Choose your language

3 January 2021

// // Subscribe YOUTUBE Channel

Have you ever fought in your life?


ജീവിതത്തിൽ എപ്പോഴെങ്കിലും പൊരുതിയിട്ടുണ്ടോ?എന്തിനോടാണ് പൊരുതിയിട്ടുള്ളത്.പൊരുതാതെ ജീവിതത്തിൽ വിജയം വരിച്ചവരെ കുറിച്ച് കേട്ടിട്ടുണ്ടോ?ഓരോ ചെടിയും വളരുന്നത് ഓരോ കാലാവസ്ഥയോടും പൊരുതി കൊണ്ടാണ്(ചെടി ആകുമ്പോൾ ഉദാഹരണം ആയിട്ടു എടുക്കാം അല്ലോ എന്നോർത്തിട്ടാണ്).നമ്മളിൽ പലരും ഉണ്ണുക ഉറങ്ങുക എന്ന രീതിയിൽ ജീവിക്കുന്നവരാണ്.പലപ്പോഴും നല്ല സാഹചര്യങ്ങൾ ഉണ്ടാകട്ടെ അപ്പോൾ ശ്രമിക്കാം എന്ന മട്ടാണ് നമ്മളിൽ പലർക്കും.ഒരു നേട്ടം ഉണ്ടാവണം എങ്കിൽ നമ്മൾ പൊരുതിയെ പറ്റുള്ളൂ.ഓരോ ആളുകളും ഭൂമിയിൽ ജനിച്ചു വീഴുന്നത് തന്നെ പൊരുതി ജയിക്കാനാണ്.എല്ലാം തികഞ്ഞവരായി ആരും ഇല്ല,അപ്പോൾ പിന്നെ പൊരുതുക തന്നെ വേണം.ഈയിടെ വാർത്തകളിൽ നിറഞ്ഞ ഒട്ടു മിക്ക കേസുകളും വിജയിച്ചിട്ടുണ്ടെങ്കിൽ മരണം വരെ പോരാടാനുള്ള മനസ്സ് ഉള്ളതുകൊണ്ടാണ്.എത്ര നാളത്തെ പോരാട്ടം വേണ്ടി വരും വിജയം നേടാൻ എന്ന് ആർക്കും അറിയില്ല,എങ്കിൽ പോലും വിജയം നേടും വരെ പരിശ്രമിക്കാനുള്ള മനസ്സ് ഉണ്ടായാൽ മതി.നമ്മൾ ഒന്ന് വിജയിച്ചാൽ അത് മറ്റുള്ളവർക്ക് ഒരു പ്രതീക്ഷയായിരിക്കും.എനിക്ക് പലപ്പോഴും പൊരുതാനുള്ള മനസ്സ് ഉണ്ടായില്ല അതുകൊണ്ടാണ് ഞാൻ പലയിടത്തും പരാജയപ്പെട്ടത്(പലരും എന്നോട് പറയാറുള്ളതിന്റെ അർത്ഥം ഇപ്പോഴാണ് എനിക്ക് പിടികിട്ടിയത്-നീ ഒന്നും ഇവിടെ ജനിക്കേണ്ടവൻ അല്ല എന്ന്).ഒരു സിനിമയ്ക്കു വേണ്ടി 10 ദിവസത്തോളം ഉറങ്ങാതെ കഴിഞ്ഞ ഒരു മനുഷ്യനെ കുറിച്ച് അറിയാൻ ഇടയായി-ആ മനുഷ്യന്റെ രൂപം ആകെ മാറിപ്പോയി,ഒരു മനുഷ്യന് ആരോഗ്യത്തോടെ കഴിയണം എങ്കിൽ ഉറക്കം അനിവാര്യമാണ്,അതിനപ്പുറം ഭക്ഷണവും വെള്ളവും വായുവും.