Choose your language

27 January 2024

// // Our Youtube channel

എന്റെ റോസ്മോൾക്കായി-പ്രണയനോവൽ-പാർട്ട്‌ 27

 എത്ര ശ്രമിച്ചിട്ടും നിന്നെ എനിക്ക് മറക്കാൻ ആകുന്നില്ല, ഈ ജന്മം അത്രയും നാൾ നിന്നെ എനിക്ക് എങ്ങനെ മറക്കാൻ കഴിയും. എന്റെ ഹൃദയം നീ കിഴടക്കിയിരിക്കുന്നു.

എന്റെ രാത്രികളിലും പകലുകളിലും നീ എന്നോടൊപ്പമുണ്ട്. ഹൃദയങ്ങൾ തമ്മിൽ അകലെ ആണെങ്കിലും എന്തോ ഒന്ന് നമ്മളെ രണ്ടാളെയും അടുപ്പിക്കുന്നു.

എന്റെ മുന്നോട്ടുള്ള യാത്രയിൽ നീയും എന്നോടൊപ്പം ഉണ്ടാവണമെന്ന് ഞാൻ വളരെയേറെ ആഗ്രഹിക്കുന്നു. നിന്നെ എനിക്ക് ഇപ്പോൾ ശരിക്കും മിസ്സ്‌ ചെയ്യുന്നു.

എന്നേ കാണാൻ കഴിയാതെ വിഷമിക്കുകയാണോ അതോ ഞാൻ ഇല്ലാത്തതുകൊണ്ട് സന്തോഷിക്കുകയാണോ.

പ്രണയം എങ്ങനെയാണ് മനുഷ്യരിൽ ഉണ്ടായത്. പ്രണയം ശരിക്കും ഒരു അത്ഭുതം തന്നെയാണെന്ന് തോന്നുന്നു. ഒരു മനുഷ്യന്റെ ജീവിതത്തിൽ സന്തോഷിക്കാനും ദുഖിക്കാനും കഴിയുന്ന കാരണം പലപ്പോഴും പ്രണയമാകാറുണ്ട്.

എത്ര മേൽ പ്രണയിച്ചാലും, എല്ലാ പ്രണയവും വിജയിക്കാൻ സാധിക്കണമെന്നില്ല. ഇനിയും എത്ര നാൾ താൻ എന്റെ ഹൃത്തിൽ ഉണ്ടാകുമെന്ന് എനിക്കറിയില്ല.

തനിക്കു പകരം മറ്റൊരാൾ എന്റെ ജീവിതത്തിലേക്ക് കടന്നുവരുമ്പോൾ ഒരുപക്ഷെ പതിയെ പതിയെ തന്നെ കുറിച്ചുള്ള ഓർമ്മകൾ ഇല്ലാതെയായേക്കാം.

എനിക്ക് തന്നെ കാണാതിരിക്കുമ്പോൾ വല്ലാത്തൊരു വിഷമമാണ്. ഓരോ ദിവസവും തന്നെ യാദൃശ്ചികമായി കണ്ടുമുട്ടുമ്പോഴും ഞാൻ മനസ്സിൽ ചിന്തിക്കുക ഇനിയും എത്ര നാൾ കാണാൻ കഴിയും എന്നാണ്. എനിക്ക് തന്നോടുള്ള ഇഷ്ടം തുറന്നു പറയാൻ കഴിയാത്തതിൽ വളരെയേറെ വിഷമമുണ്ട്.

ഒരുവിധം പെൺകുട്ടികൾ അവർക്ക് ആരോടെങ്കിലും ഇഷ്ടം ഉണ്ടെങ്കിലും അതൊന്നും തുറന്നു ചോദിക്കാൻ ധൈര്യം കാണിക്കാറില്ല. പല കാരണങ്ങൾ കൊണ്ടു ആകാം.

