Choose your language

6 October 2023

// // Our Youtube channel

SPECIAL PERSON(വ്യത്യസ്തനായ വ്യക്തി)11-PREMDAS CHENGANNUR

എന്റെ പേര് പ്രേംദാസ് ചെങ്ങന്നൂർ. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ പുലിയൂർ സ്വദേശിയാണ്. ഭാര്യ, രണ്ടു മക്കൾ .1967-ൽ കർഷകതൊഴിലാളികളുടെ മകനായി ജനനം.
ഞാനൊരു സാധാരണക്കാരനാണ്. പാടത്തു കൊയ്തിട്ടുണ്ട്, നെല്ല് മെതിച്ചിട്ടുണ്ട്, ഞാറു നട്ടിട്ടുണ്ട്, ഞാറിന്റെ ഇടയിലുള്ള കള പറിച്ചിട്ടുണ്ട് വിത്ത് ഇട്ടിട്ടുണ്ട് .അമ്മയോടൊപ്പം പാടത്തുപോയി ഇങ്ങനെയൊക്കെ ചെയ്തതുകൊണ്ട് പാടത്തെ ചേറിന്റെ മണമാണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം.

പാടം വെള്ളത്തിൽ പൂട്ടിയിട്ടിരിക്കുമ്പോൾ , തുറസ്സായ പാടത്തു മഴപെയ്യുതു കലങ്ങിയ വെള്ളത്തിൽ മഴത്തുള്ളികൾ വന്നു വൃത്തം വരയ്ക്കുന്നത് കാണുന്നതും, ആ പാടവരമ്പത്തൂടെ ഓടിതെന്നി മറിഞ്ഞു വീഴുന്നതും, പാടത്തിൻ തീരത്ത് ഉച്ചയ്ക്കിരുന്ന് അമ്മയോടൊപ്പം പൊതിച്ചോറ് കഴിക്കുന്നതും ,ആ ആകാശത്തു പൊന്മാൻ ഊളിയിട്ടു താഴെ വന്നു മീനിനെ പിടിക്കുന്നതുമൊക്കെ നല്ല ചിത്രമായി ഇന്നും മനസ്സിൽ കിടപ്പുണ്ട്.

ബാല്യത്തിൽ തന്നെ ഉണർന്നിരുന്ന് സ്വപ്നം കാണുന്നത് ഒരു ശീലമായിരുന്നു, ഇന്നും അത് തുടരുന്നു. തീരെ ചെറുപ്പത്തിലെ വായന തുടങ്ങിയിരുന്നു. 7 ആം ക്ലാസ്സ്‌ മുതൽ പ്രൊഫസർ എം. കൃഷ്ണൻ നായരെന്ന അന്നത്തെ സാഹിത്യവിമർശക കുലപതിയുടെ സാഹിത്യവാര ഫലത്തിലെ, എനിക്ക് മനസ്സിലാകുന്ന ഭാഗങ്ങൾ ഞാൻ വായിച്ചു തുടങ്ങി. പിന്നീട് അത് ഓരോ ആഴ്ചയും വരുന്നതും കാത്തു കാത്തിരുന്നു, വായിച്ചു.അദ്ദേഹം ലോക ക്ലാസ്സിക്കുകളായ എല്ലാ സാഹിത്യത്തെകുറിച്ചും അതിലൂടെ മലയാളികളെ പരിചയപ്പെടുത്തുന്നുണ്ടായിരുന്നു.

അങ്ങനെ എനിക്ക് ഇംഗ്ലീഷ് സാഹിത്യത്തോടും, ഭാഷയോടും വലിയ താല്പര്യം തോന്നി. പക്ഷെ അടിസ്ഥാനപരമായി ഇംഗ്ലീഷ് ഭാഷ ഒട്ടും അറിയാൻ വയ്യാത്ത വിദ്യാർത്ഥി എന്ന നിലയിൽ എങ്ങനെ പഠിക്കണമെന്നും മറ്റും അറിയാതെ അലഞ്ഞു നടന്നു.ലോകത്ത് ആരും കഷ്ടപ്പെടാത്ത രീതിയിൽ അതിനുവേണ്ടി കഷ്ടപ്പെട്ടു.

"കൊച്ചേ, പറ്റുന്നത്രെ പഠിച്ചോ മരണം വരെ ഞാൻ ചിലവിനു തരാം." എന്ന് ദൈവ തുല്യനായ അച്ഛന്റെ പ്രോത്സാഹനം, ഇന്നും മുന്നോട്ടു നയിക്കുന്നു.

