Choose your language

18 February 2020

// // Subscribe YOUTUBE Channel

What conditions do humans have?


മനുഷ്യർക്ക്എന്തെല്ലാം അവസ്ഥകൾ വന്നു ചേരാറുണ്ട്?സന്തോഷം ,സങ്കടം,ദാരിദ്ര്യം,പട്ടിണി  അങ്ങനെ ഓരോരോ അവസ്ഥകൾ നമ്മുടെയൊക്കെ ജീവിതത്തിൽ കടന്നു വന്നേക്കാം.ഓരോ മനുഷ്യനും ഓരോരോ സാഹചര്യത്തിലൂടെയാണ് വളർന്നു വരുന്നത്.ഒരു പക്ഷെ ദാരിദ്രത്തിന്റെ നടുവിൽ വളർന്നവരുണ്ടാകാം അനാഥരായി വളർന്നവരുണ്ടാകാം ,ഒറ്റപ്പെട്ടു വളർന്നു വന്നവരുണ്ടാകാം.ഏതെല്ലാം സാഹചര്യങ്ങളിലൂടെയാണ് നാം വളർന്നു വന്നതെങ്കിലും നമ്മുടെ ഇന്നത്തെ അവസ്ഥക്ക് നിതാനം
ഇന്നലകളിലെ നമ്മുടെ ഓരോ അവസ്ഥകളെ നാം എങ്ങനെ സ്വീകരിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ്.ഒരു പക്ഷെ ഇന്നലെ നിങ്ങൾക്ക് ഒരു രോഗം ഉണ്ടായിരുന്നിരിക്കാം അപ്പോൾ നിങ്ങൾ മരുന്ന് കഴിച്ചെങ്കിൽ മാത്രമേ ഒരു പക്ഷെ നിങ്ങളുടെ ആരോഗ്യം പൂർവസ്ഥിതിയിൽ ആകുകയുള്ളു എന്ന് പറയുന്നതുപോലെ.
നമ്മളുടെ ചുറ്റുപാടും നോക്കിക്കേ ഓരോ ദിവസവും ചെല്ലുന്തോറും ഓരോരോ മാറ്റങ്ങൾ അതിവേഗം സംഭവിക്കുന്നില്ലേ കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ സംഭവിക്കുന്നില്ലേ.ഇനിയെങ്കിലും ചിന്തിക്കേണ്ട സമയമായി ഇപ്പോൾ ചിന്തിച്ചില്ല എങ്കിൽ ഭാവിയിൽ നമുക്ക് ഓരോരുത്തർക്കും ദുഖിക്കേണ്ടി വരും.നമ്മൾ പലപ്പോഴും ഓരോ കാര്യങ്ങളും ചെയ്യുന്നത് അറിവോടെയാകണം എന്നില്ല.നമ്മുടെ സുഖങ്ങൾക്കായി നമ്മൾ പ്രകൃതിയെ ചുഷണം ചെയ്യുന്നു അതിന്റെ പരിണിത ഫലമെന്നോണം ദൂഷ്യവശങ്ങൾ നമ്മൾ അനുഭവിക്കുന്നു.നമ്മൾക്ക് എങ്ങനെയാണ് ഓരോരോ ദുരന്തങ്ങളെ അതിജീവിക്കാൻ ആവുക അതിനു വേണ്ടത് ദിർഘവീക്ഷണമാണ്.നമ്മളുടെ നാളെകൾ നമ്മൾ തന്നെ സൃഷ്ടിക്കേണ്ടതാണ്.ഒരു പക്ഷെ വിദ്യാർത്ഥി ആയിരുന്നിരിക്കാം അല്ലെങ്കിൽ ജോലി ചെയ്യുന്ന ആളായിരിക്കും നിങ്ങൾ.ഓരോരുത്തർക്കും ഇപ്പോൾ ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ ഉണ്ട്.നമുക്ക് ജീവൻ നിലനിർത്താൻ നമ്മൾ എന്തോരം ആഗ്രഹിക്കുന്നുവോ അതുപോലെ നമ്മുടെ ഭൂമിയെ സംരക്ഷിക്കേണ്ട ചുമതല നമുക്ക് ഓരോരുത്തർക്കുമുണ്ട്.ഒരു മനുഷ്യൻ ഭൂമിയിൽ ജനിച്ചാൽ അവനു മരണം ഉണ്ട്  പിന്നെ എന്തിനാ ദൈവം മനുഷ്യരെ സൃഷ്ടിക്കുന്നത് എന്ന് ചോദിച്ചാൽ അതിനു എന്തെങ്കിലും ഉത്തരം കാണുമായിരിക്കും.നമ്മുടെ പൂർവികർ പ്രകൃതിയെ സ്നേഹിച്ചു ഒത്തിരി വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചു അതിന്റെ ഫലങ്ങൾ ഒരു പക്ഷെ അവർക്കു അനുഭവിക്കാൻ സാധിച്ചിട്ടുണ്ടാകില്ല പക്ഷെ നമ്മൾ(വരുന്ന തലമുറ)അനുഭവിക്കുന്നു.ഇനി നമ്മളും ഇതുപോലെ ഭാവി തലമുറകൾക്കായി എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്താൽ മാത്രമേ ഭൂമിയിൽ ജീവൻ നിലനിൽക്കുകയുള്ളൂ.ഇപ്പോഴുള്ള എല്ലാ ദുരവസ്ഥകളും മാറാൻ നമ്മൾ തന്നെ തീരുമാനം എടുക്കണം ഇല്ല എങ്കിൽ നമ്മുടെ എത്ര നല്ല അവസ്ഥയാണ് ഇപ്പോഴുള്ളത് എങ്കിലും നാളെ നമ്മുടെ അവസ്ഥകൾ എല്ലാം മാറിപ്പോകും.ഒരു നേരം ഭക്ഷണം കഴിക്കാൻ സാഹചര്യം ഇല്ലാത്ത എത്രയോ ആളുകൾ നമ്മുടെ ചുറ്റിലുമുണ്ട് അവരെ ഓർക്കുമ്പോൾ നമ്മൾ അവരിൽ ഒരാൾ ആയിരുന്നെങ്കിൽ എന്താകുമായിരുന്നു നമ്മുടെ അവസ്ഥ എന്ന് ആലോചിച്ചുനോക്കിയിട്ടുണ്ടോ?ഇനിയെങ്കിലും നമ്മൾ കഴിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ പാഴാക്കരുത്.ഓരോ ഭക്ഷണത്തിനും അതിന്റെതായ വിലയുണ്ട്.കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല എന്ന് പറയുന്നതുപോലെ.ഇന്ന് നമ്മൾക്ക് എല്ലാവിധ സുഖ സൗകര്യങ്ങളും ലഭ്യമാണ് നാളെ അതൊക്കെ ലഭിക്കും ലഭിക്കണം എന്ന് വാശിപിടിച്ചാലും കിട്ടണം എന്നില്ല.ഇന്ന് തന്നെ നമ്മുടെ ഓരോരുത്തരുടെയും പ്രവർത്തനങ്ങൾ നമ്മുടെ അവസ്ഥകൾക്കു മാറ്റം ഉണ്ടാകുന്നതു ആകട്ടെ(നല്ല രീതിയിൽ).ഏവർക്കും നല്ല അവസ്ഥകൾ കൈവരാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.


SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. If life were measured by accomplishments,most of us would die in infancy.-P.Gouthey.

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email