Choose your language

13 February 2020

// // Subscribe YOUTUBE Channel

Persistence is good or not?


വാശി നല്ലതാണോ? വാശിയുടെ ആവശ്യമുണ്ടോ?വാശി വിജയിക്കാറുണ്ടോ?എന്തിനാണ് വാശി വേണ്ടത്? തുടങ്ങിയ ചോദ്യങ്ങൾക്കു ഉത്തരം പറയാൻ നിങ്ങൾക്ക് വേണ്ടത് അൽപ്പം വാശിയാണ്.ഞാൻ എഴുതുന്നത് ഇന്ന് തന്നെ വായിച്ചു തിർത്തിട്ടേ മറ്റു എന്തുമുള്ളു എന്ന് തീരുമാനിക്കുന്നത് ഒരു വാശിയാണ്.എന്നെ സംബന്ധിച്ചിടത്തോളം നിങ്ങളെ വാശിപിടിപ്പിച്ചാൽ എന്തെങ്കിലും ഗുണമുണ്ടോ അതോ ദോഷമാണോ എനിക്ക് ഉണ്ടാവുന്നത്.നമ്മളുടെ ഉദ്ദേശം എന്താണ് എന്നത് അനുസരിച്ചിരിക്കും നമ്മളുടെ വാശിയുടെ ഗുണങ്ങളും ദോഷങ്ങളും.ഇവിടെ വാശിയുള്ളവരും വാശിയില്ലാത്തവരും കാണും.നമ്മൾ ജീവിക്കുന്നതും ജീവിച്ചു കാണിച്ചു കൊടുക്കുന്നതും ഒരു വാശിയാണ്(ചിലർക്ക് പിടിവാശിയുമാകാം കേട്ടോ).
വാശിയില്ലാതെ എന്തെങ്കിലും നേടാൻ കഴിഞ്ഞിട്ടുണ്ടോ ഉണ്ടെങ്കിൽ നിങ്ങളുടെ മുൻപിൽ മറ്റു ആർക്കും വാശിയില്ല എന്നായിരിക്കും അർഥം.ഞാൻ ഇവിടെ വന്നു
എഴുതാൻ തുടങ്ങിയിട്ട് നാളുകൾ കുറെ ആയി ഇതുവരെ എനിക്ക് ഒരു വാശിയും ഉണ്ടായില്ല നിങ്ങളെകൊണ്ട് ഇത് മുഴുവൻ വായിപ്പിക്കാൻ പക്ഷെ ആരൊക്കയോ എന്നെകുറിച്ചും എന്റെ വരികളിലെ ഇഷ്ടങ്ങളെക്കുറിച്ചും അറിയുവാൻ ഓരോ വിഷയങ്ങളും വായിച്ചു കൊണ്ടിരിക്കുന്നു.ഒരു പക്ഷെ ലോകത്തിൽ കാണുന്ന ഓരോ തെറ്റുകളും ശരികളും നമ്മൾ മനസ്സിലാക്കുന്നത് മറ്റുള്ളവരിലൂടെയാണ്.ഇന്ന് എനിക്ക് വാശി എന്നോട് തന്നെയാണ് ഞാൻ എന്തിനുവേണ്ടി മറ്റുള്ളവരുമായി വാശി പിടിക്കണം.ഞാൻ ജീവിക്കുന്നത് എന്നെ ഏൽപ്പിച്ചിരിക്കുന്ന കുറച്ചു കടമകൾ നിറവേറ്റാൻ വേണ്ടി മാത്രമാണ് അതുകഴിഞ്ഞാൽ എനിക്ക് ഇവിടെ നിന്നും പോകേണ്ടി വരും ഞാൻ എത്ര വാശിപിടിച്ചിട്ടും കാര്യം ഇല്ല.ഞാൻ ഇന്ന് ജീവിക്കുന്നതും ഭാവിയിൽ മരിക്കുന്നതും ഒരു ദൈവനിശ്ചയമാണ്.വാശിയിൽ നമുക്ക് നഷ്ടങ്ങൾ ഒത്തിരി സംഭവിക്കുന്നുണ്ട് അത് മനസ്സിലാകണമെങ്കിൽ ഒത്തിരി നാളുകൾ കഴിയും .ഒരു പക്ഷെ വാശി തുടങ്ങുമ്പോൾ തന്നെ നമ്മൾ എന്തുകൊണ്ടാണ്?