Choose your language
16 October 2023
SPECIAL PERSON(വ്യത്യസ്തനായ വ്യക്തി)17-ADHIL S
നമസ്കാരം എന്റെ പേര് ആദിൽ എസ് . എന്റെ നാട് പത്തനംതിട്ട ജില്ലയിലെ അടൂർ പള്ളിക്കലാണ്.നിലവിൽ ഞാൻ എഞ്ചിനീയറിംഗ് 3-മത്തെ വർഷം പഠിച്ചുകൊണ്ടിരിക്കുന്നു.
അഞ്ചാമത്തെ ക്ലാസ്സ് മുതൽ മാജിക് മേഖലയിൽ വന്നതാണ്. ഇപ്പോൾ ഏകദേശം 10 വർഷം ആകുന്നു. മാജിക്, മെന്റലിസം, hypnotism എന്നിവ നല്ല രീതിയിൽ പ്രൊഫഷണൽ ആയിട്ട് മുന്നോട്ടു കൊണ്ടുപോകുന്നു.
1 മിനിറ്റിൽ 23 മാജിക് tricks പെർഫോം ചെയ്തിട്ട് ഏറ്റവും കൂടുതൽ 1 മിനിറ്റിനുള്ളിൽ അവതരിപ്പിച്ചതിന് India book of records, Asia book of record എന്നിവ ലഭിച്ചിട്ടുണ്ട്.
ഇപ്പോൾ KSM (Kerala School of Mentalism) എന്ന പേരിൽ Academy നടത്തുന്നു.
17-മത്തെ വയസ്സിൽ ഓട്ടോറിക്ഷയുടെ എൻജിൻ ഉപയോഗിച്ച് ജീപ്പ് നിർമിച്ചിരുന്നു, കൂടാതെ കുറച്ചു പേർക്ക് അവരുടെ ഓർഡർ അനുസരിച്ചു നിർമ്മിച്ചുകൊടുത്തു.
എന്റെ ജീവിതത്തിൽ ധാരാളം പ്രതിസന്ധികൾ ഉണ്ടായിരുന്നു. സാധാരണ സാമ്പത്തിക ചുറ്റുപാടുള്ള കുടുംബമായിരുന്നു എന്റേത്, അതുകൊണ്ട് തന്നെ എന്റെ മാജിക് പഠിക്കാനുള്ള ആഗ്രഹം നടത്തി തരാൻ വീട്ടിൽ നിന്നും പിന്തുണ കിട്ടിയില്ലായിരുന്നു.
ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ അച്ഛന്റെ അനിയന്റെ കൂടെ പഴനിയിൽ നാട്ടിൽ നിന്നും വലിയ ബസിൽ യാത്ര പോയി, അന്നേരം ബസിൽ ഉണ്ടായിരുന്ന ഒരു ചേട്ടൻ കൈയിൽ വെച്ച നാണയം കൈപൊത്തി പിടിച്ചു തുറന്നു കഴിഞ്ഞപ്പോൾ അപ്രതീക്ഷിതമാക്കികൊണ്ട് മാജിക് അവതരിപ്പിച്ചു, ആ മാജിക് എന്നേ വല്ലാതെ ആകർഷിച്ചു.
പിന്നിട് ഞാൻ 5-മത്തെ ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂൾ മത്സരത്തിൽ ഒന്നാം സമ്മാനം കിട്ടിയവരേ ഗോപിനാഥ് മുതുകാട് സാറിന്റെ തിരുവനന്തപുരത്തുള്ള മാജിക് പ്ലാനറ്റ് സന്ദർശിക്കാൻ കൊണ്ടു പോയിരുന്നു, എനിക്ക് സോപ്പ് പെട്ടിയിൽ പാട്ടു കേൾക്കുന്ന സംവിധാനം ഉണ്ടാക്കിയതിനാണ് സ്കൂളിൽ നിന്നും ഒന്നാം സമ്മാനം കിട്ടിയത്.തിരുവനന്തപുരത്തുള്ള മാജിക് പ്ലാനറ്റിൽ വെച്ചു മാജിക് കാണാൻ സാധിച്ചു, അവിടെ നിന്നും കയ്യിലുണ്ടായിരുന്ന ചെറിയ തുകക്ക് കുറച്ചു മാജിക് സാധനങ്ങൾ വാങ്ങി വീട്ടിൽ കൊണ്ടുവന്നു.മാജികിന്റെ പിന്നാലെ നടന്നാൽ എന്റെ പഠനം മോശമാകുമെന്ന് കരുതി വീട്ടുകാർ ഞാൻ വാങ്ങികൊണ്ടുവന്ന മാജിക് സാമഗ്രികൾ എല്ലാം ഇല്ലാതെയാക്കി. ആ സംഭവം എന്നേ വളരെയേറെ സങ്കടത്തിലാക്കി.
