Choose your language

6 February 2020

// // Subscribe YOUTUBE Channel

What is the nature of love?


സ്നേഹത്തിന്റെ പ്രതേകത എന്താണ്?പ്രേതെകിച്ചു ഒന്നുമില്ല സ്നേഹമായിരിക്കും.എന്താണ് സ്നേഹം?എന്തിനാണ് സ്നേഹം?എന്തുകൊണ്ടാണ് സ്നേഹം?നൂറായിരം ചോദ്യങ്ങൾ ഉണ്ട് ചോദിക്കുവാൻ ആണെങ്കിൽ പക്ഷെ സമയവും ക്ഷമയും ഇല്ലാത്തത് കൊണ്ട് കുറച്ചു കുറച്ചു കാര്യങ്ങളിൽ മാത്രം ഇപ്പോൾ ശ്രദ്ധ ചെലുത്താം.സ്നേഹം എന്ന  വാക്ക് കേൾക്കുമ്പോൾ പലർക്കും ഒത്തിരി കാര്യങ്ങൾ ഓർമ്മ വരും ഓർക്കുമ്പോൾ പലർക്കും പിന്നെ സ്നേഹം എന്ന വാക്ക് കേൾക്കാൻ തന്നെ ഇഷ്ടമുണ്ടാകില്ല.എവിടെയൊക്കെ സ്നേഹം ഉണ്ടോ അവിടെയൊക്കെ എന്തെങ്കിലും സങ്കടങ്ങൾ കാണും.ഞാൻ സ്നേഹിച്ചത് പുസ്തകത്തിനെയാണ് എങ്കിൽ അതൊക്കെ ഉപേക്ഷിച്ചു പോകുവാൻ എനിക്ക് സങ്കടം കാണും കാരണം എന്റെ ജീവിതത്തിൽ ഞാൻ ഏറെ സ്നേഹിച്ചത് പുസ്തകത്തിനെയാണ്(ഉദാഹരണം പറയുന്നതാണ് കേട്ടോ).
നമ്മളുടെ സ്നേഹം എന്ന് പറയുന്നത് എപ്പോഴും ഉണ്ടാകേണ്ടത് ഉള്ളിന്റെ ഉള്ളിലാണ്(സ്നേഹിക്കുന്നത് എന്തുമായിക്കൊള്ളട്ടെ).നിങ്ങളുടെ ജീവിതത്തിൽ മറ്റുള്ളവർ നിങ്ങളെ സ്നേഹിക്കേണ്ടതു എങ്ങനെയാണു എന്ന് നിങ്ങൾക്ക് മാത്രമേ അറിയൂ.ഞാൻ സ്നേഹത്തോടെ ഒരു ചെമ്പരത്തി പൂവ് തന്നാൽ നിങ്ങളിൽ പലരും വാങ്ങിക്കത്തില്ല പകരം നല്ല സുഗന്ധമുള്ള അൽപ്പം വിലക്കൂടുതൽ ഉള്ള റോസാപ്പൂവ് തന്നാൽ ഒരു പക്ഷെ വാങ്ങിക്കുമായിരിക്കും(എല്ലാവർക്കും സന്തോഷം ആകുമെങ്കിൽ)(പൂക്കൾ ഉദാഹരണം മാത്രമായി കണ്ടാൽ മതി).രണ്ടു കാര്യങ്ങൾ ചെയ്തപ്പോൾ സ്നേഹമുണ്ടായിരുന്നു പക്ഷെ സ്വീകരിക്കുന്ന വ്യക്തി കാണുന്ന സ്നേഹം നൽകുന്ന വസ്തുവിലായിരുന്നു എന്ന് മാത്രം.
