Choose your language

1 February 2020

// // Subscribe YOUTUBE Channel

So much easier


വളരെ അധികം എളുപ്പമാണ്.ഇതിൽ കൂടുതൽ എളുപ്പം ഇല്ല.സത്യത്തിൽ എന്താണ് എളുപ്പം?എനിക്ക് എളുപ്പം ഇപ്പോൾ എഴുതാനാണ് നിങ്ങൾക്ക് ഇപ്പോൾ എളുപ്പം ഇത് വായിക്കാനാണ് കാരണം നിങ്ങൾ ഇപ്പോൾ വേറെ ഒന്നും ചെയ്യുന്നില്ലല്ലോ-എഴുതുന്നില്ലല്ലോ(വായിച്ചു കഴിഞ്ഞാൽ മനസ്സിലാവാൻ എളുപ്പം കഴിയണം എന്നില്ല ഇപ്പോൾ).എത്രയൊക്കെ എളുപ്പമാണ് എന്ന് പറഞ്ഞാൽ പോലും നമ്മൾ ശ്രമിക്കാതിരുന്നാൽ അതൊരിക്കലും എളുപ്പം ആകില്ല.ഒത്തിരി മാർഗ്ഗങ്ങൾ ഉണ്ട് എളുപ്പം കിട്ടാൻ.അതിപ്പോൾ എങ്ങനെ എളുപ്പമാക്കാം എന്നതിലാണ് കാര്യം.എനിക്ക് വേണമെങ്കിൽ ഒരു മണിക്കൂർ നേരത്തെ പരീക്ഷ അര മണിക്കൂർ കൊണ്ട് തീർക്കാൻ കഴിയും വളരെ എളുപ്പമാണ് ഉത്തരം എഴുതാതെ ഇരുന്നാൽ.ഇങ്ങനെ എളുപ്പം അനേഷിച്ചു നടന്നാൽ ജീവിതം എളുപ്പത്തിൽ കഴിഞ്ഞു പോകും ഒന്നും നേടാൻ ആകാതെ.നിങ്ങൾക്ക് വേണമെങ്കിൽ ഇവിടെ വന്നു ഇതൊക്കെ വായിക്കാതെ ഇരിക്കാം വളരെ എളുപ്പത്തിൽ ഇവിടെ നിന്നും രക്ഷപ്പെടാം.
ഞാൻ എന്തിനാണ് ഇപ്പോൾ എളുപ്പത്തെ ഇത്ര അധികം എളുപ്പമായി സംസാരിക്കുന്നതു എന്ന് അറിയണമെങ്കിൽ അൽപ്പം സമയം കാത്തിരിക്കേണ്ടിവരും കാരണം എന്റെ അവതരണം ഇപ്പോൾ എളുപ്പം കഴിയുന്നില്ല അതിനു ഞാൻ വെറുതെ എളുപ്പം വിചാരിച്ചിട്ടും കാര്യമില്ല എല്ലാ കാര്യങ്ങളും എളുപ്പത്തിൽ കഴിയണമെങ്കിൽ അതിന്റെതായ സമയം കൊടുക്കേണ്ടി വരും.ഒരു നന്ദി വാക്ക് പറയണമെങ്കിൽ തന്നെ അൽപ്പം സമയം വേണ്ടേ അതുപോലെയാണ് ഓരോ കാര്യങ്ങളുടെയും എളുപ്പവശവും.ഞാൻ പറയുന്നത് നിങ്ങൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കാതെ ഇരിക്കാൻ സാധ്യതയുണ്ട്.ഇതൊക്കെ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിച്ചാൽ പിന്നെ നിങ്ങൾക്ക് എന്റെ സഹായം ആവശ്യം വരില്ല എന്നെനിക്കറിയാം.ഓരോ മനുഷ്യർക്കും ദൈവം ബുദ്ധി കൊടുത്തിട്ടുണ്ട്.നമ്മുടെ ചുറ്റിലും ധാരാളം അറിവുകളുമുണ്ട്.നമുക്ക് വേണ്ട അറിവുകളെ നാം തന്നെ തേടിപ്പിടിക്കണം അപ്പോൾ നമ്മൾക്ക് വേണ്ട കാര്യങ്ങൾ കിട്ടും അത്(മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന വിഷയം) കുറച്ചു കഴിയുമ്പോൾ വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കും.