Choose your language

9 February 2020

// // Subscribe YOUTUBE Channel

What are our evaluations of ourselves?

നമ്മളെകുറിച്ചുള്ള നമ്മുടെ വിലയിരുത്തലുകൾ എന്തെല്ലാമാണ്?നമ്മളെകുറിച്ചുള്ള മറ്റുള്ളവരുടെ  വിലയിരുത്തലുകൾ എന്തെല്ലാമാണ്? എന്തെങ്കിലും വിലയിരുത്തിയാൽ അല്ലെ എന്തെങ്കിലും പോരായ്മകൾ ഉണ്ടെന്നു മനസ്സിലാകുകയുള്ളു.ഞാൻ പറഞ്ഞു വരുന്നത് എന്താണ് എന്ന് ഇതുവരെയും മനസ്സിലാകാത്തവർക്കായി പറയുകയാണ് കുറച്ചു നേരത്തേക്ക് ഒരു വിലയിരുത്തൽ നടത്താം.എന്തിനാണ് വിലയിരുത്തുന്നത് എന്നല്ലേ.ഒരാളെ ആദ്യമായി കാണുമ്പോൾ നമ്മൾ ഒരു നല്ല വിലയിരുത്തൽ നടത്തും പിന്നെ പരിചയപ്പെട്ടു കൂടുതൽ നടത്തി നമ്മൾക്ക് ബുദ്ധിമുട്ടായി കഴിയുമ്പോൾ മറ്റൊരു വിലയിരുത്തലും നടത്തും.
നമ്മുടെ മനസ്സിന്റെ ഒരു പ്രതേകത ആണ് വിലയിരുത്തുക
എന്നതു.നമ്മൾ ഭക്ഷിക്കാൻ പോകുന്നതിനു മുൻപ് നൂറുവട്ടം ആലോചിക്കും ഇത് കഴിക്കണോ വേണ്ടയോ എന്ന്(വിശപ്പില്ലെങ്കിൽ).പലരും എന്നെ പണ്ഡിതൻ എന്നും മറ്റു ചിലർ എന്നെ ചളി പോസ്റ്റ് ഇടുന്നവൻ എന്നും മറ്റു ചിലർ അസുഖമുള്ളവൻ എന്നും വിളിക്കുമ്പോൾ ഞാൻ പലപ്പോഴും ചിന്തിക്കും അവർ പറയുന്നതിൽ കാര്യമില്ലേ എന്ന്.പിന്നെ ചിന്തിക്കും എന്തിനാണ്,എന്തുകൊണ്ടാണ് അവർ പറയുന്നത് എന്ന്(ഒരു പക്ഷെ എന്നോടുള്ള സ്നേഹമാകാം അല്ലെങ്കിൽ എന്നോടുള്ള വെറുപ്പാകാം അല്ലെങ്കിൽ മറ്റെന്തെങ്കിലും ആകാം).ഞാൻ ഒരു കല്ല് മാവിലോട്ടു എറിഞ്ഞു കഴിഞ്ഞാൽ ഒന്നല്ലെങ്കിൽ മാങ്ങ വീഴും അല്ലെങ്കിൽ മാങ്ങയില്ലാതെ കല്ല് മാത്രം വീഴും(ചിലപ്പോൾ കോമ്പോ,ഇലയോ വിഴാം).നമ്മൾ ആരോട് സംസാരിച്ചാലും സാഹചര്യം നോക്കേണ്ടതുണ്ട്(അതിപ്പോൾ എല്ലാവർക്കും സാധിച്ചെന്നു വരില്ല-വിദൂരങ്ങളിൽ ആയിരിക്കുമ്പോൾ ഇവിടെ സംഭവിക്കുന്ന കാര്യങ്ങൾ അവിടെ അറിയണം എന്നില്ലല്ലോ).മീനിനെ പിടിക്കാൻ പോകുന്നവർ വല കൊണ്ടുപോകുന്നത് കണ്ടിട്ടുണ്ട് വല ഇടാൻ പറ്റാത്ത സ്ഥലങ്ങളിൽ ചുണ്ട ഇടുന്നതും കണ്ടിട്ടുണ്ട്(മിൻ കിട്ടുമോ എന്ന് വിലയിരുത്താൻ പറ്റില്ല അത് കിട്ടിയാൽ പറയാം എന്നല്ലാതെ (ആവശ്യങ്ങൾ എന്താണ് എന്ന് വിലയിരുത്തിയിട്ടാണ് നമ്മൾ ചുണ്ട വേണോ വല വേണോ എന്ന് തീരുമാനിക്കുന്നത്).