Choose your language

7 February 2020

// // Subscribe YOUTUBE Channel

What experiences do words offer?


വാക്കുകൾ എന്തൊക്കെ അനുഭവങ്ങളാണ് തരുന്നത്?വാക്കിന് എന്തെങ്കിലും വിലയുണ്ടോ?നമ്മൾ പറയുന്ന വാക്കിൽ നിന്ന് എന്തെങ്കിലും മനസ്സിലാക്കാൻ മറ്റുള്ളവർക്ക് സാധിക്കുന്നുണ്ടോ?നമ്മൾ വെറും വാക്ക് പറയാറുണ്ടോ?ജീവിതത്തിൽ നമ്മൾ പറയുന്ന ഓരോ വാക്കിനും വിലയുണ്ട്(ആവശ്യമില്ലാത്ത വാക്കുകൾ പറഞ്ഞാൽ നമ്മുടെ വില പോകുമെന്ന് അറിയാമല്ലോ).ഒരു നല്ല വാക്ക് കേട്ടിട്ട് മരിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം ഇപ്പോൾ അതൊക്കെ പോയി ഇനി നല്ല വാക്ക് കേൾക്കാൻ ഞാൻ മരിക്കണ്ട കാര്യം ഇല്ല ഞാൻ തന്നെ നല്ല വാക്ക് പറഞ്ഞാൽ മതിയല്ലോ ചെവിക്കു കുഴപ്പം ഇല്ലെങ്കിൽ നന്നായി കേൾക്കാം.
നമ്മുടെ ചുറ്റിലുമുള്ളവർ എന്തുകൊണ്ടാണ് മോശം വാക്കുകൾ പറയുന്നത് എന്നറിയാമോ?അതിപ്പോൾ ഞാൻ എങ്ങനെ പറയാനാണ് പറയുന്ന ആളോട് തന്നെ ചോദിക്കണ്ടേ എന്ന് നിങ്ങളിൽ പലരും ചിന്തിച്ചേക്കാം അതൊക്കെ ശരി തന്നെ,പിന്നെ എന്താണ് ശരിയല്ലാത്തത് നമ്മുടെ വിലയിലിരുത്തലുകൾ ഇപ്പോഴും എപ്പോഴും ശരിയായി കൊള്ളണം എന്നില്ല.ഞാൻ എവിടെ എന്തൊക്കെ പറഞ്ഞാലും അതിനു രണ്ടർത്ഥം കാണാൻ കഴിയും(കാണാൻ കഴിവുള്ളവർക്ക്).പലപ്പോഴും നമ്മളിൽ പലരും നെഗറ്റീവ് ചിന്തകളെ താലോലിക്കുന്നവരാണ്.ഞാൻ ഇപ്പോൾ നിങ്ങളോട് പറയുകയാണ് എന്റെ മനസ്സിൽ ലഡു പൊട്ടി എന്ന് നിങ്ങളിൽ പലരും വാക്ക് ഇതിനു മുൻപ് കേട്ടിട്ടുണ്ട്.ഞാൻ പറയുമ്പോൾ
എന്താണ് അർഥമാക്കുന്നത് എന്ന് എനിക്കല്ലാതെ മറ്റാർക്കും പിടികിട്ടുകയില്ല ഇനി പിടികിട്ടണം എങ്കിൽ എന്താണ് താങ്കൾ ഉദ്ദേശിച്ചത് എന്ന് ചോദിക്കണം,പലർക്കും മനസ്സിലായില്ലെങ്കിൽ ചോദിക്കാൻ ഒരു വിമുഖത ഉണ്ടാകും നമ്മൾ ചോദിച്ചറിഞ്ഞു കാര്യങ്ങൾ മനസ്സിലാക്കി വരുമ്പോഴേക്കും ഒരു പക്ഷെ കുറെ സമയം നഷ്ടപ്പെടുത്തേണ്ടി വന്നേക്കാം എന്നാൽ പിന്നെ മിണ്ടാതിരുന്നാൽ അതല്ലേ നല്ലതു എന്ന് ചിന്തിക്കുന്നവർ ഉണ്ടാകാം.ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾ അൽപ്പം നർമ്മം കലർത്തിയാണ് ചോദിക്കാറുള്ളത് കാരണം അതിൽ അൽപ്പം കാര്യങ്ങൾ ഒളിഞ്ഞു കിടപ്പുണ്ട് അത് കണ്ടെത്താൻ അൽപ്പം കാര്യഗ്രഹണ ശേഷി ഉണ്ടാകണം(മണ്ടത്തരം പറയാൻ ഒന്നും വേണ്ടല്ലോ).ഒരു കാര്യം നമ്മൾക്ക് പല രീതിയിൽ അവതരിപ്പിക്കാൻ സാധിക്കും.നമ്മൾക്ക് അറിയാവുന്ന ചെറിയ കാര്യങ്ങൾ ആണെങ്കിൽ പോലും അത് മറ്റുള്ളവരെ സംബന്ധിച്ച് വളരെ വലിയ കാര്യമാണ്.നിങ്ങളുടെ ഓരോരുത്തരുടെയും അഭിപ്രായങ്ങൾ ഞാൻ ചോദിക്കുന്നത് എങ്ങനെയാണ് എന്റെ ചോദ്യങ്ങളെ നിങ്ങൾ വിലയിരുത്തുന്നത് എന്നറിയാനാണ്.നിങ്ങൾ നൽകുന്ന ഉത്തരങ്ങളിലൂടെ നിങ്ങളുടെ അറിവിനെയും അതിലുപരി നിങ്ങളുടെ കഴിവിനെയും വിലയിരുത്താൻ സാധിക്കും.ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഒരു പക്ഷെ പെട്ടെന്ന് ഉത്തരം പറയുവാൻ സാധിച്ചെന്നു വരില്ല ഒത്തിരി ആലോചിക്കേണ്ടി വരും(ആലോചന ഇല്ലാതെ ഉത്തരം എഴുതാൻ പറ്റില്ല എന്ന് പറയുന്നതാണ് ഇനി കൂടുതൽ ആലോചിക്കേണ്ട).നമ്മളാൽ കഴിയുന്ന നല്ല വാക്കുകൾ പറയുവാൻ ശ്രമിക്കുക കാരണം നമ്മൾക്ക് മറ്റുളളവരുടെ ജീവിതത്തിൽ എന്തെങ്കിലും സന്തോഷം നൽകുവാൻ കഴിയുമെങ്കിൽ അതൊരു നല്ല കാര്യമല്ലേ.വിമർശിക്കേണ്ട സാഹചര്യങ്ങളിൽ വിമർശിക്കാം അതും നല്ല വാക്കുകൾ ഉപയോഗിച്ച് മാത്രം എങ്കിലേ മറ്റുള്ളവർക്കും ഉപകാരം ചെയ്യുകയുള്ളൂ.അപ്പോൾ തുടങ്ങാം നല്ലൊരു ദിവസം നല്ല വാക്കുകളുമായി കൂട്ടുകൂടാൻ,അഭിമാനത്തോടെ മറ്റുള്ളവർക്ക് പറയുവാൻ നല്ല വാക്കുകൾ ഉണ്ടാകട്ടെ.നല്ല വാക്കുകൾ കണ്ടെത്താൻ നിങ്ങൾ ഓരോരുത്തർക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. 


SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Success does not consist in never making mistakes but in never making the same one a second time.-George Bernard Shaw.

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email