Choose your language

20 January 2024

// // Our Youtube channel

എന്റെ റോസ്മോൾക്കായി-പ്രണയനോവൽ-പാർട്ട്‌ 20

 എന്റെ പ്രണയങ്ങൾ എല്ലാം ഇന്നിപ്പോൾ എവിടെയാണ്, എത്ര നല്ല ഓർമ്മകൾ സമ്മാനിച്ചുകൊണ്ടാണ് എന്നിൽ നിന്നും എന്റെ പ്രണയം ഓടിഅകന്നത്.

എന്റെ കണ്ണുകൾ നിന്നെ തിരയുന്നു, നിനക്ക് വേണ്ടി ഞാൻ ഇനിയും എത്ര നാൾ വേണമെങ്കിലും കാത്തിരിക്കാൻ തയ്യാറാണ്.

ഒത്തിരി നല്ല ഓർമ്മകൾ എന്നിൽ അവശേഷിപ്പിച്ചുകൊണ്ട് നീ എന്നിൽ നിന്നും വിട്ടകന്നത് എന്തിനായിരുന്നു, എന്റെ പ്രണയം യഥാർത്ഥത്തിൽ ഉള്ളതാണെന്ന് നിനക്ക് മനസ്സിലായില്ലേ.

എനിക്ക് നീ എന്നു പറഞ്ഞാൽ ജീവനായിരുന്നു, നിന്നെ ഞാൻ അത്രയേറെ സ്നേഹിച്ചിരുന്നു, എന്നിട്ടും നീ എന്റെ സ്നേഹം മനസ്സിലാക്കാതെ എന്നേ വിട്ടകന്നത് എന്തിനുവേണ്ടി ആയിരുന്നു.

എന്നിൽ നിന്നും എന്തെങ്കിലും പ്രതീക്ഷിച്ചിയുന്നുവോ, റോസ്മോൾ ആഗ്രഹിച്ച സമയത്ത് റോസ്മോളിനോട് ഞാൻ മിണ്ടാൻ വരാൻ കഴിയാത്തതിൽ എന്നോട് പരിഭവം ഉണ്ടായിരുന്നുവോ.

ഞാൻ വളരെ അശക്തനും, മാനസികമായ കരുത്തു നേടാൻ കഴിയാത്തവനും ആയതുകൊണ്ടാണ് നിന്നോട് എനിക്ക് കണ്ട നാളിൽ പ്രണയം തുറന്നു പറയാൻ കഴിയാതെ പോയത്. എന്നേ പോലെ പലർക്കും ഇത്തരം അനുഭവം ഉണ്ടെന്ന് ഞാൻ പിന്നീട് അറിഞ്ഞു, സ്നേഹിക്കുന്നവരെ സ്നേഹം അറിയിക്കാൻ വലിയൊരു ബുദ്ധിമുട്ട് നിറഞ്ഞ കാര്യം തന്നെയാണ് എന്നെപോലെ ചിലർക്കെങ്കിലും.

പ്രണയം എന്ന സുന്ദര വികാരത്തിനു അപ്പുറം, ആ വികാരത്തിനു ഒത്തിരിയേറെ ദോഷവും ഉണ്ടാക്കാൻ കഴിയുമെന്ന് ഈയിടെ നടന്ന സംഭവങ്ങൾ ഓർക്കുന്നു.
വളരെയേറെ വേദന ജനിപ്പിക്കുന്ന നിമിഷങ്ങൾ. പ്രണയം നിരസിച്ചതിന്റെ പേരിൽ എത്ര മാത്രം വേദനയാണ് ഓരോരുത്തർ അനുഭവിക്കുന്നത്. പക്വതയാർന്ന സമീപനം പ്രണയത്തിന്റെ കാര്യത്തിൽ എടുക്കേണ്ടതുണ്ട്, മറ്റുള്ളവർക്ക് നമ്മളെ ഇഷ്ടപ്പെടാം മറ്റു ചില കാരണങ്ങൾ കൊണ്ടു ഇഷ്ടക്കേടും വരാം അതെല്ലാം അംഗീകരിക്കാൻ പഠിക്കേണ്ടതുണ്ട്.

പ്രണയം എന്ന നല്ല വികാരത്തെ ക്രൂരത കാട്ടി നശിപ്പിക്കരുതേ. ഒരാളുടെ ജീവിതത്തിന്റെ വില, അതിനു പകരമാകാൻ ഈ ലോകത്തിൽ മറ്റാർക്കും ആകില്ല.

