Choose your language

1 October 2023

// // Our Youtube channel

SPECIAL PERSON(വ്യത്യാസ്തനായ വ്യക്തി)3-ARUN GUINNESS

ഹലോ നമസ്കാരം, എന്റെ പേര് അരുൺ ഗിന്നസ്. വീട് എറണാകുളം ജില്ലയിൽ കോതമംഗലത്താണ്.ഞാൻ 17 വർഷമായിട്ട് കലാമേഖലയിൽ പ്രവർത്തിക്കുന്നു.3000ത്തിൽ അധികം സ്റ്റേജുകളിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്, കൂടാതെ 50ഇൽ അധികം രാജ്യങ്ങളിൽ   പ്രോഗ്രാം അവതരിപ്പിച്ചിട്ടുണ്ട്.  ഞാൻ ചെയ്യുന്ന പ്രോഗ്രാം മിമിക്രിയിൽ സിനിമപിന്നണി ഗായകരുടെ ശബ്ദാനുകരണമാണ്. പിന്നെ ഏറ്റവും കൂടുതൽ ശ്വാസത്തിൽ പാട്ടുപാടുക, അതുപോലെ ECO ഇട്ടു പാട്ട് പാടുക, പാട്ട് പാടുന്നതിനിടയിൽ ആൺ പെൺ ശബ്ദത്തിൽ മാറി മാറി പാടുക. ഗായിക, ഗായകന്മാരുടെ ശബ്‌ദത്തിൽ മലയാളം, ഹിന്ദി, തമിഴ്, ഇംഗ്ലീഷ് എന്നി ഭാഷകളിൽ പാട്ട് പാടുക തുടങ്ങിയവയാണ്. ഏകദേശം 35 ൽ പരം ഗായകരുടെ ശബ്‌ദത്തിൽ പാട്ട് പാടും. ഞാൻ പാടുന്ന സിനിമ പിന്നണി ഗായകരിൽ ചിലർ വാണി ജയറാം, വിനിത് ശ്രീനിവാസൻ, ജാസി ഗിഫ്റ്റ്, ജയ വിജയ, പി. സുശീല, അദ്നാൻ സ്വാമി, ജാനകി, ജാസി ഗിഫ്റ്റ്, അർജിത്ത് സിംങ്ങ്, വിഷ്ണു മോഹൻ തുടങ്ങിയവരാണ്.

2014ൽ റോട്ടറി ഇന്റർനാഷണലിന്റെ ബെസ്റ്റ് മിമിക്രി ആർട്ടിസ്റ്റ് അവാർഡ് കിട്ടിയിട്ടുണ്ട്.
2022ൽ റോട്ടറി ഇന്റർനാഷണലിന്റെ തന്നെ  JACK OF ALL TRADES AWARD (സകല കലാവല്ലഭൻ) അവാർഡ് കിട്ടിയിട്ടുണ്ട്.
2019ൽ ഗായകന്മാരുടെ ശബ്ദാനുകരണത്തിന് ഗിന്നസ്സ് വേൾഡ്  റെക്കോർഡ് കിട്ടിയിട്ടുണ്ട്.
ഇപ്പോൾ ചെയ്യുന്നത് 1.30 മണിക്കൂർ വരുന്ന ONE MAN SHOW, പിന്നെ ചെയ്യുന്നത് 2 മണിക്കൂർ,3 മണിക്കൂർ, മറ്റു കലാകാരന്മാരെ അണിനിരത്തികൊണ്ടുള്ള മെഗാ ഷോ എന്നിങ്ങനെയാണ്.
Kairali, Asianet, Surya TV,മഴവിൽ MANORAMA,FLOWERS തുടങ്ങിയ ചാനലുകളിൽ ടെലിവിഷൻ ഷോകൾ ചെയ്യാറുണ്ട്. കോമഡി ഉത്സവത്തിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.
ഞാൻ പത്താം ക്ലാസിനു ശേഷം ITC ഇലക്ട്രോണിക്സ് പഠിക്കാനാണ് പോയത് അവിടെ നിന്നും ഒന്നാം റാങ്കോടെ പാസ്സായി, പിന്നീട് 2 വർഷക്കാലം സൗണ്ട് എഞ്ചിനീയറിംഗ് പഠിക്കാൻ പോയി. പഠിച്ച സ്ഥാപനങ്ങളിൽ വെച്ചു നടത്തിയ പരിപാടിയിലൊക്കെ പങ്കെടുത്തു, അവിടെ നിന്നും കിട്ടിയ പ്രോത്സാഹനം കൊണ്ടും, പിന്നിടുള്ള എന്റെ പരിശ്രമം കൊണ്ടുമാണ് എനിക്ക് ഇത്തരത്തിൽ പരിപാടി അവതരിപ്പിക്കാൻ സാധിച്ചത്.
എന്റെ ONE MAN SHOW പരിപാടികൾ ബുക്ക്‌ ചെയ്യാനുള്ള നമ്പർ ചുവടെ നൽകാം.
എന്റെ പ്രോഗ്രാം ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്പേജിലും യൂട്യൂബിലുമായി ഇടാറുണ്ട്, അതിന്റെ ലിങ്കുകൾ താഴെ നൽകാം.


നിങ്ങൾ എല്ലാവരുടെയും പ്രാർത്ഥനയും പ്രോത്സാഹനവും ഇനിയും ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു.

 

0 comments:

Post a Comment

പ്രിയമുള്ളവരേ നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.