നമ്മൾ ജനിച്ചപ്പോൾ പല വിധ പരിമിതികളും കുറവുകളും ഉണ്ടായിരുന്നിരിക്കാം,എന്നാൽ നമ്മളുടെ പരിമിതികളെ നമ്മൾ അതിജീവിക്കുമെങ്കിൽ നമ്മളുടെ കുറവുകൾ എല്ലാം ഒരു വിധം ഇല്ലാതെ ആകും.നമ്മുടെ ചുറ്റിലും എത്രയോ കഴിവുള്ള മനുഷ്യരെ കാണാൻ കഴിയും അവർക്ക് എല്ലാം മുന്നോട്ട് കടന്നു വരണം എങ്കിൽ ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ചേ മതിയാകു.ഒരു ചിത്രകാരന് പടം വരയ്ക്കണം എങ്കിൽ ഒരു ക്യാൻവാസ് വേണം,പെയിന്റ് വേണം,ഇതിനെല്ലാം പണം വേണം.എല്ലാവർക്കും ഒരു പക്ഷെ വിലകൊടുത്തു വാങ്ങിക്കാൻ സാധിച്ചെന്നു വരില്ല,ആരുടെയെങ്കിലും സഹായത്താൽ ഒരു പക്ഷെ ആ കലാകാരനെ വളർത്തിയെടുക്കാൻ കഴിയും.എത്രയൊക്കെ കഴിവുകൾ ഉണ്ടെന്നു പറഞ്ഞാലും നമ്മുടെ മനസ്സ് ആരോഗ്യപൂർണ്ണമല്ലെങ്കിൽ നമ്മൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല.ഓരോ തോൽവികളും ഓരോ പാഠങ്ങൾ നമ്മളെ പഠിപ്പിക്കുന്നു.ജീവിതത്തിൽ എത്ര വട്ടം പരാജയപ്പെട്ടോട്ടെ നമ്മൾ പരിശ്രമിച്ചു കൊണ്ടേ ഇരിക്കുക ഒരു നാൾ വിജയിച്ചു മുന്നേറുക തന്നെ ചെയ്യും,അതിനുവേണ്ടത് പൊരുതാനുള്ള മനസ്സാണ്.രാത്രിയെന്നോ പകലെന്നോ വ്യത്യാസം ഇല്ലാതെ കഷ്ടപ്പെടുന്ന ഒത്തിരി ആളുകൾ നമ്മുടെ ചുറ്റിലുമുണ്ട്,കാരണം എന്തെന്നോ അവരുടെ ജീവിതത്തിലെ കഷ്ടപ്പാടുകൾ മാറുവാൻ വേണ്ടി.നേടിയെടുക്കണം എന്ന് അതിയായി ആഗ്രഹിക്കുന്നുവെങ്കിൽ നമ്മളെ സഹായിക്കാൻ ഈ ലോകം സഹായിക്കും.ഒരു പക്ഷിക്ക് ചിറകുകൾ നൽകിയത് പറക്കാനാണ് അല്ലാതെ മറ്റുള്ളവരെ കാണിക്കാൻ അല്ല എന്നാണ് എന്റെ ഒരിത്(ഒരു അഭിപ്രായം)(ഇത്രയും വലിയ അറിവ് ഇപ്പോൾ പറഞ്ഞു തന്നത് എന്തായാലും നന്നായി ഞങ്ങൾ വിചാരിച്ചതു നടക്കാൻ ആണെന്നാണ് ഒരു പക്ഷെ നിങ്ങളിൽ ഒരാൾ എങ്കിലും ഇപ്പോൾ ഇങ്ങനെ ചിന്തിച്ചേക്കാം-ഒരു തമാശ പറയണം എങ്കില് പോലും നമ്മൾ പൊരുതണം എന്ന് കാണിക്കാൻ വേണ്ടി പറഞ്ഞതാണ്).നമ്മൾ ചിന്തിക്കുന്ന ഓരോ കാര്യവും നമ്മളുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്.