ലോകത്തു എത്ര നല്ല കാര്യങ്ങളുണ്ട്?എത്ര കാര്യങ്ങൾ നമ്മൾക്ക് അറിയാം.ലോകത്തു എത്ര കോടി മനുഷ്യരുണ്ട്,എത്രയധികം ജീവജാലങ്ങളുണ്ട്.ഒരു ഭാഗത്തു പട്ടിണിയിൽ ജീവിക്കുന്നവർ ഒരു ഭാഗത്തു സമ്പന്നതയിൽ ജീവിക്കുന്നവർ,ഇന്നെലെകൾ പട്ടിണിയിൽ ജീവിച്ചവർ നാളെകളിൽ സമ്പന്നതയിൽ ജീവിക്കുന്നതും ഇന്നലെകളിൽ സമ്പന്നതയിൽ ജീവിക്കുന്നവർ നാളെകളിൽ പട്ടിണിയിൽ ജീവിക്കുന്നതും നമ്മൾ ചുറ്റുപാടും നോക്കിയാൽ കാണാൻ കഴിയും.
നമ്മൾ നോക്കേണ്ടത് നമ്മളിൽ ഇന്നലെകളിൽ നിന്നും എന്തെങ്കിലും മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടോ എന്നാണ്.2020 എന്ന വർഷത്തെകുറിച്ച് ചോദിച്ചാൽ ഒട്ടു മിക്കവാറും ആളുകളും പറയുന്നത് വളരെ മോശം വർഷം എന്നായിരിക്കും,കാരണം അത്രമാത്രം ബുദ്ധിമുട്ടുകൾ ഈ ഒരു വർഷം അവർക്ക് സമ്മാനിച്ചു കടന്നു പോയി,അവർക്ക് വേണ്ടപ്പെട്ട പല വ്യക്തികളും മരണപ്പെട്ടുപോയി.
എന്നാൽ ഈ ഒരു വർഷം നേട്ടങ്ങൾ ഉണ്ടാക്കിയവരും കാണില്ലേ,ഒത്തിരി ആളുകൾക്ക് പഠിക്കാൻ അവസരങ്ങൾ ഒരുപാടു കിട്ടി ഉയർന്ന മാർക്കിൽ പരീക്ഷകളിൽ നേടാൻ പറ്റി ജോലിക്കുള്ള വിസ കിട്ടി എന്നൊക്കെ അറിയാൻ കഴിഞ്ഞു.ഒരു ഭാഗത്തു നല്ലത് ആണെങ്കിൽ അതിന്റെ മറുഭാഗത്തു മോശം ആയിരിക്കാം സംഭവിക്കുക.നാളെ ഇനി എല്ലാവർക്കും നല്ലത് മാത്രമാണ് സംഭവിക്കുക എന്ന് പറയാൻ പറ്റില്ലല്ലോ(നല്ലതു മാത്രം സംഭവിക്കട്ടെ).ഇന്നലെകളെകുറിച്ച് മാത്രം സംസാരിച്ചു കഴിഞ്ഞാൽ ഒരു പുരോഗതിയും നമ്മൾക്ക് നേടാൻ കഴിയില്ല,ഇന്ന് നേട്ടം ഉണ്ടാവണം എങ്കിൽ ഇന്നത്തെ മാറ്റങ്ങൾ നമ്മൾ മനസ്സിലാക്കണം അതിനനുസരിച്ചു മാറ്റങ്ങൾ നമ്മുടെ ജീവിതത്തിൽ കൊണ്ട് വരണം,ഒരു പക്ഷെ ഇന്നലെ വരെയുള്ള നമ്മുടെ ശീലങ്ങൾ മാറ്റേണ്ടതായി വന്നേക്കാം,നമ്മൾക്ക് വിജയം നേടണം എങ്കിൽ മാറ്റങ്ങൾ കൊണ്ട് വന്നേ പറ്റു.എല്ലാദിവസവും ഒരു പോലെ നമ്മുടെ മുൻപിൽ കൂടി കടന്നു പോകില്ല.ഒരു പനി വന്നാൽ നമ്മൾ മരുന്ന് കഴിക്കും നിശ്ചിത കാലയളവ് കഴിയുമ്പോൾ പനി നമ്മളിൽ നിന്നും വിട്ടുപോകും.