എത്ര വ്യക്തികളുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് നിമിഷനേരം കൊണ്ടു ഇല്ലാതെയാകുന്നത്.

പലപ്പോഴും പ്രണയത്തിൽ ആയിരിക്കുന്നവർക്ക് യഥാർഥ്യങ്ങളെ ഉൾകൊള്ളാൻ സാധിക്കാതെ വന്നേക്കാം, മുതിർന്നവരോ മറ്റുള്ളവരോ പറയുന്നതിന്റെ വസ്തുത പരിശോധിക്കാൻ ശ്രമിച്ചെന്നിരിക്കില്ല.

പ്രേമം നമ്മളെ പലപ്പോഴും മറ്റൊരു ഭാവനയുടെ ലോകത്തിലേക്ക് നയിക്കും.

പ്രണയത്തിൽ അലിഞ്ഞു ചേരാൻ എന്റെ ഹൃദയം എത്രയേറെ കൊതിക്കുന്നു.
പ്രണയം ഇല്ലാതെ ആകുന്ന നിമിഷം നമ്മൾ നിൽക്കുന്ന മണ്ണ് ഇല്ലാതെയാകുന്ന അവസ്ഥയാണ്.

അന്ന് ഞാൻ അവളോട് പേര് ചോദിച്ചപ്പോൾ അവൾ പേര് അന്വേഷിച്ച കാര്യം ചോദിക്കുക ഉണ്ടായി അന്ന് ഞാൻ ഒരുപക്ഷെ ഇയാളെ ഇഷ്ടം ആയതുകൊണ്ട് ചോദിച്ചു പോയതാണ് എന്ന് പറഞ്ഞിരുന്നു എങ്കിൽ ഒരുപക്ഷെ എന്നോട് അവൾ പേര് പറയുമായിരുന്നു എന്ന് തോന്നുന്നു, എന്നാലും എന്റെ ഈശ്വരൻമാരെ ഏതു നേരത്താണാവോ എനിക്ക് ചുമ്മാ ആണെന്ന് പറയാൻ തോന്നിയത്, അതിനു ശേഷം അവൾ എന്നോട് പറയാൻ താല്പര്യം ഇല്ലാ എന്ന് പറഞ്ഞപ്പോൾ എന്റെ ഹൃദയം പൊട്ടി പോകുന്ന അവസ്ഥ വരെ ഉണ്ടായി, വളരെയേറെ സങ്കടത്തോടെ ഞാൻ ബസിന്റെ അടുത്തേക്ക് പോയി ബസിൽ സീറ്റ്‌ പിടിച്ചു, കുറെ നേരം സങ്കടം പുറത്തു കാണിക്കാതെ പിടിച്ചു നിന്നു, ഞാൻ എന്റെ ഗേൾഫ്രണ്ടിനോട് ചാറ്റിലൂടെ കാര്യം പറഞ്ഞു, അവൾ എന്നോട് പറഞ്ഞു ആ കൊച്ചിന് തന്നോട് താല്പര്യം ഇല്ല, ആ കൊച്ചിനെ അവളുടെ പാട്ടിനു വിട്ടേക്കാൻ, ഞാൻ മനസ്സില്ലാമനസ്സോടെ സമ്മതിച്ചു ബസിന്റെ പുറത്തേക്ക് നോക്കിയപ്പോൾ അവൾ പതുക്കെ നടന്നു വരുന്നു, ഒരുപക്ഷെ ഏതെങ്കിലും കടയിൽ കയറി കാണുമായിരിക്കും അതോ ഞാൻ എന്തെടുക്കുന്നു എന്ന് നോക്കി കൊണ്ടിരിക്കുകയായിരുന്നോ?.

അവൾ എന്നോട് പറയാൻ താല്പര്യം ഇല്ലായെന്ന് പറയുമ്പോൾ ഞാൻ എന്തെങ്കിലും തിരിച്ചു പറയുമെന്ന് വിചാരിച്ചിട്ടുണ്ടാകുമോ ഇനി. എന്തായാലും അതായിരിയുന്നു ഞങ്ങൾ തമ്മിലുള്ള അവസാന കൂടിച്ചേരൽ. വർഷങ്ങളായി ഉള്ളിൽ കൊണ്ടു നടന്ന സ്നേഹം കത്തി ചാമ്പൽ ആയതുപോലെ. ഇതിനായിരുന്നോ എന്നേ ഇക്കാലമത്രയും അവളെക്കുറിച്ച് മാത്രം ഓർക്കാൻ പ്രേരിപ്പിച്ചത്.