എല്ലാ വിധ സൗകര്യങ്ങളും ഉണ്ടെങ്കിൽ നമ്മൾ പൊതുവെ മടിയന്മാരാകും.നമ്മുടെ തെറ്റായ ചിന്താഗതികൾ നമ്മുടെ ഓരോ പ്രവർത്തനങ്ങളെ സാരമായി തന്നെ ബാധിക്കും.നമ്മൾ ഒരു കാര്യവും ചെയ്താൽ പോലും അതിൽ നൂറു നൂറു കുറ്റങ്ങൾ കാണുന്നവരുണ്ടുണ്ടാകും,അതിനെ ഓർത്തു നമ്മൾ ഒന്നും ചെയ്യാതെ ഇരുന്നാൽ നഷ്ടങ്ങൾ നമ്മൾക്ക് തന്നെയാണ്.എന്റെ വീട്ടിൽ ഒരു പത്തുമണി ചെടിയുണ്ട്(ഒന്നിൽ കൂടുതൽ ഉണ്ട്).ഒരു ചെടി ഒഴികെ എല്ലാ ചെടിയിലും പൂക്കൾ ഉണ്ട്.ഒരു ചെടിയിൽ മാത്രം പൂക്കൾ ഉണ്ടാവില്ല കാരണം ആ ചെടി ഞാൻ വെയിൽ കൊള്ളാൻ കഴിയാത്തിടത്തു തൂക്കി ഇട്ടിരിക്കുകയാണ്.ആ ചെടിക്ക് വേണ്ടത്(ആവശ്യത്തിന് വെയിൽ) ഞാൻ കൊടുത്തില്ല അത് കൊണ്ട് ആ ചെടിയിൽ ഇന്നേവരെ പൂവ് ഉണ്ടായില്ല(ഉദാഹരണം പറയാൻ വേണ്ടി പറഞ്ഞതാണ്).വെയിലേറ്റാൽ വാടും എന്ന് കരുതി അല്ല കേട്ടോ ഞാൻ ആ ചെടിയെ തണലത്തു കെട്ടിവെച്ചതു ഞാൻ വിചാരിച്ചതു ആ ചെടി താഴോട്ട് ഇറങ്ങി വരുന്ന തൂക്കിയിടാൻ പറ്റുന്ന ചെടിയാണെന്നു കരുതിയാണ്.ഒരു പ്രായം കഴിഞ്ഞാൽ നമ്മൾ മരിക്കും അതുവരെ പൊരുതുക തന്നെ വേണം(എല്ലാവർക്കും ഒരു പക്ഷെ പൊരുതാൻ സാധിച്ചെന്നു വരില്ല).ഞാൻ ഒത്തിരി ആളുകളെകുറിച്ച് കേട്ടിട്ടുണ്ട് ചെറുപ്പകാലങ്ങളിലെ ദാരിദ്രം മാറാൻ കഷ്ടപ്പെട്ടവരെ(അവർ അനുഭവിച്ച ദാരിദ്യം മറ്റുള്ളവർക്ക് ഉണ്ടാവാതെ ഇരിക്കാൻ കഷ്ടപ്പെടുന്നവരെ).പലരും പറയുന്നത് കേട്ടിട്ടുണ്ട് കഷ്ടപ്പെട്ടാലും മരിക്കും കഷ്ടപ്പെട്ടില്ലെങ്കിലും മരിക്കും എങ്കിൽ പിന്നെ കഷ്ടപ്പെടാതെ ജീവിച്ചാൽ പോരെ എന്ന്(തല്കാലം സ്വപ്നത്തിൽ പറഞ്ഞതാണ് എന്ന് വിചാരിച്ചോളൂ).എന്നോട് പല ആളുകളും പറയാറുണ്ട് പഴയ വണ്ടി വാങ്ങിച്ചപ്പോൾ നല്ല പണി കിട്ടുമെന്ന്,പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് വണ്ടി പണിയുന്നത് ഇഷ്ടം ആണ് അത് കൊണ്ട് ഞാൻ അതൊന്നും കാര്യം ആക്കിയില്ല,ഏതു വണ്ടി വാങ്ങിച്ചാലും എനിക്ക് പണിയേണ്ടതുണ്ട്,അപ്പോൾ പിന്നെ വില കുറഞ്ഞ വണ്ടി വാങ്ങിച്ചാൽ മതി എന്ന് ഞാൻ കരുതി(വില കൂടിയ വണ്ടി വാങ്ങിക്കാൻ ഉള്ള ആളായിട്ടില്ല).