Choose your language

7 October 2023

// // Our Youtube channel

SPECIAL PERSON(വ്യത്യസ്തനായ വ്യക്തി)12-AJI R


ഹലോ നമസ്കാരം, എന്റെ പേര് അജി ആർ, കൊല്ലം കുണ്ടറ സ്വദേശിയാണ്.കേരളത്തിലെ IQ man എന്നാണ് ഞാൻ ഇപ്പോൾ അറിയപ്പെടുന്നത്. എന്റെ IQ level 187 ആണ്, അതായത് ഐൻസ്റ്റിനേക്കാൾ 27 കൂടുതൽ.
എന്നെക്കുറിച്ചുള്ള പരിപാടികൾ ക്ലബ്‌ FM ലും അമൽജ്യോതി FM ലും മഴവിൽ മനോരമയിലും വന്നിട്ടുണ്ട്, വിവിധ പത്ര, തൊഴിൽ പ്രസിദ്ധികരണ മാധ്യമങ്ങളിലും വർഷങ്ങൾക്ക് മുൻപേ വന്നിട്ടുണ്ട്, കൂടാതെ കേരള PSC സപ്ലിമെന്റിൽ ഒരു ചോദ്യമായിട്ട് വന്നിട്ടുണ്ട്.

കൊച്ചു നാൾ തൊട്ടേ കണക്ക് പഠിക്കുന്നതിനോടും ചെയ്തു പരിശീലിക്കാനും എനിക്ക് വലിയ താൽപ്പര്യമാണ് ഉണ്ടായിട്ടുള്ളത്.ഡിഗ്രി പഠനത്തിനുശേഷം 2010 മുതലാണ് സംഖ്യകളോട് കൂടുതലായി താല്പര്യം പ്രകടിപ്പിച്ചു തുടങ്ങിയത്. ഇന്നിപ്പോൾ 300 ഡിജിറ്റ് സംഖ്യകൾ വരെ ഒറ്റ സെക്കന്റിൽ കണ്ടുകൊണ്ട് രണ്ടു മുന്നു ദിവസത്തേക്ക് ഓർമ്മയിൽ സൂക്ഷിക്കാൻ കഴിയും.300 സംഖ്യകൾ വരെ ഒറ്റ സെക്കന്റിൽ കണ്ടതിനുശേഷം തലങ്ങും വിലങ്ങും എങ്ങനെ ചോദിച്ചാലും ഉത്തരം പറയാൻ എനിക്ക് കഴിയും. 1000  വർഷം വരെയുള്ള കലണ്ടറിലെ തിയതികളിലെ ദിവസം ഏതാണെന്നു കൃത്യമായി പറയാൻ കഴിയും.
ഓരോ രണ്ടക്ക സംഖ്യകൾ വീതം (100 തവണകൾ വരെ ) മന കണക്കിന് കൂട്ടിയിട്ട് അതിന്റെ മൊത്തം സംഖ്യ എത്രയാണെന്ന് പറയാൻ കഴിയും.PSC റാങ്ക് ഫയലുകൾ 36 വിത്യാസ്ത രീതിയിൽ പഠിക്കാൻ  കഴിയുമെന്ന് നിരന്തരമായ പരിശീലൻത്തിന്റെ  ഭാഗമായി ഞാൻ കണ്ടെത്തിയിട്ടുണ്ട്.
കുറെ വർഷങ്ങൾ കുട്ടികൾക്കായി കേരളത്തിലുള്ള ഏകദേശം 1500ൽ അധികം സ്കൂളുകളിൽ മെമ്മറി ഷോ, ഓറിയന്റേഷൻ, മോട്ടിവേഷൻ ക്ലാസുകൾ ചെയ്യാൻ വേണ്ടി പോയിട്ടുണ്ട്.
ഒരു വിദ്യാർത്ഥിയെ പഠിപ്പിക്കാൻ തന്നാൽ, ആ വിദ്യാർത്ഥിക്ക് പഠിക്കേണ്ട കാര്യങ്ങൾ വളരെ വേഗത്തിൽ തന്നെ പഠിപ്പിച്ചുകൊടുക്കാൻ എനിക്ക് കഴിയും.

അരിമണി, നാണയം തുടങ്ങിയവ  വാരി വിതറിയാൽ അതു ഒരു 1 സെക്കന്റിൽ കണ്ടുകൊണ്ട് എത്ര എണ്ണം ഉണ്ടെന്ന് കൃത്യമായി പറയാൻ കഴിയും.നിരത്തിയിട്ട കോയിൻസിന്റെ എണ്ണം,വളരെ വേഗതയിൽ പോകുന്ന വാഹനത്തിലുള്ള യാത്രക്കാരുടെ എണ്ണം വളരെ വേഗത്തിൽ എണ്ണാൻ കഴിയും.ഫോട്ടോ എടുക്കുന്നതുപോലെ എടുക്കും.ഇതിനെ 
ഫോട്ടോഗ്രാഫി മെമ്മറി എന്നാണ് പറയുക. ഒരു വസ്തുവിനെ കണ്ടതിനു ശേഷം അതേ പോലെ പകർത്തിയെടുക്കാനുള്ള കഴിവാണിത്.

