Choose your language

15 January 2024

// // Our Youtube channel

എന്റെ റോസ്മോൾക്കായി-പ്രണയനോവൽ-പാർട്ട്‌ 15

 പ്രണയം നമ്മളെ മുൻപോട്ട് ഉണർവോടെ ഉന്മേഷത്തോടെ നടത്തേണ്ട ചാലകശക്തിയായി മാറണം.
ഈ ലോകം നമ്മൾക്ക് നൽകിയ നല്ലൊരു സമ്മാനം തന്നെയാണ് പ്രണയം എന്നു പറയുക. ഏതൊരു പ്രണയം ആയാലും സൂക്ഷ്‌മതയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്.ഇല്ലെന്നുണ്ടെങ്കിൽ ഏതു നിമിഷവും പൊട്ടിതകരാം.
പ്രണയം ഒരാളോട് തോന്നുക തെറ്റായ കാര്യം ആണോ. നമ്മുടെ സാമൂഹിക വ്യവസ്ഥിതിയിൽ ചില ചിട്ടവട്ടങ്ങളൊക്കെ ഉള്ളതുകൊണ്ട് പല പ്രണയങ്ങളും മുൻപോട്ട് കൊണ്ടുപോകാൻ അനുവാദം ലഭിക്കാറില്ല.
നമ്മളെ ഒരുപക്ഷെ ഏറ്റവും കൂടുതൽ ആകർഷിക്കുക പ്രണയത്തെപറ്റി കൂടുതലായി കേൾക്കാൻ ഇടവരുന്നത് ആയിരിക്കാം.
പണ്ടൊക്കെ പ്രണയിക്കാൻ വളരെ പ്രയാസമനുഭവിക്കേണ്ടി വന്നിട്ടുണ്ട്, പ്രണയിച്ചു വിവാഹം കഴിച്ചവർക്ക് തങ്ങളുടെ മക്കളോട് പ്രണയിച്ചു വിവാഹം കഴിക്കരുത് എന്ന് പറയാൻ കഴിയില്ലല്ലോ.
പ്രണയത്തിൽ ആയാൽ പോലും അഭിപ്രായഭിന്നതയും പിണക്കങ്ങളും ഇണക്കങ്ങളും ഉണ്ടായെന്നു വന്നേക്കാം.
പ്രണയിച്ചു വിവാഹം കഴിച്ച പലർക്കും അവർ സ്വപ്നം കണ്ടതിനേക്കാൾ ഉയരങ്ങളിൽ എത്തിപ്പെടാൻ ഒരുപക്ഷെ സാധിച്ചിട്ടുണ്ടാകാം.
എന്റെ കല്യാണത്തിന് ഞാൻ ആരെയും വിളിക്കില്ല എന്നുപറയുമ്പോൾ, എന്നോട് കേൾക്കുന്നവർ ചോദിക്കാറുണ്ട് കല്യാണത്തിന് പെണ്ണിനെ വിളിക്കുമോ എന്ന്.
എന്തെല്ലാം ചടങ്ങാണ് ഒരു കല്യാണം കഴിക്കാൻ വേണ്ടത്, എനിക്ക് പൊതുവെ ഇപ്പോൾ താല്പര്യം ഇല്ല, പണ്ട് ഉണ്ടായിരുന്നു.എത്ര ആഘോഷങ്ങൾ നടത്തിയാലും മുന്നോട്ട് സുഖദുഃഖം പങ്കുവെച്ചു ജീവിക്കുന്നതിലാണ് കാര്യം. ഇന്നിപ്പോൾ കല്യാണം എല്ലാം വളരെ ആഘോഷം ആയിട്ട് കൊണ്ടാടുകയാണ്, ഓരോരുത്തരുടെയും ഇഷ്ടം ആണ് ഏതു രീതിയിൽ ആഘോഷിക്കണം എന്നത്, പിന്നെ ഇത്തരം ആഘോഷം നടത്തുന്നതിലൂടെ ഒത്തിരി ആളുകൾക്ക് തൊഴിൽ അവസരം കിട്ടുന്നതും നല്ല കാര്യം.
