Choose your language

7 January 2024

// // Our Youtube channel

എന്റെ റോസ്മോൾക്കായി-പ്രണയനോവൽ-പാർട്ട്‌ 7

 


പ്രണയം എനിക്ക് നൽകിയ അനുഭവങ്ങൾ എല്ലാം വിവരിക്കാൻ കഴിയണം എന്നില്ല.
എന്റെ പ്രണയം വല്ലാത്ത പ്രണയം തന്നെയാണ്, നീണ്ടകാലം നിലനിന്ന എന്നാൽ ആരാലും തിരിച്ചറിയാതെ പോയൊരു പ്രണയം.

ഞാൻ അവളെ എത്ര വട്ടം ശ്രദ്ധിച്ചു എന്നതിന് കൈയും കണക്കും ഇല്ല.
ഒരിക്കൽ ഞാൻ ബസിൽ യാത്ര ചെയ്യുമ്പോൾ അവൾ എന്റെ സീറ്റിന്റെ തൊട്ടടുത്തു വന്നു നിന്നു, എന്റെ അരികിലായി ഒരു ചേച്ചി വന്നു ഇരിക്കുന്നുണ്ടായിരുന്നു, ഞാൻ ഇടയ്ക്ക് അവളെ നോക്കുമെങ്കിലും അവൾ എനിക്ക് നേരെ തിരിയില്ല.ഞാൻ അവളെ ശ്രദ്ധിക്കാത്തപ്പോഴൊക്കെ അവൾ ഒരുപക്ഷെ എന്നേ ശ്രദ്ധിക്കുന്നുണ്ടാവുമായിരിക്കും.

ഒരു ദിവസം ബസിൽ ഞാൻ ഇരുന്ന സീറ്റിന്റെ മുൻപിൽ അവളും അവളുടെ കൂട്ടുകാരിയും നിൽക്കുന്നുണ്ടായിരുന്നു, അവൾ അവളുടെ കൂട്ടുകാരിയുടെ മുൻപിൽ വെച്ചു അവളുടെ മൊബൈലിൽ ഉള്ള ഫോട്ടോസ് കാണിച്ചു കൊടുക്കുന്നുണ്ടായിരുന്നു, ആ കുട്ടത്തിൽ സോഷ്യൽ മീഡിയ അപ്ലിക്കേഷൻ അക്കൗണ്ടുകളും കാണിക്കുന്നുണ്ടായിരുന്നു, ഞാൻ കൂടുതൽ നേരം അവളുടെ പ്രൊഫൈൽ നോക്കാൻ ഒന്നും പോയില്ല.
ഞാൻ ആദ്യമായി കണ്ടതിന്റെ പിറ്റേന്ന് അവളെ കണ്ടപ്പോൾ അവളുടെ മൊബൈൽ സ്‌ക്രീനിൽ തെളിഞ്ഞു നിന്നത് കുറെ ലൗ ചിഹ്നങ്ങൾ ആയിരുന്നു.

ഒരുപക്ഷെ അവൾക്ക് എന്നേ ഇഷ്ടം ആണെന്ന് അറിയിക്കാൻ ഇട്ട സിംബൽ ആണാവോ ഇനി എന്നെനിക് അറിയില്ല.
ഒരിക്കൽ ഞാൻ കാൽ വയ്യാതെ നടക്കാൻ പ്രയാസപ്പെട്ടപ്പോൾ അവൾ എന്നേ ശ്രദ്ധിച്ചുവെന്ന് തോന്നുന്നു, ഞാൻ എന്റെ ബുദ്ധിമുട്ട് പുറമെ കാണിക്കാതെ വളരെ പതുക്കെ നടന്നു, എനിക്ക് നല്ലതുപോലെ വേദന എടുക്കുന്നതുപോലെ അഭിനയിച്ചു സഹതാപം പിടിച്ചുവാങ്ങാൻ ഒട്ടും തന്നെ താല്പര്യം ഉണ്ടായിരുന്നില്ല.
ഞാൻ പിന്നെ തുടങ്ങി ഷൂ ഇടാൻ തുടങ്ങി, ബസ് ഇറങ്ങി നടന്നപ്പോൾ അവൾ എന്നേ മൊത്തത്തിൽ ഒന്ന് നോക്കുന്നതുപോലെ തോന്നി, പിന്നീട് ഞാൻ അവളുടെ കാലിലും ഷൂ കാണാൻ തുടങ്ങി.