ഭൂമിയിൽ ജീവിക്കുന്ന ഓരോ മനുഷ്യന്റെ ഉള്ളിലും സ്നേഹം ഒളിഞ്ഞു കിടപ്പുണ്ട്. സ്നേഹം പ്രകടമാക്കാൻ ഉള്ളതാണ്. എല്ലാവരെയും സ്നേഹിക്കാൻ കഴിയേണ്ടതുണ്ട്.നമ്മളെ ദ്രോഹിച്ചവരോടും, നമ്മളെ ഒറ്റപ്പെടുത്തിയവരോടും സ്നേഹിക്കാൻ കഴിയണം, ഇതൊന്നും അത്ര എളുപ്പം കഴിയുന്നത് അല്ല.

സ്നേഹത്തിനു ഒത്തിരി പ്രേത്യേകതകളുണ്ട് അതൊക്കെ അനുഭവിച്ചു തന്നെ അറിയണം.

ഞാൻ എന്റെ എഴുത്തിനെ സ്നേഹിക്കുന്നു, അതിലുടെ നിങ്ങൾക്ക് വായനാനുഭവം നൽകുന്നു.

എല്ലാ വായനക്കാർക്കും ഇഷ്ടം ആകണം എന്നില്ല എന്റെ എഴുത്തുകൾ, എങ്കിൽ പോലും വിരലിൽ എണ്ണാവുന്ന കുറച്ചു പേർക്കെങ്കിലും എന്റെ എഴുത്തുകൾ ഇഷ്ടപ്പെടുന്നുണ്ട് എന്നറിയുന്നതിൽ വളരെയേറെ സന്തോഷം.

കാലങ്ങൾ എത്ര കഴിഞ്ഞാലും എന്റെ ഓർമ്മകൾ ഇല്ലാതെയായാലും എന്റെ എഴുത്തുകൾ ഈ ലോകത്തിൽ എവിടെയെങ്കിലും നിലനിന്നേക്കാം. ഇപ്പോൾ എനിക്ക് എന്റെ പ്രണയത്തെപറ്റി എഴുതാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എനിക്ക് എഴുതാൻ കഴിയുമോ എന്നറിയില്ല. ഒരു മനുഷ്യന് കൂടിവന്നാൽ 100 വയസ്സ് വരെ ആയുസ്സ് അല്ലേ കിട്ടുകയുള്ളു, അതിനുള്ളിൽ ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി നല്ല കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുക.

ഒന്നും ചെയ്യാതെ വെറുതെയിരുന്നു കഴിഞ്ഞാൽ ഒരുപക്ഷെ നമ്മളുടെ മനസ്സും ശരീരവും കൂടുതൽ അലസമായി തീർന്നേക്കാം.

ലോകത്തിൽ ഒത്തിരി കാര്യങ്ങളുണ്ട് എല്ലാം എല്ലാവർക്കും സ്വന്തമാക്കാൻ കഴിയില്ല. അതുപോലെ തന്നെയാണ് ഒരാളുടെ മനസ്സ് കിഴടക്കാൻ എല്ലാവർക്കും കഴിയില്ല.

മനസ്സില്ലാമനസ്സോടെ ചെയ്യുന്നതും പൂർണ്ണമനസ്സോടെ ചെയ്യുന്നതും തമ്മിൽ ഒത്തിരി വ്യത്യാസം ഉണ്ടാകുമല്ലോ.

പ്രണയം നമ്മൾക്ക് ഒരാളോട് തോന്നിയാലും ഒരുപക്ഷെ എന്തെങ്കിലും കാരണത്താൽ ആ പ്രണയം ഉപേക്ഷിക്കേണ്ടി വന്നേക്കാം.

എനിക്ക് വേണ്ടത് അഹങ്കാരം ഇല്ലാത്ത, ആർഭാടങ്ങളോട് അമിതഭ്രമം ഇല്ലാത്ത വ്യക്തിയെയാണ്. ഉള്ളതിൽ സന്തോഷിക്കാൻ കഴിയുന്നവരെയാണ് എനിക്ക് ആവശ്യം.

പണം ഉണ്ടെങ്കിൽ ആർക്കും എത്രമാത്രം ആർഭാടം വേണമെങ്കിലും കാണിക്കാൻ കഴിയുമായിരിക്കും, പക്ഷെ അതുകഴിഞ്ഞു നമ്മൾ മറ്റൊരു ലോകത്തിലേക്ക് യാത്രയാകും അവിടെ നമ്മളെ കാത്തിരിക്കുന്നത് എന്താണെന്ന് അറിയില്ല.

