Choose your language

22 November 2019

// // Subscribe YOUTUBE Channel

It's all about faith...

വിശ്വാസം അതല്ലേ എല്ലാം .അതെ അതെ എന്നെ വിശ്വസിക്കാം എന്നാണ് അല്ലെ ഇപ്പോൾ പറയണത്.ജീവിതം എന്ന് പറയണത് വിശ്വാസം അല്ലെ (ശ്വാസം നില്ക്കുന്നത് വരെയുള്ള വിശ്വാസം).ചിലർ പറയാറുണ്ട് ഞാൻ വാക്ക് പറഞ്ഞാൽ വാക്കാണ് എന്ന്(അതിപ്പോൾ എല്ലാവരും പറഞ്ഞാലും വാക്ക് വാക്ക് തന്നെയായിരിക്കും ശരിയല്ലേ ).ജീവിതത്തിൽ ഓരോ കാര്യങ്ങളും നമ്മൾ ചെയ്യുന്നത് ഒരു വിശ്വാസത്തിന്റെ പുറത്താണ് .ഇന്നലെ നിങ്ങൾക്ക് ഒരു ചരിത്രം ഉണ്ടായിരുന്നു നാളെ നിങ്ങൾക്ക് ഒരു ഭാവിയുണ്ട്.നിങ്ങൾക്ക് കഴിവുണ്ട് എന്ന് ആരെങ്കിലും പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുന്നത്
എപ്പോഴാണ് ,നിങ്ങൾക്ക് കഴിവില്ല എന്ന് പറഞ്ഞാൽ വിശ്വസിക്കുന്നത് എന്തിനാണ്.നിങ്ങളിപ്പോൾ ഇത് വായിക്കുകയാണ് എന്നത് എന്റെ ഒരു വിശ്വാസമാണ് അല്ലെങ്കിൽ സമയം കിട്ടുമ്പോൾ വായിക്കും എന്നത് എന്റെ വിശ്വാസമാണ് .നാളെകൾ എല്ലാവർക്കും ഉണ്ടാകണമെന്നില്ല.ഇന്ന് എന്ന് പറയണത് മാത്രമേ നമുക്ക് സ്വന്തമായിട്ടുള്ളു ബാക്കിയുള്ള എല്ലാ കാര്യങ്ങൾ നമുക്ക് വിശ്വാസം മാത്രമാണ് യാഥാർഥ്യം ആകണമെന്നില്ല .


ഇന്ന് നിങ്ങൾ പഠിക്കുന്നത് നാളെ നല്ലൊരു ജോലി സമ്പാദിക്കാനാണ് അതല്ല എങ്കിൽ ജോലി കിട്ടാതിരിക്കാനാണ് പഠിക്കാതിരിക്കുന്നത് എന്ന് പറയണം അങ്ങനെ പറയാൻ നിങ്ങളെ കൊണ്ട് സാധിക്കുമോ?.എല്ലാവരും പഠിക്കുന്നത് ജയിക്കാൻ വേണ്ടിയാണു (എല്ലാവരും ജയിക്കാറില്ല എന്നത് മറ്റൊരു കാര്യം ).വിശ്വാസം വളരെ അധികം ഫലം നൽകുന്ന കാര്യമാണ് .നിങ്ങൾക്ക് ഒരു അസുഖം വന്നാൽ അസുഖം മാറുമെന്ന വിശ്വാസത്തിൽ അല്ലെ മരുന്ന് കഴിക്കുന്നത്.നമ്മളെ എത്രെയെത്ര ആളുകളാണ് ദിവസവും പറ്റിക്കുന്നത്,എങ്ങനെയാണ് ഇവർ നമ്മളെ പറ്റിക്കുന്നത് എന്നറിയാമോ നമ്മുടെ വിശ്വാസം മുതലാക്കിയാണ്(ഞാൻ അങ്ങനെ ഒക്കെയാണ് ഇവിടെ ഓരോരുത്തരെയും പറ്റിക്കുന്നത് വിശ്വാസം വരുന്നില്ല അല്ലെ.വിശ്വസിച്ചല്ലേ പറ്റു).നിങ്ങളുടെ ഭൂതകാലവും ഭാവിയുമൊന്നും എനിക്കറിയില്ല എന്നിട്ടുപോലും നിങ്ങൾക്ക് നല്ലൊരു ഭാവി ഉണ്ടാകുമെന്ന് പറയണത് ഞാൻ പറഞ്ഞത് ഒരു വിശ്വാസത്തിന്റെ പുറത്താണ് അത് സംഭവിക്കണം എങ്കിൽ നിങ്ങൾ വിശ്വസിച്ചാൽ മാത്രമേ നടക്കുകയുള്ളൂ(കണ്ണടച്ച് വിശ്വസിച്ചിട്ടു കാര്യമില്ല ).നാളെ ഉത്തരവാദിത്തമുള്ള ജോലി ഏൽപ്പിക്കണം എങ്കിൽ നിങ്ങളെ മറ്റുള്ളവർക്ക് വിശ്വാസം വരണം.എല്ലാ മനുഷ്യർക്കും തെറ്റ് പറ്റാം തെറ്റുകൾ പറ്റിയാൽ തിരുത്തിയാൽ മാത്രമേ മറ്റുള്ളവർക്ക് നമ്മളെ വിശ്വസിക്കാൻ പറ്റുകയുള്ളു.

SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Resolve to be a master of change rather than a victim of change.-Brian Tracy

    ReplyDelete

Dear Valuable Candidates,
Thanks for watching our love story and sharing with your Love story experience through our youtube channel Visit our Love Story on Youtube Channel now.Free exam practice available our Android app users. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email