ഞാൻ ബസ് ഇറങ്ങി നടന്നു ആദ്യം പോയി കഴിയുമ്പോൾ ഇടയ്ക്ക് വെച്ചു ഞാൻ തിരിഞ്ഞു നോക്കാറുണ്ട്, അന്ന് ഞാൻ നോക്കിയപ്പോൾ ദുരെ നിന്നും അവൾ എന്നെയും നോക്കുന്നുണ്ടായിരുന്നു,പിന്നെ ഞാൻ മുന്നോട്ടു നടന്നുപോയി.
ഒരു ദിവസം ഞാൻ കയറിയ ബസ്, ബസ് സ്റ്റോപ്പിൽ എത്താറാകുമ്പോഴേക്കും അവൾ ഓടി വരികയും ഇടയ്ക്കിടെ പിന്നിലേക്ക് തിരിഞ്ഞു കൂട്ടുകാരി കൂടെ തന്നെ ഇല്ലെയെന്നൊക്കെ ഉറപ്പ് വരുത്തുന്നത് പോലെ നോക്കുന്നതും കണ്ടിട്ടുണ്ട്.

എന്തിനാണ് കൂട്ടുകാരിയെ ഒഴിവാക്കി ഓടുന്നത് എന്നത് എനിക്ക് മനസ്സിലായില്ല, ഒരുപക്ഷെ എന്റെ ശ്രദ്ധ അവളിലേക്ക് ആകർഷിക്കാൻ വേണ്ടിയാണോ, അവൾ അടുത്തേത്തും വരെ ഞാൻ അവളെ തന്നെ നോക്കി നിന്നു, പിന്നെ അവൾ അടുത്തെത്തിയപ്പോൾ ഞാൻ എന്റെ ശ്രദ്ധ വേറെയിടത്തേക്ക് മാറ്റി, അല്ലെങ്കിൽ പിന്നെ അവൾക്ക് എന്നേ നോക്കാനുള്ള അവസരം കിട്ടിയില്ലെങ്കിലോ എന്നോർത്തിട്ടാണ്.

ഞാനും അവളും കൂട്ടുകാരിയും നടക്കുന്നതിനിടയിൽ ഇടയ്ക്ക് അവൾ കൂട്ടുകാരിയെ വിട്ടു മാറി നടക്കുന്നത് കണ്ടിട്ടുണ്ട്, ഇനി ഒരുപക്ഷെ ഞാൻ അവളോട് സംസാരിക്കാനുള്ള അവസരം ഒരുക്കിയത് ആയിരിക്കുമോ, പിന്നീട് അവർ രണ്ടുപേരും ഒരു കടയിലേക്ക് കയറി പോകുന്നതിനു മുൻപായി അതിന്റെ തൊട്ടു മുൻപിലുള്ള കടയിൽ നിന്ന് ഞാൻ അവരെ നോക്കി, എന്നേ നോക്കിയതുപോലും ഇല്ല.

ബസിൽ വെച്ചു ഇറങ്ങാൻ നേരം അവളും കുട്ടുകാരിയും തമ്മിൽ നിൽക്കുമ്പോൾ ഞാൻ സംസാരിക്കാൻ വേണ്ടി ശ്രമിക്കാനായി നോക്കിയപ്പോഴും എന്നേ നോക്കിയത് പോലും ഇല്ല.
അവളുടെ മനസ്സിൽ എന്നേ പറ്റി എന്തായിരിക്കുമോ ചിന്തിച്ചിട്ടുണ്ടാകുക, ഇത്രയും കാലം ആയിട്ടും ഇഷ്ടമുള്ള പെണ്ണിനോട് ഇഷ്ടം തുറന്നു പറയാത്ത മണ്ടൻ ആണെന്ന് ആയിരിക്കുമോ.

അവൾ ഒറ്റക്ക് ഉള്ള ദിവസമാണ് ഞാൻ അവളോട് പേര് ചോദിക്കാൻ ചെല്ലുന്നത്, അന്ന് അവൾ ചോദിച്ചു എന്തിനാണ് പേര് അറിഞ്ഞിട്ട് എന്ന്, ഞാൻ പറഞ്ഞു ചുമ്മാ എന്ന് അതോടെ അവൾ പറഞ്ഞു പറയാൻ താല്പര്യം ഇല്ലായെന്ന്, ഞാൻ ശരിയെന്നും പറഞ്ഞു പോന്നു, ഒരുപക്ഷെ അവൾക്ക് ഞാൻ അവളെ നാളുകളായിട്ട് ശ്രദ്ധിക്കുന്നത് മനസ്സിൽ ആയിട്ടുണ്ടാകില്ലേ. അതോ എന്നിൽ നിന്നും ഇഷ്ടം ആണെന്ന് കേൾക്കാൻ വേണ്ടി ആയിരുന്നോ?. അവൾക്ക് താല്പര്യം ഇല്ലായെന്ന് പറഞ്ഞപ്പോൾ എനിക്ക് വളരെയേറെ വേദന ഉണ്ടായെങ്കിലും അതിലേറെ ആശ്വാസം ഉണ്ടായി.

