ്തു കൊടുക്കുമ്പോൾ അല്ലെങ്കിൽ നമ്മളുടെ ശല്യം അയാൾക്ക് ഒഴിവായി കിട്ടുമ്പോൾ അല്ലേ.

എന്നോട് ഒത്തിരി ആളുകൾ പറഞ്ഞിട്ടുണ്ട് വളരെ അധികം ഉപകാരം ആയിട്ടുണ്ട് എന്ന്,എങ്ങനെ എന്ന് ചോദിച്ചാൽ എന്റെ വെബ്സൈറ്റ് വഴി ലഭിച്ച നേട്ടങ്ങളാണ്.നമ്മൾ ചെയ്യുന്നതിന് എല്ലാ കാര്യത്തിനും രണ്ടു വശങ്ങൾ കണ്ടേക്കാം(സ്വാഭാവികമായിട്ടും).എനിക്ക് ഒരാൾക്ക് ജോലി കൊടുക്കാനേ കഴിയു എങ്കിൽ ഞാൻ ആയിട്ടു ജോലി കൊടുത്ത വ്യക്തി മാത്രമേ എന്നോട് വളരെ ഉപകാരം ആയി എന്ന് പറയുള്ളു( പിന്നെ വേണമെങ്കിൽ ഞാൻ ജോലി കൊടുത്തവൻ വളരെ അധികം കഷ്ടപ്പെടുന്നത് കാണുമ്പോൾ ഒരു പക്ഷെ ജോലി കിട്ടാതിരുന്നത് വളരെ ഉപകാരമായി എന്ന് വേണമെങ്കിൽ മറ്റുള്ളവർ പറഞ്ഞേക്കാം,പിന്നെ വേണമെങ്കിൽ ജോലി കിട്ടിയവൻ പറഞ്ഞേക്കാം വളരെ അധികം ഉപകാരമായി ഇങ്ങനെ കഷ്ടപ്പാട് കിട്ടാൻ സാധിച്ചതിൽ എന്ന്).നമ്മൾ ചെയ്യുന്ന കാര്യങ്ങൾ എല്ലായ്പ്പോഴും എല്ലാവർക്കും ഉപകാരം ആയി എന്ന് വരില്ല എന്ന് പറയാൻ വേണ്ടിയാണ് ഒരു ഉദാഹരണമായിട്ട് എന്റെ കാര്യം പറഞ്ഞത്.ഞാൻ ജോലി കൊടുത്ത പലരും എനിക്ക് ഉള്ള ജോലി നഷ്ടം ആക്കി തന്നിട്ടുണ്ട്(അതൊക്കെ എന്റെ നല്ലതിന് വേണ്ടിയാണു എന്ന് ഞാൻ ഇപ്പോൾ ഓർക്കുന്നു),എന്നോട് ജോലി വേണമെന്ന് ആവശ്യപ്പെട്ടവർക്കെല്ലാം ഞാൻ ജോലി കൊടുത്തു(എന്നെകൊണ്ടാവുന്ന സഹായം ഞാൻ ചെയ്തു കൊടുക്കും അതൊരിക്കലും അവരിൽ നിന്നും നന്ദി പ്രതീക്ഷിച്ചിട്ടല്ല,നമ്മൾക്ക് കഴിയുന്നിടത്തോളം കാലം ഉപകാരം ചെയ്യണം എന്നാണ് ആഗ്രഹം.എന്റെ മേഖല ഒത്തിരി നാളായിട്ടു ജോലി കിട്ടാനുള്ള അവസരത്തിനായി കാത്തിരിക്കുന്ന  ഉദ്യോഗാർത്ഥികൾക്ക്അവസരം നേടികൊടുക്കലാണ്(അതും നേരായ വഴിയിൽ മാത്രം).