Choose your language

1 January 2021

// // Subscribe YOUTUBE Channel

Happy New Year to everyone.


ഏവർക്കും പുതുവത്സര ആശംസകൾ നേരുന്നു.ഒത്തിരി പ്രതീക്ഷകൾ പൂവണിയാൻ ഉള്ള വർഷമായി ഈ വർഷം മാറട്ടെ.എന്ത് സംഭവിച്ചാലും നല്ലതിന് എന്ന് വിചാരിക്കുക(അങ്ങനെ വിചാരിക്കാൻ എല്ലാവർക്കും കഴിയാറില്ല,കാരണം നഷ്ടങ്ങൾ ഉളവാക്കുന്ന വേദന നഷ്ടപ്പെടുന്നവന് അല്ലെ അറിയൂ).സ്നേഹത്തെ കുറിച്ച് പറയാൻ,എല്ലാ മനുഷ്യർക്കും ആഗ്രഹം ഉണ്ടാകും.എന്നെ സ്നേഹിക്കാൻ ആരും ഇല്ല ഇനി ഉണ്ടാകുമോ എന്നറിയില്ല എന്ന് പറയുന്ന എത്രയോ മനുഷ്യരുണ്ട്.സ്നേഹിക്കുന്നവർ ചതിക്കുന്നു എന്ന് പരാതി പറയുന്ന മറ്റു ചിലർ.കഴിഞ്ഞ വർഷം നമ്മളിൽ പലർക്കും ഒത്തിരി അധികം നഷ്ടങ്ങൾ ഉണ്ടാക്കിയ വർഷം ആയിരിക്കാം.ഒരു പക്ഷെ നേട്ടങ്ങൾ ഉണ്ടാക്കിയവരും ഉണ്ടായേക്കാം.ഒത്തിരി അധികം പ്രയാസങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ടാകാം ഏതൊരാൾക്കും കഴിഞ്ഞ ഒരു വർഷം.ഒത്തിരി നേട്ടങ്ങൾ നമ്മൾ നേടിയെടുക്കുമ്പോൾ നമ്മൾ സന്തോഷിക്കാറുണ്ട്.ഒത്തിരി പ്രതീക്ഷയോടെ നമ്മൾ കണ്ട സ്വപ്നങ്ങൾ ഒരു പക്ഷെ കഴിഞ്ഞ ഒരു വർഷം നമ്മൾക്ക് നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ടാകില്ല,അതോർത്തു സങ്കടപ്പെടേണ്ട കാര്യം ഇല്ല ഇനിയും ഒരു പക്ഷെ നമ്മൾക്ക് അവസരങ്ങൾ ലഭിച്ചേക്കാം.ഒരു ഭാഗത്തു നമ്മളെ തളർത്തുന്നവർ ഉണ്ടെങ്കിൽ മറു ഭാഗത്തു നമ്മളെ വളർത്തുന്നവർ കണ്ടേക്കാം.സന്തോഷവും ദുഃഖവും ഒരു നാണയത്തിന്റെ ഇരു ഭാഗങ്ങൾ ആണല്ലോ(നാണയം എടുത്തു നോക്കിയാൽ ഇതൊന്നും കാണില്ല ഞാൻ അൽപ്പം സാഹിത്യം പറഞ്ഞതാണ് കേട്ടോ).ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ ഓരോന്നും അപ്രതീക്ഷിതമായി സംഭവിക്കുന്നതാണ്.നമ്മൾ എത്രയൊക്കെ നേടിയാലും അതെല്ലാം നഷ്ടപ്പെടാൻ നിമിഷങ്ങൾ മാത്രം മതി.നമ്മൾക്ക് നഷ്ടം ആവാത്തതായി എന്തെങ്കിലും ഉണ്ടെങ്കിൽ അത് നമ്മുടെ ജീവനും നമ്മുടെ വ്യക്തിത്വവുമാണ്.മനുഷ്യത്വത്തിനും വാക്കിനും വിലയുണ്ടാകണം എങ്കിലാണ് ജീവിതത്തിനു ഒരു വില ഉണ്ടാകുള്ളൂ.