ഇന്ന് നമ്മുടെ ചുറ്റിലും എത്ര ആളുകളാണ് ദുഖിച്ചിരിക്കുന്നത്, സമ്പത്തു ഇല്ലാത്തതിന്റെ പേരിൽ, ആഗ്രഹങ്ങൾ നേടിയെടുക്കാൻ കഴിയാത്തതിന്റെ പേരിൽ അങ്ങനെ നിരവധി കാരണങ്ങൾ ഓരോരുത്തർക്കും കാണും.

ഒരാൾക്ക് മറ്റൊരാളെ ഉള്ളിന്റെ ഉള്ളിൽ പ്രണയിക്കാൻ ആരുടെയും സമ്മതം ആവശ്യമില്ലല്ലോ.
ഓരോരുത്തർക്കും അവരവരുടേതായ വ്യക്തി താല്പര്യങ്ങൾ കാണും.

നമ്മൾ എപ്പോഴും ചുറ്റിലുമുള്ളവരെ സ്നേഹിച്ചുകൊണ്ടിരിക്കുക, നമ്മൾക്ക് അർഹതപ്പെട്ടത് എപ്പോഴായാലും നമ്മുടെ അടുത്തേക്ക് തന്നെ വരും.

ലോകത്തിൽ നമ്മൾ നൽകുന്ന ഓരോ നല്ല കാര്യത്തിനും എന്നെങ്കിലും ഒരിക്കൽ പ്രതിഫലം കിട്ടാതെയിരിക്കില്ല.

ഒരുപാട് കുറവുകൾ നമ്മളിൽ ഉണ്ടെങ്കിൽ പോലും നമ്മൾ ഓരോരുത്തരും മറ്റുള്ളവരിൽ നിന്നും വിഭിന്നമാണ്. മറ്റുള്ളവർ എന്തു ചിന്തിക്കും എന്നുകരുതി നമ്മൾ, നമ്മളിലെ നല്ല കഴിവുകളെ മൂടിവെച്ചു കളഞ്ഞാൽ പിന്നിടുള്ള കാലം നമ്മൾ മാത്രമായിരിക്കും അതോർത്തു സങ്കടപ്പെടേണ്ടി വരിക.

പ്രണയരംഗങ്ങൾ നമ്മളിൽ പലരും പല ദൃശ്യമാധ്യമങ്ങളിൽ കൂടി കാണാറുണ്ട്. നമ്മുടെ മനസ്സിൽ എപ്പോഴും ആരോടെങ്കിലും ഇഷ്ടം ഉണ്ടാവാതിരിക്കില്ല.

പലരും നമ്മുടെയൊക്കെ ഇഷ്ടത്തിനെ നിരസിക്കാനുള്ള കാരണം നമ്മൾക്ക് വേണ്ടത്ര വിദ്യാഭാസ യോഗ്യതയോ, സാമ്പത്തിക സ്ഥിതിയോ ഇല്ലാത്തതാകാം.

നിസ്സാര കാരണത്തിന്റെ പേരിൽ തെറ്റി പിരിയുന്നവർ ഒത്തിരി പേരുണ്ടാകാം, അവരെ സംബന്ധിച്ച് അതൊക്കെ വലിയൊരു കാര്യം തന്നെ ആയിരിക്കാം.

ക്ഷമ പല സന്ദർഭങ്ങളിലും ആവശ്യമായി വന്നേക്കാം. ആരെയും വെറുക്കാതെ മനസ്സു നിറഞ്ഞു സ്നേഹിക്കാൻ ക്ഷമ ആവശ്യമാണ്.

നമ്മൾ ഈ ലോകത്തിൽ എന്തൊക്കെ നേടിയാലും നമ്മൾക്ക് ഈ ലോകം വിട്ടു ഒന്നും കൂടെ കൊണ്ടുപോകുവാൻ കഴിയില്ല.

നമ്മളെക്കുറിച്ചു മറ്റുള്ളവർക്ക് എന്നും നല്ല ഓർമ്മകൾ നൽകാൻ മാത്രം കഴിയട്ടെ.