ഭക്ഷണം ഒത്തിരി പാഴാക്കുന്നുണ്ട് ഇത്തരം സന്ദർഭങ്ങളിൽ എന്ന് ചിലരൊക്കെ അവരുടെ അനുഭവം പങ്കുവെച്ചിട്ടുണ്ട്, അതിൽ നിന്നും ഭക്ഷണം പാഴാക്കാതെ ഉപയോഗപ്പെടുത്താം എന്നുള്ള ചിന്തയിൽ നിന്നും ഭക്ഷണം കഴിക്കാൻ ഇല്ലാത്തവർക്ക് എത്തിച്ചു നൽകികൊണ്ട് ഒത്തിരി നല്ല പ്രവർത്തനങ്ങളും ഉണ്ടാവുന്നുണ്ട്.
മരണത്തിന്റെ മുൻപിൽ സമ്പന്നൻ എന്നോ ദരിദ്രൻ എന്നുള്ള വേർതിരിവ് ഒന്നും തന്നെയില്ല. ജീവിച്ചിരിക്കുമ്പോൾ തങ്ങളുടെ ചുറ്റിലുമുള്ളവർക്ക് വേണ്ടി നന്മകൾ ചെയ്യുക എന്നതാണ് ഏറ്റവും വലിയൊരു പുണ്യപ്രവർത്തി.നമ്മൾ മറ്റൊരാളെ സഹായിക്കുന്നത് പരസ്യപ്പെടുത്തണം എന്നൊന്നുമില്ല. നമ്മൾക്ക് ആരോഗ്യവും ആയുസ്സും കഴിവും നൽകിയെക്കുന്നത് മറ്റുള്ളവർക്ക് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യാൻ വേണ്ടികൂടിയാണ്.
സമ്പത്തിലും ദാരിദ്ര്യത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും കൂടെ ചേർന്ന് കഴിയാൻ ഒരാളെ കിട്ടുക എത്ര ഭാഗ്യമാണ്.
തുച്ഛമായ വരുമാനം ആണെങ്കിൽ പോലും അതിൽ സംതൃപ്തിപെട്ടുകൊണ്ട് ജീവിച്ചു വളർന്നു വന്നവർ എത്രയോപേരാണ് ഇന്ന് നമ്മുടെ കൺമുൻപിൽ ഉള്ളത്.
നമ്മളിൽ ആർക്കും തന്നെ നാളെകളിൽ പട്ടിണിയും ദാരിദ്ര്യവും നേരിടേണ്ടി വരില്ലായെന്ന് ഉറപ്പു പറയാൻ കഴിയുക ഇല്ലല്ലോ.
ഒന്നുമില്ലായ്‌മയിൽ നിന്നും പ്രതിസന്ധികളെ കരുത്തോടെ നേരിട്ടു വന്നവർ എത്രയോ വ്യക്തികളാണ് ഉള്ളത്.
പട്ടിണി കിടക്കേണ്ടി വരിക ഒരു മനുഷ്യനെ സംബന്ധിച്ച് വളരെയേറെ വിഷമം നൽകുന്നൊരു കാര്യമാണ്.
പ്രണയത്തിന്റെ മധുരം നുണയാൻ അധ്വാനിക്കാനുള്ള മനസ്സ് ഉണ്ടാവേണ്ടതുണ്ട്.
പ്രണയത്തെപറ്റിയുള്ള തെറ്റായ കാഴ്ചപ്പാട് മാറ്റികൊണ്ട് ഈ ലോകത്തിൽ നല്ല പ്രണയം എന്നുമെന്നും ഉണ്ടാകട്ടെ.

0 comments:

Post a Comment

പ്രിയമുള്ളവരേ നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.