Choose your language

15 February 2020

// // Subscribe YOUTUBE Channel

Let’s think about thoughts


ചിന്തകളെകുറിച്ച് ചിന്തിക്കാം അല്ലെങ്കിലും ഇനി ചിന്തിക്കാനുള്ളതും ചിന്തയെ കുറിച്ചാണ്(നിങ്ങളിൽ പലരും ഇപ്പോൾ ചിന്തിക്കുന്നത് എന്താണാവോ എന്തോ).പലപ്പോഴും ഞാൻ മനസ്സിലാക്കാൻ ശ്രമിക്കാറുണ്ട് മറ്റുള്ളവരുടെ മനസ്സിൽ എന്തൊക്കെയാണ് ചിന്തകൾ ഉണ്ടാവുന്നത് എന്ന് അത് മനസ്സിലാക്കാൻ കുറച്ചു ശ്രമങ്ങൾ വേണ്ടിവരും എന്നു മാത്രം.മനുഷ്യർ ഇന്ന് ജീവിക്കുന്നത് ചിന്ത ഉള്ളതുകൊണ്ടാണ് ഇന്നെങ്കിലും ചിന്തിച്ചാൽ നന്ന് എന്ന് പറയുന്നതാണ് കൂടുതൽ ഉചിതം(ഇപ്പോൾ പലരും പറയും നീ ഒന്ന് നേരെ ചിന്തിക്കു എന്ന്).ഞാൻ ചിന്തിക്കുന്നത് സത്യം പറഞ്ഞാൽ ആർക്കും പിടികിട്ടുകയില്ല കാരണം എന്റെ ചിന്തകൾ വ്യത്യാസമാണ് അതുകൊണ്ടാണല്ലോ ഞാൻ അൽപ്പം വ്യത്യാസപ്പെടുത്തി ചിന്തകളെ കുറിച്ച് എഴുതുന്നത് തന്നെ .
എന്തുകൊണ്ടോ എന്തിനാണോ നമ്മൾ ചിന്തിക്കുന്നത് അതിന്റെ ഫലം നമ്മളുടെ ജീവിതങ്ങളിൽ ഉണ്ടാകും.പ്രണയം നമ്മുടെ മനസ്സിലെ ചിന്തകളിൽ നിന്നും രൂപപ്പെടുന്നതാണ്.ഒരു കണക്കിന് ചിന്തിക്കാതിരുന്നത് നന്നായി എന്ന് പലരും ചിലപ്പോൾ പറയും കാരണം പ്രണയത്തിനു വേദനകളുണ്ട്(പ്രണയിച്ചവർ പറഞ്ഞ അറിവാണ് കേട്ടോ).ജീവിതത്തിൽ ഒരു മനുഷ്യന് ചിന്തിക്കാൻ ഒരു പരിധിയില്ല(ചെലവില്ലെങ്കിൽ പിന്നെ ആർക്കാണ് ഛേദം).നമ്മൾ ആരാകണം എന്ന് ചിന്തിക്കുന്നിടത്താണ് നമ്മളുടെ ജീവിതം മുന്നോട്ടുപോകുന്നത്.ഞാൻ കഴിഞ്ഞ ദിവസം ചിന്തിച്ചതുപോലെയല്ല ഇനി ചിന്തിക്കാൻ പോകുന്നത് കാരണം എന്റെ ചിന്തകൾ മാറിത്തുടങ്ങി താമസിയാതെ നിങ്ങളുടെ ചിന്തകളും മാറുവാൻ തുടങ്ങും(ചിന്തകൾ മാറിയില്ലെങ്കിലും ദിവസങ്ങൾ മാറും).പരീക്ഷ എഴുതുവാൻ പോകുന്നവൻ ചിന്തിക്കുന്നത് പരീക്ഷ എഴുതുന്നതുവരെയാണ് അതുകഴിഞ്ഞാൽ പിന്നെ റിസൾട്ടിനെ കുറിച്ച് മാത്രം ചിന്തിച്ചാൽ മതിയാകും.ഒത്തിരി ആളുകളുടെ ജീവിതത്തിൽ ഒരു പക്ഷെ നിരാശകൾ സമ്മാനിച്ച ദിവസമായിരിക്കും ഇന്നെലകൾ അതിനെ തുടർന്ന് പലരും തളർന്നു പോയവരുണ്ടാകാം അവിടെയൊക്കെ നമ്മളെ പിടിച്ചുനിർത്തുന്നത് നമ്മുടെ കഴിവുകളും ചിന്തകളുമാണ്.ഞാൻ കഴിഞ്ഞ ദിവസം കണ്ട വിഡിയോ വളരെ അധികം ഉന്മേഷം നൽകുന്നതായിരുന്നു മനുഷ്യന് (വിഡിയോയിൽ കണ്ട മനുഷ്യൻ)തന്റെ കുറവുകൾ മാറ്റി