എനിക്ക് അവൾ എന്നു വെച്ചാൽ ജീവനാണ്, അവൾക്ക് എന്നോട് എങ്ങനെ ആണെന്ന് അറിയില്ല.
അവൾ ഇപ്പോഴും എന്നേ ഓർക്കുന്നുണ്ടോ എന്നുപോലും അറിയില്ല.

അവളുടെ ജീവിതത്തിൽ ഒരുപക്ഷെ ഞാൻ മാത്രം ആയിരിക്കും ഇഷ്ടം തുറന്നു പറയാതെ പോയിട്ടുണ്ടാവുക.

നമ്മൾ ആഴത്തിൽ സ്നേഹിക്കുന്നവരിൽ നിന്നും കേൾക്കേണ്ടി വരുന്ന വാക്കുകൾ ഒരുപക്ഷെ നമ്മളെയൊക്കെ വളരെയേറെ വേദനിപ്പിച്ചേക്കാം.

ഏതൊരു സ്നേഹത്തിന്റെയും കൂടെ തന്നെ വേദനയും ഉണ്ടാകും, സ്നേഹിക്കുന്നവർ തമ്മിൽ അകലേണ്ടി വരുമ്പോൾ വേദന ഉണ്ടാവുക സ്വാഭാവികമാണ്.

സ്നേഹം സത്യം ആണെങ്കിൽ സ്നേഹം എന്നെങ്കിലും ഒരിക്കൽ തിരിച്ചറിയാതിരിക്കില്ല.

സ്നേഹം പലപ്പോഴും പ്രകടമാക്കാൻ കഴിയുന്നില്ല എന്നത് വളരെയേറെ സങ്കടകരമായ കാര്യമാണ്.

ഇന്നിപ്പോൾ പലരും പരിസരം മറന്നു സ്നേഹപ്രകടനം നടത്തുമ്പോൾ നമ്മുടെ ഉള്ളിൽ എവിടെയോ അൽപ്പം സങ്കടം ബാക്കിയായേക്കാം, നമുക്കാർക്കും ഇങ്ങനെ ഒന്നും സ്നേഹം പ്രകടിപ്പിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന്.

ലോകത്തിൽ മനുഷ്യർ തമ്മിൽ സ്നേഹം ഇല്ലെങ്കിൽ അവിടെ പല വിധത്തിലുള്ള പ്രശ്നങ്ങൾക്കും കാരണമായേക്കാം. ചെറുപ്പം തൊട്ടേ സ്നേഹരാഹിത്യം അനുഭവിക്കേണ്ടി വരുന്നത് വളരെയേറെ ദുഃഖകരമായ കാര്യമാണ്.

നമ്മുടെ ഉള്ളിൽ ആരോടെങ്കിലും വെറുപ്പ്, വിദ്വേഷം ഉണ്ടെങ്കിൽ നമ്മുടെ മാനസിക, ശാരീരിക വളർച്ചയെ ഒരുപക്ഷെ സാരമായി ബാധിച്ചേക്കാം.

കൗമാരത്തിൽ ഉണ്ടായിരുന്ന പ്രണയത്രിവത ഒരുപക്ഷെ പിന്നിടുള്ള ജീവിതസാഹചര്യങ്ങളിൽ നമ്മൾക്ക് നഷ്ടം ആയേക്കാം.

ജീവൻ നിലനിർത്തുക എന്നതാണല്ലോ ഏറ്റവും വലിയ കാര്യം. ജീവിതത്തിൽ പല രംഗങ്ങളിലും ലാഭവും നഷ്ടവും ഉണ്ടായേക്കാം. നമ്മൾ അനുഭവിക്കേണ്ട ദുഃഖങ്ങൾ നമ്മൾ തന്നെ അനുഭവിക്കേണ്ടതായിട്ട് വരും, നമ്മൾക്ക് പകരം മറ്റാർക്കും സാധ്യമല്ല.

