Choose your language

2 December 2020

// // Subscribe YOUTUBE Channel

Can peace be achieved?



സമാധാനം തരപ്പെടുത്താൻ കഴിയുമോ?ഇത്രയും നാളുകൾ സമാധാനപരമായിരുന്നോ?.ഓരോ മനുഷ്യനും ആഗ്രഹിക്കുന്ന വലിയ കാര്യം സമാധാനത്തിൽ ജീവിക്കുക എന്നതാണ്.സമാധാനത്തിനായി പ്രാർത്ഥിക്കാത്തവരുണ്ടോ,ഓരോ വിശ്വാസവും നമ്മളെ മുന്നോട്ട് നയിക്കുന്നത് നമ്മുടെ സമാധാനം കിട്ടാൻ വേണ്ടിയാണ്.ഒത്തിരി നേരം ഉറക്കെ പാട്ടുകേട്ടാൽ സമാധാനം ആകുന്നവരുണ്ടാകാം,സ്ഥിരമായി സന്തോഷം കിട്ടുന്ന കാര്യങ്ങൾ ചെയ്യുന്നത് തന്നെ സമാധാനത്തിനാണ്.ഞാൻ സമാധാനത്തോടെ ഇരുന്ന കാലം മറന്നു എന്ന് എത്രയോ ആളുകൾ പറയുന്നത് കേൾക്കാറുണ്ട്.സമാധാനത്തിൽ ഭക്ഷണം കഴിച്ചാൽ മാത്രമേ നമ്മുടെ ശരീരത്തിൽ അതിന്റെതായ പ്രയോജനം ലഭിക്കുള്ളു,പരീക്ഷ തിയതി പ്രഖ്യാപനം നടത്തിയതിനു ശേഷം മാത്രം പഠിച്ചു കഴിഞ്ഞാൽ ഒരു പക്ഷെ നല്ല മാർക്ക് കിട്ടുകയില്ല,സമാധാനത്തോടെ പരീക്ഷ എഴുതാൻ കഴിഞ്ഞെന്നു വരില്ല.

