Choose your language

11 January 2024

// // Our Youtube channel

എന്റെ റോസ്മോൾക്കായി-പ്രണയനോവൽ-പാർട്ട്‌ 11

യഥാർത്ഥ പ്രണയം എന്താണ്?. നമ്മൾക്ക് മറ്റൊരാളോട് പ്രണയം തോന്നുന്നത് എങ്ങനെയാണ്. മനുഷ്യരോട് മാത്രമാണോ ഒരാൾക്ക് പ്രണയം തോന്നുക. പ്രണയം എപ്പോഴും വിജയിക്കാൻ സാധിക്കുന്ന കാര്യമല്ല.
യാത്രകളെ പ്രണയിക്കുന്നവർ നമ്മൾക്കിടയിൽ ഒത്തിരി പേർ ഉണ്ടാകുമല്ലോ.
തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കാതെ പ്രണയിക്കാൻ നമ്മളിൽ എത്ര പേർക്ക് സാധിക്കും. നമ്മൾ ആരോടെങ്കിലും നാളിതുവരെ ആത്മാർഥമായി പ്രണയിച്ചിട്ടുണ്ടോ.
പ്രണയം ഒരു നിമിഷം കൊണ്ടു പൊട്ടിമുളക്കുന്നത് ആണോ, നമ്മളിലെ പ്രണയത്തിലെ പോരായ്മകൾ തിരിച്ചറിയാൻ നമ്മൾക്ക് എപ്പോഴെങ്കിലും സാധിച്ചിട്ടുണ്ടോ.
മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമം ആയിരുന്നോ നാളിതുവരെ നമ്മുടെ ജീവിതത്തിൽ ഉണ്ടായിരുന്നത്.
ആരെയും പ്രണയിക്കാനുള്ള യോഗ്യത തനിക്കു ഇല്ലായെന്നുള്ള ചിന്ത നമ്മളെ കൂടെ കൂടെ അലട്ടുന്നുണ്ടോ.
പ്രണയിക്കുന്ന സമയത്ത് സ്ഥലകാല ചിന്തകൾ മറന്നുപോയിട്ടുണ്ടോ എപ്പോഴെങ്കിലും.
പ്രണയത്തിൽ നിന്നും പിന്മാറാൻ എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ?. കഴിഞ്ഞകാല പ്രണയം നിങ്ങൾക്ക് ഒത്തിരി അനുഭവപാഠങ്ങൾ പകർന്നു നൽകിയിട്ടുണ്ടോ?.
ആത്മാർഥമായി ഒരാളെ പ്രണയിക്കാൻ നമ്മളുടെ മനസ്സ് അനുവദിക്കേണ്ടതുണ്ട്. നമ്മൾക്ക് നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന എല്ലാവരോടും നമ്മൾക്ക് ആർക്കും തന്നെ പ്രണയം ഉണ്ടാവണം എന്നില്ല.
സമ്പത്തിന് വേണ്ടി, ഉയർന്ന നേട്ടങ്ങൾക്ക് വേണ്ടിയൊക്കെ ആത്മാർത്ഥ പ്രണയം പോലും വേണ്ടെന്ന് വെക്കുന്നവർ ഉണ്ടായേക്കാം.
പ്രണയിക്കുന്ന കാര്യത്തിൽ ആർക്കും ആരെയും പറഞ്ഞു പഠിപ്പിക്കാൻ സാധിക്കില്ലല്ലോ. ഓരോരുത്തർക്കും അവരുടെ പങ്കാളിയെ പറ്റി ഓരോരോ സങ്കല്പം ഉണ്ടാവും, അത്തരത്തിലുള്ള ആളുകളെ കാണുമ്പോഴായിരിക്കും അവരിൽ പലർക്കും പ്രണയിക്കാൻ തോന്നുക.