ഇത്രയും കാലം അവളോട് മിണ്ടാതിരുന്നതിന്റെ വീർപ്പ്മൂട്ടൽ മാറികിട്ടി, അവൾക്ക് താല്പര്യം ഇല്ലായെന്ന് പറഞ്ഞപ്പോൾ ഞാൻ ഫ്രീ ആയതുപോലെ എനിക്ക് തോന്നി.
ഇനി അവൾക്ക് എന്നോട് അങ്ങനെ പറഞ്ഞതിൽ വിഷമം ഉണ്ടായികാണുമോ, ഇഷ്ടം തുറന്നു പറയാൻ ധൈര്യം ഇല്ലാത്തതിന്റെ ദേഷ്യം തീർത്തത് ആയിരിക്കുമോ.
പിന്നീട് എനിക്ക് രണ്ടു ദിവസം കൂടിയേ ജോലി ഉണ്ടായുള്ളൂ, അതോടെ അവളെ കാണാനുള്ള അവസരം നഷ്ടപ്പെട്ടു, അവൾ അതിനുശേഷം എന്നേ അന്വേഷിച്ചിട്ടുണ്ടാകുമോ എന്തോ.
അവൾ എന്നേ ഓർത്തു വിഷമിക്കുന്നുണ്ടാകുമോ ആവോ. ഞാൻ കേട്ടിട്ടുണ്ട് ആരും തന്നെ തുടക്കത്തിൽ ഇഷ്ടം ആണെന്ന് പറയാറില്ല എന്ന്. ഞാൻ ആണെങ്കിൽ ഒരു വട്ടം മാത്രമേ ചോദിക്കാറുള്ളു, ഒരിക്കൽ ഇഷ്ടം അല്ല എന്നു പറഞ്ഞാൽ പിന്നെ വീണ്ടും പിന്നാലെ നടന്നു അവരെ ബുദ്ധിമുട്ടിക്കാറില്ല.

ആ കുട്ടി എന്റെ കൂടെ ആയിരുന്നു ജോലി ചെയ്തിരുന്നുവെങ്കിൽ എനിക്ക് പ്രണയത്തിന്റെ കാര്യത്തിൽ ഒരു തീരുമാനത്തിൽ എത്തിയേനെ, ഇതിപ്പോൾ തുറന്നു സംസാരിക്കാനുള്ള അവസരം ഇല്ലാതെയായി പോയി.
അവൾ ഒറ്റക്ക് ഉള്ളപ്പോൾ ഞാൻ ചെന്ന വഴി ഇഷ്ടം ആണെന്ന് പറഞ്ഞാൽ, അതു കേട്ടപ്പാടെ ആ കുട്ടിക്ക് തല കറക്കം വന്നാൽ ഞാൻ പ്രശ്നത്തിലായി പോകുമല്ലോ എന്നോർത്തിട്ടാണ് തുടക്കം തന്നെ ഇഷ്ടം ആണെന്ന് പറയാതിരുന്നത്.