നിറുത്തി ഉന്നത വിജയം നേടണം എന്നുള്ള സ്വപനത്തിനുവേണ്ടി പരിശ്രമിച്ചു.അതിന്റെഫലമെന്നോണം ഒത്തിരി നേട്ടങ്ങൾ ഇന്ന് അയാൾ അയാളുടെ കുറവുകളെ ഇല്ലായ്മചെയ്യാൻ ശ്രമിച്ചതിലൂടെ സാധിച്ചു(പരിശ്രമിക്കുന്നതിനിടയിൽ കളിയാക്കപ്പെട്ടിട്ടുണ്ട്, അവസരങ്ങൾ കിട്ടാതെ ഇരുന്നിട്ടുണ്ട്,ഒറ്റപ്പെടുത്തിയിട്ടുണ്ട്, മറ്റുള്ളവരാൽ വേദനകൾ ഏറ്റുവാങ്ങിയിട്ടുണ്ട്).ഒത്തിരി വേദനകൾ എന്ത് കൊണ്ട് എനിക്ക് ഉണ്ടായി എന്ന് അയാൾ ചിന്തിച്ചു ഇനി എങ്ങനെ എന്റെ വേദനകളെ സന്തോഷമാക്കാം എന്നും ചിന്തിച്ചു അതിനു വേണ്ടി ഒത്തിരി സമയം കഷ്ടപ്പെട്ടു ഇന്ന് അദ്ദേഹം ആഗ്രഹിച്ച ജീവിതം നയിച്ച് കൊണ്ട് സന്തോഷത്തോടെ ഭാവിയിലെ ലക്ഷ്യങ്ങളുമായി മുന്നോട്ടു പോകുന്നു.ഒരു പക്ഷെ നമ്മിൽ പലരും പലതരത്തിലുള്ള കുറവുകളുമായി ജനിച്ചവരാകാം ഒരു പക്ഷെ നമ്മുടെ കുറവുകൾ നമ്മൾ ഇപ്പോൾ തിരിച്ചറിഞ്ഞില്ലായിരിക്കാം(എന്നെങ്കിലും നമ്മുടെ കുറവുകൾ നാം തിരിച്ചറിയും മറ്റുളളവരിൽ നിന്നും) കുറവുകൾ ഒരിക്കലും ഒരു കുറവായി ചിന്തിക്കാതെ ഇരുന്നാൽ പിന്നെ നിങ്ങളുടെ ജീവിതത്തിൽ ഒരു കുറവ് പിന്നെ ഒരു കുറവായി കാണാൻ സാധിക്കില്ല എന്ന് നമ്മൾ മനസ്സിലാക്കാൻ വേറെ കുറവിന്റെ ആവശ്യം ഇല്ല(ഞാൻ ഒത്തിരി കുറവുകൾ ഇവിടെ എടുത്തുപറഞ്ഞതു കൊണ്ട് മനസ്സിലാക്കാൻ സാധിച്ചിട്ടില്ലെങ്കിൽ മനസ്സിലാക്കാൻ പറ്റാത്ത നമ്മുടെ കുറവ് പരിഹരിക്കാൻ നാം ശ്രമിക്കേണ്ടിയിരിക്കുന്നു എന്നാണ് അതിനർത്ഥം-എല്ലാവർക്കും എല്ലാ കാര്യങ്ങളും ഒറ്റയടിക്ക് മനസ്സിലാക്കാൻ സാധിച്ചെന്നു വരില്ലല്ലോ).ലോകത്തിൽ ഏറ്റവും കുറവ് സൗന്തര്യം ആർക്കാണ് എന്ന് ഗൂഗിളിൽ സെർച്ച് ചെയ്താൽ കിട്ടുന്ന ഒരു ഉത്തരമുണ്ട്(ശരിയല്ലെങ്കിൽ പോലും),ഏതോ ഒരു വ്യക്തി അങ്ങനെ(സൗന്ദര്യം ഇല്ലാത്ത വ്യക്തിയെന്നോ ,വിരൂപയായ വ്യക്തിയെന്നോ ആകാം) ഒരു വാക്ക് ഉപയോഗിച്ച് മറ്റോരാളുടെ വീഡിയോ ഇൻറർനെറ്റിൽ ഇട്ടു.