ജോലി ചെയ്യുന്നവന്റെ ജോലി എന്താണ് ശരിക്കും? ജോലി ചെയ്യുന്നതിന് അപ്പുറം മറ്റുള്ളവർക്കും ജോലി ചെയ്യാനുള്ള സാഹചര്യം കൊടുക്കുക എന്നതല്ലേ,ചെറുപ്പക്കാർ മുതൽ പ്രായം ആയവർക്ക് വരെ  ജോലി ചെയ്യാൻ സഹായിക്കുന്ന മേഖലകളിൽ എനിക്ക് ജോലി ചെയ്യാൻ സാധിച്ചിട്ടുണ്ട്(നമ്മൾക്ക് വലിയ റോൾ ഇല്ലെങ്കിൽ പോലും)(ഓരോ ആളുകളും ജോലി കിട്ടുന്നതിനായിട്ടു കഷ്ടപ്പെടുന്നത് കണ്ടിട്ടുണ്ട്).നാളെ നമ്മുടെ നാട്,നമ്മുടെ രാജ്യം പുരോഗതി പ്രാപിക്കണം എങ്കിൽ ഇവിടെ തൊഴിൽ ഇല്ലായ്മ പരിഹരിക്കണം,നമ്മുടെ നിയമങ്ങൾ പുതിയ പുതിയ സംരംഭങ്ങൾ തുടങ്ങാൻ എളുപ്പത്തിൽ കഴിയുന്നത് ആകണം(പലരും നിയമത്തിന്റെ കാര്യങ്ങൾ ചെയ്തു കിട്ടാൻ കാലതാമസം ഉള്ളതുകൊണ്ട് സംരംഭ മോഹം ഉപേക്ഷിച്ചവരുണ്ട്),നാളെ ഒരിക്കൽ എനിക്കും ഒരു സംരംഭം തുടങ്ങണം എന്നാണ് ആഗ്രഹം(പഠിച്ചു ജോലി കിട്ടാൻ എല്ലാവർക്കും കഴിയില്ലല്ലോ).നമ്മൾ ഹോട്ടലിൽ കയറി ഫുഡ് കഴിക്കുമ്പോൾ നമ്മൾ കൊടുക്കുന്ന പണത്തിനു ഫുഡ് കിട്ടുന്നു എന്നതിന് ഉപരി നമ്മൾക്ക് ഒരു ആന്മസംതൃപ്തി കിട്ടുന്ന ഹോട്ടലുകളും കാണില്ലേ,ഒരു  ആഹാരം വാങ്ങിക്കാൻ കഴിയാത്ത ആളുകൾക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്ന എത്രയോ ഹോട്ടലുകളുണ്ട്,അങ്ങനെ അവരെക്കൊണ്ടു ചെയ്യാൻ പ്രേരിപ്പിക്കുന്നത് ആന്മസംതൃപ്തിയാണ്.വലിയ ബിസിനെസ്സുകാർ പറയുന്നത് കേട്ടിട്ടുണ്ട് ഭക്ഷണം കഴിക്കുന്നതിനു മുൻപ് അവർ മൂലം ഒത്തിരി അധികം കുടുംബങ്ങളിൽ ആളുകൾ ഭക്ഷണം കഴിക്കാൻ അയാളെ ഒരു ഉപകരണം ആക്കിയതിനു ദൈവത്തിനു നന്ദി പറഞ്ഞിട്ടാണ് ഭക്ഷണം കഴിക്കുന്നത് എന്ന്,നമ്മൾ കാരണം മറ്റൊരാളുടെയും വയർ നിറയാൻ കാരണം ആയാൽ അതിൽ പരം പുണ്യം വേറെ ഉണ്ടോ(ഭക്ഷണം കഴിച്ചു വയർ നിറയുന്ന കാര്യമാണ് പറഞ്ഞത് കേട്ടോ,അല്ലാതെ മോശം വാക്കുകൾ  കേട്ട് വയർ നിറക്കുന്നത് അല്ല),എന്റെ പേര് തിരിച്ചിട്ടാൽ തന്നെ കിട്ടുന്നത് ജോലി എന്നാണ്, കുറച്ചു സമയത്തേക്ക് എങ്കിലും ജോലി ചെയ്യാൻ സാധിക്കാത്ത ജോലി ഇല്ലാത്ത ആളുകൾ ഒരുപാടു ഉണ്ടാവും. ഇവനൊന്നും വേറെ ഒരു പണിയും ഇല്ല അതുകൊണ്ടാണല്ലോ ഇവിടെ ഓരോന്നും  പരസ്പര ബന്ധം ഇല്ലാത്ത കാര്യങ്ങൾ എഴുതി കൊണ്ടിരിക്കുന്നത് എന്ന് തോന്നിയേക്കാം,ഇവനൊന്നും മേലനങ്ങി പണിയെടുക്കാൻ അറിയില്ല എന്നും പറഞ്ഞേക്കാം,ഇനി കുറച്ചു നേരം എങ്കിലും മേല് അനങ്ങി പണിയെടുക്കണം എന്നാണ് ആഗ്രഹം ,ശരീരത്തിനും നല്ലതാണല്ലോ.