ഓരോ പനിയും നമ്മൾക്ക് നൽകുന്നത് ഓരോ സൂചനകളാണ്,മിക്കവാറും ആളുകൾക്കും പനി ഉണ്ടാവാൻ കാരണം കാലാവസ്ഥ മാറ്റം കൊണ്ടായിരിക്കും.ഇന്നലെ വരെ എയർ കണ്ടിഷൻ ഉപയോഗിക്കാതെ കിടന്നവർ പിന്നീട് എയർ കണ്ടിഷൻ ഉപയോഗിച്ച് കഴിയുമ്പോൾ ഒരു പക്ഷെ ശരീരത്തിൽ എന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടായേക്കാം(എല്ലാവർക്കും അല്ല കേട്ടോ).നമ്മളെക്കാൾ വേദന അനുഭവിച്ചവർ എത്രയോ ആളുകൾ ഉണ്ടെന്ന് നമ്മൾക്ക് ഈ ലോകത്തിലേക്ക് നോക്കിയാൽ കാണാം.ഞാൻ ഒരു രണ്ടു ദിവസം വേദന അനുഭവിച്ചു കിടന്നപ്പോൾ വേദനകളെക്കുറിച്ചു ചിന്തിച്ചു,ഈ ലോകത്തിൽ വേദനകൾ ഇല്ലാതെ ഇരുന്നെങ്കിൽ എന്ന്.ഒരു പക്ഷെ മനുഷ്യർക്ക് ജീവിതത്തിൽ ആവശ്യം ഇല്ലാത്തത് വേദനകളാണ്.എന്തെങ്കിലും വേദന അനുഭവിക്കാത്ത മനുഷ്യരുണ്ടോ,നമ്മൾ ജനിച്ചു വീഴുമ്പോൾ മുതൽ മറ്റുളളവർക്ക് വേദനയാണ്(തല വേദന അല്ല കേട്ടോ ഉദ്ദേശിച്ചത്,'അമ്മ വേദന സഹിച്ചാണല്ലോ നമ്മളെ പ്രസവിക്കുന്നത്).ഒരു വേദന ഒരു നാൾ കഴിയും,അതിനെ തരണം ചെയ്യാൻ നമ്മൾക്ക് സാധിക്കും,അങ്ങനെ തരണം ചെയ്തു നേട്ടങ്ങൾ സ്വന്തമാക്കിയവർ ലോകത്തിൽ ഒത്തിരി പേരെ കാണാൻ കഴിയും.ഇരു കാലുകളും നഷ്ടപ്പെട്ടവർ കൊടുമുടികൾ കയറിയതായി നമ്മൾക്ക് അറിയാം,കണ്ണറിയാത്തവർ മലകൾ കയറിയത് അറിയാം,അങ്ങനെ നിരവധി കുറവുകൾ ഉള്ളവർ നേട്ടങ്ങൾ സ്വന്തമാക്കിയത് നമ്മൾക്ക് അറിയാം.അപ്പോൾ നമ്മൾക്ക് സംഭവിക്കുന്ന ഓരോ കാര്യങ്ങളും നാളെ നമ്മളുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾക്ക് കാരണം ആകണം.നമ്മുടെ ലോകത്തു നമ്മൾക്ക് നല്ല നല്ല കാര്യങ്ങൾ ചെയ്യുവാൻ ഇടയാകട്ടെ.നമ്മുടെ ചുറ്റുമുള്ള ലോകത്തിലേക്ക് നോക്കി നല്ല നല്ല കാര്യങ്ങൾ സംഭവിക്കുന്നത് കാണുവാൻ നമ്മൾക്കു ഇടയാകട്ടെ എന്ന് ആശംസിക്കുന്നു.
If you want to walk fast,walk alone.But if you want to walk far,walk together-Ratan Tata.
ReplyDelete