കുറേനാളുകൾക്കു ശേഷം വീഡിയോ കാണുവാൻ വിഡിയോയിൽ കാണിച്ച വ്യക്തിക്ക് ഇടയായി ,തുടർന്ന് ഒത്തിരിനാൾ സങ്കടത്തിലായി വ്യക്തി (വിഡിയോയിൽ കാണിക്കുന്ന വ്യക്തി)തന്നെക്കൊണ്ട് ഒന്നിനും കൊള്ളുകേല തനിക്കു യാതൊരു സൗന്തര്യവും ഇല്ല എന്നിങ്ങനെ ഒത്തിരി ചിന്തകൾ അലട്ടാൻ തുടങ്ങി ഒടുവിൽ അവർ ചിന്തിച്ച കാര്യമാണ് എനിക്ക് നിങ്ങളോടു ഇപ്പോൾ അവസരത്തിൽ പറയുവാനുള്ളത് എന്താണ് എന്നല്ലേ ചിന്തിക്കാൻ പോകുന്നത് അതിനുമുൻപ്നിങ്ങൾക്ക് ഊഹിക്കാൻ കഴിയുന്നുണ്ടോ ഞാൻ എന്താണ് പറയുവാൻ പോകുന്നത് എന്ന്(ഒട്ടു മിക്കവർക്കും ഞാൻ പറഞ്ഞു വന്നത് മനസ്സിലായിതുടങ്ങി നിങ്ങളുടെ മുഖത്തു നിന്ന് എനിക്ക് വായിച്ചെടുക്കാൻ സാധിക്കുന്നുണ്ട്-അല്ലെങ്കിലും എനിക്ക് അങ്ങനെ ചിന്തിക്കുന്നതിൽ കുഴപ്പമില്ലല്ലോ അല്ലെ).ഇന്ന് വ്യക്തി ലോകത്തിലെ ബെസ്ററ് സെല്ലെർ പുസ്തകത്തിന്റെ രചയിതാവാണ് ഒത്തിരി അധികം മോട്ടിവേഷണൽ ക്ലാസുകൾ നയിക്കുന്ന വ്യക്തിയാണ്.ഇന്ന് വ്യക്തി നന്ദി പറയുന്നത് തന്നെ ഇങ്ങനെ ലോകത്തിനു മുൻപിൽ നിൽക്കാൻ കാരണം നൽകിയ തന്റെ വീഡിയോ ഇൻറർനെറ്റിൽ പരസ്യ പ്പെടുത്തിയ വ്യക്തിയോടാണ്(ഇന്നും തന്റെ വീഡിയോ ഇട്ട വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിൽ പോലും).ഒരു പക്ഷെ നമ്മളിൽ പലരും നമ്മളെ കളിയാക്കിവരോടും വേദനിപ്പിച്ചവരോടും പ്രതികാരം ചെയ്യാൻ ശ്രമിക്കുന്നവരായിരിക്കും .ഒരു പക്ഷെ നമ്മുടെ ചിന്തകൾ നല്ലതല്ലെങ്കിൽ എന്തെങ്കിലും തെറ്റ് ചെയ്യുവാൻ ഇട നൽകിയേക്കാം.നമ്മുടെ ഇന്നലെകളിലെ ഓരോ വേദനിപ്പിക്കുന്ന അനുഭവങ്ങളും  ഇന്നിന്റെ നമ്മുടെ ഒരു അവസരം ആക്കിയെടുക്കാൻ നമ്മൾ ശ്രമിച്ചാൽ നാളെ നമ്മളുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഉയർച്ച നേടുവാൻ കഴിയും.ഇങ്ങനെ കഴിയണമെങ്കിൽ പോസിറ്റീവായി ചിന്തിക്കാൻ നമുക്ക് കഴിയണം.നല്ല ജീവിതം നയിക്കാൻ പോസിറ്റീവായി ജീവിതത്തെ കാണുവാൻ എല്ലാവർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.  



SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. A wise man will be master of his mind. A fool will be its slave.-Publilius Syrus.

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email