പ്രണയം നഷ്ടപ്പെട്ടപ്പോൾ എനിക്ക് ഉണ്ടായ വേദന മറ്റുള്ളവർക്ക് മനസ്സിലാക്കാൻ കഴിയണം എന്നില്ല, അതുപോലെ മറ്റുള്ളവർക്കുള്ള വേദന എനിക്കും മനസ്സിലാക്കാൻ കഴിയണം എന്നില്ല.

പ്രണയം നമ്മളുടെ ജീവിതത്തിലൂടെ കടന്നുപോയി, കുറെ നല്ല ഓർമ്മകളും വേദനകളും സമ്മാനിച്ചുകൊണ്ട്, ഇനി ഇപ്പോൾ മുന്നോട്ടു അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് മുന്നേറാൻ ശ്രമിക്കേണ്ടതുണ്ട്.

ജീവിതം എന്നു പറയുന്നത് പ്രണയം മാത്രം അല്ലല്ലോ. ഒത്തിരി മനുഷ്യർക്ക് നമ്മളെകൊണ്ട് കഴിയാവുന്ന സഹായങ്ങൾ ചെയ്‌തുകൊടുക്കാൻ സാധിക്കേണ്ടതുണ്ട്.

ഇന്നിപ്പോൾ ഓരോ രംഗത്തും തടസ്സങ്ങൾ നേരിടുന്നവർ നിരവധിയാണ്. ഓരോ കാര്യത്തിനും ഓരോ തരത്തിലുള്ള കാരണങ്ങൾ കാണും, അതെല്ലാം പരിഹരിച്ചാൽ മാത്രമേ തടസ്സങ്ങൾ ഒഴിവാക്കികൊണ്ട് മുന്നോട്ടു പോകുവാൻ കഴിയുകയുള്ളു.

നമ്മൾ ആഗ്രഹിച്ചതുപോലെ നമ്മളെ സ്നേഹിക്കാൻ ഈ ലോകത്തിൽ ആരും ഉണ്ടായെന്നു വരില്ല. നമ്മൾ, നമ്മളെതന്നെ സ്നേഹിക്കാൻ തയ്യാറാവുക.

നമ്മൾ, നമ്മളെ തന്നെ സ്നേഹിക്കാൻ തയ്യാറായില്ല എങ്കിൽ അതൊക്കെ നമ്മൾ, നമ്മളോട് തന്നെ ചെയ്യുന്ന വലിയൊരു തെറ്റാണ്.

നമ്മൾ ഓരോരുത്തർക്കും ഓരോരോ സങ്കൽപ്പം ഉണ്ടായേക്കാം, ഒരുപക്ഷെ നമ്മളുടെ ജീവിതപങ്കാളി നമ്മുടെയൊക്കെ സങ്കല്പത്തിന് നേർ വിപരിതമായിരിക്കാം.

നമ്മൾ ആഗ്രഹിക്കുന്നതുപോലെ മറ്റുള്ളവർ നമ്മളോട് എല്ലായ്പോഴും നല്ല രീതിയിൽ പെരുമാറണം എന്നില്ലല്ലോ.

നമ്മളുടെ ജീവിതത്തിൽ സന്തോഷം കണ്ടെത്തേണ്ടത് നമ്മൾ ഓരോരുത്തരുമാണ്. മറ്റുള്ളവരുടെ പ്രവർത്തികൾ, വാക്കുകൾ എല്ലാം നമ്മളെ ഒരുപക്ഷെ വളരെയേറെ സങ്കടപ്പെടുത്തിയേക്കാം, എങ്കിൽ പോലും നമ്മൾ കൂടുതൽ ഉണർവോടെ പ്രവർത്തിക്കാൻ തയ്യാർ ആകേണ്ടതുണ്ട്.

സങ്കടത്തിനു അപ്പുറം സന്തോഷം ഉണ്ടെന്ന് മനസ്സിലാക്കാൻ കഴിയണം, അതിനായി പരിശ്രമിക്കാൻ തയ്യാറാകണം.

നമ്മുടെ പരിശ്രമം ഉണ്ടെങ്കിൽ മാത്രമേ ഏതു കാര്യത്തിലായാലും വിജയം നേടാൻ കഴിയുകയുള്ളു.