നടക്കുന്നവരെ വീഴാറുള്ളു എന്നല്ലേ പറയാറുള്ളത്(ശരിക്കും നോക്കി നടന്നില്ലെങ്കിൽ- നടക്കുന്ന വഴിയിൽ കുഴിയുണ്ടോ തടസ്സം ഉണ്ടോ എന്നൊക്കെ നോക്കണം അല്ലോ ഏതൊരാൾക്കും മുന്നോട്ടു പോകുവാൻ).കഴിഞ്ഞ വർഷത്തെ നോക്കി ഒരു അവലോകനം എടുത്തു നോക്കുക,എന്തെല്ലാം പാഠങ്ങളാണ് കഴിഞ്ഞ ഒരു വർഷം നമ്മൾക്ക് നൽകിയത് ,എന്തെല്ലാം തിരിച്ചറിവുകളാണ് നമ്മൾക്ക് കിട്ടിയത്,സമൂഹത്തിൽ എന്തെങ്കിലും മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞ ഒരു വർഷത്തിന് സാധിച്ചിട്ടുണ്ടോ.ലോകത്തിനു ഒരു വലിയ നഷ്ടത്തിന്റെ കണക്കു പറയാൻ ഉണ്ടാകും 2020 എന്ന വർഷത്തെ കുറിച്ച് പറയുമ്പോൾ,എന്തായാലും അതെല്ലാം കടന്നു പോയി,ഇനി നമുക്ക് വേണ്ടത് പ്രതീക്ഷയുടെ നാളുകളാണ്.അതിനെ കുറിച്ച് ആവാം ഇനി.............. കഴിഞ്ഞ വർഷത്തെ കുറിച്ച് സൂചിപ്പിക്കാതെ എനിക്ക് പുതിയ വർഷത്തെ കുറിച്ച് ഒന്നും തന്നെ പറയാൻ കഴിയില്ല അത് കൊണ്ടാണ് കേട്ടോ ഞാൻ കഴിഞ്ഞ വർഷത്തെ കുറിച്ച് കുറച്ചെങ്കിലും പറഞ്ഞത്...........എന്റെ പൊന്നു സഹോദര കഴിഞ്ഞ വർഷത്തെ കുറിച്ച് ഒന്നും ഓർമ്മിപ്പിക്കല്ലേ എന്ന് നിങ്ങളിൽ പലരും മനസ്സിൽ പറയുന്നുണ്ടാകും ഇപ്പോൾ എന്നെനിക്കറിയാം. നമ്മുടെ ചുറ്റിലും ഉള്ള ആളുകളെ സ്നേഹിക്കുക അവരെ പരിഗണിക്കുക.ഒരു പക്ഷെ നമ്മളുടെ സഹായം മറ്റുള്ളവർക്ക് വലിയ നേട്ടങ്ങൾക്ക് കാരണം ആയേക്കാം.ഇന്നലെകളിൽ ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് തീർച്ചയായും നല്ലൊരു പ്രതിഫലം നാളെകളിൽ ലഭിക്കും.ചില നഷ്ടങ്ങൾ ജീവിതത്തിൽ നമ്മൾ സഹിച്ചാലാണ് മറ്റു ചില നേട്ടങ്ങൾ നമ്മൾക്ക് നേടാൻ കഴിയുള്ളു.പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് പഠനത്തിനായി എത്രയധികം കാര്യങ്ങളെ ഉപേക്ഷിക്കേണ്ടി വരും.നമ്മൾക്കു മാത്രമല്ല നമ്മുടെ സമൂഹത്തിനും നമ്മളുടെ പഠനങ്ങൾ കൊണ്ട് എന്തെങ്കിലുമൊക്കെ നേട്ടങ്ങൾ ഉണ്ടാവണം. എനിക്ക് കഴിഞ്ഞ വർഷം എന്തൊക്കെ നേടാൻ കഴിഞ്ഞു എന്ന് ചോദിച്ചാൽ എടുത്തു പറയാൻ മാത്രം ഒന്നും ഇല്ല,എന്നാൽ പോലും ചില കാര്യങ്ങൾ എടുത്തു പറയാതിരിക്കാൻ പറ്റത്തില്ല,അതിലൊന്നാണ് നിങ്ങളുടെ ഓരോരുത്തരുടെയും സഹായം.