Choose your language

2 January 2021

// // Subscribe YOUTUBE Channel

Do it quickly Do it very quickly.

 


പെട്ടെന്ന് ചെയ്യുക വളരെ പെട്ടെന്ന് ചെയ്യുക.പെട്ടെന്ന് ചെയ്യാൻ നമ്മളെ കൊണ്ട് കഴിയാറുണ്ടോ എന്ത് കാര്യമായാലും.ഒരു പാട്ടു പാടാൻ പറഞ്ഞാൽ ഒരു ഡാൻസ് കളിയ്ക്കാൻ പറഞ്ഞാൽ നമ്മളിൽ എത്ര പേർക്ക് കഴിയാറുണ്ട്.നമ്മളിൽ പലരും പിന്നീട് സങ്കടപ്പെടാൻ കാരണം പെട്ടെന്ന് ചെയ്യാൻ നമ്മളെ കൊണ്ട് കഴിയാത്തതുകൊണ്ടാണ്.

ഒരു കാര്യം പെട്ടെന്ന് ചെയ്യുന്നവരെയാണ് ഒരു ജോലിക്ക് വേണ്ടി നിയോഗിക്കുക.എല്ലാവരും അവരവരുടെ ലാഭം നോക്കും അല്ലോ(ഒരു പക്ഷെ പണം ആവാം സമയം ആവാം).വളരെ പെട്ടെന്ന് ചെയ്തില്ലെങ്കിൽ എന്തെങ്കിലും സംഭവിക്കും എന്ന് നമ്മളിൽ പലർക്കും തിരിച്ചറിവ് ഉണ്ടാകുന്നതു ഒരു പക്ഷെ ഒത്തിരി വൈകി ആയിരിക്കും.എനിക്ക് കൊളെസ്ട്രോൾ വന്നപ്പോൾ വളരെ പെട്ടെന്ന് തന്നെ ഞാൻ എന്റെ ചിട്ടവട്ടങ്ങൾ മാറ്റി(ഭക്ഷണ രീതികൾ),കൂടാതെ വ്യായാമങ്ങൾ ചെയ്യാനും തുടങ്ങി ഇല്ലെങ്കിൽ നാളെ എനിക്ക് ഹാർട്ട് അറ്റാക്ക് ഉണ്ടാകും എന്നറിയാം(ഹാർട്ട് ഉള്ളവർക്ക് അല്ലെ അറ്റാക്ക് ഉണ്ടാകുള്ളൂ).*ഹാർട്ട് അറ്റാക്ക് നന്നായി ശരീരം വിയർത്തു ജോലി ചെയ്യുന്നവർക്കും വരാം കേട്ടോ.ഓരോ മനുഷ്യരുടെയും സ്വഭാവങ്ങൾ മാറുന്നത് ഒരു പക്ഷെ വളരെ പെട്ടെന്ന് ആയിരിക്കും(ചില ആളുകൾ violent ആകുന്നത് നമ്മൾ കണ്ടിട്ടില്ലേ-കണ്ടില്ലെങ്കിൽ നമ്മൾ violent ആകുമ്പോൾ കണ്ണാടിയിൽ പോയി നോക്കിയാൽ മതി).ഞാൻ violent ആകുന്നത് എന്നോട് തന്നെയാണ്(മറ്റുള്ളവരോട് ഞാൻ violent ആയി കഴിഞ്ഞാൽ അവർക്ക് അത് ശരിയാവില്ല അതുകൊണ്ടാണ്).എന്നോട് എത്രയോ ആളുകൾ violent ആയിട്ടുണ്ട് എന്നിട്ടും ഞാൻ ഒന്നും തിരിച്ചു പറയാൻ നിന്നിട്ടില്ല എന്തിനാണ് വെറുതെ നമ്മുടെ എനർജി നഷ്ടപ്പെടുത്തുന്നത്.വളരെ പെട്ടെന്ന് ദേഷ്യം അവർക്ക് വരുമ്പോൾ നമ്മൾ മിണ്ടാതെ കേട്ടിരിക്കുക പിന്നീട് അവരുടെ ദേഷ്യം മാറി കഴിയുമ്പോൾ സൗമ്യമായി സംസാരിക്കുക,അപ്പോൾ അവർ നമ്മളോട് സോറി പറയുന്നത് കേൾക്കാം.