Choose your language

19 February 2020

// // Subscribe YOUTUBE Channel

There is a chance of rain today


ഇന്ന് ഇടിവെട്ടി മഴ പെയ്യാനുള്ള സാധ്യത ഉണ്ട്,എന്തുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത് എന്ന് ആലോചിക്കണ്ട ഒരു സാധ്യതയെ കുറിച്ച് പറയുവാൻ വേണ്ടി പറഞ്ഞതാണ്(അല്ലാതെ എന്റെ എഴുത്തുകണ്ടു വായിച്ചുകഴിഞ്ഞാൽ സംഭവിക്കുന്നതല്ല കേട്ടോ).നമ്മിൽ പലരും എന്തെങ്കിലും സാധ്യത എവിടെയെങ്കിലും കിട്ടുമോ എന്ന് അനേഷിച്ചു നടക്കുന്നവരാണ്.ഒരു പ്രോഗ്രാമിൽ പങ്കെടുക്കുമ്പോൾ നമ്മൾക്ക് ഗുണം ഉണ്ടാകാനുള്ള സാധ്യത നമ്മൾ കണ്ടാൽ അല്ലെ പോകുകയുള്ളു.നാളെ എന്ത് സംഭവിക്കും എന്നത് ഒരു സാധ്യത മാത്രമാണ് അത് സംഭവിച്ചുകഴിഞ്ഞാൽ(മനസ്സിൽ കണ്ടത്)പിന്നെ സാധ്യത യഥാർത്ഥമായി മാറുന്നു.ഒരിക്കൽ പോലും നിങ്ങളോടു സാധ്യതയെക്കുറിച്ചു സംസാരിക്കണം എന്ന് ആഗ്രഹിച്ചിരുന്നില്ല പക്ഷെ നിങ്ങളിൽ പലരും നിങ്ങളുടെ മനസ്സിൽ ഓരോ സാധ്യത കാണുന്നത് കൊണ്ട് എനിക്ക് ഇവിടെ സാധ്യതയെ കുറിച്ച് പറയാതിരിക്കാനാവില്ല.