വന്ന വഴികൾ മറക്കാൻ പാടില്ലല്ലോ ഏതു മനുഷ്യനായാലും. പുതിയ വർഷം കൂടുതൽ നേട്ടങ്ങൾക്കായി നമ്മൾക്ക് പരിശ്രമിക്കാം,നിരാശകൾ മാറട്ടെ,കൂടുതൽ കൂടുതൽ പ്രതീക്ഷകൾ ഉണ്ടാവട്ടെ..........ജീവിതത്തിൽ എന്തെല്ലാം സംഭവിക്കും എന്ന് ആർക്കും അറിയില്ല,ജീവിക്കുന്നിടത്തോളം കാലം മറ്റുള്ളവർക്ക് സന്തോഷം നല്കാൻ കഴിയട്ടെ..........വേദനിപ്പിക്കുന്ന അനുഭവങ്ങൾ നമ്മൾക്ക് നല്ലൊരു ബലമായി തീരട്ടെ........നഷ്ടങ്ങൾക്ക് ഒരു അവസാനം ഉണ്ടാകും ...........അത് കഴിഞ്ഞാൽ പിന്നെ ഒന്നും നഷ്ടപ്പെടാൻ ഉണ്ടാവില്ല എന്നാൽ നേട്ടങ്ങൾക്ക് ഒരിക്കലും ഒരു അവസാനം ഇല്ല ............നമ്മൾ നേടിക്കൊണ്ടിരുന്നാൽ മാത്രം മതി ............. ഞാൻ ഒന്ന് എഴുതാൻ കാത്തിരിക്കുന്നവരുണ്ട് ,പക്ഷെ എഴുതാൻ എനിക്ക് എപ്പോഴും സാധിച്ചെന്നു വരില്ല .............ഞാൻ എഴുതുന്ന കാര്യങ്ങൾ ഒത്തിരി അധികം ആളുകൾ ഷെയർ ചെയുന്നുണ്ട് ............ഒരിക്കൽ പോലും ഇത്രമാത്രം ഷെയർ ചെയ്യും എന്നൊന്നും ഞാൻ വിചാരിച്ചിരുന്നതല്ല ..............നമ്മൾ പ്രതീക്ഷിക്കാത്ത പല കാര്യങ്ങളും ജീവിതത്തിൽ സംഭവിക്കുന്നു നമ്മൾ പോലും അറിയാതെ എന്നതിന് ഉദാഹരണം പറഞ്ഞതാണ് കേട്ടോ.നമ്മൾ അതിയായി എന്ത് ആഗ്രഹിക്കുന്നുവോ അത് നമ്മൾ നേടിയെടുക്കും നമ്മളുടെ ആഗ്രഹത്തിന് എല്ലാവിധ സഹായങ്ങളും ലോകം നൽകും(നല്ല ആഗ്രഹങ്ങൾ ആയിരിക്കണം കേട്ടോ). നല്ലൊരു നാളെക്കായി ഇന്ന് തന്നെ നമ്മൾക്ക് പരിശ്രമിക്കാം,അതിനായി എല്ലാവർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.
Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Knowledge is a tangible asset,quite often the most important tool in your work-A.P.J.Abdul Kalam.

    ReplyDelete

Dear Valuable Candidates,
Thanks for subscribing our examchoices youtube channel.Specially thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test series,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email