എല്ലാവരുടെയും കണ്ണിൽ ഞാൻ തെറ്റുകാരനാണ്, ഞാൻ ചോദിച്ച രീതി ശരിയായില്ല, എന്റെ മറുപടി ശരിയായില്ല എന്നൊക്കെ പറയാൻ തോന്നിയേക്കാം, അന്ന് അവളോട് സംസാരിക്കാൻ ശ്രമിച്ചത് തന്നെ എന്റെ ജീവിതത്തിൽ ഒരു കൊടുമുടി കിഴടക്കുന്ന പോലത്തെ പ്രക്രിയ ആയിരുന്നു. എന്തായാലും എന്റെ പ്രണയം തുടക്കത്തിൽ തന്നെ ചിറ്റിപ്പോയി.

എന്നേ പ്രണയിച്ച പലരോടും ഞാൻ എന്റെ പ്രണയം പങ്കുവെക്കുമ്പോൾ അവർ പറയുന്ന കാര്യം നിനക്ക് അതിനേക്കാൾ നല്ലൊരാൾ ജീവിതത്തിലേക്ക് കടന്നു വരും എന്നാണ്.

ആരു കടന്നുവന്നാലും അവളെപോലെ ആവില്ലല്ലോ. പ്രണയം അല്ലേ എല്ലാം അങ്ങട് ഉള്ളിൽ വിചാരിക്കുന്നതുപോലെ പുറത്തേക്ക് ചാടി വരണം എന്നില്ലല്ലോ.
ഇനി ഞാൻ എന്തിന് അവളെ സ്വപ്നം കാണണം, അവൾക്ക് എന്നേ വേണ്ട, ഇഷ്ടം അല്ല എന്ന് ഇതിലൂടെ മനസ്സിലായില്ലേ, ഇനി വെറുതെ അവളെ കുറിച്ചു മധുരകിനാവ് കാണണ്ട, നിനക്ക് അവൾ വിധിച്ചിട്ടില്ല അത്ര തന്നെ.

എല്ലാം പൊടുന്നനെ ആയിപോയി, ആ കൊച്ചു അങ്ങനെ പറഞ്ഞപ്പോൾ, ഞങ്ങൾ തമ്മിലുള്ള ഹൃദയബന്ധം തകർന്നപ്പോൾ പലരും ഒരുപക്ഷെ ഉള്ളിന്റെ ഉള്ളിൽ സന്തോഷിച്ചു കാണുമായിരിക്കും, ആരൊക്കെ എത്ര കളിയാക്കിയാലും പുച്ഛിച്ചാലും നഷ്ടം എനിക്ക് തന്നെയാണ്.

ഇന്നിപ്പോൾ വർഷങ്ങൾ കഴിഞ്ഞു അവളുടെ ജീവിതം സന്തോഷകരമായാണോ പോകുന്നത്, അതോ ദുഃഖകരമായിട്ടാണോ പോകുന്നത്, അതിപ്പോൾ എങ്ങനെ ആയാലും നിനക്കെന്താ, നിന്നെ ഇട്ടേച്ചു പോയവളെപ്പറ്റി നീ അധികം തല പുകയ്ക്കണ്ട എന്നൊക്കെ പലർക്കും പറയാൻ തോന്നിയേക്കാം.

ജീവിതത്തിൽ സംഭവിക്കുന്നത് എല്ലാം നമ്മളെകൊണ്ട് നിയന്ത്രിക്കാൻ എളുപ്പം കഴിഞ്ഞെന്നു വരില്ല. നമ്മുടെ പരിമിതികളെ തിരിച്ചറിയാൻ പഠിക്കേണ്ടിയിരിക്കുന്നു. എന്നേ മനസ്സിലാക്കി എന്റെ കുറവുകളെ അംഗീകരിക്കുന്ന ഒരുവളെ ഞാൻ തേടുകയാണ്.

എന്നേ വലിയൊരു വിഷമത്തിലേക്ക് കൊണ്ടെത്തിക്കാൻ വേണ്ടി ആയിരുന്നോ ഇത്രയും കാലം അവളെ ഞാൻ മറക്കാതെ പ്രതീക്ഷയോടെ കാത്തിരുന്നത്.നിന്റെ സാന്നിധ്യത്തിന് പകരമാകാൻ മറ്റാർക്ക് കഴിയും. നിനക്ക് എന്നേ സ്നേഹിക്കാനും വെറുക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്.