പ്രണയത്തിനു പ്രായം ഒരു തടസ്സമേ അല്ല. മുതിർന്ന പ്രായത്തിലും പരസ്പരം പ്രണയജോഡികൾ ആയി ജീവിക്കുന്നവരെ എത്രപേരെ കണ്ടിരിക്കുന്നു നമ്മൾ.
പ്രണയിക്കാൻ സാഹചര്യം അനുകൂലമാകേണ്ടതുണ്ട്, പണ്ടുള്ളവർ പ്രണയിക്കാൻ ഒത്തിരി ബുദ്ധിമുട്ട് അനുഭവിച്ചുവെങ്കിൽ കാലന്തരത്തിൽ ഇന്നിപ്പോൾ വളരെയേറെ ആയാസരഹിതമായി പ്രണയിക്കാൻ കഴിയുന്നു. ആശയവിനിമയം വളരെ ഏറെ പുരോഗതി പ്രാപിച്ചിരിക്കുന്നു.
തിരക്ക് നിറഞ്ഞ ജീവിതത്തിൽ പ്രണയിക്കുന്നവർക്ക് കൂടെ ചിലവഴിക്കാൻ സമയം തികയാതെ വന്നേക്കാം.
ഇന്നിപ്പോൾ ഒത്തിരി ഇടങ്ങളിൽ കാമുകികാമുകന്മാരെ കാണാൻ കഴിയുന്നുണ്ട്, അവരുടെ ജീവിതത്തിലെ സന്തോഷവും സങ്കടവും പങ്കുവെക്കാൻ ഒരാളെ കൂടെ കിട്ടിയതിന്റെ സന്തോഷത്തിൽ അവരെല്ലാം മറന്നു ആഘോഷിക്കുന്നു.
പ്രണയം എപ്പോൾ നമ്മളിലേക്ക് വരുമെന്നോ എപ്പോൾ നമ്മളിൽ നിന്നും വിട്ടു അകലുമെന്നോ ആർക്കും പറഞ്ഞു തരാൻ കഴിയില്ല.
ആരെ പ്രണയിക്കണം, ആരെ പ്രണയിക്കേണ്ട എന്നത് നമ്മുടെ ഓരോരുത്തരുടെയും വ്യക്തിസ്വാതന്ത്ര്യം ആണല്ലോ.
കാലം മാറുന്നത് അനുസരിച്ചു നമ്മളിലുള്ള പ്രണയചിന്താഗതികളും മാറിയേക്കാം.
ഇന്നലെകളിൽ പ്രണയിക്കാൻ കഴിയാതെ പോയതിൽ വിഷമിക്കേണ്ടതില്ല, നമ്മൾ അതിയായി ആഗ്രഹിച്ചാൽ നമ്മൾ ആഗ്രഹിച്ച പോലെയുള്ള വ്യക്തികളെ നമ്മുടെ മുൻപിൽ കൊണ്ടുവന്നു നിർത്തി തരും ഈ പ്രകൃതി(പ്രകൃതിക്ക് ഇതുതന്നെയല്ലേ പണി എന്ന് നിങ്ങളിൽ പലരും ചിന്തിച്ചേക്കാം).
നമ്മളുടെ പ്രണയഅഭ്യർത്ഥന ഒരുപക്ഷെ ഒത്തിരി പേർ നിരസിച്ചെന്നു വരാം, എങ്കിലും നമ്മൾക്കായി ഒരാൾ എവിടെയോ ഉണ്ടെന്നുള്ള ഉറച്ച ബോധ്യത്തിൽ മുന്നോട്ട് പോകുക.
കമ്മൽ ഇട്ടവൾ പോയാൽ കടുക്കൻ ഇട്ടവൾ വരുമെടാ, വിഷമിക്കാതെ എന്നൊക്കെ എന്റെ പ്രണയം പരാജയപ്പെട്ടപ്പോൾ പലരും പറയാറുണ്ട്. നിനക്ക് അവളെക്കാൾ നല്ലൊരു കുട്ടിയെ കിട്ടുമെന്ന് എന്റെ കൂട്ടുകാരികളും പറയാറുണ്ട്.
എന്തായാലും നിരാശ കാമുകനായി എന്റെ ജീവിതം ഇനിയും ബാക്കി. എന്റെ പ്രണയം യഥാർഥത്തിൽ പരാജയപ്പെട്ടുവോ, എന്റെ പ്രണയിനിയെ ഞാൻ വീണ്ടും കണ്ടുമുട്ടുമോ.

0 comments:

Post a Comment

പ്രിയമുള്ളവരേ നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.