നമ്മളെ ഓരോ ദിവസവും അസ്വസ്ഥതപ്പെടുത്തുന്ന കാര്യങ്ങൾ ഒത്തിരി ഉണ്ടാവാം അതെല്ലാം മാറ്റിവെച്ചിട്ടു അൽപ്പം സമയം നമ്മൾക്ക് വേണ്ടി മാത്രം ചിലവഴിക്കാൻ സമയം കണ്ടെത്തണം അതിനു വേണ്ടി ഒത്തിരി ധ്യാനരീതികൾ ഉണ്ട്.യോഗ പോലുള്ള ശീലങ്ങൾ നമ്മുടെ ശരീരത്തിനും മനസ്സിനും ഉണർവ് നൽകുന്നതാണ്.അതിരാവിലെ ഉണർന്നു ഓരോ വ്യായാമങ്ങൾ ചെയ്യുന്നത് നല്ലതാണ്.നമ്മൾക്ക് എപ്പോളൊക്കെ അസ്വസ്ഥത ഉണ്ടാകുന്നുണ്ടോ അപ്പോൾ നമ്മളുടെ ഒരു കരം നമ്മുടെ നെഞ്ചോടു ചേർത്ത് കഴിഞ്ഞാൽ അറിയാൻ സാധിക്കും നെഞ്ച് കിടന്ന് മിടിക്കുന്നത്.എത്ര നിസ്സാരമായ കാര്യങ്ങൾക്കു വരെ ടെൻഷൻ ആവുന്നവരെ ഞാൻ കണ്ടിട്ടുണ്ട്.എനിക്ക് ടെൻഷൻ ഉണ്ടോ എന്ന് പലരും ചോദിക്കാറുണ്ട് മറ്റൊന്നും കൊണ്ടല്ല എന്റെ മുടി ചെറുതായി നരച്ചു തുടങ്ങി.ഞാൻ എന്റെ കാര്യത്തിൽ ഇന്നേവരെ ശ്രദ്ധ കൊടുത്തില്ല അതിന്റെ കുറവാണു എന്റെ മുടിയുടെ നര,ഇന്നിപ്പോൾ മുടിയുടെ നര മാറ്റാൻ ഒത്തിരി മാർഗ്ഗങ്ങൾ ഉണ്ട്(താല്കാലികമായിട്ടു).നമ്മൾ അറിയണം നമ്മൾ എത്ര സമാധാനത്തിൽ ജീവിക്കാൻ സാധിക്കുന്നുവോ,അതാണ് ഒരു മനുഷ്യന് ഏറ്റവും വിലപ്പെട്ടത് എന്ന്.സമാധാനത്തിനായി നമ്മളിലേക്ക് തന്നെ ഒന്ന് ശ്രദ്ധ തിരിച്ചാൽ മതി.ലോകത്തിൽ നമ്മൾക്ക് സന്തോഷം നല്കുന്ന ഒത്തിരി കാര്യങ്ങൾ ഉണ്ടായേക്കാം,ആ സന്തോഷം ഒരു പക്ഷെ നിമിഷ നേരത്തേക്കു മാത്രമായിരിക്കാം ലഭിക്കുക,അതിനുശേഷം നമ്മുടെ സമാധാനം ഇല്ലാതെ ആയേക്കാം.നമ്മൾ വിചാരിച്ചാൽ സമാധാനം സൃഷ്ടിട്ടിക്കാൻ കഴിയും നമ്മുടെ ഉള്ളിൽ നിന്ന് മറ്റുള്ളവരോട് ഉള്ള വെറുപ്പ്,വിദ്വേഷം,പക എന്നിവ ഇല്ലാതെ ആക്കുക.എന്നെ ഈ ഗതിയിൽ ആക്കിയവൻ മാർ സുഖമായി ജീവിക്കുന്നു,നമ്മൾ പ്രതികാരം ചെയ്യണ്ടേ എങ്കിൽ അല്ലെ സമാധാനം കിട്ടുള്ളു എന്ന് ചിന്തിച്ചേക്കാം ഒരിക്കലും ഇല്ല മറ്റുള്ളവരെ തോൽപ്പിച്ചു കളഞ്ഞാൽ നമ്മൾക്ക് ജീവിത കാലത്തു ഒരിക്കലും സമാധാനം കിട്ടില്ല.ഓരോ മനുഷ്യർക്കും ഭൂമിയിൽ ചെയ്തു തീർക്കേണ്ട കടമകൾ ഉണ്ട്,കുറഞ്ഞ സമയം മാത്രമേ നമ്മുടെ മുന്നിൽ ഉള്ളു അതിനിടയിൽ മറ്റുള്ളവരോട് കലഹിക്കാൻ നിന്നാൽ നമ്മുടെ വിലപ്പെട്ട സമയമാണ് പോകുന്നത്.ഒന്നോർത്താൽ നമ്മൾക്ക് കലഹിക്കാൻ ഒത്തിരി കാരണങ്ങൾ ഒത്തിരിയുണ്ട്,നമ്മൾ സംയമനം പാലിച്ചാൽ അതെല്ലാം ഒരു വഴിക്കു സമാധാനത്തോടെ പോയിക്കൊള്ളും.സമാധാനത്തിനെ കുട്ടു പിടിക്കുക സമാധാനമായി ജീവിക്കുക എങ്കിൽ ഈ ലോകം എത്ര സുന്ദരമാകും.ഒരു വിധം അസുഖങ്ങളും മാറാൻ എളുപ്പവഴി സമാധാനത്തിൽ ജീവിക്കുക എന്നതാണ്.സമാധാനം കിട്ടാൻ പലരും തെറ്റായ വഴി തിരഞ്ഞെടുക്കുന്നു എന്നതാണ് ഏറ്റവും ദുഖകരമായ അവസ്ഥ.ലോകത്തിൽ സമാധാനം കിട്ടാൻ വേണ്ടിയാണല്ലോ ഒത്തിരി മനുഷ്യരെ ദൈവം സൃഷ്ടിച്ചിരിക്കുന്നത്.