നമ്മളെ സ്നേഹിക്കുന്നവർ നമ്മൾക്ക് എന്തെങ്കിലും നൽകണം എന്നാണ് നമ്മുടെയൊക്കെ ആഗ്രഹം അതിപ്പോൾ സമയം ആകാം സമ്മാനങ്ങൾ ആവാം കുറെയേറെ നല്ല ഓർമ്മകൾ ആകാം.നമ്മൾ മനുഷ്യർ കൂടുതൽ സ്നേഹിക്കേണ്ടതു മറ്റു പലതിനേക്കാളും മനുഷ്യരെയാണ് ഇന്ന് പലർക്കും സാധിക്കാതെ പോകുന്നത് അതാണ്(ഞാൻ ഉൾപ്പടെ).സ്നേഹം എന്ന് പറഞ്ഞാൽ നാം മനസ്സിലാക്കേണ്ടത് എന്താണ് എന്ന് നമ്മൾ അറിയാതെ പോകുന്നു.എനിക്ക് സ്നേഹത്തെകുറിച്ച് പറഞ്ഞു തരുവാൻ കഴിയില്ല എങ്കിലും എങ്ങനെ നമ്മളെ തന്നെ സ്നേഹിക്കാൻ പറ്റും എന്ന് പറഞ്ഞു തരുവാൻ സാധിക്കും.നമ്മളുടെ സ്നേഹം ഒരു ബക്കറ്റിലെ വെള്ളം പോലെയാണ് അതിൽ കലർത്തുന്നത് എന്താണ് എന്നത് പോലെയിരിക്കും സ്നേഹത്തിന്റെ നിറവും രുചിയും.സ്നേഹത്തെ
കുറിച്ച് പഠിക്കുവാൻ ആണെങ്കിൽ ഒരുപാടുണ്ട്.സ്നേഹം നമ്മൾക്ക് സമ്മാനിക്കുന്നത് പലതുമുണ്ട് അതിൽ സങ്കടം ഉണ്ടാകും സന്തോഷങ്ങൾ ഉണ്ടാകും നഷ്ടങ്ങൾ ഉണ്ടാകും ലാഭങ്ങൾ ഉണ്ടാകും.നമ്മൾ എന്തിനാണ് ഒരാളെ സ്നേഹിക്കുന്നത് അയാളിൽ നിന്ന് എന്തെങ്കിലും പ്രതീഷിക്കുന്നതുകൊണ്ട് അല്ലേ ,ഒന്നും കിട്ടില്ല എന്നറിഞ്ഞിട്ടും സ്നേഹിക്കാൻ നമ്മൾക്ക് പറ്റുമോ?(പറ്റുന്നവർ ഉണ്ടാകാം കേട്ടോ).ലോകത്തിൽ സ്നേഹമുള്ളതു കൊണ്ട് മാത്രമാണ് നമ്മൾ ഇന്ന് ജീവനോടെ എങ്കിലും ഇവിടെ കാണുന്നത്.ആർക്കും നമ്മളോട് സ്നേഹം ഇല്ലായിരുന്നു എന്ന തോന്നൽ ഉണ്ടായിരുന്നു എങ്കിൽ പലപ്പോഴും നമ്മൾ ഇവിടെ കാണില്ലായിരുന്നു(ഒറ്റപ്പെട്ടു ജീവിക്കുന്നത്).നമ്മൾ എന്തിനെയും സ്നേഹിക്കാൻ പഠിച്ചാലും ഒരു നാൾ എത്രയൊക്കെ സ്നേഹിച്ചാലും ഒരു നാൾ നഷ്ടപ്പെടുത്തേണ്ടി വരും പലതും, അതുകൊണ്ടാണല്ലോ മരണം വരെ സ്നേഹിക്കാൻ പഠിക്കണം എന്ന് പറയുന്നത്.സ്നേഹത്തെ കുറിച്ചുള്ള പഠനം ഒരിക്കലും അവസാനിക്കുന്നില്ല ജീവിത അവസാനം വരെ നമ്മൾ പഠിക്കേണ്ടതും മറ്റുളളവരെ പഠിപ്പിക്കേണ്ടതും സ്നേഹിക്കാനാണ്.ഞാൻ പറയുന്നത് സ്നേഹം എന്ന വിഷയമാണ്(പ്രണയവും ഇഷ്ടവും അല്ല).സ്നേഹം എന്ന വാക്കിൽ എല്ലാം ഉണ്ട്.ഞാൻ നിന്നെ(നമ്മൾ ഒരാളെ) സ്നേഹിക്കുന്നു എന്ന് പറഞ്ഞാൽ എന്താണ് മനസ്സിലാകുന്നത്? എന്താണ് മനസ്സിലാക്കേണ്ടത്?(ശ്രദ്ധിക്കാനും പരിഗണിക്കാനും ഒരാളുണ്ട് എന്ന തോന്നൽ-ഒരു നാൾ നഷ്ടപ്പെടുമെങ്കിലും).