ഞാൻ എന്തിനാണ് ഇവിടെ പലരീതിയിൽ ഉദാഹരണം പറഞ്ഞത് എന്ന് വച്ചാൽ കടലിൽ പോയി ചുണ്ടയിട്ടാൽ ഒരു പക്ഷെ എനിക്ക് ഒരു മീനിനെ കിട്ടുകയുള്ളു അതെ സമയം വല ഇട്ടാൽ ഒത്തിരി മീനിനെ കിട്ടാം പിന്നെ എന്തിനാണ് ചുണ്ട ഇടുന്നതു എന്ന് മറ്റ് പലരും എന്നോട് ചോദിച്ചേക്കാം അപ്പോൾ എനിക്ക് എന്റേതായ ഉത്തരമുണ്ട് എനിക്ക് ഇത് മതി എനിക്ക് ഇത്രയുമേ ആവശ്യമുള്ളു.മനുഷ്യർക്ക്ആവശ്യത്തിൽ കൂടുതൽ ഒന്നും വേണ്ടല്ലോ.മനുഷ്യർക്ക്‌  നടക്കാൻ രണ്ടു കാലുണ്ട് ഒരു കാലുകുടെ തരട്ടെ എന്ന് ചോദിച്ചാൽ നമ്മൾക്ക് വേണ്ട എന്നേ പറയാൻ ഇഷ്ടമുള്ളൂ(മനുഷ്യർക്ക്ആവശ്യമുള്ളതെ ദൈവം തന്നിട്ടുള്ളു).ആവശ്യത്തിൽ കൂടുതൽ ആയാൽ അത് നമ്മൾക്ക് ദോഷം ചെയ്യും.നമ്മൾ തിരിച്ചറിയുക നമ്മളുടെ അറിവുകൾ ആവശ്യത്തിന് ഉണ്ടോ ആവശ്യത്തിൽ കൂടുതൽ ഉണ്ടോ എന്ന്.പരീക്ഷകളിൽ പരാജയപ്പെട്ടവൻ ഒരു വിലയിരുത്തൽ നടത്തും എന്തുകൊണ്ട് പരാജയപ്പെട്ടുവെന്നു അടുത്ത തവണ പരീക്ഷയെഴുതുമ്പോൾ ശരിയായ വിലയിരുത്തലുകൾ നടത്തി പഠിച്ചവൻ ഉന്നത വിജയം നേടും തെറ്റായ വിലയിരുത്തലുകൾ(മറ്റുള്ളവരുടെ തെറ്റായ അഭിപ്രായങ്ങൾ കേട്ടും ആവാം) നടത്തുന്നവർ വീണ്ടും വീണ്ടും പരാജയപ്പെടും.നമ്മൾക്ക് ജീവിതത്തിൽ വിജയിക്കണമോ നമ്മളെ തന്നെ ശരിയായി വിലയിരുത്തുക.ആരും നമ്മളെ കുറിച്ച് വിലയിരുത്തിയാലും(തെറ്റാണെങ്കിലും ശരിയാണെങ്കിലും) നമ്മളുടെ ജീവിതങ്ങൾ നമ്മളുടെ കൈകളിലാണ്.ഒരു ചെറിയ ഓർമ്മപ്പെടുത്തൽ മാത്രമാണ് ഇവിടെ നമുക്ക് ആവശ്യം ഒത്തിരി കഴിവുകൾ ദൈവം നമുക്ക് തന്നു.എനിക്ക് ബ്ലോഗിങ്ങ് ഒരു പാഷൻ ആയതുകൊണ്ട് ഞാൻ ഇവിടെ എഴുതുന്നു നിങ്ങളിൽ പലർക്കും ഒരു പക്ഷെ എന്നേക്കാൾ നന്നായി എഴുതാൻ കഴിയുമായിരിക്കും(സമയം ഇല്ലാത്തതുകൊണ്ട് എഴുതാൻ കഴിയാതെ പോയതാകാം അല്ലെങ്കിൽ സമയമാകുമ്പോൾ എഴുതാൻ കാത്തിരിക്കുന്നവരാകാം).