പ്രണയം എന്നേ ഇന്നലെകളിൽ നിന്നും ഒരുപാട് ദുരം സഞ്ചരിപ്പിച്ചു. ലോകകാഴ്ചകൾ കണ്ടുകൊണ്ട് ഒരേ മനസ്സോടെ ഞങ്ങൾ ഇരുവരും ലോകം ചുറ്റി സഞ്ചരിക്കുകയാണ്. ഞങ്ങൾ വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കുകയാണ്, അവളുടെ സാന്നിധ്യം വിട്ടകലാതെ അവളെ ഞാൻ ചേർത്തുപിടിച്ചിരിക്കുകയാണ്. അവൾക്ക് ഈ ലോകത്തിൽ ഏറെ സ്നേഹിക്കാൻ കഴിയുന്ന വ്യക്തികളിൽ ഒരാളായി എനിക്ക് മാറാൻ കഴിയണം, അവളുടെ ചെറിയ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കാൻ കഴിയണം. അവൾക്കുവേണ്ടി തിളക്കമാർന്ന വസ്ത്രം വാങ്ങാൻ കഴിയണം.എനിക്ക് മതി വരുവോളം അവളെ കെട്ടിപിടിച്ചു കവിളിൽ ഉമ്മകൾ നൽകണം. തെറ്റുകൾ കണ്ടാൽ തിരുത്തിക്കണം, ലോകത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് സ്നേഹം ആണെന്ന് ബോധ്യപ്പെടുത്തി കൊടുക്കാൻ കഴിയണം.മുന്നോട്ടുള്ള ജീവിതത്തിൽ പ്രതിസന്ധികളും പരാജയങ്ങളും നേരിടേണ്ടി വരുമ്പോൾ അതിനെയെല്ലാം ചെറുത്തു തോൽപ്പിക്കാൻ ധൈര്യം പകർന്നു കൊടുക്കാൻ കഴിയണം.

ഭൂമിയിൽ ജീവിക്കുന്ന മനുഷ്യർക്ക് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യാൻ കഴിയണം.
ആർഭാടങ്ങൾ ഒഴിവാക്കികൊണ്ട് ചുറ്റിലുമുള്ള മനുഷ്യർക്ക് ഒരു നേരം എങ്കിലും അന്നം കൊടുക്കണം. ഒത്തിരി ആളുകൾക്ക് വരുമാനമാർഗം കണ്ടെത്താൻ സഹായിക്കാൻ കഴിയണം.

നമ്മുടെ ഭാഗത്തുനിന്നുള്ള നിരന്തരശ്രമം കൊണ്ട് ജീവിതത്തിൽ ഏതെങ്കിലും മേഖലയിൽ വിജയിച്ചു, മറ്റുള്ളവർക്ക് പ്രചോദനം ആയി മാറണം. അങ്ങനെ എന്തെല്ലാം സ്വപ്നങ്ങളാണ് എനിക്കുള്ളത് എന്നറിയോ. റോസ്മോൾക്ക് എന്തൊക്കെയാണ് ആഗ്രഹം ഉള്ളത് ഞാൻ ഒന്നു കേൾക്കട്ടെ.

റോസ്മോൾക്ക് എന്നേ ശരിക്കും ഇഷ്ടമാണോ?. അതോ എന്നോടുള്ള സഹതാപത്തിന്റെ പുറത്തു ഇഷ്ടം ആയത് ആണോ.
റോസ്മോൾക്ക് എന്നിലെ എന്തു യോഗ്യതയാണ് വളരെയേറെ ഇഷ്ടം ആയിട്ടുള്ളത്. റോസ്മോൾ ഒരിക്കൽ എങ്കിലും പോകാൻ ആഗ്രഹിച്ച സ്ഥലം എവിടെയാണ്. റോസ്മോൾ വിമാനത്തിൽ ഒരിക്കൽ എങ്കിലും യാത്ര ചെയ്തിട്ടുണ്ടോ.

പ്രണയം നമ്മൾക്കിടയിൽ സമ്മാനിച്ച എത്രയെത്ര ഓർമ്മകൾ ആണല്ലേ ഇന്നിപ്പോൾ നമ്മളുടെ ഓർമ്മകളിൽ തങ്ങിനിൽക്കുന്നത്. ഒരുപക്ഷെ നിന്നെ എനിക്ക് കണ്ടുമുട്ടാൻ കഴിഞ്ഞിരുന്നില്ല എങ്കിൽ എന്റെ അവസ്ഥ എന്താകുമായിരുന്നുവോ ആവോ. നിന്നെ എനിക്ക് കാണാൻ ഇടവന്നത് എനിക്ക് കോളെസ്ട്രോൾ കൂടിയതുകൊണ്ടാണ്. ഞാൻ നിന്നെ കാണുന്ന ദിവസത്തിന് മുൻപ് വരെ ബൈക്കിൽ ആയിരുന്നു യാത്ര ചെയ്തുകൊണ്ടിരുന്നത്, ഇടയ്ക്ക് നെഞ്ചുവേദന വന്നു ചെക്ക് ചെയ്തപ്പോൾ ആണ് കോളെസ്ട്രോൾ അളവ് പരിധിയിൽ കൂടുതലാണെന്ന് കണ്ടെത്തിയത്, അതിൽ പിന്നെ ബൈക്കിൽ യാത്ര ഞാൻ നിറുത്തി, അതെന്തായാലും എനിക്ക് റോസ്മോളിനെ കാണാനുള്ള സാഹചര്യം ഒരുക്കി തന്നു.

