Choose your language

3 October 2023

// // Our Youtube channel

SPECIAL PERSON(വ്യത്യാസ്തനായ വ്യക്തി)8-SUNIL PRAYAAG


ഹലോ എല്ലാവർക്കും നമസ്കാരം എന്റെ പേര് സുനിൽ പ്രയാഗ്.ഞാൻ ജനിച്ചത് കോട്ടയം ജില്ലയിൽ മുണ്ടക്കയം എന്ന സ്ഥലത്താണ്. ബോർഡിങ് സ്കൂളിലാണ് പഠിച്ചത് അവിടെ നിന്നുമാണ് സംഗീതലോകത്തിലേക്ക് വന്നത്.ഞാൻ ഇന്നിപ്പോൾ സംഗീതസംവിധായകനാണ്, പാട്ടുകാരനാണ്, കീബോർഡിസ്റ്റാണ്,മറ്റ് ഇൻസ്ട്രുമെന്റ് വായിക്കുന്ന വ്യക്തിയാണ്, കൂടാതെ അഭിനയവുമുണ്ട്.
കലാമേഖലയിൽ വന്നിട്ടു 28 വർഷമായിട്ടുണ്ട്.ഇതിനോടകം 2000 ത്തിൽ അധികം സ്റ്റേജ് പെർഫോമൻസ് ചെയ്തിട്ടുണ്ട്,200 ൽ അധികം പാട്ടുകൾക്ക് വേണ്ടി മ്യൂസിക്    ഡയറക്ഷൻ ചെയ്തിട്ടുണ്ട്.


2മിനിറ്റ് 30 സെക്കന്റ്‌ കൊണ്ടു 6 സംഗീതഉപകരണങ്ങൾ പെട്ടെന്ന് തന്നെ മാറി മാറി ഉപയോഗിച്ചുകൊണ്ട്  പങ്കെടുത്തതിന് ഗിന്നസ് വേൾഡ് റെക്കോർഡ് participation certificate ലഭിച്ചിട്ടുണ്ട്.
Flowers ടീവിയുടെ എക്കാലത്തെയും മികച്ച ഗിന്നസ് വേൾഡ്  റെക്കോർഡിൽ ഇൻസ്‌ട്രുമെന്റേഷൻ ഫ്യൂഷൻ വിഭാഗത്തിൽ 100 ചെണ്ട മേളക്കാരെ പങ്കെടുപ്പിച്ചു കൊണ്ടു ഒന്നാം സ്ഥാനം നേടിയ ടീമിന്റെ ക്യാപ്റ്റനായിരുന്നു.

ജീവൻ ടിവിയിൽ ശുഭരാത്രി എന്ന പ്രോഗ്രാമിൽ orchestra ചെയ്തു. ആലപ്പി ഋഷി കേഷ് എന്ന പ്രഗൽഭനായ സംഗീത സംവിധായകനും ,നിരവധി സംസ്ഥാന അവാർഡുകൾ നേടിയിട്ടുള്ള നാടക ആചാര്യൻ കൂടിയായ അദേഹത്തിന്റെ കൂടെ 12 വർഷക്കാലം അസിസ്റ്റന്റ് ആയിട്ട് ജോലി ചെയ്തിട്ടുണ്ട്.
പൂഞ്ഞാർ നവധാര, പാലാ കമ്മ്യൂണിക്കേഷൻ, പാലാ സൂപ്പർ വോയിസ്‌, കൊച്ചിൻ കലാഭവൻ എന്നി ട്രൂപ്പുകളിൽ കീബോർഡിസ്റ്റ് ആയിട്ട് പ്രവർത്തിച്ചിട്ടുണ്ട്.
Flowers ടിവിയിൽ കോമഡി ഉത്സവത്തിൽ പ്രോഗ്രാം ചെയ്തു.
വോക്കൽ ഫ്യൂഷൻ, ഇൻസ്ട്രുമെന്റ് ഫ്യൂഷൻ എന്നിവ ചെയ്യുന്നുണ്ട്.
ദുബായ്, ഷാർജ എന്നിവിടങ്ങളിൽ ഗായകൻ വിധു പ്രതാപിന്റെ കൂടെ സ്റ്റേജ് പ്രോഗ്രാമിൽ പങ്കെടുത്തിട്ടുണ്ട്.
റഷ്യയിൽ സ്വന്തം ബാന്റിന്റെ പ്രോഗ്രാം ചെയ്തിട്ടുണ്ട്. ചന്ദ്രവീണ, വയലിൻ, saxophone, ഓടക്കുഴൽ തുടങ്ങി നിരവധി വ്യത്യാസ്തമായ ഫ്യൂഷൻ പരിപാടികൾ ചെയ്യാറുണ്ട്.സെലിബ്രിറ്റികളെ പങ്കെടുപ്പിച്ചുള്ള സ്റ്റേജ് ഷോകൾ ചെയ്യാറുണ്ട്.
സംഗീതലോകത്തിലേക്ക് കടന്നുവരുന്നവരോട് എനിക്ക് പറയാനുള്ളത് തോൽക്കാതിരിക്കുക, കഠിനാധ്വാനം ചെയ്യുക. മറ്റുള്ളവർ നമ്മളെ തള്ളിപ്പറയും അതുകേൾക്കുമ്പോൾ നമ്മൾ ഒരിക്കലും പുറകോട്ടു പോകാതിരിക്കുക, മുന്നോട്ട് നടക്കുക. നമ്മൾ തളരാതെ മുന്നോട്ട് വരുന്നത് കാണുമ്പോൾ മറ്റുള്ളവർക്ക് പ്രചോദനം ആകുന്നതു കണ്ടു സന്തോഷിക്കുക.
ഈ മേഖലയിൽ ഒരുപക്ഷെ പോകുന്ന സ്ഥലങ്ങളിൽ നിന്നും അപ്രതീക്ഷിതമായി ഒത്തിരി അകമ്രണങ്ങൾ നേരിടേണ്ടി വന്നേക്കാം, അതു നമ്മൾ തരണം ചെയ്തു മുന്നോട്ട് വന്നുകഴിയുമ്പോൾ നമ്മൾക്ക് നല്ലൊരു സ്ഥാനത്ത് എത്തിച്ചേരാൻ കഴിയും.