ഞാൻ കേട്ടിട്ടുണ്ട് ഒരു തരത്തിലും കുറവുകൾ പറയുവാൻ കഴിയാതെ പാടുന്ന പാട്ടുകൾ(ജഡ്ജസ് പാട്ടു പാടിയവരോടും പാട്ടുകേട്ടവരോടും പറഞ്ഞ അറിവ് മാത്രമാണ് എനിക്കുള്ളൂ കേട്ടോ) അങ്ങനെ എത്ര എത്ര കഴിവുകൾ ഉള്ളവരുണ്ട് നമ്മുടെ ചുറ്റിലും ഒരു പക്ഷെ ഇത്രയും കഴിവുള്ള ആളുകൾക്ക് മറ്റുപല മേഖലകളിലും പരാജയങ്ങൾ അല്ലെങ്കിൽ കുറവുകൾ ഉണ്ടാകും ഉണ്ടാകാം.നമ്മൾക്കെ അറിയൂ നമ്മൾക്ക് എന്തൊക്കെ കഴിവുകൾ ഉണ്ടെന്നു (കുറവുകൾ ഉണ്ടെന്നു) അതിനു ആദ്യം വേണ്ടത് മറ്റുള്ളവരുമായി താരതമ്യപ്പെടുത്താതെ സ്വയം വിലയിരുത്തുക എന്നതാണ്.നല്ലൊരു ഭാവിക്കായി ഇന്ന് മുതൽ നമ്മളെ തന്നെ വിലയിരുത്താം മറ്റുള്ളവരിൽ നിന്നും നല്ല കാര്യങ്ങൾ പഠിക്കാം(ഉപകാരം ആകുമെങ്കിൽ മാത്രം).ഇത് വരെ എങ്ങനെയോ ജീവിച്ചു ഇനി എങ്ങനെ ജീവിക്കണം എന്നത് നമ്മുടെ വിലയിരുത്തലുകളായിരിക്കും.ഒരു കഥ(നടന്നതായിരിക്കാം) ഞാൻ അടുത്തിടെ കേട്ടു   ഒരു മനുഷ്യനോട് സഹായം ചോദിച്ചപ്പോൾ അദ്ദേഹം ഒത്തിരി തുക സംഭാവന നൽകി കാരണം ചോദിച്ചപ്പോൾ കിട്ടിയ ഉത്തരം ദൈവം എന്നെ വിശ്വസിച്ചു ഏൽപ്പിച്ചത് (സമ്പത്താകാം) ഞാൻ ദൈവത്തിനു വേണ്ടി തിരികെ ഏൽപ്പിക്കുന്നു.കഴിവുകൾ ഉള്ളവർ മുന്നോട്ടു വരണം എങ്കിൽ മറ്റുള്ളവരുടെ വിലയിരുത്തലുകൾക്കു ചെവിക്കൊടുക്കരുത്.നിങ്ങൾക്കു നിങ്ങളിൽ വിശ്വാസം ഉണ്ടാകണം.നമ്മൾ എവിടെ പരാജയപ്പെട്ടുവോ അവിടെ നിന്നും തുടങ്ങണം നമ്മുടെ പുതിയ ജീവിതം(കഷ്ടപ്പാട് ഉണ്ടാകും).എല്ലാവർക്കും ശരിയായ വിലയിരുത്തലുകൾ നടത്തുവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.ഇതൊക്കെ പറയുന്ന ഞാൻ ഒരിക്കലും പണ്ഡിതൻ അല്ല(അങ്ങനെ ആകാനും ഇപ്പോൾ ആഗ്രഹിക്കുന്നില്ല) പണ്ഡിതൻ എന്ന വാക്കിന് അർഹത വേണമെങ്കിൽ അതിനുവേണ്ടി ഒത്തിരി കഷ്ടപ്പെടേണ്ടി വരും എന്ന് സ്നേഹപൂർവം അറിയിക്കട്ടെ.       


SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. The secret of joy in work is contained in one word--excellence.To know how to do something well is to enjoy it.-Pearl S.Buck-H.Jackson Brown Jr.

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email