പ്രണയം നഷ്ടപ്പെട്ടതിൽ നമ്മൾ ദുഖിച്ചിരിക്കുന്നതിൽ അർത്ഥം ഇല്ല, നമ്മൾക്ക് ചെയ്യാൻ കഴിയുന്ന ഒത്തിരി കാര്യങ്ങൾക്ക് അതൊക്കെ തടസ്സം ആയേക്കാം, നമ്മുടെ സമയം ഒരിക്കലും നഷ്ടങ്ങളുടെ പേരിൽ സങ്കടപ്പെട്ടു കളയരുത്.

ലോകത്തിൽ നഷ്ടങ്ങളും ലാഭങ്ങളും ഉണ്ടായികൊണ്ടിരിക്കും.

ഒരിക്കൽ നേട്ടം നൽകിയവ പിന്നീട് നഷ്ടം നൽകിയെന്ന് വരാം, ഒരിക്കൽ നഷ്ടം വന്നവ പിന്നീട് നേട്ടം നൽകിയെന്ന് വരാം, എല്ലാം അവസരങ്ങളെ എങ്ങനെ ഉപയോഗിക്കുന്നു എന്നത് അനുസരിച്ചിരിക്കും.

സ്നേഹിച്ചതിന്റെ പേരിൽ നഷ്ടങ്ങൾ ഒത്തിരി സഹിക്കേണ്ടി വന്നവർ ഈ ലോകത്തിലുണ്ട്.

സ്നേഹം അത്രമേൽ ദൃഡമാണെങ്കിൽ ഒരുപക്ഷെ നമ്മൾ സ്നേഹിച്ച വ്യക്തിയുടെ സ്ഥാനത്തു ഒരുപക്ഷെ മറ്റൊരാൾക്ക്‌ സ്ഥാനം നൽകാൻ കഴിഞ്ഞെന്നുവരില്ല.

നമ്മൾ പ്രതീക്ഷിക്കുന്നതുപോലെ ആയിരിക്കണം എന്നില്ലല്ലോ ലോകത്തിൽ ഓരോ കാര്യങ്ങളും സംഭവിക്കുക.

നമ്മുടെ ജീവിതത്തിൽ ഇന്നലെകളിൽ സംഭവിച്ച തെറ്റുകളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട്‌ തിരുത്തി മുന്നേറാൻ സാധിക്കണം.

ജീവിതത്തിൽ ഒരുപക്ഷെ ഒരുപാട് വേദന നിറഞ്ഞ അനുഭവങ്ങളിലൂടെയൊക്കെ കടന്നുപോകേണ്ടി വന്നേക്കാം, നമ്മുടെ ജീവിതാനുഭവങ്ങൾ നമ്മളെ കരുത്തരാക്കി മാറ്റട്ടെ.

ലോകം കുറെ പേർക്ക് ദുഃഖം സമ്മാനിക്കുന്നു, കുറെ പേർക്ക് സന്തോഷം സമ്മാനിക്കുന്നു. ലോകത്തിൽ ജീവിക്കുന്ന എല്ലാവർക്കും ഇനി എന്നാണ് സന്തോഷത്തിൽ ജീവിക്കാൻ സാധിക്കുക.

നമ്മൾ ആരും തന്നെ നമ്മുടെ ഇഷ്ടപ്രകാരം കടന്നുവന്നവർ അല്ല. നമ്മൾ ജനിച്ച നാൾ തൊട്ടു നമ്മുടെ കൂടെ ആയിരുന്ന പലരും നമ്മളിൽ നിന്നും മരണം വഴി വേർപ്പെട്ടുകൊണ്ടിരിക്കുകയാണ്.നമ്മുടെ ചുറ്റിലും നടക്കുന്ന ഓരോ മരണവും ഒരു ഓർമ്മപ്പെടുത്തലാണ്, ഈ ഭൂമിയിൽ നമ്മൾക്കു ജീവിക്കാൻ അവസരം കിട്ടി, നമ്മൾക്ക് കിട്ടിയ അവസരങ്ങളെ എങ്ങനെ പ്രയോജനപ്പെടുത്താൻ കഴിയുമോ എന്ന് ഇനിയെങ്കിലും നോക്കേണ്ടതുണ്ട്.