റോസ്മോൾ ഓർക്കുന്നുവോ നമ്മൾ തമ്മിൽ ആദ്യം കണ്ടുമുട്ടിയ ദിവസം, അന്ന് എന്നേ ഇയാൾ ശരിക്കും ശ്രദ്ധിച്ചിരുന്നോ. എന്റെ നോട്ടം തന്നിൽ നിന്നും വിട്ടു നിന്നപ്പോൾ അന്നേരം റോസ്മോൾക്ക് വിഷമം തോന്നിയോ?.
എന്നേ ഇനി ഒരിക്കൽ കാണുമെന്നു പ്രതീക്ഷിച്ചിരുന്നോ, എന്നേ ഭാവി വരനായി കണ്ടിരുന്നുവോ.എന്നെക്കുറിച്ച് സ്വപ്നം കാണാറുണ്ടായിരുന്നോ?.

പ്രണയം പലർക്കും വ്യക്തികളോട് തന്നെ ആവണം എന്നില്ല, നമ്മുടെ ഇഷ്ടമേഖലയോട് പ്രണയം തോന്നാം, യാത്രകളോട് പ്രണയം തോന്നാം. കൃഷിയോട്, ചെയ്യുന്ന ജോലിയോട് ഒക്കെ ഒരു തരത്തിൽ പറഞ്ഞാൽ പ്രണയം തോന്നാം.

പ്രണയത്തെ നിയന്ത്രണത്തിൽ കൊണ്ടുവരേണ്ടതുണ്ട് പല സാഹചര്യത്തിലും. സ്വന്തം ജീവിതത്തിൽ പ്രണയം ഉണ്ടാവാതിരിക്കുകയും മറ്റുള്ളവരുടെ ജീവിതത്തിൽ പ്രണയം ഉണ്ടാകുകയും ചെയ്യുമ്പോൾ ചിലർക്കെങ്കിലും അസൂയ തോന്നിയേക്കാം.

ചേരേണ്ടവർ തമ്മിൽ പ്രണയിക്കുമ്പോൾ എത്ര മനോഹരമായിരിക്കും. ഇന്ന് നമ്മുടെ ചുറ്റിലും ഒത്തിരി പ്രണയവിവാഹിതരായവർ തമ്മിൽ വേർപിരിഞ്ഞു ജീവിക്കുന്നുണ്ട്, അതുപോലെ ഒരുമിച്ചു ജീവിക്കുന്നവരുമുണ്ട്.

നാളെകളിൽ പ്രണയിക്കുന്നവർക്കിടയിൽ എന്തു സംഭവിക്കുമെന്ന് ആർക്കും പറയാൻ കഴിഞ്ഞെന്നു വരില്ല. പ്രണയം അതു ഒരു ഭാഗ്യമാണ് ചിലർക്കൊക്കെ സമ്മാനിക്കുക. ഒരുപക്ഷെ പ്രണയത്തിലൂടെ പങ്കാളിയുടെ കൂടെ മറ്റു രാജ്യങ്ങളിലേക്ക് പോകാനും അവിടെ ജീവിക്കാനും ഒത്തിരി ആളുകൾക്ക് അവസരം ലഭിക്കുന്നുണ്ട്.

പ്രണയം ഒരിക്കലും ഒരാളുടെ ജീവിതം ഇല്ലാതെയാക്കുന്നതിലേക്ക് നയിക്കരുത്.
പ്രണയിക്കുന്നവർ തമ്മിൽ തെറ്റിപിരിയാൻ വേണ്ടി ഇടനിലക്കാരായി പ്രവർത്തിക്കുന്നവരും കണ്ടേക്കാം.

പ്രണയിക്കുന്നവർ, തമ്മിൽ ആദ്യം തന്നെ പരസ്പരം കണ്ണോടു കണ്ണു നോക്കിയിരിക്കും. എനിക്ക് കുറെ പേരെ എങ്കിലും അങ്ങനെ പരസ്പരം നോക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്, അതുപോലെ തന്നെ പല അവസരത്തിലും പ്രണയം തുടരാൻ കഴിയാത്ത സാഹചര്യവും വന്നു ചേർന്നിട്ടുണ്ട്.