ഇംഗ്ലീഷ് ഭാഷ പഠിക്കാൻ ഒത്തിരി പ്രൊഫസർമാരുടെ അടുത്തുപോയി.അവർ കഥയും, കവിതയും, നോവലും, കഥയും, ലേഖനവും, വ്യാകരണവും അടങ്ങിയ പുസ്തകങ്ങൾ മാത്രം പഠിപ്പിച്ച ശീലം ഉള്ളവരായിരുന്നു.

സ്വന്തമായി വാക്യങ്ങൾ എഴുതാൻ, പറയാൻ പരമാവധി ഞാൻ ശ്രമിച്ചുനോക്കി പറ്റിയില്ല.

അതിന് പ്രാപ്തമാക്കുന്ന ഒരു ഇംഗ്ലീഷ് പാഠൃപദ്ധതി ലോകത്തു ഒരു യൂണിവേഴ്സിറ്റിയിലും, ഒരു സ്കൂൾ തലത്തിലും നിലനിന്നിരുന്നില്ല.

M. A English കഴിയുമ്പോഴേക്കും English നന്നായിട്ട് കൈകാര്യം ചെയ്യാൻ പറ്റുമെന്ന് പല ഉന്നതരായ അദ്ധ്യാപക ശ്രേഷ്ഠമാരും പറഞ്ഞു. അതുകേട്ടു കേരളയൂണിവേഴ്സിറ്റിയുടെ പ്രൈവറ്റ് രജിസ്ട്രേഷൻ വഴി   B. A English, സാക്ഷാൽ കൃഷ്ണൻ നായർ സാറിന്റെ കാൽ തൊട്ട് അനുഗ്രഹം വാങ്ങി പഠനം തുടങ്ങി.തുടർന്ന്,M. A English കേരളയൂണിവേഴ്സിറ്റിയുടെ പ്രൈവറ്റ് രജിസ്ട്രേഷൻ വഴി പഠിച്ചു. പക്ഷെ അതിനുശേഷവും English ഭാഷയിൽ ആശയങ്ങൾ കൃത്യമായി എഴുതാനുള്ള കഴിവ് എനിക്ക് ലഭിച്ചില്ല. അവിടം തൊട്ട് ഇംഗ്ലീഷ് ഭാഷ പഠിക്കാനുള്ള അന്വേഷണം കൂടുതൽ ഗൗരവമായി തുടങ്ങി. കുട്ടികൾക്ക് ട്യൂഷൻ പഠിപ്പിച്ചുകൊണ്ട് പഠനം തുടർന്നു. പഠനത്തിന്റെ പുരോഗതി അനുസരിച്ചു സ്കൂൾതലത്തിലെ ട്യൂഷൻ എന്ന നിലയിൽ നിന്നും മാറി മാറി അതു Spoken English- ലേക്കും മറ്റും എത്തിച്ചേർന്നു.

പോസ്റ്റ്‌ ഗ്രാജുവേഷൻ കഴിഞ്ഞിട്ടും സ്വന്തമായി ഒരു വാക്യം കൃത്യമായി പറയാൻ പറ്റാത്ത അനവധി വ്യക്തികളെ പരിചയപ്പെട്ടു.ലോകത്ത് 6500 ഓളം ഭാഷകൾ ഉണ്ട്. മാതൃഭാഷ അല്ലാതെ മറ്റൊരു ഭാഷ പഠിക്കുമ്പോൾ    അതിലെ വാക്യങ്ങൾ പഠിക്കാതെ അക്ഷരം,വാക്ക്,കഥ, കവിത, ലേഖനം, നോവൽ, വ്യാകരണം മാത്രം പഠിക്കുന്ന ശൈലിക്ക് ഒരു മാറ്റം വരുത്തണം.

 അക്ഷരം, വാക്ക്, വാക്യം എന്നതിലേക്ക് എത്തണം.പോസ്റ്റ്‌ ഗ്രാജുവേഷൻ കഴിഞ്ഞിട്ടും സ്വന്തമായി ഒരു വാക്യം കൃത്യമായി പറയാൻ പറ്റാത്ത അവർക്കും, എനിക്കും പിന്നെ വരും തലമുറയ്ക്കും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ ഒരു ശാശ്വത പരിഹാരം വേണം എന്ന രീതിയിൽ English ഭാഷയിൽ ഏതാണ്ട് 70-80 ശതമാനം വാക്യങ്ങളും, അനന്തമായി എഴുതാനും, പറയാനുമുള്ള ഒരു പാഠൃപദ്ധതി 'Premz English' എന്നപേരിൽ സ്വന്തമായി ഡെവലപ്പ് ചെയ്തു. ലോകത്തു ഇങ്ങനെ ഒരു പാഠൃപദ്ധതി ആദ്യമായിട്ടാണ്. 18 വയസ്സിൽ തുടങ്ങിയ ആ ലക്ഷ്യം 35 വർഷം കൊണ്ട് സാധിച്ചു.ഇത്തരത്തിലുള്ള ലോകത്തെ ആദ്യത്തെ Written & Spoken ഇംഗ്ലീഷ് പാഠ്യപദ്ധതി ആയതിനാൽ 180 രാഷ്‌ട്രങ്ങളിൽ അംഗീകാരമുള്ള ഇന്റർനാഷണൽ കോപ്പിറൈറ്റ് എനിക്ക് ലഭിച്ചു.