പിന്നിട് ഞാൻ 6-മത്തെ ക്ലാസ്സിൽ പഠിക്കുമ്പോൾ എന്റെ സ്കൂൾ പ്രവേശനോത്സവത്തിന് പരിപാടി അവതരിപ്പിക്കാൻ ഒരു മജിഷ്യൻ വന്നിരുന്നു, അദ്ദേഹത്തോട് ഞാൻ മാജികിനെ പറ്റി സംസാരിച്ചു കഴിഞ്ഞപ്പോൾ, അദ്ദേഹം മറ്റൊരാളുടെ ഫോൺ നമ്പർ നൽകി, അങ്ങനെ ആ നമ്പറിൽ ഫോൺ വിളിച്ചു മാജിക് ചെയ്യാൻ വേണ്ട സാധനങ്ങൾ എറണാകുളത്തുനിന്നും പോസ്റ്റൽ വഴി വരുത്തിച്ചു, അന്ന് ഞാൻ 6-മത്തെ ക്ലാസ്സിൽ പഠിക്കുന്ന കൊച്ചു പയ്യൻ ആണെന്നൊന്നും അദ്ദേഹം നോക്കിയില്ല, സാധനം കൈപ്പറ്റിയതിനുശേഷം അദ്ദേഹത്തിന് ഞാൻ പണം കൊടുത്തത് മണി ഓർഡർ ആയിട്ടാണ്, അന്നാണ് ആദ്യമായിട്ട് മണി ഓർഡർ അയക്കാൻ ഞാൻ പഠിച്ചത്.
ഞാൻ വാങ്ങിച്ച മാജിക് സാമഗ്രികൾ കട്ടിലിനടിയിൽ ഒളിപ്പിച്ചുവെച്ചുകൊണ്ട് വീട്ടുകാർ കാണാതെ പരിശീലിക്കാൻ തുടങ്ങി. പിന്നിട് സ്കൂൾ പരിപാടിയിൽ പങ്കെടുക്കാൻ വീട്ടുകാർ അറിയാതെ ഞാൻ പേര് കൊടുത്തു, വീട്ടുകാരോട് സ്കൂളിൽ വരണ്ട, മോശം പരിപാടിയാണെന്നൊക്കെ കള്ളം പറഞ്ഞു, പക്ഷെ എങ്കിൽ വീട്ടുകാർ സ്കൂളിൽ വന്നപ്പോൾ എന്റെ പരിപാടി കണ്ടു, വിട്ടുകാർക്ക് എന്റെ മാജിക് ഒത്തിരി ഇഷ്ടപ്പെട്ടു, പരിപാടി കണ്ട നാട്ടുകാരിൽ ചിലരൊക്കെ മോൻ ഇതെവിടെ നിന്നാണ് പഠിച്ചതെന്നൊക്കെ എന്നോട് ചോദിക്കാൻ തുടങ്ങി. അന്ന് മുതൽ വീട്ടുകാരുടെ പിന്തുണയോടെ തുടങ്ങിയ യാത്ര എന്നേ ഇവിടം വരെ കൊണ്ടെത്തിച്ചു.
എനിക്ക് നിങ്ങളോട് പറയാനുള്ളത് നമ്മൾ എന്തുകാര്യവും ചെയ്യുന്നതിൽ നിന്നും പുറകിലോട്ട് മാറിനിന്നാൽ നമ്മൾ എവിടെയും പുറകിലായി പോകുകയുള്ളു. ഏതുകാര്യത്തിനും ഇടിച്ചു കയറി മുൻപിൽ നിൽക്കുക. എന്തുകാര്യവും ചെയ്യാൻ പറ്റുമെന്ന ആത്മവിശ്വാസം നമ്മുടെ മനസ്സിൽ ഉണ്ടെങ്കിൽ അതു ചെയ്യാൻ ഉറപ്പായിട്ടും പറ്റിയിരിക്കും.
നമ്മുടെ വിശ്വാസമാണ്, നമ്മുടെ ശക്തിയാണ് എല്ലാം. നമ്മൾ ചെയ്യാൻ വിചാരിച്ചുകഴിഞ്ഞാൽ നേരേ ഇറങ്ങിത്തിരിക്കുക, നല്ല കാര്യം ആണെങ്കിൽ അതു നടന്നിരിക്കും, ഉറപ്പായിട്ടും നടന്നിരിക്കും, അതിന്റെ ഉദാഹരണം തന്നെയാണ് ഞാൻ.
ഇനിയും നല്ല രീതിയിൽ മുൻപോട്ട് പോകുവാൻ നിങ്ങളുടെ ഓരോരുത്തരുടെയും പ്രാർത്ഥനയും പിന്തുണയും അഭ്യർത്ഥിക്കുന്നു.
Instagram id-mentalist_adhilContact number- 6238420163
0 comments:
Post a Comment
ഡിജിറ്റൽ ബുക്ക് വാങ്ങി സഹായിച്ചുകൊണ്ടിരിക്കുന്ന എല്ലാവർക്കും ഒത്തിരി നന്ദി.Buy now.
Book 5 Chapters Read now.
Book 4 Chapters Read now.
Book 3 Chapters Read now.
Book 2 Chapters Read now.
Book 1 Chapters Read now.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.