ജീവിതത്തിൽ താങ്ങും തണലും നഷ്ടപ്പെട്ട മനുഷ്യർക്ക് ലോകത്തിന്റെ ഏതെങ്കിലും കോണിൽ നിന്നും സഹായങ്ങൾ ലഭിക്കുന്നെണ്ടെങ്കിൽ അവരുടെ മനസ്സിൽ സമാധാനത്തിനു വേണ്ടിയുള്ള അടങ്ങാത്ത ദാഹമുണ്ട്.എനിക്ക് എന്റെ ജോലികൾ പൂർത്തിയാക്കിയില്ലെങ്കിൽ ഒരിക്കലും സമാധാനം കിട്ടാറില്ല,പിന്നെ ഞാൻ സമാധാനിക്കുന്നത് എന്റെ ജോലികൾ എനിക്ക് പൂർത്തിയാക്കാൻ സമയം അനുവദിച്ചു കിട്ടും എന്നോർത്തിട്ടാണ്(ഒഫീഷ്യൽ ജോലി അല്ല ഉദ്ദേശിച്ചത്).ഞാൻ ഒത്തിരി ഇടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട് ചെറുപ്പ കാലം തൊട്ടു,അവിടെ നിന്നെല്ലാം ശംബളം കിട്ടുമ്പോൾ മനസ്സിന് എന്തെന്നില്ലാത്ത സമാധാനവും സന്തോഷവും ലഭിക്കാറുണ്ട്.ഒന്നും ഇല്ലാത്തവന് എന്തെങ്കിലും കിട്ടുന്നത് വലിയ കാര്യമാണ്.നമ്മൾ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും നടപ്പിലാക്കാൻ നമ്മൾക്ക് കഴിയില്ല.അനാഥമായി ജനിച്ച ആളുകൾ ഒത്തിരി നമ്മുടെ ചുറ്റിലും ഇല്ലേ,നാളെ നമ്മളും അനാഥരാവില്ല എന്ന് ആര് കണ്ടു നമ്മളുടെ ഇന്നുള്ള സന്തോഷം സമാധാനം ഇനി എത്ര നാൾ കൂടെ ഉണ്ടാകും എന്ന് ആര് കണ്ടു,നമ്മൾക്ക് സമാധാനം നഷ്ടപ്പെടാൻ കാരണം നമ്മൾക്ക് കിട്ടുന്ന വേതനം നമ്മുടെ ചുറ്റിലുമുള്ള ആളുകളേക്കാൾ ഒത്തിരി കുറവാകുമ്പോൾ,അല്ലെങ്കിൽ മറ്റുള്ളവരുടെ സുഖസൗകര്യങ്ങൾ നമ്മൾക്ക് ലഭിക്കാത്തപ്പോൾ അങ്ങനെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോളാണ് കൂടുതൽ ആളുകൾക്കും സമാധാനം നഷ്ടപ്പെടുന്നത്.നമ്മൾക്ക് എവിടെയോ വെച്ച് നഷ്‌ടമായ സമാധാനം തിരികെ കൊണ്ട് വരണ്ടേ,നമ്മൾക്ക് ജീവിതത്തിൽ സന്തോഷം നിലനിർത്തണ്ടേ,എങ്കിൽ എന്താണ് ചെയ്യണ്ടേത് നമ്മളെ തന്നെ ശരിയായി വിലയിരുത്തുക,നമ്മളുടെ പോരായ്മകൾ എന്തെല്ലാം എന്ന് മനസ്സിലാക്കുക.നമ്മൾക്കായി സമാധാനം കിട്ടുന്ന കാര്യം ഒരു നാൾ വന്നു ചേരും.ഇക്കരെ നിന്ന് അക്കരെ നോക്കിയാൽ പച്ച ആണെന്ന് പറയും അക്കരെ ചെന്നാലോ ആ പച്ച വെറും തോന്നലായി മാറിയേക്കാം.സുഖസൗകര്യങ്ങൾ ഉണ്ടെന്നു കരുതി സമാധാനം ഉണ്ടാവണം എന്നില്ല.മറ്റുള്ളവരെ ചതിച്ചും വഞ്ചിച്ചും ജീവിക്കുന്നവർക്ക് ഒരിക്കലും സമാധാനം കിട്ടാൻ പോകുന്നില്ല,പുറമെ എല്ലാവരോടും ചിരിച്ചു നടന്നാലും ഉള്ളിന്റെ ഉള്ളിൽ ഒത്തിരി അധികം വിഷമങ്ങൾ കടന്നു വരും.തെറ്റിന്റെ മാർഗം സ്വീകരിച്ചാൽ സമാധാനം കിട്ടില്ല.നമ്മളിൽ പലരും ക്ഷമ നൽകുന്നത് സമാധാനം കിട്ടാൻ വേണ്ടിയാണ്.നമ്മൾ ഒരു തെറ്റ് അറിയാതെ ചെയ്തു കഴിഞ്ഞാൽ സോറി പറയുന്നത് എന്തിനാണ് ഒരു സമാധാനത്തിന് അല്ലെ,ആ വ്യക്തിക്ക് മനസ്സിലായി കഴിഞ്ഞാൽ ആ വ്യക്തി ഓക്കേ സാരമില്ല എന്ന് പറയുന്നത് കേൾക്കാൻ നമ്മൾ ആഗ്രഹിക്കാറില്ലേ എന്തിനാണ് സമാധാനം കിട്ടാൻ വേണ്ടിയാണ്.