ഒത്തിരി സങ്കടങ്ങൾ ഇതുവരെയുള്ള ജീവിതത്തിൽ നമ്മൾ അധികമായി സ്നേഹിച്ചത് മൂലം ഉണ്ടായിട്ടുണ്ടെങ്കിലും സ്നേഹിച്ച നാളുകളിൽ നമ്മളിൽ നിറഞ്ഞു നിന്ന സന്തോഷങ്ങൾ നമ്മളുടെ ഇനിയുള്ള ജീവിതങ്ങളിൽ ഒരു മുതൽ കൂട്ടായി മാറട്ടെ .ഒരിക്കലും അപ്പനെപോലെ അമ്മയ്ക്കും അമ്മയെപ്പോലെ അപ്പനും നമ്മളെ സ്നേഹിക്കാൻ ആവില്ല.കിട്ടുന്ന സ്നേഹം ആവോളം സ്വീകരിക്കുക(നല്ല രീതിയിൽ).മറ്റുള്ളവരെ സ്നേഹിക്കാൻ പഠിക്കുക(നല്ല രീതിയിൽ).ക്ഷമയും സ്നേഹവും തമ്മിൽ വളരെ അധികം ബന്ധങ്ങൾ ഉണ്ട്,അത് മനസ്സിലാക്കാൻ അൽപ്പം ക്ഷമ വേണം.ക്ഷമിക്കാനുള്ള കഴിവ് എത്രമാത്രം ഉണ്ടോ അത്രമാത്രം സ്നേഹിയ്ക്കാൻ നിങ്ങൾക്ക് കൂടുതലായി കഴിയും.ക്ഷമിക്കാനുള്ള കഴിവ് കുറയുമ്പോൾ സ്നേഹിക്കാനുള്ള കഴിവും ആഗ്രഹവും കുറയും.ഇനി അൽപ്പം തിരിഞ്ഞുനോട്ടം ആകാം നമ്മൾ ആഗ്രഹിച്ചതുപോലെ നമ്മളെ സ്നേഹിക്കാൻ ആരെയും ഇന്ന് കിട്ടിയെന്നു വരില്ല നാളെ പെട്ടെന്ന് കിട്ടാനും പോകുന്നില്ല(സങ്കടപ്പെടണ്ട ചിലപ്പോൾ കിട്ടിയേക്കാം കേട്ടോ-സങ്കടകരമായ കാര്യങ്ങൾ സ്നേഹത്തോടെ പറയാതെ വയ്യാത്തതുകൊണ്ടു പറയുകയാണ് സ്നേഹത്തിൽ സങ്കടവും സന്തോഷവുമുണ്ട്,ഞാൻ പറയുന്നതിൽ എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ സ്നേഹത്തോടെ പറഞ്ഞു തരണം കേട്ടോ).നമ്മൾ ചെയ്യേണ്ടത് നമ്മളെ തന്നെ സ്നേഹിക്കുക എന്നതാണ്.നമ്മളെ സ്നേഹിച്ചാൽ തീർച്ചയായും മറ്റുള്ളവരെയും സ്നേഹിക്കാൻ പഠിക്കും.ലോകത്തിൽ എല്ലാവരെയും മനസ്സ് കൊണ്ട് സ്നേഹിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.          


SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. I used to say,'I sure hope things will change'.Then I learned that the only way things are going to change for me is when I change.-Jim Rohn.

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email