നമ്മൾ പ്രതീക്ഷിക്കാത്തത് നമ്മൾ കേൾക്കുമ്പോൾ ഒരു പക്ഷെ നമ്മൾ തളർന്നു പോയേക്കാം അവിടെ നിന്നും നമ്മൾ ഉയർത്തെഴുന്നേൽക്കണം വളരെ പെട്ടെന്ന് തന്നെ ഇല്ലെങ്കിൽ ഒരു പക്ഷെ നമ്മുടെ തളർച്ചയുടെ ആഴം കൂടി കൊണ്ടിരിക്കും.വളരെ പെട്ടന്ന് തീരുമാനങ്ങൾ എടുക്കാൻ നമ്മളെ കൊണ്ട് കഴിയണം(നമ്മൾ വിചാരിച്ചാൽ മാത്രമേ നമ്മൾക്ക് വളരെ പെട്ടെന്ന് തീരുമാനങ്ങൾ കൈക്കൊള്ളാൻ കഴിയുകയുള്ളു).ഏതു മേഖല ആയിക്കൊള്ളട്ടെ നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ വളരെ നിർണായകമാണ് അത് എത്രയും വേഗം എടുക്കുന്നുവോ അതാണ് വളരെ നല്ലതു(സമയം വൈകും തോറും നഷ്ടങ്ങൾ വരാം).ഞാൻ എഴുതുന്ന കാര്യങ്ങൾ നിങ്ങൾക്ക് വായിച്ചെടുക്കാൻ വളരെ പെട്ടെന്ന് കഴിയുന്നുണ്ടെങ്കിൽ നിങ്ങൾക്ക് മനസിലാക്കാം നിങ്ങളുടെ വായനയുടെ ശക്തി.കീബോർഡിൽ ടൈപ്പ് ചെയ്തു ചെയ്തു ഇന്നെനിക്ക് ഏതു വാക്ക് പറഞ്ഞാൽ പോലും കാണാതെ അടിക്കാൻ കഴിയും എന്റെ നീണ്ട നാളത്തെ പരിശ്രമം കൊണ്ട് ഞാൻ നേടിയെടുത്തതാണ്(എന്റെ നിണ്ട നാളത്തെ പരിശ്രമം എനിക്ക് ഇപ്പോൾ വളരെ പെട്ടെന്ന് ചെയ്യുവാൻ പ്രാപ്തനാക്കി-അതുപോലെ മലയാള ഭാഷയും വളരെ പെട്ടെന്ന് തന്നെ എനിക്ക് പഠിച്ചെടുക്കാൻ സാധിച്ചു,വാക്കുകളിലെ വള്ളി പുള്ളി എന്നിവയുടെ കുറവ് ഒഴികെ എല്ലാം ഞാൻ പഠിച്ചെടുത്തു-എന്റെ വള്ളിയും പുള്ളിയും തെറ്റിയത് കൊണ്ടാണോ എന്നെനിക്ക് അറിയില്ല ഞാൻ എഴുതുന്ന വാക്കുകളിലും ചിലപ്പോൾ വള്ളിയും പുള്ളിയും കാണാറില്ല).വളരെ പെട്ടെന്ന് പഠിച്ചെടുക്കാൻ വളരെ പെട്ടെന്ന് ജോലി നേടിയെടുക്കാൻ വളരെ പെട്ടെന്ന് ജീവിതത്തിൽ ഉയർന്ന വിജയം കരസ്ഥമാക്കാൻ വളരെ പെട്ടെന്ന് സമാധാനവും സന്തോഷവും നിറയാൻ നമ്മൾക്കോരോരുത്തർക്കും വളരെ പെട്ടെന്ന് തന്നെ കഴിയട്ടെ എന്ന് ആശംസിക്കുന്നു.     

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

Dear Valuable Candidates,
Thanks for subscribing our examchoices youtube channel.Specially thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test series,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email