ഫോട്ടോഗ്രാഫി മെമ്മറി മാത്രം ഉള്ളുവെങ്കിൽ മാത്തമാജിക്‌ സ്കിൽ ഒന്നും വേഗം ചെയ്യാൻ കഴിയില്ല.  എനിക്ക് Puzzle ചെയ്യാൻ വളരെ വേഗതയുണ്ട്.ഫോട്ടോഗ്രാഫി മെമ്മറി കഴിവും IQ ലെവൽ കഴിവും എനിക്കുണ്ട്.

വേൾഡ് മെമ്മറി ചാമ്പ്യൻഷിപ്പിൽ നേരിട്ട് പങ്കെടുക്കുന്നതിനു എനിക്ക് അവസരം കിട്ടിയതാണ്, അതെല്ലാം വിദേശത്തു ആയതിനാൽ എനിക്ക് പങ്കെടുക്കാൻ സാധിച്ചില്ല. സാമ്പത്തികമായി എന്നേ സപ്പോർട്ട് ചെയ്യാൻ ആരുമില്ലാത്തതുകൊണ്ടും, വിട്ടിൽ വളരെയേറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉള്ളതുകൊണ്ടും ആ ആഗ്രഹം പൂർത്തിയാക്കാൻ കഴിഞ്ഞില്ല.

എനിക്ക് എന്തു ഭാഷ പഠിക്കാൻ തന്നാലും അതു പഠിച്ചെടുത്തു ആ ഭാഷയിൽ തിരിച്ചു എഴുതും അങ്ങനെ ഒരു പ്രത്യേകതയുണ്ട് എനിക്ക്.15 ഭാഷയിൽ എഴുതാനും വായിക്കാനും അറിയാം.

28 PSC ലിസ്റ്റിലുണ്ട് അതിൽ 15 എണ്ണത്തിൽ നിന്നും ജോലിക്കുള്ള അവസരങ്ങൾ വന്നു. ഉയർന്ന തസ്തികയിൽ അവസരങ്ങൾ കിട്ടിയിട്ടും വീട്ടിലെ സാഹചര്യം നിമിത്തം അധികം ദുരെയുള്ള ജോലി തിരഞ്ഞെടുത്തില്ല. ഇപ്പോൾ കോട്ടയം ജില്ലയിൽ വനംവകുപ്പിൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ആയി ജോലി ചെയ്തു വരുന്നു.

രണ്ടു ബുക്കുകൾ ഒരേ സമയം വായിക്കാൻ കഴിയും.രണ്ടു ബുക്കുകൾ ഒരേ സമയത്തു എഴുതാൻ കഴിയും. രണ്ടു പേരുടെ സംസാരം ഒരേ സമയം ശ്രദ്ധിക്കാൻ കഴിയും. അങ്ങനെ കുറെയധികം കഴിവുകൾ എന്നിലുണ്ട്.13 ഡിജിറ്റിന്റെ രണ്ടു നമ്പറുകൾ തമ്മിലുള്ള ഗുണനം 1 മിനിറ്റ് 13 സെക്കന്റ്‌ കൊണ്ടു ചെയ്യും(മനുഷ്യ കംപ്യൂട്ടർ എന്നറിയപ്പെടുന്ന ശക്തുന്തള ദേവി 26 സെക്കന്റ്‌ കൊണ്ട് ഈ വിഭാഗത്തിൽ ഗിന്നസ് റെക്കോർഡ് നേടിയിട്ടുണ്ട്).8 മീറ്റർ അകലെയുള്ള പത്രം വായിക്കും.1 സെക്കന്റിൽ 50 സാധനങ്ങൾ ഓർക്കാൻ കഴിയും.കൈകൊണ്ട് എഴുതുന്നതിലും വേഗത കൂടുതലാണ്.

രണ്ടു കൈകൊണ്ട് ഒരേ സമയം എഴുതും.
ഒബ്സെർവഷൻ സ്കിൽ ആണ് എന്നിലുള്ളത്, ചെറിയ കാര്യങ്ങൾ വരെ ഞാൻ ഒബ്സെർവ് ചെയ്യും.

2010 മുതൽ PSC പഠനവുമായി ബന്ധപ്പെട്ടു പതിനായിരത്തിൽ അധികം വിദ്യാർത്ഥികളെ പഠിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.

Health, Fitness, Education എന്നിവ ചേർത്തുകൊണ്ട് complete package പോലെ ഒരു സ്ഥാപനം തുടങ്ങാൻ ആഗ്രഹിക്കുന്നു.