അതുപോലെ മറ്റുള്ളവരെ അംഗീകരിക്കുക. ചെറിയ ഒരാൾ ആണെങ്കിലും പറയുന്നതിൽ എന്തെങ്കിലും സത്യമുണ്ടോയെന്ന് നോക്കുക, നമ്മൾക്ക് പഠിക്കാൻ എന്തെങ്കിലും അവരിൽ നിന്നും ഉണ്ടോയെന്നു നോക്കുക, ഞാൻ അങ്ങനെയാണ് ഓരോന്നും പഠിച്ചത്.
ജീവിതത്തിൽ കഷ്ടപ്പാട് ഒരുപാട് എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്, പണ്ട് പരിപാടിക്ക് പങ്കെടുത്തു കഴിയുമ്പോൾ തുച്ഛമായ വരുമാനം മാത്രമാണ് ലഭിച്ചിരുന്നത്. അന്ന് എനിക്ക് സ്വന്തമായിട്ട് സംഗീത ഉപകരണം ഒന്നും ഉണ്ടായിരുന്നില്ല.ഇന്നിപ്പോൾ ദൈവം സഹായിച്ചു ആവശ്യത്തിന് സംഗീതഉപകരണങ്ങൾ ആയി.കേരളത്തിലും വിദേശരാജ്യങ്ങളിലുമായി പരിപാടികൾ അവതരിപ്പിക്കാനുള്ള ഭാഗ്യം ഉണ്ടായി, അതെല്ലാം എന്റെ കഠിനാധ്വനത്തിന്റെ ഫലമാണ്.
പിന്നെ ഞാൻ ഇൻസ്ട്രുമെന്റ് എല്ലാം പഠിച്ചത് ഗുരുക്കന്മാർ ഇല്ലാതെയാണ്, അതിന്റെ പ്രചോദനം എനിക്കുണ്ട്. മറ്റുള്ളവരോട് ചോദിച്ചാണ് ഞാൻ കൂടുതൽ പഠിച്ചേക്കുന്നത്. ഒത്തിരിപേരുടെ അടുത്ത് ഗുരുദക്ഷിണ വെച്ചിട്ട് അവരാരും എന്നേ പഠിപ്പിക്കാൻ തയ്യാറായില്ല.
നമ്മൾക്ക് വലിയ ഗുരു എന്നുപറയുന്നത് നമ്മുടെ മനസ്സ് തന്നെയാണ്. മനസ്സിൽ ശക്തമായ നല്ല ആഗ്രഹം ഉണ്ടെങ്കിൽ അതു നടക്കും. പിന്നെ മറ്റുള്ളവരോട് ചോദിച്ചു പഠിക്കുക. നമ്മളെക്കാൾ ചെറിയ ആൾക്കാർ ആണെങ്കിലും ചോദിച്ചു പഠിക്കുക. ചോദിച്ചു പഠിക്കാനുള്ള മനസ്സുണ്ടെങ്കിൽ നമ്മൾക്ക് എല്ലാം പഠിക്കാം. കൂടുതൽ പാട്ടുകൾ കേൾക്കുക, മറ്റുള്ള പ്രോഗ്രാം കാണുക. നമ്മുടെ അടുത്തു വരുന്നവരെ പരമാവധി സഹായിക്കാൻ ശ്രമിക്കുക.
ആലപ്പി  ഋഷി കേഷ് എന്ന സംഗീതസംവിധായകന്റെ കൂടെ ജോലി ചെയ്യാൻ കഴിഞ്ഞതിൽ ജീവിതത്തിൽ വളരെ നല്ല അനുഭവമാണ് എനിക്ക് ഉണ്ടായത്, അവിടെ നിന്നും എനിക്ക് ലഭിച്ച അനുഭവത്തിൽ നിന്നും എനിക്ക് ഇപ്പോൾ പാട്ട് റീമ്യൂസിക് ചെയ്യാനും, 5-10 മിനിറ്റ് കൊണ്ടു പുതിയൊരു പാട്ട് ട്യൂൺ ചെയ്യാനും കഴിയുന്നുണ്ട്. Orchestration വളരെ സ്പീഡിൽ ചെയ്യാൻ കഴിയുന്നുണ്ട്.
പ്രശസ്തഗായകനായ പി ജയചന്ദ്രൻ സാറിന്റെ പരിപാടിയിൽ കീബോർഡിസ്റ്റായിട്ട് പങ്കെടുത്തപ്പോൾ അദ്ദേഹം എന്നേ അനുമോദിച്ചത് മറക്കാനാവാത്ത സന്തോഷം നൽകിയ അനുഭവം ആയിരുന്നു.