ഇനി ഒരു ജന്മം ഉണ്ടെങ്കിൽ അന്നൊരിക്കൽ ഇതുപോലെ തന്നെ പ്രേമിക്കാനും സ്വന്തമാക്കാനും കഴിയട്ടെ.

അല്ലേലും എറിയാൻ അറിയുന്നവന്റെ കയ്യിൽ വടികൊടുക്കില്ല എന്നു പറഞ്ഞതുപ്പോലെയായി എന്റെ അവസ്ഥ. ഇനി ഏതെങ്കിലും വിരഹഗാനം പാടികൊണ്ടു കടൽ തിരത്തിലൂടെ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചാരിക്കാം.

എന്റെ പ്രണയമേ നിന്നോട് ഞാൻ എന്തു ദ്രോഹം ചെയ്തു എന്നേ ഇഞ്ചിഞ്ചായി മുറിവേൽപ്പിക്കാൻ.

എനിക്ക് ഇനിയും വന്നു തന്നോട് മിണ്ടാനുള്ള ത്രാണിയില്ല, തന്നെ നഷ്ടപ്പെട്ടു എന്നു ഞാൻ കരുതികൊള്ളാം. എന്റെ ഊഴം കഴിഞ്ഞു, ഇനി തന്റെ ഊഴമാണ് എന്നേ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ ആ ഇഷ്ടം എന്നോട് മനസ്സു തുറന്നു അറിയിക്കുക എന്നത്.എന്റെ സംസാരം തനിക്കു ബുദ്ധിമുട്ട് ആണെന്ന് പറഞ്ഞാൽ ഒരുപക്ഷെ എനിക്ക് താങ്ങാൻ കഴിഞ്ഞെന്ന് വരില്ല, ഒരുപക്ഷെ അവിടെവെച്ചു തലചുറ്റി വീണേക്കാം.ഇനി ഞാൻ ഒരിക്കലും തന്റെ നിഴലായ് കൂടെ ഉണ്ടാവില്ല, എന്റെ ഭാഗത്തുനിന്നും യാതോരുവിധ ശല്യവും ഉണ്ടാവില്ല. കള്ളവും ചതിയുമില്ലാതെയാണ് ഞാൻ ഇന്നുവരെ നിന്നെ സ്നേഹിച്ചത്, എനിക്ക് അങ്ങനെ സ്നേഹിക്കാൻ മാത്രമേ അറിയുള്ളു. എന്നോട് പ്രണയം ഉണ്ടായിരുന്ന പലരോടും ഞാൻ പറയാൻ ആഗ്രഹിച്ചത് നിന്നെ ഞാൻ വളരെയേറെ അവരെക്കാൾ അധികമായി ഇഷ്ടപ്പെടുന്നു എന്നാണ്.

എനിക്ക് ഇന്നുമറിയില്ല തന്നെ ഞാൻ ഇത്രയേറെ സ്നേഹിക്കാൻ കാരണമെന്തെന്ന്. എത്രയേറെ സ്നേഹിച്ചാലും, സ്നേഹം മനസിലാവാത്തവരുടെ മുൻപിൽ എത്ര സമയം ചിലവഴിച്ചിട്ടും യാതൊരു വിധ കാര്യവും ഇല്ലല്ലോ.

യാതൊരു പരിചയം ഇല്ലാത്ത ഒരാൾ വന്നു തന്നോട് പേര് ചോദിക്കുമ്പോൾ അതിൽ നിന്നും എന്തെങ്കിലും അർത്ഥം ഏതൊരാൾക്കും എളുപ്പം കഴിയുന്നതല്ലേ. ഒരാളും ഇന്നേവരെ ഇഷ്ടം ഇല്ലാത്തവരുടെ മുൻപിൽ സംസാരിക്കാൻ ചെല്ലാറുണ്ടോ?.

എന്തായാലും എനിക്ക് പറ്റിയത് പറ്റി ഇനി ആർക്കും ഇങ്ങനെ ഒരു അബദ്ധം പറ്റാതിരിക്കട്ടെ.

സംഭവിച്ചത് എല്ലാം നല്ലതിന്, സംഭവിച്ചുകൊണ്ടിരിക്കുന്നതും നല്ലതിന്, ഇനി സംഭവിക്കാൻ പോകുന്നതും നല്ലതിന് എന്ന് തല്ക്കാലം ആശ്വസിക്കാം.

