Choose your language

4 February 2020

// // Subscribe YOUTUBE Channel

All right


സാരമില്ല കേട്ടോ.കേട്ട് കേട്ട് എന്താണ് സാരമില്ല എന്ന വാക്കിന് അർഥം ഒന്നുമില്ല എന്ന്.നമ്മളിൽ പലരും പലപ്പോഴും കേൾക്കാറുള്ളതാണ് എന്തെങ്കിലും വഴക്കു കേട്ട് കഴിയുമ്പോൾ കരഞ്ഞു കഴിയുമ്പോൾ ആരെങ്കിലും വന്നു പറയും സാരമില്ല എല്ലാം നല്ലതിന് വേണ്ടിയാണ് എന്ന്.അതുപോലെ തോറ്റു കഴിയുമ്പോൾ പറയും സാരമില്ല ഇനിയും ശ്രമിക്കാം എന്നൊക്കെ.നമ്മളിൽ പലരും അൽപ്പം നേരം എങ്കിലും ആശ്വാസം കണ്ടെത്തുന്നത് ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്ന സാരമില്ല എന്ന വാക്കിൽ നിന്നാണ്.എനിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അത് സാരമായി ബാധിക്കുന്നതു എന്നെ മാത്രമാണ് അത് മറ്റുള്ളവർക്ക് ഒരു പക്ഷെ സാരമായിരിക്കില്ല(നിസ്സാരം ആയിരിക്കും).ഇനി ഞാൻ എനിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമ്പോൾ അതിനെ സാരമായി ബാധിക്കാതെ ഇരിക്കാൻ സാരത്തെ നിസാരമായി കാണണം അതിനു അൽപ്പം പരിശീലനം ആവശ്യമാണ്.ഒരു വടി എടുത്തു നമ്മളെ തന്നെ തല്ലിക്കഴിഞ്ഞാൽ അതിന്റെ വേദന മാറുവാൻ അൽപ്പം സമയം എടുക്കും(തല്ലിനെ സാരമായി എടുത്താലും നിസ്സാരമായി എടുത്താലും).എല്ലാവർക്കും വേദനകളെ സാരമായി കാണുവാൻ കഴിയില്ല അതുകൊണ്ടാണല്ലോ ലോകത്തിൽ എല്ലാ പ്രശ്നങ്ങളും ഉണ്ടാകുന്നത് തന്നെ.
ഞാൻ അളവറ്റു നിങ്ങളെ സ്നേഹിച്ചില്ല എങ്കിൽ തിരിച്ചും നിങ്ങളും ഒരു പക്ഷെ എന്നെ സ്നേഹിക്കില്ല.ഭൂമിയിൽ ഭൂരിഭാഗം മനുഷ്യരും എന്ത് കിട്ടുന്നു എന്നത് നോക്കിയാണ് തിരിച്ചു നൽകുന്നത്(എല്ലാവരും അല്ല).നമ്മൾ കൂടുതൽ സ്നേഹിക്കുന്നത് ,സ്നേഹിക്കാൻ ആഗ്രഹിക്കുന്നത് നമ്മളെ ആശ്വസിപ്പിക്കുന്ന വ്യക്തികളെയാണ്.ഭൂമിയിൽ എല്ലാ മനുഷ്യർക്കും എല്ലാവരെയും ഒരു പോലെ ആശ്വസിപ്പിക്കാൻ സാധിക്കില്ല എന്ന സത്യം നാം തിരിച്ചറിയണം.ചെറുപ്പ കാലങ്ങളിൽ ജീവിക്കാൻ സാരമായി കഷ്ടപ്പെട്ടവർക്കു പിന്നീട് ജീവിതത്തിൽ നിസ്സാരമായി(എളുപ്പമായി)ബുദ്ധിമുട്ടില്ലാതെ ജീവിക്കാൻ സാധിക്കുന്നു.ചെറുപ്പത്തിൽ സാരമായി ബാധിച്ച പ്രശ്നത്തെ സാരമില്ല എന്ന് കണ്ടതുകൊണ്ടും ഇനി ഒരിക്കലും സാരമായി കാണുവാൻ ആഗ്രഹമില്ലാത്തതുകൊണ്ടും നല്ല രീതിയിൽ കഷ്ടപ്പെടുവാൻ തയ്യാറായി അതിന്റെ ഫലം ഇന്ന് അവർ സമ്പന്നതയിൽ ജീവിക്കുന്നു(ഒരു പക്ഷെ സാരമായ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ സാരമില്ല എന്ന് പറയുവാൻ ആരും