എന്തിനു വേണ്ടിയാണു വാശിയെന്നു ആഴത്തിൽ ചിന്തിച്ചിരുന്നുവെങ്കിൽ കഴിഞ്ഞ കുറെ വർഷങ്ങൾ നമ്മൾക്ക് നഷ്ടപ്പെടില്ലായിരുന്നു.ഇനിയും വാശിയോടെ(ദുർവാശിയോടെ)ജീവിക്കാൻ ആണ് ആഗ്രഹിക്കുന്നതെങ്കിൽ ജീവിതത്തിൽ ഒരു നന്മയും കണ്ടെത്താൻ കഴിഞ്ഞെന്നു വരില്ല.മറ്റുള്ളവരിലേക്ക് നോക്കുമ്പോൾ പോരായ്മകൾ ഒത്തിരി കാണാം നമ്മളിലേക്ക് നോക്കിയാൽ അതിൽ കൂടുതൽ പോരായ്മകൾ കാണാം.നമ്മളുടെ പോരായ്മകൾ എന്ന് നമ്മളെകൊണ്ട് പരിഹരിക്കാൻ സാധിക്കുന്നുവോ അന്നേ നമ്മുടെ വാശികൾ അവസാനിക്കുകയുള്ളു.വാശി വേണം വേണ്ട എന്നൊക്കെ തീരുമാനിക്കാൻ ഉള്ള സ്വാതന്ത്ര്യം നിങ്ങൾക്ക് ഉണ്ട് അതിൽ മറ്റൊരാൾക്കും ഇടപെടാനോ ഉപദേശിച്ചു നേരെയാക്കാനോ സാധിച്ചെന്നു വരില്ല(എല്ലാവർക്കും നിങ്ങളുടെ കാര്യത്തിൽ ശ്രദ്ധ ചെലുത്താൻ സാധിച്ചില്ലെങ്കിൽ).നിങ്ങൾ കൂടുതൽ വാശിപിടിക്കുന്നത് നിങ്ങളെ സ്നേഹിക്കുന്നവരുടെ മുൻപിലാണ് അല്ലെങ്കിൽ നിങ്ങൾ സ്നേഹിക്കുന്നവരുടെ മുൻപിൽ.കാര്യങ്ങൾ സാധിച്ചുകിട്ടുമെന്നുള്ള ഒരു വിശ്വാസം ആയിരിക്കും നിങ്ങളിലേക്ക് വാശി ജനിപ്പിക്കുന്നത്.ഏതു മനുഷ്യനും ജന്മനാ വാശിയുണ്ട്,പക്ഷെ മനുഷ്യൻ നിസ്സഹായാനാണ് ചില സാഹചര്യങ്ങളിൽ.ഇനിയുള്ള കാലങ്ങളിൽ വാശി കൂടുവാൻ(ജയം കിട്ടുവാൻ വേണ്ടിയുള്ള) സാധ്യത ഉണ്ട്.ഞാൻ ആരെയും ജയിപ്പിക്കാൻ,ജയം നേടാൻ വാശി വേണം എന്ന് പറയുന്നില്ല.നമ്മൾ എത്രമാത്രം താല്പര്യത്തോടെയും കഷ്ടപ്പാടുകളോടെയും പരിശ്രമിക്കുന്നുവോ അതിന്റെ ഫലം നമ്മൾക്ക് ലഭിക്കുക തന്നെ ചെയ്യും.വാശികൾ നല്ലതിന് വേണ്ടിയാകട്ടെ നന്മകൾ വിതറാൻ നിങ്ങളിലെ വാശികൊണ്ടു ആവട്ടെ.നിങ്ങളുടെ വാശികൾ മറ്റുള്ളവരെ സങ്കടപ്പെടുത്താതെ ഇരിക്കട്ടെ എന്ന് ആശംസിക്കുന്നു.    



SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. It is questionable,for that matter,whether success is an adequate response to life.Success can eliminate as many options as failure.-Tom Robbins.

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email