ഞാൻ വണ്ടി വാങ്ങിക്കുമ്പോൾ വണ്ടിയിൽ ഒത്തിരി കാര്യങ്ങളുടെ കുറവ് ഉണ്ടായിരുന്നു,അതെല്ലാം ഞാൻ ശരി ആക്കിയെടുത്തു.വണ്ടി വാങ്ങിച്ചപ്പോൾ ഞാൻ ശ്രദ്ധിക്കാതിരുന്ന ഒരു വലിയ തെറ്റ് വണ്ടിയുടെ അടിഭാഗം ഞാൻ ശ്രദ്ധിച്ചതേ ഇല്ല,ഇപ്പോൾ എന്ത് സംഭവിച്ചു എന്ന് ചോദിച്ചാൽ ഒരു മാസമായി വർക്ഷോപ്പിൽ ആണ് വണ്ടി.ഇന്നിപ്പോൾ ഞാൻ എന്റെ വണ്ടി പുറത്തിറക്കാൻ പോരാടുകയാണ്.നമ്മൾക്ക് ഓരോ പണി കിട്ടി കഴിയുമ്പോൾ നമ്മളെ കളിയാക്കാനും പരിഹസിക്കാനും കുറ്റം പറയുവാനും നൂറ് ആളുകൾ ഉണ്ടാകും,അതൊന്നും കേട്ട് തളരാൻ പാടില്ല.പഴയ വണ്ടിയാണ് പണി ഉണ്ടാകും എന്ന് എനിക്ക് നല്ലതു പോലെ അറിയാം,എന്റെ വണ്ടിയെ നല്ല രീതിയിൽ കൊണ്ട് പോകണം എന്നാണ് ആഗ്രഹം(നമ്മൾ പരിശ്രമിച്ചാലേ നമ്മുടെ ആഗ്രഹങ്ങൾ നടക്കുള്ളൂ അല്ലാതെ വഴിയിൽ കൂടി പോകുന്ന ആരും വിചാരിച്ചിട്ട് കാര്യം ഇല്ല എന്ന് പറയാൻ ഉദാഹരണം പറഞ്ഞതാണ്).ജീവിതത്തിൽ നമ്മൾ എടുക്കുന്ന ഓരോ തീരുമാനവും നമ്മളുടെ ഭാവി നിർണ്ണയിക്കുന്ന ഒന്നാണ്.നമ്മൾ തീരുമാനിക്കുക,നമ്മളുടെ സന്തോഷങ്ങളെ കെടുത്തുന്നതാണോ അല്ലയോ എന്ന്.പേരന്റ്സ് ഇഷ്ടപ്രകാരം മാത്രം നോക്കി വിവാഹം കഴിച്ചു കഴിഞ്ഞാൽ,പഠിച്ചു കഴിഞ്ഞാൽ പിന്നീടുള്ള കാലം പൊരുതേണ്ടത് നമ്മൾ ഓരോരുത്തരുമാണ്(മാതാപിതാക്കൾ മക്കളുടെ നല്ലതിനായിരിക്കാം പറയുന്നത് എങ്കിൽ പോലും,നമ്മളുടെ ഇഷ്ടങ്ങൾക്ക് വില കൊടുക്കുന്ന മാതാപിതാക്കൾ ആകണം)(എത്രയൊക്കെ കുറവുകളും പോരായ്മകളും ഉണ്ടെങ്കിലും മാതാപിതാക്കളെ കുറ്റം പറയാൻ ഞാൻ ആളല്ല,അവരെക്കാളും കുറ്റവും കുറവും ഒരു പക്ഷെ നമ്മൾക്ക് കൂടുതലായി കണ്ടേക്കാം).