എനിക്ക് തന്റെ സ്നേഹം ഏറ്റുവാങ്ങാനുള്ള യോഗ്യത ഒട്ടും തന്നെയില്ലായെന്ന് തത്കാലം ഞാൻ മനസ്സിനെ പറഞ്ഞു ആശ്വസിപ്പിച്ചേക്കാം.

ഇത്രയും നാൾ സന്തോഷത്തിന്റെ നിമിഷങ്ങൾ ആയിരുന്നു നിന്നെ കുറിച്ച് ഓർക്കുമ്പോൾ ലഭിച്ചിരുന്നത് എങ്കിൽ ഇനി അങ്ങോട്ട് സങ്കടത്തിന്റെ നിമിഷങ്ങൾ ആയിരിക്കും.

എന്റെ സ്ഥാനത്തു അവൾ ആയിരുന്നു എങ്കിൽ അവൾ എന്തു ഉത്തരം പറയുമായിരുന്നുവോ ആവോ. പെൺപിള്ളേർ പൊതുവെ ഇഷ്ടം തുറന്നു പറയാൻ മടിക്കുന്നവരാണ്. ഒരുപക്ഷെ മുന്നോട്ട് അതിലൊക്കെ മാറ്റങ്ങൾ സംഭവിച്ചേക്കാം.

എല്ലാവരും ആഗ്രഹിക്കുന്നുണ്ടാകും ഒരുപക്ഷെ ജീവന് തുല്യം സ്നേഹിക്കാൻ കഴിയുന്ന വ്യക്തിയെ, പക്ഷെ എങ്കിൽ അങ്ങനെ ഒരാളെ വിരലിൽ എണ്ണാവുന്നവർക്ക് മാത്രം ആയിരിക്കും ലഭിക്കുക.

സ്നേഹത്തിന്റെ മുൻപിൽ എനിക്ക് എന്നും വഴികാട്ടി എന്റെ അമ്മയാണ്. സ്നേഹത്തിനു വില കൊടുക്കാൻ എന്റെ അമ്മ എന്നേ സ്വന്തം ജീവിതത്തിലൂടെ പഠിപ്പിച്ചു തന്നു.

നമ്മൾ കൊടുക്കുന്ന സ്നേഹം പല സാഹചര്യത്തിലും കുറഞ്ഞു പോയെന്നു വരാം, അതെല്ലാം ക്ഷമ നൽകികൊണ്ട് പരിഹരിക്കാൻ കഴിയേണ്ടതുണ്ട്, അല്ലാതെ ആ വ്യക്തിയെ വെറുക്കുക അല്ല വേണ്ടത്.

നമ്മൾക്ക് കിട്ടാതെ പോയ സ്നേഹം, നമ്മൾ മറ്റുള്ളവർക്ക് കൊടുക്കുന്നതിൽ പിശുക്ക് കാണിക്കാതിരിക്കുക.

ഇന്ന് ഈ ലോകത്തിൽ നമ്മൾക്ക് കിട്ടിയ സ്നേഹവും പരിഗണനയും കിട്ടാതെപോയ ഒത്തിരി വ്യക്തികളുണ്ടാവും അവർക്കുവേണ്ടി പങ്കുവെക്കേണ്ടതാണ്.

നമ്മൾ ഈ ഭൂമിയിൽ ജീവിച്ചിരുന്നു എന്നതിന് ഏറ്റവും വലിയൊരു അർത്ഥം നൽകുക, നമ്മളുടെ മരണശേഷവും നമ്മൾ ആരിലെങ്കിലും മധുരമുള്ള ഓർമ്മകൾ സമ്മാനിക്കുന്ന വ്യക്തിയായി തീരുക എന്നതാണ്. നമ്മൾ മനുഷ്യരാണ് കുറ്റവും കുറവുകളും ധാരാളം ഉണ്ടാവും എങ്കിലും നമ്മൾ മറ്റുള്ളവരെ ആത്മാർത്ഥമായി സ്നേഹിക്കുക, തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ.

സ്നേഹം നമ്മളിൽ നിന്നും പലപ്പോഴും നഷ്ടപ്പെട്ടേക്കാം അതെല്ലാം തിരിച്ചറിയാനും നഷ്ടപ്പെട്ട സ്നേഹം തിരികെ കൊണ്ടുവരാനും ശ്രമിക്കേണ്ടതുണ്ട്.