നമ്മളിൽ പലരും മറ്റുള്ളവർക്ക് സമാധാനം കിട്ടാൻ വേണ്ടി കള്ളം പറയാറുണ്ട്,ഇല്ലെങ്കിൽ സമാധാനം നഷ്ടമായാലോ എന്ന് വിചാരിക്കുന്നത് കൊണ്ടാണ്.ഒരു കള്ളം പറഞ്ഞു തുടങ്ങിയാൽ ആ കള്ളം പൊളിയാതിരിക്കാൻ വീണ്ടും വീണ്ടും കള്ളങ്ങൾ പറഞ്ഞു കൊണ്ടിരിക്കും ഇങ്ങനെ പറഞ്ഞു പറഞ്ഞു നമ്മുടെ ജീവിത കാലം മുഴുവൻ നമ്മൾക്ക് കള്ളങ്ങൾ മാത്രം പറയേണ്ടി വരും.സത്യസന്ധമായി കാര്യങ്ങൾ പറയുകയാണെങ്കിൽ ജീവിതത്തിൽ ഒരിക്കലും സമാധാനം നഷ്ടപ്പെടില്ല.നമ്മളിൽ പലരും ചെറിയ ലാഭങ്ങൾക്കായി കള്ളങ്ങൾ പറയാൻ ശ്രമിക്കുന്നവരാണ് അങ്ങനെ നമ്മൾ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കിൽ അതിനു ഒരു സ്ഥിരത ഉണ്ടാവില്ല.ഇപ്പോൾ നമ്മൾ ആഗ്രഹിച്ചില്ലെങ്കിൽ പിന്നെ എപ്പോഴാണ് നമ്മൾക്ക് സമാധാനം കിട്ടുക.കഴിഞ്ഞ കാലങ്ങളിലെ തെറ്റുകൾ തിരുത്തി മുന്നേറുക,ക്ഷമ ചോദിക്കേണ്ടതാണെങ്കിൽ ക്ഷമ ചോദിക്കുക.ഇതെല്ലാം സ്വസ്ഥമായി വായിക്കാൻ നമ്മൾക്ക് കഴിയണം എങ്കിൽ സമാധാനം വേണം.അപ്പോൾ ഇനി അധികം തീർഘീപ്പിക്കുന്നില്ല,അവസാനമായി ഒരു കാര്യം പറയട്ടെ നമ്മൾ ആർക്കും ഒരു ശല്യം ആയെന്ന് പറയാൻ ഇടവരുത്തരുത്.ഞാൻ ആഗ്രഹിക്കുന്നത് സമാധാനമാണ് അതുകൊണ്ടു ആരെങ്കിലും ഞാൻ ഒരു ശല്യം ആണെന്ന് പറയുകയാണെങ്കിൽ ഞാൻ പിന്നെ അവരെ ഒഴിവാക്കും എന്റെ ഏറ്റവും വലിയ ആഗ്രഹം സമാധാനത്തിൽ ജീവിക്കുക എന്നതാണ്,ഒത്തിരി നാളുകൾ കഴിഞ്ഞു നമ്മളെ അന്വേഷിച്ചു അവർ വരും അന്ന് നമ്മൾ അവരെ ക്ഷമയോടെ സ്വീകരിക്കണം അവർക്ക് ഒരു സമാധാനം കിട്ടട്ടെ,അവർ നമ്മളോട് ചെയ്ത തെറ്റുകൾ പൊറുക്കണം.സമാധാനം എന്ന് പറയുന്നത് നമ്മുടെ ഉള്ളിന്റെ ഉള്ളിൽ നിന്നും വരണം ,പണം കൊടുത്താൽ കിട്ടുന്ന ഒന്നല്ല അത്,അതുകൊണ്ടാണ് ഇത്രയും വളരെ അധികം വാക്കുകൾ ഇനിക്ക് ഇവിടെ എഴുതേണ്ടി വന്നത്. മറ്റുള്ളവരെ കുറിച്ച് എപ്പോഴും നല്ലതു സംസാരിക്കാൻ ശ്രമിക്കുക,മറ്റുള്ളവരെ കുറിച്ച് നല്ലതു മാത്രം കേൾക്കാൻ ശ്രമിക്കുക. സമാധാനം കിട്ടാൻ,സമാധാനത്തിനു വേണ്ടി പരിശ്രമിക്കാൻ എല്ലാവർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.        

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Strength is Life,Weakness is Death.Expansion is Life,Contraction is Death.Love is Life,Hatred is Death-Swami Vivekananda.

    ReplyDelete

Dear Valuable Candidates,
Thanks for subscribing our examchoices youtube channel.Specially thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test series,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email