Choose your language

2 February 2020

// // Subscribe YOUTUBE Channel

Are there people who don't have very uncomfortable lives?


വളരെ അസ്വസ്ഥത നിറഞ്ഞ ജീവിതങ്ങൾ ഇല്ലാത്ത മനുഷ്യരുണ്ടോ ഇല്ലെങ്കിൽ തീർച്ചയായും ഇത് നിങ്ങൾക്ക് വായിക്കാം ചെറുതായി അസ്വസ്ഥത തിരിച്ചറിയാൻ വളരെ അധികം സഹായിക്കും.എന്തിനാണ് നമ്മൾ അസ്വസ്ഥത പ്പെടുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ?വളരെ തിരക്കാണ് അതുകൊണ്ടു തന്നെ എന്ത് ചെയ്യണം എന്ന് അറിയില്ല.ചുരുങ്ങിയ സമയവും കൂടുതൽ കാര്യങ്ങൾ ചെയ്യണ്ടി വരുമ്പോളാണ് പലപ്പോഴും അസ്വസ്ഥതപ്പെടുക അല്ലെങ്കിൽ എന്തെങ്കിലും കുറവ് അനുഭവപ്പെടുമ്പോൾ.നമ്മളുടെ കുറവുകൾ നികത്താൻ എന്ന് നമ്മൾ ശ്രമിക്കുന്നുവോ അന്ന് മാത്രമാണ് നമ്മളുടെ അസ്വസ്ഥത നമ്മളിൽ നിന്നും വിട്ടു പോകുകയുള്ളു.ഓരോ ദിവസവും ചെല്ലുംതോറും നമ്മൾ നമ്മളുടെ കുറവുകൾ തിരിച്ചറിയാൻ തുടങ്ങും അപ്പോൾ മുതൽ അസ്വസ്ഥത പ്പെടാനും തുടങ്ങും.എന്താണ് അസ്വസ്ഥത മാറാനുള്ള പോം വഴി എന്ന് ചോദിച്ചാൽ അസ്വസ്ഥതയെ ധിരമായി നേരിടുക.
നമ്മൾ പല വെല്ലുവിളികളെയും അതിജീവിച്ചവരാണ്.ചുറ്റിലും നോക്കിയാൽ അസ്വസ്ഥത അനുഭവിക്കാത്ത ജനങ്ങളെ കാണുവാൻ സാധിക്കുമോ?അൽപ്പം ചുടു കൂടിയാൽ ,അൽപ്പം തണുപ്പ് കൂടിയാൽ നമ്മളിൽ പലർക്കും പലതരത്തിലുള്ള അസ്വസ്ഥതയും തോന്നുവാൻ തുടങ്ങും.ജീവിതം എന്ന് പറയുന്നത് അസ്വസ്ഥതയെ സ്വീകരിക്കാനും അതിനെ സ്നേഹിച്ചുകൊണ്ട് സ്വസ്ഥത അനുഭവിക്കാനുമാണ്.നമ്മൾ ഇപ്പോഴും എപ്പോഴും സ്വസ്ഥരായി ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ്.കൂടുതൽ അസ്വസ്ഥത അനുഭവിക്കുന്നവർ കൂടുതൽ അല്ലെങ്കിൽ പോലും കുറച്ചു സ്വസ്ഥത ആഗ്രഹിക്കുന്നവരാണ്.നാളെ പരീക്ഷയാണ് എന്നറിഞ്ഞാൽ നമ്മളിൽ പലരും അസ്വസ്ഥരാകും (ഒന്നും പഠിക്കാത്തവർ ആണെങ്കിൽ) അതെ സമയം ഒരു വിധം കാര്യങ്ങൾ പഠിച്ചു കഴിഞ്ഞവരാണെങ്കിൽ സ്വസ്ഥതയോടെ പരീക്ഷ എഴുതും.എന്തിനാണ് ഇത്രയും സ്വസ്ഥതയോടെ ഇവിടെ ഇത്രയും കാര്യങ്ങൾ പറഞ്ഞത് എന്ന് അറിയാമോ നാളെ നമ്മൾ ഒത്തിരി കാര്യങ്ങൾ നേരിടാൻ ഇപ്പോഴേ തയ്യാറാവണം എങ്കിൽ മാത്രമേ കൂടുതൽ ഉയരങ്ങളിൽ എത്തുവാൻ സാധിക്കുകയുള്ളു. കൂടുതൽ ഉയരങ്ങൾ കിഴടക്കുമ്പോൾ അസ്വസ്ഥത കൂടെ ഉണ്ടാകും അതിനെ ആസൂത്രണത്തിലൂടെ നേരിടുവാൻ ഇപ്പോഴേ പഠിക്കുക. പഠിച്ചത് മറന്നു പോയാൽ അസ്വസ്ഥത ഉണ്ടാവുക സ്വാഭാവികം.ജീവിതത്തിൽ ഒരിക്കൽ പോലും സ്വസ്ഥത അനുഭവിക്കാൻ സാധിച്ചില്ല എങ്കിൽ നമ്മുടെ ജീവിതങ്ങളിൽ അസ്വാഭാവികമായി എന്തെങ്കിലും ഉണ്ടാകും അതിനെ മറ്റുള്ളവരുടെ സഹായത്തിൽ കണ്ടുപിടിക്കണം.നമ്മൾ വിചാരിച്ചാൽ നമ്മുടെ മനസ്സിനെ സ്വസ്ഥതപ്പെടുത്താൻ കഴിയും.ഒരിക്കലും നേട്ടങ്ങൾ