ചെറുപ്പകാലങ്ങളിൽ എന്നേ ഒത്തിരി സഹായിച്ച അന്തരിച്ചുപോയ ഡോക്ടർ രാജൻ ബാബു, Peoples  Hospital മുണ്ടക്കയം അദ്ദേഹത്തെ നന്ദിയോടെ ഓർക്കുന്നു. പിന്നെ കീബോർഡ് വാടകയ്ക്ക് തന്നു സഹായിച്ച മോഹനൻ, റെജിമോൻ അങ്ങനെ എന്നേ ഒത്തിരി സഹായിച്ച എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു. പിന്നെ പ്രേത്യേകിച്ചു ഗായകൻ വിധു പ്രതാപ്, ജാസി ഗിഫ്റ്റ് അവരെയും നന്ദിയോടെ ഓർക്കുന്നു.
എന്നേ വളരെയധികം സപ്പോർട്ട് ചെയ്യുന്ന എന്റെ കുടുംബത്തിനും കൂടെ കട്ടക്ക് സപ്പോർട്ട് ആയിട്ട് നിൽക്കുന്ന ആർട്ടിസ്റ്റുകൾ എന്നിവരെയും നന്ദിയോടെ ഓർക്കുന്നു.എന്നേ ചെറുപ്പം തൊട്ട് കോളേജ് തലം വരെ പഠിപ്പിച്ച എല്ലാ അധ്യാപകരെയും നന്ദിയോടെ ഓർക്കുന്നു.
നിങ്ങൾ ഓരോരുത്തരും എനിക്ക് നൽകിയ സ്നേഹത്തിനും സഹകരണത്തിനും ഒറ്റവാക്കിൽ നന്ദി പറയുന്നു.

എന്റെ പ്രോഗ്രാം പരിപാടികളുടെ വീഡിയോ കാണുന്നതിനായി ഫേസ്ബുക് പേജിന്റെ, യൂട്യൂബ് ചാനലിന്റെ ലിങ്ക്
താഴെ നൽകാം.


എന്റെ രണ്ടു മണിക്കൂർ നീണ്ടു നിൽക്കുന്ന one man ഷോയും മറ്റു പരിപാടികളും ബുക്ക്‌ ചെയ്യാനുള്ള നമ്പർ താഴെ നൽകാം.
ഫോൺ -7560823180
                 9496844983


0 comments:

Post a Comment

പ്രിയമുള്ളവരേ നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.