എന്റെ വണ്ടിക്ക് ഒത്തിരി അധികം പോരായ്മകൾ ഉണ്ടായിട്ടു പോലും ഞാൻ ആ വണ്ടി വാങ്ങിച്ചെടുത്തത് എനിക്ക് ആ വണ്ടിയെ നല്ലൊരു അവസ്ഥയിൽ എത്തിക്കാൻ പറ്റുമെന്ന് ഉത്തമ ബോധ്യം ഉള്ളതുകൊണ്ടാണ്(മറ്റുള്ളവർ എന്റെ വണ്ടിയെ പറ്റി കുറ്റങ്ങളും പോരായ്മകളും പറഞ്ഞപ്പോളും എനിക്ക് എന്റെ വാഹനത്തോടുള്ള സ്നേഹത്തിനു(ഇഷ്ടത്തിന്)ഒരു കുറവും വന്നിട്ടില്ല(ഇപ്പോൾ വർക്ഷോപ്പിൽ ആയിട്ടു പോലും എനിക്ക് പ്രതീക്ഷയുണ്ട്,നാളെ ആ വാഹനം പഴയ ഒരു അവസ്ഥയിൽ എത്തിക്കാൻ കഴിയും എന്ന്,ഏതു വാഹനം ആയാലും പഴക്കം ചെല്ലുംതോറും കോട്ടങ്ങൾ കൂടുമല്ലോ,നമ്മളുടെ പരിചരണം പോലെ ഇരിക്കും വാഹനത്തിന്റെ പെർഫോമൻസ്). ഇന്നേ വരെ ഒരാളും ഷെഡിൽ വെക്കാൻ വാഹനം വാങ്ങിയതായി എന്റെ അറിവിൽ ഇല്ല,ഓരോ ദിവസവും വാഹനത്തെ റോഡിലേക്ക് ഇറക്കി പൊരുതി കൊണ്ടിരിക്കുന്നു അതിനിടയിൽ വാഹനത്തിന്റെ ഇന്ധനം തിരുന്നു ചക്രത്തിനു തേയ്മാനം സംഭവിക്കുന്നു.നമ്മൾ അനുഭവിക്കുന്ന സുഖസൗകര്യങ്ങൾ നമ്മളുടെ പൂർവികരുടെ സംഭാവനയാണ്,അവരെല്ലാം വെറുതെ തിന്നു ഉറങ്ങി കാലം കഴിച്ചെങ്കിൽ നമ്മൾ എല്ലാം ഇന്ന് വളരെ ശോചനീയമായ അവസ്ഥയിൽ ജീവിക്കേണ്ടി വന്നേനെ.നമ്മളുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ചെയ്തു തീർക്കാൻ ഒത്തിരി കാര്യങ്ങൾ ബാക്കിയുണ്ട്.എന്തിനെയും പൊരുതാനുള്ള മനസ്സ് ഉണ്ടായാൽ മതി(പൊരുത്തപ്പെടാനുള്ള മനസ്സും വേണ്ടി വരും ചിലപ്പോൾ).നമ്മൾക്ക് എല്ലാവർക്കും നല്ല മനസ്സോടെ നല്ലൊരു നാളെക്കായി പൊരുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Every time you smile at someone,it is an action of love,a gift to that person,a beautiful thing-Mother Teresa.

    ReplyDelete

Dear Valuable Candidates,
Thanks for subscribing our examchoices youtube channel.Specially thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test series,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email