 Written & Spoken English ഭാഷ പാഠൃ പദ്ധതിക്ക് ഇന്റർനാഷണൽ കോപ്പിറൈറ്റ് കിട്ടുന്നത് ലോകത്ത് ഇതാദ്യമായിട്ടാണ്.

ഇപ്പോൾ Premz English -ന്റെ 5-മത്തെ എഡിഷൻ കഴിഞ്ഞു.

'Premz English '
Will connect the world.

ബഹുമാന്യനായ അബ്ദുൽ കലാം സാർ പറഞ്ഞതിൽ അപ്പുറം എനിക്ക് വരും തലമുറയോട് ഒന്നും പറയാനില്ല. ഉണർന്നിരുന്ന് കാണാൻ ഒരു സ്വപ്നം ഉണ്ടായിരിക്കണം അതിനുവേണ്ടി കഠിനാധ്വാനം ചെയ്യാൻ തയ്യാറായിരിക്കണം. ക്രമേണ ആ സ്വപ്നം യാഥാർത്ഥ്യമായി നിങ്ങളിലേക്ക് എത്തിച്ചേരും.അങ്ങനെ ജീവിതം ഒരു ലഹരിയാണെങ്കിൽ മറ്റൊരു ലഹരി നമുക്ക് ആവശ്യമില്ലാതെ വരും.
  
ഒന്നാം ക്ലാസ് മുതൽ ഉള്ളവർക്ക് ഇത് പഠിക്കാം. വളരെ ലളിതം.+2 കാരായ മക്കളുള്ള രക്ഷകർത്താക്കൾക്ക് അവരുടെ മക്കളെ പഠിപ്പിക്കാം. സംശയം ഫോൺ വഴി വിളിച്ചു ചോദിക്കാം.
+2 (14 വർഷം), ഡിഗ്രി (17 വർഷം), PG (19 വർഷം) പഠിക്കുന്നതിനേക്കാൾ വളരെ കൂടുതൽ ഇംഗ്ലീഷ് ഭാഷയിൽ ആശയവിനിമയ ശേഷി Premz English ന്റെ പകുതി പഠിച്ചു കഴിഞ്ഞാൽ തന്നെ ലഭിക്കും.

ഞാൻ ഇപ്പോൾ ബുക്കിന്റെ മാർക്കറ്റിങ് നോക്കുന്നു.(Teacher turned salesman!) ലോകത്തെ എല്ലാ ഭാഷയിലും പ്രസിദ്ധീകരിക്കണമെന്നുള്ള    സ്വപ്നത്തിലാണ്.

കൂടാതെ ഞാൻ ഒരു പരിസ്ഥിതി പ്രവർത്തകനാണ്.നെൽവയൽ സംരക്ഷിക്കാൻ വേണ്ടി വ്യാപകമായ രീതിയിൽ പ്രവർത്തിച്ചിട്ടുണ്ട്.

18 കിലോ മീറ്റർ ദൈർഘ്യമുള്ള ചെങ്ങന്നൂർ താലൂക്കിലെ ഉത്തര പള്ളിയാർ 80% കയ്യേറിയിട്ടുള്ള ഭാഗങ്ങൾ ഒഴിപ്പിക്കാനുള്ള ഉത്തരവുകൾ സർക്കാർ തലത്തിലും, ഹൈക്കോടതി തലത്തിലും നേടിയെടുത്തു.

Premz English എന്ന എന്റെ പുസ്തകത്തെ കുറിച്ച് 111 പ്രശസ്തരായ പ്രൊഫസർമാർ നൽകിയ അഭിപ്രായം ചുവടെ ചേർക്കുന്നു.
 ആമസോണിലും (hot selling) ഫ്ലിപ്കാർട്ടിലും ഈ ബുക്ക് ലഭിക്കും.നേരിട്ട് കൂടുതൽ വിലക്കുറവിൽ ലഭിക്കുന്നതാണ്.

Spoken English Book & WhatsApp Spoken English classes പ്രേംദാസ് ചെങ്ങന്നൂർ.Premz institute, Chengannur,ഫോൺ-9447486266.

0 comments:

Post a Comment

പ്രിയമുള്ളവരേ നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.