Choose your language

20 December 2019

// // Subscribe YOUTUBE Channel

Today can be a little fun

ഇന്ന് അൽപ്പം രസം ആകാം ഞാൻ ഉദ്ദേശിച്ചത് സാമ്പാറിലെ രസം അല്ല കേട്ടോ.നമ്മളുടെ ജീവിതത്തിലെ രസകരമായ പല കാര്യങ്ങളും നാം മറ്റുള്ളവരോട് പറയുമ്പോൾ എല്ലാവർക്കും രസം ആകണം എന്ന് നിർബന്ധം ഇല്ല(ഒരു പക്ഷെ ആരും രസിക്കണമെന്ന് നമുക്ക് ഒരു നിർബന്ധവും കാണുകയുമില്ല).എനിക്ക് സിനിമ കണ്ടു രസിക്കാൻ സാധിക്കും(ചിലപ്പോഴൊക്കെ നിങ്ങൾക്കും കഴിയുമായിരിക്കും)(രസം ഇപ്പോൾ ആവശ്യത്തിൽ കൂടുതൽ ആയതുകൊണ്ട് ഇപ്പോൾ മിക്കവാറും സിനിമ കാണാറില്ല സമയം കിട്ടുമ്പോൾ മാത്രമാക്കി ചുരുക്കി-വിരസത ഉള്ളപ്പോഴാണല്ലോ രസത്തിന്റെ ആവശ്യം ഉണ്ടാകുന്നത്)(എല്ലാവർക്കും സിനിമ കണ്ടു രസിക്കാൻ സാധിക്കണമെന്നില്ല.സിനിമ ഉദാഹരണം പറഞ്ഞതാണ് കേട്ടോ).ഓരോ മനുഷ്യരെയും രസിപ്പിക്കുന്നത് അവരുടെ ജീവിത സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്ന കാര്യങ്ങളാണ്.ചെറുപ്പം മുതലേ നാം വളർത്തിയെടുത്ത ശീലങ്ങളിൽ നിന്ന് മാത്രമാണ് നമുക്ക് എന്തെങ്കിലും രസം കിട്ടുകയുള്ളു.ഉപ്പു നല്ലതാണു പക്ഷെ ആവശ്യത്തിൽ കൂടുതൽ ആയാൽ ദോഷം ചെയ്യും പക്ഷെ ആവശ്യത്തിന് ഇല്ലെങ്കിൽ യാതൊരു പ്രയോജനവും ഇല്ല(ഉപ്പിന്റെ അവശ്യ സന്ദർഭങ്ങളിൽ ലഭിച്ചില്ലെങ്കിൽ).എന്റെ അഭിപ്രായത്തിൽ ഉപ്പു പോലെ നമ്മുടെ ജീവിതങ്ങളിൽ അൽപ്പം രസം വേണം.ഉപ്പിനു കറികളിൽ ഉള്ള സ്ഥാനം പോലെ ജീവിതത്തിൽ രസത്തിന് സ്ഥാനം കൊടുക്കണം.ഞാൻ മാത്രം രസിച്ചാൽ പോരാ കൂടെയുള്ളവരെ രസിപ്പിക്കുകയും വേണം.ഞാൻ പഠിക്കുന്നതും ജോലിചെയ്യുന്നതും ഒരു രസത്തിനു വേണ്ടിയാണ് എന്ന് പറയാൻ വേണ്ടിയല്ല ഇതൊക്കെ ഇവിടെ പറയുന്നത്.

നിങ്ങളുടെ ജീവിതത്തിൽ കാതലായ മാറ്റങ്ങൾ സംഭവിക്കാൻ രസങ്ങൾക്ക് കഴിയും.നമ്മളുടെ മുഖം വിളിച്ചു പറയുന്ന ഒരു കാര്യമുണ്ട് നിങ്ങൾ ഇപ്പോൾ ജീവിക്കുന്നത് രസത്തിലാണോ അല്ലയോ എന്ന്(എല്ലാവർക്കും നിങ്ങളുടെ മുഖത്തുനോക്കി രസം വായിച്ചെടുക്കാൻ കഴിയില്ല).എനിക്കറിയാം നിങ്ങൾ ഇതൊക്കെ വായിക്കുന്നത് അൽപ്പം രസത്തോടെയാണ് എന്ന് കാരണം ഞാൻ ഇടയ്ക്കു ഇടയ്ക്കു രസം എന്ന് പറയുന്നുണ്ടല്ലോ.രസം എന്ന വാക്കിനെ കുറിച്ച് പറയുകയാണെങ്കിൽ വളരെ രസകരമായ കാര്യാമാണ് എനിക്ക് ഓർമ്മവരുന്നത് പക്ഷെ രസം ഇല്ലാത്തപ്പോൾ എനിക്ക് ഒന്നും ഓർമ്മ കിട്ടുകയില്ല കാരണം ഞാൻ ഓർമ്മിക്കുന്നത് മുഴുവൻ രസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആയതുകൊണ്ടാണ്(രസത്തെ കുറിച്ച് ഓർക്കാൻ പിന്നെ എന്തെങ്കിലും രസം വേണ്ടേ). രസവും വിരസവും ജീവിതത്തിന്റെ ഭാഗമാണ് നാം അത് കണ്ടില്ല എന്ന് നടിച്ചാലും ഇതൊക്കെ ജീവിതത്തിൽ ഉണ്ടാകും.എല്ലാവർക്കും എല്ലാവരെയും ഒരു പോലെ രസിപ്പിക്കാൻ ആവില്ലല്ലോ.ഇന്ന് ഞാൻ രസിക്കുന്നുണ്ട് എങ്കിൽ(സങ്കൽപ്പിച്ചാൽ മതി) ഇന്നലെകളിൽ
ഞാൻ വിരസത അനുഭവിച്ചുണ്ട് എന്നാണ് അതിനർത്ഥം.വിരസത മാറുമ്പോഴാണല്ലോ നമുക്ക് രസിക്കാൻ സാധിക്കുക.അൽപ്പം ഒക്കെ വെറുപ്പിക്കൽ ഉണ്ടെങ്കിൽ അല്ലെ ആവശ്യത്തിന് രസം കിട്ടുകയുള്ളു എന്ന് തെറ്റിദ്ധരിക്കരുത്(വെറുപ്പ് എന്ന വികാരം നമ്മുടെ സന്തോഷങ്ങളെ ഇല്ലായ്മ ചെയ്യും).ആയതുകൊണ്ട് ഇനി മുതൽ ജീവിതത്തിൽ രസകരം നിറയാൻ ഇന്ന് മുതൽ നിങ്ങളുടെ
(നമ്മളുടെ) വിരസത(വെറുപ്പിക്കൽ) അകറ്റിയാൽ മതി.എല്ലാവർക്കും ജീവിതത്തിൽ രസിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Success is not final,failure is not final:it is the courage to continue that counts.-Winston Churchill.

    ReplyDelete

Dear Valuable Candidates,
Thanks for watching our love story and sharing with your Love story experience through our youtube channel Visit our Love Story on Youtube Channel now.Free exam practice available our Android app users. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email