മാത്രമാകരുത് നമ്മുടെ ലക്ഷ്യം.നമ്മളുടെ ശ്രമങ്ങൾ പലപ്പോഴും പരാജയപ്പെട്ടേക്കാം എങ്കിൽ പോലും അതൊക്കെ ഒരു പാഠമാക്കി മുന്നോട്ടു കുതിക്കാനുള്ള ഊർജ്ജമായി കാണുക മനസ്സിനെ അസ്വസ്ഥതപ്പെടുത്താതെ പ്രത്യശയോടെ നേട്ടങ്ങൾ കിട്ടുമെന്ന് വിചാരിക്കുക കൂടുതലായി അധ്വാനിക്കുക ഒരു നാൾ വിജയം നമുക്ക് സ്വന്തമാകും.നമ്മൾ നേട്ടത്തിന് വേണ്ടി പരിശ്രമിച്ചില്ലെങ്കിൽ പിന്നീട് നമ്മൾ അസ്വസ്ഥതയോടെ കഴിയേണ്ടി വരും  അതുകൊണ്ടു ഇപ്പോഴേ പരിശ്രമിക്കുക ജീവിത അവസാനം വരെ പരിശ്രമങ്ങൾ ഉപേക്ഷിക്കരുത്,നമ്മൾ ഓരോ തവണ പരിശ്രമിക്കുമ്പോഴും അതിന്റെ മാറ്റങ്ങൾ നമ്മളിൽ സംഭവിക്കുന്നത് നമുക്ക് തിരിച്ചറിയാൻ സാധിക്കും പതിയെ പതിയെ നമ്മുടെ മനസ്സുകൾ അസ്വസ്ഥതകളിൽ നിന്നും വിട്ടുമാറുന്നതു അറിയുവാൻ സാധിക്കും.ഒരിക്കലും മടിവിചാരിക്കരുത്(ഒരു മടിയും വിചാരിക്കാതെ ഇന്നേ വരെ ഉണ്ടായിട്ടില്ല).വെറുതെ ഇരിക്കുന്ന മനസ്സിലാണ് അസ്വസ്ഥത ഉണ്ടാകുകയുള്ളൂ.വെറുതെ ഇരിക്കാതെ മനസ്സുകളിലാണ് സ്വസ്ഥത ഉണ്ടാകുകയുള്ളൂ.ഇനി അപ്പോൾ ചിന്തിക്കാനുള്ള സമയമായി നമ്മളുടെ മനസ്സിൽ ഇപ്പോൾ ഉള്ളത് അസ്വസ്ഥതയോ അതോ സ്വസ്ഥതയോ.ഇനി ഞാൻ നിങ്ങളെ അൽപ്പം സമയം സ്വസ്ഥതപ്പെടുത്താൻ പോകുകയാണ്.ചുരുങ്ങിയ വാക്കുകൾ മാത്രമേ ഇപ്പോൾ പറഞ്ഞിട്ടുള്ളു കൂടുതൽ വാക്കുകൾ പറഞ്ഞു കഴിഞ്ഞാൽ ഒരു പക്ഷെ നമ്മിൽ പലരും വായിക്കുവാൻ അസ്വസ്ഥത പ്പെടുന്നത് എനിക്ക് കാണേണ്ടി വരും.നാളെ ഒത്തിരി കാര്യങ്ങൾ നേടാൻ നിങ്ങൾ ഏവർക്കും സാധിക്കട്ടെ.ചെറിയ അസ്വസ്ഥതകൾ ജീവിതത്തിൽ വന്നാലും അതിനെ ഉൾകൊള്ളാൻ പഠിക്കുക സ്വസ്ഥമായ ജീവിതം നമ്മുക്ക് നേടാൻ ചെറിയ അസ്വസ്ഥതകൾ കാരണമാകട്ടെ.എല്ലാവർക്കും വിജയങ്ങൾ നേടാൻ കഴിയട്ടെ.     


SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Success comes to us when we have a burning desire to achieve and we focus our full power on achieving that.-Sakshi Chetana.

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email