വീടിനു ചുറ്റും പുല്ലു വളർന്നു വലുതായി കൊണ്ടിരിക്കുന്നു അത് പറിച്ചു കളയണം-ഞാനൊക്കെ മണ്ണിൽ തുമ്പ കൊണ്ട് കളച്ചാൽ അന്ന് സാധാരണ മഴ പെയ്യാറുണ്ട്-എന്ത് കൊണ്ടാണാവോ എന്തോ എനിക്ക് കാരണം ഇത് വരെ മനസ്സിലാക്കാൻ പറ്റാറില്ല-നിങ്ങളിൽ പലരും ചിലപ്പോൾ പറയുമായിരിക്കും ഒരു അത്ഭുദം നടന്നിട്ടായിരിക്കും എന്ന്(പതിവില്ലാത്ത കാര്യം ചെയ്യുമ്പോൾ)(എനിക്ക് ജോലി ഇല്ലേ എന്ന് ചോദിച്ചാൽ ഉണ്ട് 24 മണിക്കൂറും ജോലി ഉണ്ട്,ഞാൻ എന്റെ മാത്രം എന്ന് അവകാശപ്പെടാവുന്ന ജോലികൾ സമയം കിട്ടുമ്പോൾ മാത്രമാണ് ചെയ്യാറുള്ളത്,വെറുതെ സമയം(ഫ്രീ ടൈം) കിട്ടുമ്പോൾ ചെയ്യാൻ പറ്റുന്ന ജോലിയാണ് എന്റേത്-ഉറങ്ങുന്നതും ഭക്ഷണം കഴിക്കുന്നതും അല്ല കേട്ടോ ഉദ്ദേശിച്ചത്,ബ്ലോഗിങ്ങ് ,വ്ലോഗ്ഗിങ് ,പെയിന്റിംഗ് അതൊക്കെയാണ് ഉദ്ദേശിച്ചത്),നമ്മൾ ചെയ്യേണ്ട ജോലികൾ നമ്മൾ തന്നെ ചെയ്തല്ലേ പറ്റു,നമ്മൾക്ക് ചെയ്യാൻ പറ്റുന്ന ജോലികൾ അന്വേഷിച്ചു കണ്ടെത്താനും ജോലി അന്വേഷിക്കുന്നവർക്ക് നമ്മളാൽ ചെയ്യാൻ പറ്റുന്ന സഹായം ചെയ്തു കൊടുക്കുവാനും എല്ലാവർക്കും പട്ടിണിയില്ലാതെ ജീവിക്കാൻ കഴിയട്ടെ എന്നും ആശംസിക്കുന്നു.        

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. If everyone is moving forward together,then success takes care of itself-Henry Ford.

    ReplyDelete

Dear Valuable Candidates,
Thanks for subscribing our examchoices youtube channel.Specially thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test series,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email