ഒരിക്കലും പ്രതീക്ഷിക്കാത്ത വാക്കുകൾ അവരിൽ നിന്നും കേൾക്കേണ്ടി വന്നത് എന്റെ മനസ്സിനെ വളരെ ചെറുപ്പത്തിൽ ഒത്തിരി വേദനിപ്പിച്ചു, ഞാൻ ഒരു അക്ഷരം പോലും മിണ്ടിയില്ല എന്നിട്ടാണ് എനിക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നത് എന്നോർക്കണം, ഒരുപക്ഷെ അവരോട് ഞാൻ ഇഷ്ടം തുറന്നു പറയാത്തതിന്റെ വിഷമം തിർത്തത് ആവാം, അതിൽ പിന്നെ ഞാൻ പ്രണയിക്കുന്നതിനു മുൻപ് ഒരു വട്ടം ആലോചിക്കും, പക്ഷെ എങ്കിൽ ഞാൻ എന്റെ റോസ്മോളെ കണ്ടതുമുതൽ എനിക്ക് കൂടുതൽ ഒന്നും ആലോചിക്കേണ്ടി വന്നില്ല, റോസ്മോൾ ലിജോക്ക് ഉള്ളതാണെന്ന് തീരുമാനിച്ചു, എന്നിട്ട് ഇപ്പോൾ എന്തായി എന്നു ചോദിച്ചാൽ എന്നേ കാണാൻ കഴിയാത്തതുകൊണ്ട് അവൾ, അവളുടെ വഴിക്കു പോയി. അല്ലേലും നമ്മളെ ഇട്ടേച്ചു പോയത് ഒരു കണക്കിന് അവൾക്ക് നല്ലത് ആയിരുന്നിരിക്കാം.

എന്റെ കൂടെ കഴിയുമ്പോൾ ഒരുപക്ഷെ വല്ലായ്മകളും, ഇല്ലായ്മകളും നേരിടേണ്ടി വന്നേക്കാം, ഇപ്പോൾ അത്തരം ബുദ്ധിമുട്ട് ആ കുട്ടിക്ക് ഇല്ലല്ലോ.

പ്രണയത്തിലൂടെ ജീവിതം കൂടുതൽ ആസ്വദിക്കാൻ കഴിയണം. പ്രണയത്തിനിടയിൽ തെറ്റുകൾ പറ്റിയെന്നു വരാം, അതൊക്കെ പരസ്പരം തിരുത്താനും ക്ഷമിക്കാനും തയ്യാറാവേണ്ടതുണ്ട്. വിട്ടുവിഴ്ച്ച മനോഭാവം ഉണ്ടാവേണ്ടതുണ്ട്. കഴിവുകളെ അംഗീകരിക്കുന്നതിനോടൊപ്പം കഴിവുകേടുകളെയും അംഗീകരിക്കാൻ പഠിക്കേണ്ടതുണ്ട്.

പ്രണയത്തെ അതിന്റെ മനോഹാരിത നഷ്ടപ്പെടാതെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയേണ്ടതുണ്ട്, പരസ്പരം വിശ്വാസവഞ്ചന കാണിക്കാതിരിക്കുക.

പണത്തിനു മീതെ പരുന്ത് പറക്കില്ല എന്നൊക്കെ പറയാറില്ലേ. പണം ഉണ്ടെങ്കിൽ ആരുവേണമെങ്കിലും ഒരുപക്ഷെ പിന്നാലെ കൂടിയെന്ന് വരാം. പക്ഷെ എങ്കിൽ യഥാർത്ഥ പ്രണയം ഉള്ളവർ ആണെങ്കിൽ എത്ര കുറവുകൾ ഉണ്ടെങ്കിൽ കൂടിയും പരസ്പരം കുറവുകളുടെ പേരിൽ ബന്ധം ഉപേക്ഷിക്കാൻ ഇടയില്ല.

ഇന്നലെകളിലെ പ്രണയപരാജയങ്ങൾ ഒരുപക്ഷെ പിന്നീട് വിജയത്തിലേക്ക് നയിച്ചെന്നും വരാം. നമ്മളുടെ പ്രണയം ആത്മാർത്ഥമാണെങ്കിൽ ഒരുപക്ഷെ നഷ്ടപ്പെട്ടുപോയി എന്ന് കരുതുന്ന പ്രണയം ഒരുപക്ഷെ തിരികെ വന്നേക്കാം.

0 comments:

Post a Comment

പ്രിയമുള്ളവരേ നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.