തെറ്റുകൾ സംഭവിക്കാത്ത മനുഷ്യരില്ല, തെറ്റ് മനസ്സിലാക്കി തിരുത്താൻ നമ്മൾക്ക് കഴിയേണ്ടതുണ്ട്. തെറ്റ് തിരുത്താൻ നമ്മൾക്ക് കഴിയാത്തിടത്തോളം തെറ്റിൽ തന്നെ തുടരേണ്ടി വന്നേക്കാം.

പ്രണയം എന്ന വികാരം നമ്മളുടെ മനസ്സിനെ ആഴത്തിൽ സ്വാധിനിക്കുന്ന ഒന്നാണ്, അതുകൊണ്ടാണ് ഓരോ പ്രണയനഷ്ടവും നമ്മളെ ഒത്തിരി നിരാശയിൽ കൊണ്ടെത്തിക്കുന്നത്.

പ്രണയനഷ്ടത്തെ കരുത്തോടെ നേരിടുന്നവർ, പിന്നീട് ഉയർന്ന നേട്ടങ്ങൾ സ്വന്തമാക്കിയവരുണ്ട്.

പ്രണയപരാജയം ജീവിതത്തിന്റെ അവസാനവാക്കല്ല, നമ്മളെ വേണ്ടാത്തവർ നമ്മളിൽ നിന്നും അകന്നുപോകുന്നതാണല്ലോ എപ്പോഴും നല്ലത്.

നമ്മൾക്ക് വേണ്ടി എവിടെയോ ഒരാൾ ഉണ്ടെന്നുള്ള വിശ്വാസത്തിൽ മുന്നോട്ടു പോകുവാൻ കഴിയട്ടെ.

ഒത്തിരി പേർ ഇപ്പോഴും പ്രണയപരാജയത്തിൽ വിഷമിച്ചിരിക്കുന്നവർ ഉണ്ടാവും, ഈ സമയവും കടന്നുപോകും എന്ന് തിരിച്ചറിയുക, നമ്മളുടെ കഴിവിനെ വളർത്തികൊണ്ട് വരാൻ ഇനിയുള്ള നാളുകളിൽ ശ്രമിച്ചുകൊണ്ടിരിക്കുക.
നാളെ നമ്മൾക്ക് വലിയൊരു നേട്ടത്തിന് അർഹതയുള്ളത് ആക്കുക ഒരുപക്ഷെ നമ്മുടെ കഴിവുകൾ ആയിരിക്കും.

ഞാൻ എന്റെ പ്രണയപരാജയത്തിൽ ദുഖിച്ചു തളർന്നിരുന്നാൽ ഒരുപക്ഷെ ഈ നോവൽ എനിക്ക് എഴുതാൻ കഴിയുമായിരുന്നില്ല.

നമ്മളെകൊണ്ട് കഴിയാവുന്ന ചെറുതും വലുതുമായ ഒത്തിരി നല്ല കാര്യങ്ങളുണ്ട്, അതിൽ ശ്രദ്ധ കൊടുത്തുകൊണ്ട് കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കി മുന്നേറാൻ കഴിയട്ടെ. ഒരുപക്ഷെ ഇന്നലെകളിലെ നഷ്ടങ്ങൾ നമ്മളെ തേടിവരില്ല എന്നു പറയാൻ പറ്റില്ലല്ലോ.

നമ്മുടെ ഓരോ നിമിഷവും നമ്മുടെ കൈകളിലാണ്, മുന്നോട്ടു നേട്ടത്തിനായി പരിശ്രമിക്കണോ അതോ നഷ്ടങ്ങൾ ഓർത്തോർത്തു ദുഃഖിച്ചു തളർന്നിരിക്കണോ എന്നെല്ലാം അവരവർ തന്നെ തീരുമാനിക്കുക.

ജീവിതത്തിന്റെ വില മനസ്സിലാക്കാൻ ശ്രമിക്കുക, കിട്ടുന്ന സമയം പാഴാക്കി കളയാതിരിക്കുക.

0 comments:

Post a Comment

പ്രിയമുള്ളവരേ നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.