പ്രണയം നഷ്ടപ്പെട്ടെങ്കിൽ പോട്ടെ, ഈ ലോകത്തു എന്തോരം വേറെ കാര്യങ്ങളിൽ ശ്രദ്ധിക്കാനുണ്ട്, എനിക്ക് ആണെങ്കിൽ ഒത്തിരി പുസ്തകം ഇനിയും എഴുതാനുള്ളതാണ്. എന്റെ എഴുത്തിന്റെ തുടക്കം ഒരു പരാജയത്തിൽ നിന്നാണ്, ഇന്നിപ്പോൾ അനേകർക്ക് അവരുടെ ജീവിതത്തിൽ നിന്നും പരാജയം അകറ്റാനുള്ള വഴികാട്ടിയായി എനിക്ക് മാറാൻ കഴിഞ്ഞു എന്നതിൽ ഞാൻ എല്ലാവരോടും നന്ദിയുള്ളവനാണ്.

പരാജയങ്ങൾ കൂടെ കൂടെ ഉണ്ടായാലും പാളിച്ചകൾ തിരുത്തികൊണ്ട് മുന്നേറാൻ ശ്രമിച്ചുകൊണ്ടിരിക്കുക, എങ്കിലാണ് നാളെകളിൽ വിജയം സാധ്യമാകുകയുള്ളു.

ഒരുപക്ഷെ എനിക്കുണ്ടായ ഈ പരാജയം മറ്റൊരു പ്രണയത്തിന്റെ തുടക്കം ആയിക്കൂടെന്നില്ലല്ലോ.

ഇന്ന് എന്നേ ആശ്വസിപ്പിക്കാൻ എത്ര പേരാണ് എന്റെ ചുറ്റിലുമായി വായനക്കാരായിട്ട് ഉള്ളത്. സാരമില്ല എല്ലാം ശരിയാകും, നമ്മൾ ഈ ഭൂമിയിൽ പിറന്നു വീണിട്ടുണ്ടെങ്കിൽ എന്തെങ്കിലും കർത്തവ്യം ഈ ലോകത്തിനുവേണ്ടി ചെയ്യാൻ നമ്മൾക്ക് കടമയുണ്ട്.

നമ്മളാരും തനിയെ വളർന്നവരല്ല, നമ്മളുടെ ചുറ്റിലുമുള്ള ഒത്തിരി നല്ല മനുഷ്യരുടെ അധ്വാനത്തിന്റെ ഫലമാണ്. നമ്മൾക്കും ഈ ലോകത്തിനു വേണ്ടി നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയണം.

നമ്മുടെ ചുറ്റിലുമുള്ള മനുഷ്യർക്ക് ചെറിയ കാര്യത്തിൽ ആയാൽ പോലും സന്തോഷം നൽകാൻ സാധിച്ചാൽ അതൊക്കെ വലിയൊരു കാര്യം തന്നെയാണ്.

നമ്മൾ എത്ര കരുതിയാലും നഷ്ടപ്പെടാൻ ഉള്ളവ അതു അതിന്റെ സമയം ആകുമ്പോൾ നഷ്ടപ്പെടുക തന്നെ ചെയ്യും.

ഒരുപക്ഷെ എനിക്ക് പിന്നിടു എപ്പോഴോ നഷ്ടപ്പെടേണ്ടിയിരുന്നത് കുറച്ചു നേരത്തെ നഷ്ടപ്പെട്ടു എന്നു ഞാൻ തത്കാലം ആശ്വസിച്ചേക്കാം.ഹൃദയങ്ങൾ തമ്മിൽ കൂടുതൽ അടുത്തിരുന്നെങ്കിൽ ഒരുപക്ഷെ അന്നേരമുള്ള നഷ്ടം വളരെ ഭയാനകം ആയേനെ, ഇപ്പോൾ എനിക്ക് അതുവെച്ചു നോക്കുക ആണെങ്കിൽ വളരെ ചെറിയ സങ്കടം അല്ലേ ഉണ്ടാവുള്ളു.

ഒരുപക്ഷെ എന്റെ ജീവിതത്തിൽ തേപ്പ് കിട്ടുക, അങ്ങനെ ഇതിനെ പറയാൻ പാടുണ്ടോ എന്നറിയില്ല എങ്കിൽ പോലും ആദ്യ അനുഭവം ആയതുകൊണ്ടായിരിക്കും ഇത്രയും സങ്കടം ഉണ്ടായത്, ഇനി മുന്നോട്ട് അതു ശീലം ആകുമ്പോൾ ഒരുപക്ഷെ വേദനയുടെ വ്യാപ്തി കുറയുമായിരിക്കും എന്ന് വിചാരിക്കാം.

0 comments:

Post a Comment

പ്രിയമുള്ളവരേ നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.