തന്നെ കൂടെ ഉണ്ടായി കാണണം എന്നില്ല).ഇപ്പോൾ ഇനി പറയുവാൻ ഉള്ളത് സാരമായ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ആശ്വാസവാക്കുകൾ കേൾക്കുവാൻ കാത്തുനിൽക്കാതെ  പറയുക എന്റെ ഇപ്പോഴത്തെ പ്രശ്നം സാരമില്ല ഇനിയും ഞാൻ ശ്രമിക്കും വിജയം നേടും.നമ്മൾ ജീവിതത്തെ എത്ര മാത്രം നിസ്സാരമായി കാണുന്നുവോ അത്രയും തിരിച്ചു തരുവാനാണ് ജീവിതം നമ്മളെ പഠിപ്പിക്കുന്നത്.നിങ്ങളുടെ ജീവിതത്തെ കാര്യമായി ഒന്ന് എടുത്തു നോക്കിക്കേ എന്തൊക്കെ മാറ്റങ്ങളായിരിക്കും സംഭവിക്കാൻ പോകുക.കുടുതലായി അധ്വാനിച്ചു കഴിഞ്ഞാൽ കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാം.പ്രശ്നങ്ങളെ സാരമായി കാണാതെ പരിഹരിക്കാൻ പ്രശ്നങ്ങളെ നിസ്സാരമായി കാണുക(ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളെയും നിസ്സാരമായി കാണരുത് എന്തെങ്കിലും രോഗ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ ചെയ്യുക തന്നെ വേണം).ഞാൻ എല്ലാ കാര്യങ്ങളും നിസ്സാരമായി മാത്രമാണ് പറയാൻ ശ്രമിക്കുന്നത് കാരണം ജീവിതത്തിൽ പലർക്കും പലതരത്തിൽ ബുദ്ധിമുട്ട് ഉണ്ട് എന്നെനിക്കറിയാം.ഇതൊക്കെ എഴുതുവാൻ ബുദ്ധിമുട്ടുണ്ട് എന്ന് നിങ്ങൾക്കുമറിയാം.ഞാൻ എന്തിനാണ് ഇത്രയും ബുദ്ധിമുട്ടി എഴുതുന്നത്(നിങ്ങളെ ബുദ്ധിമുട്ടിക്കാൻ അല്ല കേട്ടോ ,ഇനി എങ്ങാനും ബുദ്ധിമുട്ടായാൽ സാരമില്ല എന്ന് കരുതുക പിന്നെ കാണുന്ന ബുദ്ധിമുട്ട് നിസ്സാരമാണ് എന്ന് അനുഭവപ്പെടും).ആർക്കും തെറ്റ് പറ്റാം തെറ്റുകൾ വരുമ്പോൾ തിരുത്തുവാൻ ശ്രമിക്കുക.ഞാൻ ഓരോ ദിവസവും ഓരോ വിഷയങ്ങളും അവതരിപ്പിക്കുമ്പോൾ പല പ്പോഴും തെറ്റുകൾ സംഭവിച്ചേക്കാം അങ്ങനെ എങ്ങാനും തോന്നുകയാണെങ്കിൽ നിസ്സാരമായി കാണാതെ തിരുത്തുവാൻ വേണ്ടി എന്നെ അറിയിക്കണം എന്ന് താഴ്മയോടെ അപേക്ഷിക്കുന്നു എങ്കിലാണ് എല്ലാവർക്കും ഉപകാരപ്പെടുകയുള്ളു.ഇത്രയും ഒരു പക്ഷെ വായിച്ചു കഴിഞ്ഞപ്പോൾ കുറച്ചു പേർക്ക് സാരമായി തോന്നി കുറച്ചു പേർക്ക് നിസ്സാരമായി തോന്നി.ഇനി മുന്നോട്ടുള്ള ജീവിതം തിരഞ്ഞെടുക്കേണ്ടത് നിങ്ങൾ ഓരോരുത്തരുമാണ്.ജീവിതത്തിൽ ഉയരങ്ങൾ എത്തിപെടുവാൻ ജീവിതത്തിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടത് എന്ന് സാരമായി തന്നെ ചിന്തിക്കുക പ്രശ്നങ്ങളെ ശരിയായ രീതിയിൽ കാണുക പരിഹാരം കണ്ടെത്തുക(പ്രശ്നം പരിഹരിച്ചു കഴിയുമ്പോൾ പിന്നെ പ്രശ്നം നിസ്സാരമാകും).എല്ലാവരുടെയും പ്രശ്നങ്ങൾ പരിഹരിച്ചു മുന്നോട്ടു പോകുവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.      


SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. The difference between a successful person and others is not a lack of strength,not a lack of knowledge,but rather a lack of will.-Vince Lombardi

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email