ജീവിതത്തിൽ വളരെയേറെ വിഷമകരമായ അവസ്ഥയിലൂടെ കടന്നുപോയപ്പോൾ എന്റെ മനസ്സിൽ തോന്നിയ ആശയമാണ് സംഖ്യകൾ ഒരു സെക്കന്റ്‌ കൊണ്ടു ഓർത്തെടുത്തു പറയുക എന്നത്.പണ്ടുണ്ടായിരുന്ന മൊബൈൽ റീചാർജ് കൂപ്പൺ ഉപയോഗിച്ചാണ് ആദ്യമായി എന്നിലെ കഴിവുകളെ പരീക്ഷിച്ചു നോക്കിയത്, അതു വിജയിച്ചപ്പോൾ പിന്നെ ഞാൻ പഠിപ്പിച്ചുകൊണ്ടിരുന്ന സ്ഥാപനത്തിലെ കുട്ടികൾക്കിടയിലും, അധ്യാപകർക്കിടയിലും പരിപാടി അവതരിപ്പിച്ചു  എന്റെ കഴിവ് തെളിയിക്കാൻ സാധിച്ചു എന്നത് വളരെയേറെ അഭിമാനത്തോടെ കാണുന്നു.

ഞാൻ ഇപ്പോൾ ഒരു വർഷത്തിലെ 41 ദിവസം നീണ്ടുനിൽക്കുന്ന മെമ്മറി പരിശീലനം ചെയ്തുവരുന്നുണ്ട്. Mathematics ന്റെ എല്ലാ ട്രിക്‌സും, English grammar ഉം simple ആയിട്ട് പഠിക്കാൻ കഴിയുന്ന full academic course ഇപ്പോൾ ഓൺലൈൻ ആയിട്ട് നടത്തിവരുന്നുണ്ട്.ആയതിന്റെ വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
ഓർമ ശക്തി, വേദ ഗണിതം തുടങ്ങിയ വിഷയങ്ങളിൽ ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് 41 ദിവസം പരിശീലനം നേടുന്നത് മൂലം ഏതോരാൾക്കും ഇതൊക്കെ നേടാവുന്നതാണ്..പുതിയ തലമുറയിലുള്ള കുട്ടികൾക്ക് പഠനത്തിൽ ഒരുപാട് പുരോഗതി ഉണ്ടാക്കാൻ പുതിയ രീതിയിൽ പാഠഭാഗങ്ങൾ  പഠിച്ചെടുക്കാൻ പറ്റുന്ന നിരവധി പരിശീലനരീതികൾ എല്ലാവരിലും എത്തിക്കുക എന്നതാണ് ഏറ്റവും വലിയ ആഗ്രഹം.
എനിക്കുണ്ടായ പ്രതിസന്ധിയെക്കുറിച്ച് പറയുമ്പോൾ നേട്ടങ്ങൾ സ്വന്തമാക്കാനായി ഒരുപാട് കഠിനാധ്വനം ചെയ്തു. എനിക്ക് ആരിൽ നിന്നും സപ്പോർട്ട് ഇല്ലായിരുന്നു. ഇതൊക്കെ നേടാൻ ബുദ്ധിമുട്ടാണെന്ന് പലരും പറയുകയും എഴുതിയിരിക്കുന്നത് വായിക്കുകയും ചെയ്തിട്ടുണ്ട്.

കഠിനാധ്വനമാണ് പ്രധാനം, നമ്മൾ ഒരു കാര്യത്തിനുവേണ്ടി ഒരുപാട് ശ്രമിക്കുകയാണെങ്കിൽ നമ്മൾ അതു നിരന്തരം പരിശിലിച്ചാൽ നമ്മൾക്ക് അതു നേടാൻ പറ്റും.

ഭാവിതലമുറയോടുള്ള ഉപദേശം ഇതാണ്, നമ്മൾ വരും തലമുറകളിലും വലിയൊരു മത്സര ലോകത്തേക്കാണ് പോയികൊണ്ടിരിക്കുന്നത്. ഒരുപാട് തരത്തിലുള്ള മത്സരങ്ങൾ നമ്മൾ നേരിടേണ്ടി വരും. ഒരു ജോലി കിട്ടുന്നതിനായാൽ പോലും ഒരുപാട് നമ്മൾ കഷ്ടപ്പെടേണ്ടി വരും. എല്ലാ ആളുകളും വളരെയധികം brilliant ആയിട്ടായിരിക്കും മുൻപോട്ട് പോകുന്നത്. അപ്പോൾ അവരെയും മത്സരിച്ചു ജയിക്കണമെങ്കിൽ ഇതുപോലെയുള്ള മേഖലകളിൽ നന്നായി പരിശീലിച്ചു ബ്രെയിൻ പവർ നിലനിർത്തികൊണ്ടു പോകണം, അതിനു നമ്മൾക്ക് ട്രെയിനിങ് ഒരുപാട് ഗുണകരമാകും. 


 

0 comments:

Post a Comment

പ്രിയമുള്ളവരേ നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.