Choose your language

14 January 2024

// // Our Youtube channel

എന്റെ റോസ്മോൾക്കായി-പ്രണയനോവൽ-പാർട്ട്‌ 14

 ശരിക്കും പറഞ്ഞാൽ എനിക്ക് കുഞ്ഞു നാൾ തൊട്ട് പ്രണയം ഉണ്ടായിട്ടുണ്ട്, അന്നൊന്നും ആ സംഭവത്തിന്റെ പേര് പ്രണയം എന്നാണ് വിളിക്കുന്നത് എന്ന് എനിക്ക് അറിയില്ലായിരുന്നു.
എന്റെ കൊച്ചു ക്ലാസ്സ്‌ തൊട്ടുള്ള കളികൂട്ടുകാരിയോടായിരുന്നു. അവൾ എനിക്ക് നൽകിയ സമ്മാനം ഒരിക്കലും മറക്കാൻ കഴിയില്ല, അതെന്താണ് ഇത്രയും വലിയ മറക്കാൻ പറ്റാത്ത സമ്മാനം എന്നായിരിക്കും നിങ്ങൾ എല്ലാവരും ഇപ്പോൾ ചിന്തിക്കുന്നുണ്ടാവുക. ഹമ്പട പുളുസു അങ്ങനെ ഇപ്പോൾ സമ്മാനം എന്താണെന്ന് അറിഞ്ഞു സുഗിക്കണ്ടാ. അല്ലെങ്കിൽ വേണ്ട സമ്മാനം എന്താണെന്ന് ആലോചിച്ചു നിങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തണ്ട, അതൊരു പേന ആയിരുന്നു സുഹൃത്തുക്കളെ, ഒരു പേന ആയിരുന്നു , അതും സാധാരണ പേന അല്ല, നാലു കളർ ട്യൂബ് കൊണ്ടുള്ള പേന. എന്റെ ജീവിതത്തിൽ എനിക്ക് ആദ്യമായി കിട്ടിയ സമ്മാനത്തിന് ഇന്നും വളരെ നല്ല മധുരം നിറഞ്ഞ ഓർമ്മകളാണ്. കാലം കടന്നുപോയി ഒത്തിരി ചെറിയ സമ്മാനങ്ങൾ അതിനുശേഷം എനിക്ക് ലഭിച്ചിട്ടുണ്ട്.
നമ്മുടെ വേണ്ടപ്പെട്ടവർ ചെറിയ സമ്മാനം ആണെങ്കിൽ പോലും അതു നൽകുമ്പോൾ നമ്മൾക്ക് വലിയൊരു സന്തോഷം അല്ലേ ലഭിക്കുക.

ഒരാളോട് പ്രണയം തോന്നിയാൽ എങ്ങനെ മനസ്സിൽ തോന്നിയ പ്രണയം തുറന്നു പറയണം എന്നു ഇന്നും എനിക്ക് അറിയില്ല.കല്യാണം കഴിച്ചതാണോ എന്നു ചോദിച്ചിട്ട് മാത്രം തുടങ്ങുന്നത് ആയിരിക്കും നല്ലതെന്ന് നിങ്ങളിൽ പലരും ഒരുപക്ഷെ പറയാൻ ആഗ്രഹിക്കുന്നുണ്ടാകും.

എനിക്ക് റോസ്മോൾ എന്ന പേര് വളരെ നാൾ മുതൽ ഇഷ്ടപ്പെട്ട പേരാണ്. എനിക്ക് റോസാ പൂവ് വളരെയേറെ ഇഷ്ടമാണ്.
എനിക്ക് ഒരിക്കൽ സോഷ്യൽ മീഡിയ വഴി ഒരാളുമായി ചാറ്റ് ചെയ്യാൻ അവസരം വന്നു അങ്ങനെ ഞങ്ങൾക്കിടയിൽ സംസാരം കൂടിവന്നു ഒടുവിൽ പേര് ചോദിച്ചപ്പോൾ റോസ് എന്നു കേൾക്കാൻ ഇടയായതും ഞാൻ അതിശയപ്പെട്ടു, തേടിയ വള്ളി കാലിൽ ചുറ്റിയതുപോലെയായി. പിന്നെ ഞാൻ പാട്ട് പാടാൻ ആവശ്യപ്പെട്ടപ്പോൾ അവൾക്ക് അതുവരെ ഇല്ലാത്ത തൊണ്ടവേദന അങ്ങനെ ആ ബന്ധവും പോയി കിട്ടി.
കുറെ നാളുകൾക്കു ശേഷം ഞാൻ സോഷ്യൽ മീഡിയയിൽ ഉള്ള സകല റോസുമാർക്കും റിക്വസ്റ്റ് അയച്ചു, അതിൽ ഏതൊക്കയോ റോസ് എന്റെ റിക്വസ്റ്റ് അക്‌സെപ്റ്റ് ചെയ്തു, അവരിൽ ഒരാളോട് ഞാൻ ചോദിച്ചു പാട്ടു പാടാമോ എന്ന്, അവർ പറഞ്ഞു പിന്നെ എന്താ പാടാലോ എന്നു, പിന്നെ ഞാൻ കേൾക്കുന്നത് നിനക്ക് എന്റെ പെണ്ണിന്റെ പാട്ട് തന്നെ കേൾക്കണോ എന്റെ ആയാൽ കുഴപ്പമുണ്ടോ എന്നാണ്, ഞാൻ പറഞ്ഞു എനിക്ക് ഇപ്പോൾ ആരുടെ പാട്ട് ആയാലും കുഴപ്പമില്ല എന്നു പറഞ്ഞു, പിന്നെ ആ ബന്ധവും അവിടെ അവസാനിച്ചു.
എന്റെ റോസിമോളിന് വേണ്ടിയുള്ള കാത്തിരിപ്പ് ഇനി എത്ര നാൾ വേണ്ടി വരുമോ ആവോ. ഞാൻ എന്റെ പ്രണയിനിയോട് പേര് ചോദിച്ച കാര്യം മുൻപ് പറഞ്ഞില്ലേ, അതു അവളുടെ പേര് റോസ് എന്നാണോ എന്നറിയാൻ വേണ്ടിയായിരുന്നു, ഇങ്ങനെ ആണ് കാര്യം എന്ന് അവളോട് ഞാൻ അന്നേരം പറഞ്ഞാൽ അവൾ എന്നോട് തനിക്കു മുഴുവട്ട് ആണല്ലേ എന്നു ചോദിക്കാതിരിക്കാൻ വഴിയില്ലല്ലോ എന്നോർത്തിട്ടാണ് ഞാൻ അന്ന് ചുമ്മാ ആണെന്ന് പറഞ്ഞത്.
അളിയാ, അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ, ഈ റോസ്മോൾ എന്നുപറഞ്ഞാൽ അളിയന്റെ ജീവിതത്തിൽ ഭയങ്കര സംഭവമാണോ, ഇത്ര കണ്ടു ഇഷ്ടപ്പെടാൻ എന്നൊക്കെ നിങ്ങൾക്ക് ആർക്കെങ്കിലും എന്നോട് ചോദിക്കാൻ തോന്നിയേക്കാം, എന്തോ എനിക്ക് ആ പേരിനോട് വല്ലാത്തൊരു അടുപ്പം തോന്നുന്നു അത്രേയുള്ളൂ.ആരും കൂടുതലായി തെറ്റിധരിക്കേണ്ട.

0 comments:

Post a Comment

പ്രിയമുള്ളവരേ നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.