നാളെ ഒരു പക്ഷെ ഞാൻ പറയാൻ പോകുന്ന സാധ്യതകൾ ഇല്ലാതെ ആയേക്കാം പക്ഷെ ഇന്ന് എനിക്ക് ധൈര്യമായി പറയാൻ കഴിയും സാധ്യതയെകുറിച്ച്.ശരിക്കും നമ്മൾ എന്തെങ്കിലും സാധ്യത കണ്ടിട്ടല്ലേ ഇവിടെ ഇതൊക്കെ വായിക്കാൻ വരുന്നത്(ഒരു പക്ഷെ ചിരിക്കാനുള്ള വകയുണ്ടാകും അല്ലെങ്കിൽ കരയാനുള്ള വകയുണ്ടാകും അല്ലെങ്കിൽ എന്തെങ്കിലും വകതിരിവ് ഉണ്ടാകും എന്തായാലും എന്തിനായാലും എന്തെങ്കിലും സാധ്യത ഉണ്ട്). നിങ്ങളുടെ മനസ്സിൽ കണ്ട സാധ്യത സാധിക്കണമെങ്കിൽ അതിനുവേണ്ടിയുള്ള പരിശ്രമം വേണം അതിൽ അസാധ്യത വിചാരിച്ചാൽ ഒന്നും സാധിച്ചെന്നു വരില്ല.നമ്മളിൽ പലതരത്തിലുള്ള സാധ്യതകളുമുണ്ട് നമ്മൾക്ക് സാധിക്കാൻ പറ്റുന്ന തരത്തിലേക്ക് നമ്മൾ സാധ്യതയെകൊണ്ടുവരണം.ഇവിടെ പലരും ഒരിക്കൽ പോലും എന്നോട് അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നവരല്ല പക്ഷെ ഇത് വായിക്കുന്ന എല്ലാവരെയും എന്നെങ്കിലും ഒരിക്കൽ അഭിപ്രായം പറയാൻ കഴിയുന്ന തരത്തിലേക്ക് ഞാൻ മാറ്റിയെടുക്കും അതിനുള്ള സാധ്യത ഞാൻ എന്നിൽ കാണുന്നുണ്ട്(ഇപ്പോൾ മാത്രം
).ഒരിക്കലും ആരും
വിചാരിച്ച കാര്യങ്ങളല്ല ഇവിടെ ഞാൻ ഇങ്ങനെയൊക്കെ എഴുതുമെന്നും കൂടുതൽ വിഷയങ്ങൾ അവതരിപ്പിക്കുമെന്നും പക്ഷെ ഞാൻ എഴുതുന്നത് ഒത്തിരി ആളുകൾക്ക് പ്രചോദനമായി അവർക്ക് ഉപകാരമായി എന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ ഞാൻ എന്റെ എഴുതാനുള്ള സാധ്യതകളെ കൂടുതൽ സാധ്യമാക്കി തീർക്കാൻ അല്ലെ ശ്രമിക്കേണ്ടത്.ഏതു മനുഷ്യനും എല്ലാകാര്യങ്ങളും സാധിക്കുവാനും സാധിച്ചുകൊടുക്കുവാനും എപ്പോഴും  കഴിഞ്ഞെന്നു വരില്ല.എനിക്കാണെങ്കിൽ ഒത്തിരി സമയത്തിന്റെ കുറവുണ്ട് വേറെ ഒത്തിരി കാര്യങ്ങൾ ചെയ്യാൻ ബാക്കിയുണ്ട് അതിനു ഇപ്പോൾ കഴിയാത്തതു കൊണ്ടാണ് കുറച്ചു കാര്യങ്ങൾ പറയാൻ ഞാൻ ഇപ്പോൾ ശ്രമിക്കുന്നത്.എല്ലാവർക്കും എല്ലാ കാര്യങ്ങളും അറിഞ്ഞു കഴിഞ്ഞാൽ പിന്നെ ഒന്നും ബാക്കി പറയാൻ ഉണ്ടാകില്ല അവിടെ പറയുവാനുള്ള സാധ്യതയും  ഇല്ല.പണ്ടൊരിക്കൽ ഒരു നാട്ടിൽ ചെരുപ്പ് വിൽക്കുവാൻ വേണ്ടി രണ്ടു പേരെ പറഞ്ഞുവിട്ടു(ഞാനല്ല കേട്ടോ പറഞ്ഞു വിട്ടത്-എന്നെ നോക്കണ്ട) ഒരുവൻ പറഞ്ഞു അവിടെ ആരും ചെരുപ്പ് ഉപയോഗിക്കുന്നില്ല എന്ന് അതിനാൽ അവിടെ ചെരുപ്പ് വിൽക്കുവാൻ സാധിക്കുകയില്ല എന്ന്, മറ്റൊരാൾ പറഞ്ഞു അവിടെ ആരും ചെരുപ്പ് ഇത് വരെയും ഉപയോഗിച്ചിട്ടില്ലാത്തതുകൊണ്ടു നമ്മുടെ ചെരുപ്പ് വിൽക്കുവാൻ ഒത്തിരി സാധ്യതയുണ്ട് എന്ന്-നമ്മളുടെ മനസ്സിൽ എന്തെങ്കിലും സാധ്യതകളെ മുന്നിൽ കണ്ടെങ്കിൽ മാത്രമേ ജീവിതത്തിൽ വിജയം കൈവരിക്കാൻ സാധിക്കുകയുള്ളു എന്ന് പറയാൻ വേണ്ടി ശ്രമിച്ചതാണ് കേട്ടോ).എന്തെങ്കിലും സാധ്യത വേണ്ടേ നമ്മൾ ചെയ്യുന്ന എല്ലാകാര്യങ്ങൾക്കും .ഒരു വാഴ നട്ടാൽ വാഴക്കുല ഉണ്ടാകുമെന്നും പഴം കഴിക്കാമെന്നും(മനുഷ്യർക്ക്‌) വിചാരിച്ചിട്ടാണ് കർഷകൻ വാഴ നടുന്നത്-വാഴ നട്ടാൽ മാത്രം പോരാ ശരിയായ സമയത്തു ശരിയായ അളവിൽ വളവും ജലവും കൊടുക്കണം).നമ്മിൽ ഒത്തിരികാര്യങ്ങൾ പഠിക്കാനുള്ള സാധ്യതകൾ ഇന്ന് നിരവധി ഉണ്ട് തെറ്റുകണ്ടാൽ തിരുത്തുവാനും മറ്റുള്ളവർക്ക് നല്ലതു പറഞ്ഞുകൊടുക്കുവാനും നിങ്ങള്ക്ക് സാധിക്കണമെങ്കിൽ അതുവേണ്ടി പരിശ്രമിക്കാനുള്ള മനസ്സുണ്ടാകണം.ഞാൻ എന്റെ മനസ്സിൽ കണ്ട സാദ്ധ്യതകൾ സാധിച്ചെടുത്തു നിങ്ങൾ ഇതൊക്കെ മുഴുവനായി വായിച്ചുകഴിഞ്ഞപ്പോൾ .ഇനി നിങ്ങളെക്കൊണ്ട് മറ്റുള്ളവർക്ക് എന്തെങ്കിലും നന്മകൾ ചെയ്യാൻ (നിങ്ങളെക്കൊണ്ട് സാധിക്കുന്നത്) സാധിച്ചുകൊടുക്കാൻ കഴിയട്ടെ. ഒത്തിരിയധികം സാധ്യതകളെകുറിച്ച് പറയാനുണ്ടായിരുന്നുവെങ്കിലും ഇവിടെ എല്ലാകാര്യങ്ങളും എഴുതി ഫലിപ്പിക്കാൻ  സാധിക്കാത്തതുകൊണ്ടും സമയത്തിന്റെ പരിമിതി ഉള്ളതുകൊണ്ടും നിറുത്തുന്നു.നല്ലൊരു മനസ്സ് നിങ്ങളെല്ലാവർക്കും സൃഷ്ടിച്ചെടുക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.   


SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY https://www.instamojo.com/LIJOPAUL/online-exam-practice-test/



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Ninety-nine percent of the failures come from people who have the habit of making excuses-George Washington Carver.

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email