നമ്മുടെ മനഃസ്ഥിതി എങ്ങനെയാണോ അത് പോലെ ഇരിക്കും കാര്യങ്ങൾ എളുപ്പം ആവണോ ആവണ്ടേ എന്നത്.ഒത്തിരി കാര്യങ്ങൾ ചുറ്റിലുമുള്ളവർ എളുപ്പത്തിൽ ചെയ്യുമ്പോൾ നമ്മൾ പലപ്പോഴും കണ്ണുംതള്ളി നോക്കാറുണ്ട്.നമ്മുടെ കൂട്ടുകാരിൽ പലരും പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിക്കുമ്പോൾ എന്തുകൊണ്ട് നമ്മൾക്ക് സാധിക്കുന്നില്ല എന്ന് നമ്മിൽ പലരും വൈകിയാണ് ചിന്തിക്കുന്നത് കാരണം കിട്ടിയ സമയം മുഴുവൻ എളുപ്പം ചെയ്യാൻ പറ്റുന്ന കാര്യങ്ങളിൽ മാത്രം ശ്രദ്ധിച്ചു.അൽപ്പം സമയം ടീവി കാണുന്നതിന് ചിലവഴിക്കാം അല്പം സമയം സ്പോർട്സ് ചെയ്യാം അങ്ങനെയേ അങ്ങനെ നമ്മൾക്ക്
ബുദ്ധിമുട്ടില്ലാതെ ചെയ്യാൻ ഓരോ ഓരോ കാര്യങ്ങളും നമ്മൾ കണ്ടെത്തും വളരെ എളുപ്പം സമയം കടന്നു പോകുവാൻ.ജീവിതത്തിൽ എവിടെയെങ്കിലും എളുപ്പത്തിൽ ചെന്നെത്തണമെങ്കിൽ ആദ്യം വേണ്ടത് പ്രയാസങ്ങളെ അഭിമുഖീകരിക്കാനുള്ള മനസ്സാണ് അത് എളുപ്പത്തിൽ സാധ്യമല്ല ഒത്തിരി കഷ്ടപ്പാടുണ്ട് ,ഇങ്ങനെ ഒത്തിരി കഷ്ടപ്പെട്ടാലാണ് നാളെ നമ്മളുടെ ജീവിതങ്ങളിലേക്കു വിജയം എളുപ്പത്തിൽ വരികയുള്ളു.ഒരു വഴി ആദ്യം ഉണ്ടാക്കാൻ ആണ് കൂടുതൽ കഷ്ടപ്പെടേണ്ടത് പിന്നെ വളരെ എളുപ്പമാണ് അതിലൂടെ സഞ്ചരിക്കാൻ.നമ്മുടെ വഴികൾ നമ്മൾ തന്നെ മനസ്സിലാക്കാൻ ശ്രമിക്കുക വഴി തുറക്കാനുള്ള ശ്രമങ്ങൾ ഇന്ന് തന്നെ ആരംഭിക്കുക ജീവിതത്തിൽ ഉയരങ്ങളിൽ എളുപ്പത്തിൽ എല്ലാവർക്കും എത്തുവാൻ സാധിക്കട്ടെ എല്ലാവർക്കും എളുപ്പം വിജയം സാധ്യമാകട്ടെ എന്ന് ആശംസിക്കുന്നു.ഇത്രയും എളുപ്പം വായിച്ചു കഴിഞ്ഞുവെങ്കിലും എളുപ്പത്തിൽ മനസ്സിലാക്കാൻ അൽപ്പം സമയം കാത്തിരിക്കണം കാരണം ഇതെല്ലാം മനസ്സിൽ പതിയാൻ അൽപ്പം സമയം ആവശ്യമാണ്.മനസ്സിൽ പതിഞ്ഞു കഴിഞ്ഞാൽ പിന്നെ എല്ലാം എളുപ്പമായി.ഒരിക്കൽ കുടി ഇനിയുള്ള ജീവിതം എളുപ്പവുമായി(കഷ്ടപ്പെടാതെ ഒരു എളുപ്പവും ലോകത്തിൽ ഇന്നേ വരെ ഉണ്ടായിട്ടില്ല എന്ന് ഓർക്കണം കേട്ടോ ) സന്തോഷത്തിൽ കഴിയാൻ സാധിക്കട്ടെ.     


SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. The men who try to do something and fail are infinitely better than those who try to do nothing and succeed.-Lloyd Jones.

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email